പീഡനമുക്ത കേരളം ഒരു സമസ്യയോ?
സുഫ്‌യാന്‍ അബ്ദുസ്സലാം
കേരളം ലൈംഗിക അരാജകത്വങ്ങളുടെയും വൈകൃതങ്ങളുടെയും പിടിയില്‍ അമര്‍ന്നിരിക്കുന്നുവെന്ന വാര്‍ത്തകളാണ് ഏതാനും ആഴ്ചകളായി മീഡിയകളിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. വീടുകളുടെ സ്വീകരണ മുറികളിലും കോലായകൡലും വെക്കുവാന്‍ സാധിക്കാത്ത വിധത്തിലുള്ള ഉള്ളടക്കങ്ങളുമായിട്ടാണ് ഓരോ ദിവസവും അച്ചടി ദൃശ്യമാധ്യമങ്ങള്‍ നമ്മുടെ മുമ്പിലെത്തുന്നത്. 'പീഡന'മെന്ന ഓമനപ്പേരുകളില്‍ നടന്നുകൊണ്ടിരിക്കുന്ന ലൈംഗിക വൈകൃതങ്ങള്‍ക്ക് മാധ്യമങ്ങള്‍ നല്‍കുന്ന നിറപ്പകിട്ടുകളെക്കാളേറെ ഗൗരവതരമായ തലങ്ങളുണ്ടെന്ന് മനസ്സിലാക്കാന്‍ പൊതുസമൂഹവും ഭരണസംവിധാനങ്ങളും ശ്രമിക്കുന്നില്ല എന്നതാണ് ഏറെ സങ്കടകരം. സമൂഹത്തിന് ദിശാബോധം നല്‍കേണ്ട മത-രാഷ്ട്രീയ മേലാളന്മാരില്‍ പലരും ഇത്തരം പീഡനങ്ങളിലെ താരങ്ങളായി മാറുകയും വേലി തന്നെ വിള തിന്നുകയും ചെയ്യുന്ന സാഹചര്യം വളരെ ആശങ്കാജനകമാണ്.

2017 ഏപ്രില്‍ 08 1438 റജബ് 11

സന്തോഷത്തിന്റെ രഹസ്യം
പത്രാധിപർ
ബ്രസീലിയന്‍ സാഹിത്യകാരനായ പൗലോ കൊയ്‌ലോയുടെ 'സന്തോഷത്തിന്റെ രഹസ്യം' എന്ന് പേരുള്ള ഒരു കഥയുണ്ട്. ഒരു കച്ചവടക്കാരന്‍ അയാളുടെ മകനെ അകലെയുള്ള ഏറ്റവും പ്രശസ്തനായ ജ്ഞാനിയുടെ അടുത്തേക്ക് പറഞ്ഞയച്ചു; സന്തോഷത്തിന്റെ രഹസ്യമെന്ത് എന്ന് അറിഞ്ഞു വരാന്‍..
Read More
'ഗോ'വണ്മെന്റുകളായി മാറുന്ന ഭരണകൂടം
പി.വി.എ പ്രിംറോസ്
''ഒരു ദിവസം ഒരു കുട്ടി റോഡിന്റെ വശത്തുള്ള കുപ്പത്തൊട്ടിയില്‍ നിന്ന് പഴത്തൊലി പെറുക്കിത്തിന്നുമ്പോള്‍ ഒരു പശു അവന്റെയടുക്കല്‍ വന്ന് ഒരു പഴത്തോല്‍ കടിച്ചു വലിച്ചു. അവന്‍ പശുവിനെ തള്ളി നീക്കി. പശു ഉറക്കെ കരഞ്ഞു കൊണ്ട് റോഡില്‍ക്കൂടി ഓടി..
Read More
പ്രവാചകന്മാരും മുഅ്ജിസത്തുകളും
ഹുസൈന്‍ സലഫി, ഷാര്‍ജ
അല്ലാഹു പ്രവാചകന്മാരെ മനുഷ്യരിലേക്ക് അയച്ചപ്പോഴൊക്കെയും ഒരു വിഭാഗം ജനങ്ങള്‍ അവരെ അവിശ്വസിക്കുകയും നിഷേധിക്കുകയുമായിരുന്നു ചെയ്തിരുന്നത്. ഈ സന്ദര്‍ഭത്തില്‍ നിഷേധികള്‍ക്ക് ഇവര്‍ അല്ലാഹുവിന്റെ ദൂതന്മാര്‍ തന്നെയാണെന്ന് തെളിയിക്കാനായി അല്ലാഹു അവരിലൂടെ പ്രകടമാക്കുന്ന..
Read More
പ്രതിഫലവേദിയുടെ അനിവാര്യത
ശമീര്‍ മദീനി
മനുഷ്യരുടെ കര്‍മങ്ങള്‍ വ്യത്യസ്തമാണ്. തലമുറകള്‍ നീണ്ടുനില്‍ക്കുന്ന നന്മകള്‍ക്ക് നേതൃത്വം വഹിച്ചവരുണ്ട് മനുഷ്യരുടെ കൂട്ടത്തില്‍. അവരുടെ മരണ ശേഷവും അവരിലൂടെ നാമ്പെടുത്ത നന്മ പടര്‍ന്നു പന്തലിച്ച് വിളനല്‍കുന്നതായി നാം കാണുന്നു. നിരവധിപേരുടെ ഇരുള്‍മുറ്റിയ ജീവിതത്തിന്..
