റമദാനിലെ ഗ്രീൻ പ്രോട്ടോകോൾ: മഹല്ലുകൾക്ക് ഒരു മാർഗരേഖ

വിസ്ഡം ഹെൽത്ത് കെയർ വിംഗ്

2024 മാർച്ച് 16, 1445 റമദാൻ 06

പരിശുദ്ധ റമദാനിൽ പള്ളികളിലും സ്ഥാപനങ്ങളിലും-പ്രത്യേകിച്ച് നോമ്പുതുറയുമായി ബന്ധപ്പെട്ട്- ഹരിതചട്ടപാലനം (ഗ്രീൻ പ്രോട്ടോക്കോൾ) നടപ്പിലാക്കാൻ നമുക്ക് ശ്രമിക്കാം. റമദാനിലെ ഓരോ നോമ്പും അത്തരത്തിൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിൽ മഹല്ലുകൾക്ക് സുപ്രധാനമായ പങ്കാണ് നിർവഹിക്കാ നുള്ളത്. ചില നിർദേശങ്ങൾ:

ഡിസ്‌പോസിബിൾ വസ്തുക്കളുടെ ഉപയോഗം പരമാവധി ഒഴിവാക്കുകയും മാലിന്യങ്ങൾ രൂപപ്പെ ടുന്നതിന്റെ അളവ് പരമാവധി കുറക്കുകയും ചെയ്യുക. നോമ്പുതുറയും അതിന്റെ ഒരുക്കങ്ങളും ആ രൂപത്തിൽ നേരത്തെ പ്ലാൻ ചെയ്യാം.

നോമ്പുതുറക്ക് ആഹാരപാനീയങ്ങൾ വിതരണം ചെയ്യുന്നതിന് കഴുകി ഉപയോഗിക്കാൻ കഴിയുന്ന സ്റ്റീൽ, ചില്ല്, മണ്ണ്, സെറാമിക്‌സ് എന്നിവകൊണ്ട് ഉണ്ടാക്കിയ ഗ്ലാസ്സുകളും പാത്രങ്ങളും സജ്ജീകരിക്കണം.

ആവശ്യാനുസരണം ക ഴുകി ഉപയോഗിക്കാൻ കഴിയുന്ന പാത്രങ്ങൾ മഹല്ല് കമ്മിറ്റികൾ നേരിട്ടോ വിശ്വാസികളിൽനിന്നും സംഭാവനയായോ സ്പോൺസർഷിപ്പിലൂടെയോ വാങ്ങി സൂക്ഷിക്കണം.

നോമ്പുതുറ, ഇഫ്ത്വാർ, പെരുന്നാൾ ആഘോഷം എന്നിവയോടനുബന്ധിച്ചുള്ള ഭക്ഷണപ്പൊതി വിതരണം വാഴയില/പേപ്പർവാഴയില പോലുള്ള പ്രകൃതി സൗഹൃദ വസ്തുക്കളിലാക്കണം.

പഴവർഗങ്ങൾ, ലഘുഭക്ഷണങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിന് ചെറിയ പാത്രങ്ങൾ/ സോസറു കൾ ആവശ്യാനുസരണം സജ്ജീകരിക്കുക.

ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കുന്നതിന് ആവശ്യമായ സംവിധാനമൊരു ക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടെങ്കിൽ അവ റീസൈക്കിൾ ചെയ്യാൻ കഴിയുന്ന സംവിധാനങ്ങളുമായി ബന്ധപ്പെടുക.

ഭക്ഷണാവശിഷ്ടങ്ങൾ യഥാസ്ഥാനങ്ങളിൽതന്നെ നിക്ഷേപിക്കുവാൻ നിർദേശം നൽകുക. (ഈത്തപ്പ ഴക്കുരു, പഴങ്ങളുടെ കുരു, തണ്ണിമത്തന്റെ പുറംതോട്, ഉപയോഗിച്ച നാരങ്ങ തുടങ്ങിയവ).

അലുമിനിയം ഫോയിൽകൊണ്ടുള്ള കണ്ടയ്‌നറുകൾ കഴിവതും ഒഴിവാക്കുക.

ഭക്ഷണമാലിന്യം ശേഖരിച്ച് അതാത് ഇടങ്ങളിൽ മാലിന്യക്കുഴി നിർമിച്ച് അതിൽ നിക്ഷേപിച്ചു വളമാക്കി മാറ്റുവാൻ ശ്രമിക്കണം.

പ്രചാരണ പരിപാടികൾക്ക് ഫ്‌ളക്‌സ്് ഒഴിവാക്കി പ്രകൃതി സൗഹൃദ ബാനറുകൾ ശീലമാക്കണം.

നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും ഡിസ്‌പോസിബിൾ വസ്തുക്കളും പൂർണമായും ഒഴിവാക്കണം.

ആഹാരശേഷം പാത്രങ്ങൾ ഉപയോഗിക്കുന്നവർതന്നെ കഴുകി വയ്ക്കാൻ നിർദേശിക്കാവുന്നതാണ്.

വീട്ടിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെങ്കിൽ പാത്രങ്ങൾ കൊണ്ടുവരാൻ നിർദേശിക്കുക.

പരിസ്ഥിതി സംരക്ഷണത്തിനും ഭക്ഷണവും വെള്ളവുമടക്കമുള്ളവയുടെ മിതമായ ഉപയോഗത്തിനും ഇസ്‌ലാം നൽകിയ പ്രാധാന്യവും അതിന്റെ ഗൗരവവും മനസ്സിലാക്കുവാൻ നോമ്പിന്റെ തുടക്കം മുതലേ കൃത്യമായ ബോധവൽക്കരണം നൽകുക.