ആള്‍ക്കൂട്ട നന്മയുടെ കാലവര്‍ഷങ്ങള്‍ പെയ്തിറങ്ങിയപ്പോള്‍
സുഫ്‌യാന്‍ അബ്ദുസ്സലാം
കേരളം കഴിഞ്ഞ ദിവസങ്ങളില്‍ പ്രളയദിനങ്ങളിലൂടെ കടന്നുപോയപ്പോള്‍ മലയാളികളുടെ മനസ്സില്‍ അങ്കുരിച്ച നന്മഭാവങ്ങള്‍ എടുത്തുപറയാതിരിക്കാന്‍ സാധ്യമല്ല. വിശ്വാസവ്യത്യാസങ്ങള്‍ക്കപ്പുറം ജാതിമതരാഷ്ട്രീയാന്തരങ്ങള്‍ക്ക് മീതെ സ്ത്രീപുരുഷ ഭേദമില്ലാതെ മലയാളികളുടെ ഒരുമയുടെ ആള്‍ക്കൂട്ടം നഗരങ്ങളിലും ഗ്രാമങ്ങളിലും രൂപംകൊണ്ടപ്പോള്‍ 'നാനാത്വത്തില്‍ ഏകത്വം' എന്ന ഭാരതത്തിന്റെ അടിസ്ഥാനമുദ്രാവാക്യം അക്ഷരാര്‍ഥത്തില്‍ തെളിഞ്ഞുനിന്നു..

