1921ലെ മലബാര്‍ സമരവും ചരിത്ര ദുര്‍വ്യാഖ്യാനങ്ങളും

സുഫ്‌യാന്‍ അബ്ദുസ്സലാം

ഭാരതത്തിന്റെ അധിനിവേശ വിരുദ്ധ ചരിത്രത്തിന്റെ താളുകളില്‍ ചോര പൊടിഞ്ഞ അധ്യായമാണ് 1921ലെ മലബാര്‍ സമരം. ഒരു ജനത, ഊരും ഉയിരും രാജ്യത്തിന് വേണ്ടി ബലി നല്‍കിയ ദേശസ്‌നേഹികളുടെ ത്യാഗത്തിന്റെ കഥയാണ് മാപ്പിള ലഹള വരച്ചു വെച്ചത്. എന്നാല്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ വേലിപ്പടര്‍പ്പില്‍ നിന്നെത്തി നോക്കുമ്പോള്‍ കാലില്‍ മുള്ളു കൊണ്ട അനുഭവം കൂടി ചേര്‍ത്തിപ്പറയാന്‍ കഴിയാത്ത ഗാന്ധിവധക്കാരുടെ പിന്‍ഗാമികള്‍ ഇന്ന് മലബാര്‍ സമരത്തിന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്തിരിക്കുന്നു. വര്‍ഗീയതയായിരുന്നുവത്രെ സമരത്തിന്റെ ചേതോവികാരം...!!

Read More

2017 നവംബര്‍ 11 1439 സഫര്‍ 22

മുഖമൊഴി

ചരിത്രബോധത്തിന്റെ നെടുംതൂണ്

പത്രാധിപർ

അനേകം ദൈവദൂതന്മാര്‍ ഈ ഭൂമുഖത്ത് വന്നുപോയത് മനുഷ്യരാശിയെ സ്രഷ്ടാവിന്റെ സന്ദേശങ്ങള്‍ പഠിപ്പിക്കുവാനാണ്. മനുഷ്യമനസ്സില്‍ തോന്നുന്ന ആശയങ്ങളും സങ്കല്‍പങ്ങളും ദൈവത്തിന്റെ പേരില്‍ ആരോപിക്കുന്ന പ്രവണതക്കെതിരായ ശക്തമായ താക്കീതോടുകൂടിയാണ് ഇസ്‌ലാം സ്രഷ്ടാവിന്റെ യഥാര്‍ഥ സന്ദേശങ്ങളെ പരിചയപ്പെടുത്തുന്നത്.

Read More
ലേഖനം

സലഫിയ്യത്തും സമകാലിക സാഹചര്യവും

അബ്ദുല്‍ മാലിക് സലഫി

അസത്യത്തിന്റെ പ്രചാരകര്‍ക്ക് സത്യം എന്നും കയ്‌പേറിയതാണ്. സത്യത്തിന്റെ ശബ്ദത്തെ കോലാഹലങ്ങള്‍ സൃഷ്ടിച്ച് നേര്‍പിക്കാന്‍ ശ്രമിച്ച്, മീഡിയാശക്തി ഉപയോഗിച്ച് ഇടതടവില്ലാതെ അസത്യത്തിന്റെ എപ്പിസോഡുകള്‍ അനുവാചകരിലെത്തിച്ച്, ആശയപ്രതിരോധമെന്ന പേരില്‍ ദുരാരോപണ ഭാണ്ഡങ്ങളുടെ ചരടുകള്‍ പൊട്ടിച്ച്..

Read More
ലേഖനം

നബിചര്യയും സ്വഹാബികളും

ശമീര്‍ മദീനി

സുന്നത്ത് അഥവാ നബിചര്യ എന്നതുകൊണ്ടുദ്ദേശിക്കപ്പെടുന്നത് നബി ﷺ യുടെ വാക്കുകളും പ്രവൃത്തികളും മൗനാനുവാദങ്ങളും അടങ്ങുന്ന പ്രവാചക ജീവിതത്തെയാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ് നബിചര്യ. പൂര്‍വ കാലം മുതല്‍ക്കേ ഇസ്‌ലാമിക സമൂഹം നബിചര്യകള്‍ സ്വീകരിക്കുകയും പഠിപ്പിക്കുകയും ചെയ്തുപോന്നിട്ടുണ്ട്.

