2019 ഒക്ടോബര്‍ 19 1441 സഫര്‍ 20

വിവാഹപ്രായം: മഞ്ഞക്കണ്ണടവെച്ച വിമര്‍ശകര്‍

ഡോ. ജൗസല്‍

വിവാഹിതരാകുന്നതിന് ഇസ്‌ലാം പ്രത്യേക പ്രായം നിശ്ചയിച്ചിട്ടില്ല. പക്വതയെത്തിയ ആണിനും പെണ്ണിനും നിയതമായ മാര്‍ഗത്തിലൂടെ ഒന്നാവാന്‍ ഇസ്‌ലാമിക നിയമങ്ങള്‍ തടസ്സവുമല്ല. എന്നാല്‍ കടുംബമെന്ന സങ്കല്‍പം തന്നെ നിരാകരിക്കുന്ന ദര്‍ശനത്തിന്റെ വക്താക്കള്‍ ഇസ്‌ലാമിക വൈവാഹിക മൂല്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് പതിവാണ്. വിവാഹപ്രായവുമായി ബന്ധപ്പെട്ട മതത്തിന്റെ നിലപാടെന്താണ്? അത് എത്രത്തോളം ശാസ്ത്രീയമാണ്?

Read More
മുഖമൊഴി

വര്‍ധിക്കുന്ന കൊലപാതകങ്ങളോ സംസ്‌കാരത്തിന്റെ അടയാളം? ‍

പത്രാധിപർ

കോഴിക്കോട് താമരശ്ശേരി കൂടത്തായിയില്‍ 14 വര്‍ഷത്തിനിടയില്‍ നടന്ന, ഒരു കുടുംബത്തിലെ 6 പേരുടെ മരണം കൊലപാതകമായിരുന്നു എന്ന വാര്‍ത്ത കേട്ട് മൂക്കത്ത് വിരല്‍വെക്കാത്തവരുണ്ടാകില്ല. ഒരു സ്ത്രീയാണ് തന്റെ ഭര്‍ത്താവിനെയും അദ്ദേഹത്തിന്റെ മാതാപിതാക്കളെയുമടക്കം ആറു പേരെ വളരെ ആസൂത്രിതമായി ...

Read More
ലേഖനം

യുദ്ധാനന്തര ഉഹ്ദ്

ഫദ്‌ലുല്‍ ഹഖ് ഉമരി

തന്റെ ചുറ്റും കൂടിയ സ്വഹാബികെളയും കൊണ്ട് നബിﷺ ഉഹ്ദിന്റെ ഭാഗത്തേക്ക് നീങ്ങി. വിദൂരത്ത് നില്‍ക്കുന്ന മുസ്‌ലിംകളില്‍ ചിലര്‍ ഇത് കണ്ടു. നബിﷺ കൊല്ലപ്പെട്ടിരിക്കുന്നു എന്നുള്ള കുപ്രചരണത്തിനു ശേഷം ആദ്യമായി നബിയെ കണ്ട് തിരിച്ചറിഞ്ഞത് കഅ്ബ് ബ്‌നു മാലിക്(റ)ആയിരുന്നു. നബിയെ കണ്ട ഉടനെ അദ്ദേഹം ഇപ്രകാരം ഉച്ചത്തില്‍ വിളിച്ചു ...

Read More
ലേഖനം

വിശ്വാസം: ഉല്‍പത്തി, യുക്തി, പ്രസക്തി

അബ്ദുല്ല ബാസില്‍ സി.പി

വിശ്വാസത്തെയും അവിശ്വാസത്തെയും സംബന്ധിക്കുന്ന തര്‍ക്കങ്ങള്‍ രണ്ടുകൂട്ടരുടെയും ലോകവീക്ഷണങ്ങളിലെ വ്യത്യാസം കൊണ്ടുള്ളതാണെന്ന് നാം മനസ്സിലാക്കി. ഈ ലോകവീക്ഷണ വ്യത്യാസം ചരിത്രത്തെ വിശദീകരിക്കുന്നതുമായി കൂടി ബന്ധപ്പെട്ടതാണ്. ലോകത്ത് വിശ്വാസവും ആരാധനയും എന്ന് എങ്ങനെ ഉത്ഭവിച്ചു എന്നതിനെ പറ്റി ...