2018 സെപ്തംബര്‍ 15 1439 മുഹര്‍റം 04

സര്‍ക്കാറിനെതിരെ സംസാരിക്കല്‍ രാജ്യദ്രോഹമോ?
പത്രാധിപർ
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇടതുപക്ഷ-മനുഷ്യാവകാശ പ്രവര്‍ത്തകരായ അഞ്ചു പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അറസ്റ്റു ചെയ്യുകയും നാലുപേരുടെ വീടുകളില്‍ മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍ നടത്തുകയും ചെയ്തത് രാജ്യവ്യാപകമായി വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്..
Read More
വിശുദ്ധ ക്വുര്‍ആന്‍ ഒരു വിഹഗ വീക്ഷണം
ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി /വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
വിശുദ്ധ ക്വുര്‍ആനിന്റെ ആശയം ഇതര ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്യല്‍ സലഫുസ്സ്വാലിഹുകളില്‍ സുപരിചിതമായിരുന്നെന്ന് നമുക്ക് ചരിത്രത്തിലൂടെ മനസ്സിലാക്കാം. അറിഞ്ഞിടത്തോളം പൂര്‍വികന്മാര്‍ അതിനെ എതിര്‍ത്തതായി സ്ഥിരപ്പെട്ടിട്ടില്ല. കാരണം തര്‍ജമക്ക് (പദാനുപദമല്ലെങ്കിലും) തഫ്‌സീറിന്റെ സ്ഥാനമാണുള്ളത്..
Read More
രോഗത്തിന് ചികിത്സ തേടേണ്ടത് രോഗിയോടോ?
എസ്.എ ഐദീദ് തങ്ങള്‍
ചങ്ങരംകുളത്ത് വെച്ച് നടന്ന മുജാഹിദ് സമ്മേളനത്തില്‍ വെച്ചാണ് പിന്നീടവനെ ഞാന്‍ കാണുന്നത്. ഒരു പരിചയപ്പെടുത്തല്‍ വേണ്ടിവന്നു വീണ്ടും എനിക്കവനെ തിരിച്ചറിയാന്‍. അസ്തമിച്ചുപോയ കുറെ കാലങ്ങള്‍ അവന്റെ രൂപത്തിലും വേഷത്തിലും ഭാവത്തിലും അത്രക്ക് മാറ്റങ്ങള്‍ വരുത്തിയിരുന്നു! ചെത്തിമിനുക്കിവടിച്ച..
Read More
മരുഭൂമിയില്‍ അലയുന്നവര്‍
ഹുസൈന്‍ സലഫി, ഷാര്‍ജ
'അല്ലാഹുവിനെ നേരില്‍ കണ്ടാലേ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കൂ' എന്ന് മൂസാനബി(അ)യോട് ബനൂഇസ്‌റാഈല്യര്‍ പറഞ്ഞപ്പോള്‍ അവരെ അല്ലാഹു ചെയ്തത് എന്താണന്ന് നാം മനസ്സിലാക്കി. ഈ സംഭവത്തിന് ശേഷം മൂസാ(അ) വീണ്ടും അവരോട് ഒരു കാര്യം കല്‍പിക്കുകയുണ്ടായി. അതിനോടും അവര്‍ അനുസരണക്കേടാണ് കാണിച്ചത്...
Read More
നമസ്‌കാരത്തില്‍ ആനന്ദം കണ്ടെത്തുക
ഫദ്‌ലുല്‍ ഹഖ് ഉമരി
മനുഷ്യന്‍ ചെയ്യുന്ന ആരാധനകളില്‍ ഏറ്റവും ശ്രേഷ്ഠവും മുഖ്യമായതുമാണ് നമസ്‌കാരം. മതത്തിന്റെ സ്തംഭങ്ങളില്‍ പെട്ടതും സത്യവിശ്വാസികള്‍ക്ക് അല്ലാഹു നിര്‍ബന്ധമാക്കിയതുമായ ആരാധനയാണ് അത്. അല്ലാഹുവും മനുഷ്യനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തന്നതാണ് നമസ്‌കാരം. നമസ്‌കാരമില്ലാത്തവന് മതമില്ല എന്നുതന്നെ..
Read More
വക്കംമൗലവിയുടെ ചിന്തകളുടെ പ്രസക്തി (2)
യൂസുഫ് സാഹിബ് നദ്‌വി
തുര്‍ക്കിയില്‍ തകര്‍ന്നടിഞ്ഞ ഉസ്മാനിയാ ഖിലാഫത്തിന്റെ പദവിയും അധികാരവും പുനഃസ്ഥാപിക്കാനുള്ള പരിശ്രമങ്ങളില്‍ മുസ്‌ലിം സമൂഹത്തിനൊപ്പം സജീവമായി നിലകൊള്ളാനായിരുന്നു ഗാന്ധിജിയുടെയും കോണ്‍ഗ്രസ്സ് നേതാക്കളുടെയും തീരുമാനം. രാജ്യത്തിന്റെ സമ്പൂര്‍ണ സ്വാതന്ത്ര്യം നേടിയെടുക്കുന്നതില്‍ മുസ്‌ലിംകള്‍ ഉള്‍പെടെയുള്ള..
Read More
ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മുസാഫിര്‍
കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കില്‍ കഴിയുന്നതും അപരിചിതരുമായി ചാറ്റ് ചെയ്യുന്നതും മെയിലുകള്‍ക്ക് മറുപടി നല്‍കുന്നതും ഒഴിവാക്കുക. ഈ ആളുകള്‍ ആരൊക്കെയാണെന്ന് നമുക്കറിയില്ല. സ്ത്രീയുടെ പേരില്‍ മെയില്‍ അയക്കുന്നത് പുരുഷനാകാം. പുരുഷന്റെ പേരില്‍ സ്ത്രീയുമാകാം. ഓണ്‍ലൈനില്‍ ഒരാള്‍ക്ക് എങ്ങനെ വേണമെങ്കിലും സ്വയം..
Read More
വ്യാജ വാര്‍ത്തകള്‍
വായനക്കാർ എഴുതുന്നു
ഇലക്ടോണിക് മാധ്യമങ്ങള്‍ പ്രചാരത്തില്‍ വന്നതോടെ അതിവേഗ വാര്‍ത്താവിനിമയം സുസാധ്യമായി. ഇന്ന് ജനങ്ങളില്‍ അറപ്പും വെറുപ്പും ഭീതിയും ഉണ്ടാക്കുന്ന വിധം ചിലരെങ്കിലും വ്യാജ വാര്‍ത്തകളും ചിത്രങ്ങളും അശ്ലീലതകളും പ്രചരിപ്പിച്ച് സ്വയം അപഹാസ്യരായി മാറുന്നു. ഗുരുതരമായ സൈബര്‍ കുറ്റകൃത്യമാണിതെങ്കിലും നിര്‍ബാധം..
Read More

പൂച്ചയെ കെട്ടിയിട്ടു കൊന്നവള്‍
ഉസ്മാന്‍ പാലക്കാഴി
അയ്യയ്യോ കഷ്ടം കഷ്ടം എന്തൊരു പൂച്ചയിത്; വയ്യല്ലോ സഹിക്കുവാന്‍ ഇതിന്റെ ശല്യം തെല്ലും; എലികളനുദിനം പെരുകീടുന്നു വീട്ടില്‍; വലിയ നഷ്ടമവ വരുത്തി വെച്ചീടുന്നു.; സമയമില്ല പൂച്ചയ്ക്കവയെ നശിപ്പിക്കാന്‍; സമയമുണ്ട് കട്ടു തിന്നുവാന്‍ മുടിപ്പിക്കാന്‍; കൊല്ലണം കള്ളിപ്പൂച്ചയിതിനെ വിട്ടുകൂടാ..
Read More