Read More
ചരിത്രപഥം

സൂക്ഷ്മാലുവായ ദൈവദൂതന്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

ധാര്‍മികതയെക്കുറിച്ചുള്ള കൃത്യവും വ്യക്തവുമായ അവബോധത്തിന്റെ അഭാവത്തില്‍ മനുഷ്യന്‍ ഏത് തിന്മകളിലേക്കും അനായാസേന ഓടിയെത്തുമെന്നതാണ് യാഥാര്‍ഥ്യം. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തെ കുറിച്ചാണെങ്കിലും ലോട്ടറിയുടെ അതിപ്രസരത്തെ കുറിച്ചാണെങ്കിലുമൊക്കെ..

Read More
കാഴ്‌ച

സാഹോദര്യത്തിന്റെ വെളുത്ത തമ്പുകള്‍

ഇബ്‌നു അലി എടത്തനാട്ടുകര

തീവെയിലില്‍, നീണ്ട ക്യൂവില്‍ വിയര്‍പ്പില്‍ കുളിച്ച് നില്‍ക്കുമ്പോള്‍ വളണ്ടിയര്‍മാരില്‍ നിന്ന് ലഭിച്ച ഒരു ചെറു തൂക്കുപാത്രത്തിലെ ചൂടുള്ള പൊടിയരിക്കഞ്ഞിയുമായാണയാള്‍ തമ്പിനകത്തെ ഇളം തണുപ്പിലേക്ക് പ്രവേശിച്ചത്; മിനായിലെ തമ്പിലേക്ക്. തനിക്കായി അനുവദിക്കപ്പെട്ട ആറടി നീളവും രണ്ടരയടി വീതിയുമുള്ള പരിമിത..

Read More
ലേഖനം

സുപ്രധാനമായ ചില വിശ്വാസ കാര്യങ്ങള്‍ - ഭാഗം: 2

ശഹീറുദ്ദീന്‍ ചുഴലി

ഇമാം ഇബ്‌നു അബീദാവൂദ്(റഹി) അദ്ദേഹത്തിന്റെ കവിതാസമാഹാരത്തിന്റെ ആദ്യ വരി ആരംഭിക്കുന്നത് ഇപ്രകാരമാണ്: 1) അല്ലാഹുവിന്റെ പാശത്തില്‍ നീ മുറുകെ പിടിക്കുകയും സന്മാര്‍ഗം പിന്‍പറ്റുകയും ചെയ്യണം, നീ പുത്തന്‍വാദി ആകരുത്; എങ്കില്‍ നീ വിജയിച്ചേക്കാം. ഈ വരിയിലൂടെ ഇമാം ഇബ്‌നു അബീദാവൂദ്(റഹി)..

Read More
സമകാലികം

മാറ്റത്തിന്റെ മാറ്റ്

ടി.കെ.അശ്‌റഫ്

ഇന്ത്യ ഒരു മതാധിഷ്ഠിത രാജ്യമല്ല. എല്ലാ മതങ്ങളോടും രാജ്യത്തെ നിയമത്തിനുള്ളത് ഒരേ സമീപനമാണ്. മതം എന്നത് വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളില്‍ അധിഷ്ഠിതമായ വിശ്വാസത്തിന്റെ ഭാഗമാണ് രാജ്യത്തിന്റെ വീക്ഷണത്തില്‍. ഉചിതമെന്ന് തോന്നുന്ന ഏത് മതവും സ്വീകരിക്കാം. ശരിയല്ലെന്ന് തോന്നിയാല്‍ ആ മതം ഒഴിവാക്കുകയും ചെയ്യാം.

Read More
സമകാലികം

ഉപരിപഠനവും ഉല്‍പാദനക്ഷമതയും

ഡോ. സി.എം സാബിര്‍ നവാസ്

വ്യക്തമായ കാഴ്ചപ്പാടോ ശരിയായ ധാരണയോ ഇല്ലാതെയാണ് ഭൂരിഭാഗം രക്ഷിതാക്കളും ഇന്ന് വിദ്യാഭ്യാസ മേഖലയെ സമീപിക്കുന്നത്. ലക്ഷ്യബോധം നഷ്ടപ്പെട്ട തലമുറ ജോലിയിലും ജീവിത വ്യവഹാരങ്ങളിലും പിടിവിട്ട് താഴോട്ട് പതിക്കുന്ന കാഴ്ചകളാണ് കണ്ടുവരുന്നത്. ഒരു ജനതയുടെ വളര്‍ച്ചയുടെ കാതല്‍ പുതിയതലമുറ വിദ്യാഭ്യാസമേഖലയില്‍..