Read More
ലേഖനം

തെളിവുകള്‍ സ്വീകരിക്കുന്നതിലെ കണിശത

ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയ(റഹി)

ഒരു വിഷയത്തില്‍ വ്യക്തമായ അറിവ് പ്രദാനം ചെയ്യുന്നതില്‍ ആ വിഷയത്തെക്കുറിച്ച് അറിയിക്കുന്ന ആളുകള്‍ക്കപ്പുറം പുറമെ നിന്നുള്ള സാഹചര്യത്തെളിവുകള്‍ക്കും സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നത് നാം പ്രത്യേകം പറയുന്നില്ല. കാരണം അത്തരം സാഹചര്യത്തെളിവുകള്‍ ചിലപ്പോള്‍ ആ വിഷയത്തിലുള്ള റിപ്പോര്‍ട്ടുകളുടെ അഭാവത്തില്‍ തന്നെ ...

Read More
വിമര്‍ശനം

വെള്ളിയാഴ്ചയിലെ പ്രത്യേക സ്വലാത്ത്

മൂസ സ്വലാഹി, കാര

വെള്ളിയാഴ്ചയുടെ പ്രത്യേകതകളായി പ്രമാണങ്ങള്‍ പഠിപ്പിച്ച കുറെ കാര്യങ്ങളുണ്ട്. നബിﷺ യുടെ മേല്‍ സ്വലാത്ത് അധികരിപ്പിക്കുക എന്നത് അതില്‍ പെട്ടതാണ്. അനസ്(റ)വില്‍ നിന്ന്; നബിﷺ പറഞ്ഞു: ''വെള്ളിയാഴ്ചയുടെ രാവിലും വെള്ളിയാഴ്ച ദിവസവും എന്റെ മേല്‍ നിങ്ങള്‍ സ്വലാത്ത് അധികരിപ്പിക്കുക. ആരാണോ എന്റെ മേല്‍ ഒരു സ്വലാത്ത് ...

Read More
കൂട്ടായ്മ

നേതൃത്വം അലങ്കാരമല്ല

ടി.കെ.അശ്‌റഫ്

നേതൃത്വം ഒരു ഭാരിച്ച ഉത്തരവാദിത്തമാണ്; അത് അലങ്കാരമല്ല. അത് ആഗ്രഹിക്കുന്നതും ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കുമ്പോള്‍ ഒളിച്ചോടുന്നതും വിശ്വാസികള്‍ക്ക് ഭൂഷണമല്ല. നേതൃത്വം നമ്മിലേക്ക് വന്നുചേര്‍ന്നതാണങ്കില്‍ അതില്‍ അല്ലാഹുവിന്റെ പ്രത്യേക സഹായമുണ്ടാകും. ചോദിച്ച് വാങ്ങിയതാണങ്കില്‍ അനുഗ്രഹമുണ്ടാകില്ല. സംഘടനക്കും സമൂഹത്തിനും ...

Read More
ആരോഗ്യപഥം

ഓര്‍മയും മസ്തിഷ്‌കവും

അബ്ദുല്‍ മുസ്വവ്വിര്‍

ഇന്ദ്രിയങ്ങളിലൂടെ തലച്ചോറിലെത്തി അവിടെ തിരിച്ചറിഞ്ഞ് ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ ഒരു സമാഹാരമാണ് ഓര്‍മ. ശബ്ദമായി, കാഴ്ചയായി, രുചിയായി, ഗന്ധമായി...അങ്ങനെ പലതരത്തില്‍ ഓര്‍മകള്‍ ശേഖരിക്കപ്പെടുന്നുണ്ട്. പിന്നീട് വീണ്ടെടുക്കപ്പെടാവുന്ന വിധമാണ് തലച്ചോറില്‍ അത് കോഡ് ചെയ്യപ്പെടുന്നത്. കണ്ണിലൂടെയും...

Read More
പുനര്‍വായന

മാപ്പിള ലഹള

പി.വി ഉമര്‍കുട്ടി ഹാജി (റഹി)

മര്‍ഹൂം പി.വി. മുഹമ്മദാജി ഉല്‍പതിഷ്ണു ആയിരുന്നു. 1921ല്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ കോളിളക്കം ഈ പ്രദേശത്തേക്കും വ്യാപിച്ചുതുടങ്ങി. ഗാന്ധിജി, മൗലാനാ മുഹമ്മദലി, മൗലാനാ ഷൗക്കത്തലി- ഇവരുടെ ആഹ്വാനമാണ് ഈ പ്രദേശത്ത് ചലനം സൃഷ്ടിച്ചത്. തുര്‍ക്കികളും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ യുദ്ധത്തില്‍ മുസ്‌ലിംകളോട് ബ്രിട്ടീഷുകാര്‍ ചെയ്ത ...