Read More
ദാനത്തിന്റെ വിവിധ വഴികള്‍
അബൂഫായിദ
മനുഷ്യരില്‍ മഹാഭൂരിഭാഗവും ദൈവവിശ്വാസികളാണ്. ദൈവത്തെക്കുറിച്ചുള്ള സങ്കല്‍പങ്ങളിലും വിശ്വാസങ്ങളിലും വൈജാത്യമുണ്ടെങ്കിലും ദൈവസാമീപ്യം നേടുവാന്‍ കൊതിക്കാത്തവരില്ല. എന്നാല്‍ ദൈവവുമായി അടുക്കുവാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിലും വിത്യസ്ത മതക്കാര്‍ക്കിടയില്‍ വിഭിന്നമായ കാഴ്ചപ്പാടുകളാണുള്ളത്.
Read More
യഹൂദികള്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍
ഫദ്‌ലുല്‍ ഹഖ് ഉമരി
ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ബദ്ധവൈരികളായി എന്നും പ്രവര്‍ത്തിച്ച് പോന്നവരും ഇന്നും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നവരുമാണ് ജൂതന്മാര്‍. അവരുടെ സ്വഭാവ സങ്കീര്‍ണതകള്‍ മുസ്‌ലിം സമൂഹത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അവരെക്കുറിച്ച് വിശുദ്ധ ക്വുര്‍ആന്‍ സവിസ്തരം വിശദീകരിക്കുന്നുണ്ട്...
Read More
മാന്യത മറക്കുന്ന മാധ്യമങ്ങള്‍
ഡോ. സി.എം സാബിര്‍ നവാസ്
ജനാധിപത്യത്തിന്റെ ആണിക്കല്ലുകള്‍ ഇളകിയാടിത്തുടങ്ങുമ്പോള്‍ പിടിച്ചു നിര്‍ത്താന്‍ ഉത്തരവാദപ്പെട്ട സ്ഥാപനങ്ങളാണ് മാധ്യമങ്ങള്‍. നാടാകെ നശിച്ച് തുടങ്ങുമ്പോള്‍ നാലാം തൂണുകാര്‍ നാടിന്റെ നാഡിമിടിപ്പുകളായി സ്പന്ദിച്ച് നില്‍ക്കുന്ന ഗതകാലം വിസ്മൃതിയിലേക്ക് വീണുതുടങ്ങിയിട്ടില്ല.
Read More
റജബ് മാസം തിരുത്തേണ്ട ധാരണകള്‍
പി.എന്‍ അബ്ദുറഹ്മാന്‍
അല്ലാഹു പവിത്രമാക്കിയ, യുദ്ധം നിഷിദ്ധമായ നാല് മാസങ്ങളില്‍ ഒന്നാണ് റജബ് മാസം. അല്ലാഹു പറയുന്നു: ''ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു...
Read More
വിശ്വാസി എന്നും നിര്‍ഭയനാണ്
ത്വാഹാ റഷാദ്
ഒഴുക്കിനെതിരെ നീന്തി, ശാശ്വത സത്യം പുല്‍കാന്‍ ശ്രമിച്ച ഓരോ അന്വേഷിക്കു മുമ്പിലും ശാന്തിയുടെയും സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും നിര്‍ഭയത്വത്തിന്റെയും വാതായനങ്ങള്‍ തുറന്നുകൊടുത്ത മതമാണ് ഇസ്‌ലാം.
Read More
പിതാവിന്റെ പുനര്‍വിവാഹം ഇഷ്ടപ്പെടാത്ത മക്കള്‍
ഹാരിസ്ബിന്‍ സലീം
മുതിര്‍ന്ന മക്കളുള്ള ഒരാളുടെ ഭാര്യ മരണപ്പെട്ടു. പിന്നീട് അയാള്‍ വിവാഹം കഴിച്ചത് പ്രായം കുറഞ്ഞ എന്നെയാണ്. നിലവിലുള്ള മക്കളോട് ഞാന്‍ എങ്ങനെ പെരുമാറണം? അവര്‍ തിരിച്ച് എന്നോട് പെരുമാണേണ്ടതും എങ്ങനെയാണ്? പരസ്പരം അത്ര ഇഷ്ടമില്ലാതെ ജീവിക്കുന്ന ഇരുകൂട്ടര്‍ക്കുമിടയില്‍ രമ്യതയുണ്ടാക്കാന്‍..
Read More
അനാഥര്‍ക്ക് തണലേകുക
അഷ്‌റഫ് എകരൂൽ
നിര്‍ഭയത്വവും നിരീക്ഷണവും നിര്‍ലോഭം ലഭിക്കേണ്ട ബാല്യങ്ങള്‍ക്ക് അവയുടെ അസാന്നിധ്യം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും അവയെ മറികടക്കാനുള്ള ഇസ്‌ലാമിക പരിഹാരങ്ങളും വിശകലനം ചെയ്യുന്നിടത്ത് പരാര്‍ശിക്കപ്പെടെണ്ടതാണ് അനാഥത്വം. മക്കളുടെ വഴിതെറ്റിയുള്ള സഞ്ചാരത്തിന് അനാഥത്വം പലപ്പോഴും കാരണമാകാറുണ്ട്.
Read More
അലിവുള്ള ഹൃദയം
ഉസ്മാന്‍ പാലക്കാഴി
വൈകുന്നേരം സ്‌കൂളില്‍നിന്നും മടങ്ങിയെത്തിയപ്പോള്‍ സലീമിന്റെ മുഖം വാടിയിരുന്നു. ഉമ്മ ഭക്ഷണത്തിനു വിളിച്ചപ്പോള്‍ അവന്‍ പറഞ്ഞു: ''എനിക്കു വേണ്ട ഉമ്മാ...'' ''എന്തുപറ്റി മോനേ നിനക്ക്, പനിക്കുന്നുണ്ടോ?''- ഉമ്മ അവനെ തൊട്ടുനോക്കി.
Read More