Read More
വിമർശനം

സമസ്തയും തൗഹീദിലെ പരിണാമവും

മൂസ സ്വലാഹി, കാര

തൗഹീദ് അഥവാ ഏകദൈവാരാധന ഇസ്‌ലാമിന്റെ അടിത്തറയാണ്. ഇത് ഉള്‍കൊണ്ട് ജീവിച്ചെങ്കില്‍ മാത്രമെ സൂക്ഷ്മതയുള്ളവരായി മാറുവാന്‍ കഴിയൂ എന്നത് മനുഷ്യരോടായി അല്ലാഹു നടത്തിയ ഒന്നാമത്തെ കല്‍പനയാണ്. അല്ലാഹു പറയുന്നു: ''ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍.

Read More
ശാന്തി ഗേഹം

ഭാര്യയെ അടിക്കുന്ന ഭര്‍ത്താവ്

പ്രൊഫ: ഹാരിസ്ബിന്‍ സലീം

നബി ﷺ ദുര്‍ബലരായി പരിഗണിക്കുകയും പ്രത്യേകം അനുകമ്പയോടെ പെരുമാറുവാന്‍ നിര്‍ദേശിക്കുകയും ചെയ്ത രണ്ട് വിഭാഗമാണ് സ്ത്രീകളും അനാഥകളും. ഹദീഥ് ഗ്രന്ഥങ്ങളില്‍ ഈ വിഷയത്തില്‍ അധ്യായങ്ങള്‍ തന്നെയുണ്ട്. മറ്റുള്ളവര്‍ക്ക് കീഴില്‍ ജീവിക്കേണ്ടിവരുന്നതിനാല്‍ തന്നെ ഉപദ്രവിക്കപ്പെടുവാനുള്ള സാധ്യതയും കൂടുതലാണ്.

Read More
ബാലപഥം

അങ്ങ് ദൂരെ...!

ശഹ്ബാസ് കെ. അബ്ബാസ്, ഒറ്റപ്പാലം

'കളി നിര്‍ത്ത് കൂട്ടരേ; ദേ, ആരോ വരുന്നുണ്ട്' ദൂരെ നിന്ന് മിഠായിപ്പൊതികളുമായി, മെലിഞ്ഞ് അവശരായ കുഞ്ഞുങ്ങള്‍ക്കിടയിലേക്ക് വരുന്ന യുവാവിനെ ചൂണ്ടി നൂറ പറഞ്ഞു. 'ഹായ് അങ്കിള്‍, ഞാന്‍ നൂറ!' ഒരു എട്ടു വയസ്സുകാരിയുടെ എല്ലാ നിഷ്‌ക്കളങ്കതയോടെയും നദീതീരത്തെ കളികള്‍ പെട്ടെന്ന് അവസാനിപ്പിച്ച് നൂറ അദ്ദേഹത്തെ വരവേറ്റു.

Read More
കവിത

സര്‍വശക്തന്‍

ഉസ്മാന്‍ പാലക്കാഴി

ഇക്കാണുമണ്ഡകടാഹം മുഴുവനും; സൃഷ്ടിച്ചു രക്ഷനല്‍കീടുന്ന നാഥന്റെ; കഴിവിന്റെ മുമ്പില്‍ നമിയ്ക്ക നാം മര്‍ത്യരേ; 'ആകാശഭൂമി തന്‍ സൃഷ്ടിപ്പിലും തഥാ; രാവുപകലിന്റെ മാറ്റത്തിലും ബുദ്ധി-; യുള്ളോര്‍ക്ക് ദൃഷ്ടാന്തമുണ്ടെ'ന്ന നാഥന്റെ; വാക്കുകളെപ്പോഴുമോര്‍ക്കുവിന്‍ സഹജരേ; വായുവും വെള്ളവും കായും കനികളും; ആര്‍ത്തിരമ്പും സാഗരങ്ങളുമംബര

Read More