Read More
കാഴ്ച

സാന്ത്വന സൗഹൃദങ്ങള്‍

ഇബ്‌നു അലി എടത്തനാട്ടുകര

ഔദേ്യാഗികമായി കണക്കെഴുത്തുമായി ബന്ധപ്പെട്ട കാര്യത്തിന് വന്നപ്പോഴാണ് പരിചയപ്പെട്ടത്. പിന്നീടത് ആത്മാര്‍ഥ സൗഹൃദമായി വളരുകയായിരുന്നു. (കോളേജില്‍ പഠിക്കുമ്പോള്‍ എന്റെ സീനിയര്‍ ആയ അദ്ദേഹത്തിന്റെ അന്നത്തെ തലയെടുപ്പുള്ള രൂപം ഇന്നും ഓര്‍മയിലുണ്ട്). ഈ ബന്ധം പിന്നീട് എപ്പോഴോ സൗഹൃദത്തിന് പുറത്തേക്ക് വളര്‍ന്നു. ....

Read More
നമുക്ക് ചുറ്റും

'നിങ്ങള്‍ക്ക് അധികാരമുണ്ട്, എനിക്ക് തത്ത്വദീക്ഷയും'

പി.വി.എ പ്രിംറോസ്‍

"Have principle and no power.' 2011 ഗുജറാത്ത് വംശഹത്യയുടെ പശ്ചാത്തലത്തില്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് എഴുതിയ കത്ത് ഉപസംഹരിക്കുന്നത് ഈ വാചകത്തോട് കൂടിയാണ്. ഗുര്‍ബര്‍ഗ് സൊസൈറ്റിയില്‍ കൊല ചെയ്യപ്പെട്ട ഇഹ്‌സാന്‍ ജാഫ്രി എം.പിയുടെ ഭാര്യ സാക്കിയ ജാഫ്രി ...

Read More
ബാലപഥം

ചുമടേറ്റിയ പ്രവാചകന്‍

ഉസ്മാന്‍ പാലക്കാഴി

ഒരുനാള്‍ തിരുനബി; നടന്നുപോകുന്നേരം; വഴിയില്‍ വെച്ചു കണ്ടു; വയസ്സായൊരു സ്ത്രീയെ.; വലിയ ചുമടേറ്റാന്‍; വയ്യാത്ത വിഷമത്തില്‍; നിന്നിടുമവര്‍ക്കായി; ചുമടേറ്റുന്നു നബി!; ചുമടുമേറ്റി നബി; നടന്നു വൃദ്ധയ്‌ക്കൊപ്പം,; വൃദ്ധതന്‍ വീട്ടിലെത്തി; ചുമടിറക്കി നബി.; തിരിച്ചു പോകാന്‍ നബി; തുനിഞ്ഞ സമയത്ത്; സ്ത്രീയതാ പറയുന്നു:...

Read More
ബാലപഥം

കുഞ്ഞനുറുമ്പുകള്‍

ഉസ്മാന്‍ പാലക്കാഴി

കുറുമ്പു കാട്ടി വരുന്നത് കണ്ടോ; കുഞ്ഞനുറുമ്പുകള്; പഞ്ചാരത്തരി കട്ടുവിഴുങ്ങും; കുഞ്ഞനുറുമ്പുകള്; മണ്ണിന്നടിയില്‍ വീടുണ്ടാക്കും; കുഞ്ഞനുറുമ്പുകള്; തിന്നാനുള്ളത് സൂക്ഷിക്കുന്നവര്‍; വിരുതനുറുമ്പുകള്; വേലയെടുക്കാന്‍ മടിയില്ലാത്ത; പാവമുറുമ്പുകള്; ഒത്തൊരുമിച്ച് ജീവിക്കുന്നവര്‍; കുഞ്ഞനുറുമ്പുകള്; വരിവരിയായി പോകുന്നവരാം ...

Read More
എഴുത്തുകള്‍

ആദ്യം സ്വയം നന്നാവുക

വായനക്കാർ എഴുതുന്നു

ഇംഗ്‌ളണ്ട് ക്രിക്കറ്റ് ടീം ലോകകപ്പ് നേടി. പക്ഷേ, നന്നായി കളിച്ചത് എതിര്‍ ടീമായ ന്യൂസിലന്‍ഡ് എന്ന് ചിലര്‍. അതിന് ശേഷം ഇംഗ്‌ളണ്ട് ക്യാപ്റ്റന്‍ അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറഞ്ഞു. പിന്നീട് അവര്‍ വിജയം ആഘോഷിക്കുന്ന വേളയില്‍ ഷാംപെയ്ന്‍(മദ്യം) പൊട്ടിക്കുന്ന സമയത്ത് ടീമിലുള്ള മുസ്‌ലിം കളിക്കാര്‍ ആ ആഘോഷത്തില്‍ പങ്കെടുക്കാതെ മാറി....

Read More