കുഞ്ഞനുറുമ്പുകള്‍

ഉസ്മാന്‍ പാലക്കാഴി

2019 ഒക്ടോബര്‍ 19 1441 സഫര്‍ 20

കുറുമ്പു കാട്ടി വരുന്നത് കണ്ടോ

കുഞ്ഞനുറുമ്പുകള്

പഞ്ചാരത്തരി കട്ടുവിഴുങ്ങും

കുഞ്ഞനുറുമ്പുകള്

മണ്ണിന്നടിയില്‍ വീടുണ്ടാക്കും

കുഞ്ഞനുറുമ്പുകള്

തിന്നാനുള്ളത് സൂക്ഷിക്കുന്നവര്‍

വിരുതനുറുമ്പുകള്

വേലയെടുക്കാന്‍ മടിയില്ലാത്ത

പാവമുറുമ്പുകള്

ഒത്തൊരുമിച്ച് ജീവിക്കുന്നവര്‍

കുഞ്ഞനുറുമ്പുകള്

വരിവരിയായി പോകുന്നവരാം

കുഞ്ഞനുറുമ്പുകള്