സമരങ്ങളിലെ പ്രാകൃതബോധം: ഉത്തരവാദിത്തം ആര്‍ക്ക്?
സുഫ്‌യാന്‍ അബ്ദുസ്സലാം
പ്രാകൃത സമര രീതികളുടെ ഉപജ്ഞാതാക്കള്‍ തന്നെ പ്രാദേശിക സമരങ്ങളെ പ്രാകൃതമെന്നും കാലഹരണപ്പെട്ട സമരരീതികളെന്നുമൊക്കെ അധിക്ഷേപിക്കുന്ന വൈരുധ്യാധിഷ്ഠിത വര്‍ത്തമാനങ്ങളാണ് കുറച്ച് ദിവസങ്ങളായി വാര്‍ത്തകളിലും സാമൂഹ്യമാധ്യമങ്ങളിലും നിറഞ്ഞുകൊണ്ടിരിക്കുന്നത്. ഗെയില്‍ പ്രതിഷേധ സമരങ്ങള്‍ കോഴിക്കോട് ജില്ലയിലെ മുക്കം, എരഞ്ഞിമാവ് പ്രദേശങ്ങളില്‍ ഒരു ജനകീയ സമരമായി മാറിയ സന്ദര്‍ഭത്തില്‍ അതിനെതിരെ പ്രസ്താവനയുമായി വന്നത് പ്രാകൃതസമരങ്ങളുടെ വികൃത രൂപങ്ങള്‍ കേരളീയ സമൂഹത്തിനു പ്രദര്‍ശിപ്പിച്ച നക്‌സല്‍ പ്രസ്ഥാനത്തിന്റെ പഴയകാല നേതാവ് കെ.ടി. കുഞ്ഞിക്കണ്ണനാണ്.

2017 നവംബര്‍ 25 1439 റബിഉല്‍ അവ്വല്‍ 06

ഫാഷനായി പടരുന്ന നബിദിനാഘോഷം
പത്രാധിപർ
നബിദിനാഘോഷം എന്ന പുത്തനാചാരം ഇന്ന് ഒരു ഫാഷനും യുവാക്കളുടെ ഹരവുമായി മാറിയിട്ടുണ്ട്. 'നബിദിന ഗിഫ്റ്റുകള്‍ ഇവിടെ ലഭിക്കും' എന്ന ബാനര്‍ ഒരു ടൗണിലെ കടയുടെ മുമ്പില്‍ കാണാനിടയായി. പുത്തന്‍ കോലങ്ങളില്‍ വ്യത്യസ്തയിനം പരിപാടികളുമായി നബിദിനാഘോഷത്തിന് സമുദായത്തിലെ..
Read More
ഐ.എസ് മലയാളിയുടെ കലാപാഹ്വാനം
സി.പി സലീം
ഇതങ്ങളുടെ വിശ്വാസാദര്‍ശങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ സൗഹാര്‍ദത്തോട് കൂടി മുമ്പോട്ട് പോകാനാഗ്രഹിക്കുന്നവരാണ് നമ്മുടെ രാജ്യത്തെ വ്യത്യസ്ത മതക്കാരായ ബഹുഭൂരിഭാഗം ജനങ്ങളും. എന്നാല്‍ ഈയൊരു ഐക്യത്തെ ഇല്ലാതാക്കുവാന്‍ വര്‍ഗീയ ചിന്താഗതിക്കാരും തീവ്രവാദികളും അവരുടേതായ..
Read More
ജന്മദിനാഘോഷം: ഇസ്‌ലാം എന്ത് പറയുന്നു?
സയ്യിദ് സഅ്ഫര്‍ സ്വാദിഖ് മദീനി
അല്ലാഹു മാനവര്‍ക്കായി തൃപ്തിപ്പെട്ട മതമാണ് ഇസ്‌ലാം. പ്രവാചകന്മാര്‍ അഖിലവും പ്രബോധനം ചെയ്ത മതം. അന്ത്യപ്രവാചകന്‍ മുഹമ്മദ് ﷺ യിലൂടെ പൂര്‍ത്തീകരിപ്പെട്ട മതം. മനുഷ്യരെല്ലാം ഐഹികവും പാരത്രികവുമായ ജീവിത വിജയത്തിനായി സ്വീകരിക്കേണ്ട മതം. ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ വിശുദ്ധ ക്വുര്‍ആനും..
Read More
മതത്തെ പരിഹസിക്കല്‍
ശമീര്‍ മദീനി
സ്രഷ്ടാവായ അല്ലാഹു നമുക്ക് കനിഞ്ഞരുളിയ മഹത്തായ അനുഗ്രഹമാണ് സംസാരശേഷി. നമ്മുടെ ആശകളും ആശയങ്ങളും നമുക്കതിലൂടെ മറ്റുള്ളവരെ അറിയിക്കാനാകുന്നു. നമ്മുടെ നാവിനെ ശ്രദ്ധിച്ചും നിയന്ത്രിച്ചും വേണം നാം ഉപയോഗിക്കുവാ ന്‍. അല്ലെങ്കില്‍ അതുകൊണ്ടുള്ള ഭവിഷ്യത്ത് നമുക്ക് ..
Read More
നംറൂദിന്റെ നാവടക്കിയ ചോദ്യം
ഹുസൈന്‍ സലഫി, ഷാര്‍ജ
തീയിലേക്ക് എറിയപ്പെട്ട ഇബ്‌റാഹീം നബി(അ)യെ അല്ലാഹു രക്ഷപ്പെടുത്തി. അതോടെ പൂര്‍വാധികം ശക്തിയോടെ പ്രബോധനരംഗത്തിറങ്ങുകയാണ് അദ്ദേഹം ചെയ്തത്; ഭയന്ന്പിന്‍മാറുകയല്ല. ആ നാട്ടില്‍ രാജപദവി അലങ്കരിച്ചിരുന്നവരുടെ പേരാണ് നംറൂദ് എന്നത്. നംറൂദുമാരില്‍ പെട്ടയാളാണ് ഇബ്‌റാഹീം നബി(അ)യുടെ..
Read More
ഇസ്‌ലാം: സംസ്‌കാരത്തിന്റെ സൗന്ദര്യം
ഡോ. സി.മുഹമ്മദ് റാഫി
സത്യവിശ്വാസം കേവലം ചൊല്ലിപ്പറയുന്ന പദങ്ങളില്‍ നില്‍ക്കേണ്ട ഒന്നല്ല എന്ന നിര്‍ബന്ധ ബുദ്ധി പ്രകടിപ്പിച്ചിട്ടുള്ള മതമാണ് ഇസ്‌ലാം. ഒരു വിശ്വാസി സാക്ഷ്യവാക്യങ്ങളിലൂടെ (ശഹാദത്ത് കലിമകള്‍) ഏറ്റെടുക്കുന്നത് ദൈവ മാര്‍ഗത്തിലുള്ള സബൂര്‍ണ അര്‍പ്പണമാണെന്നും തുടര്‍ന്നുള്ള ജീവിതം ആ അര്‍പ്പണത്തിന്റെ ..
Read More
ഗോരക്ഷയുടെ ഇന്ത്യന്‍ പാരമ്പര്യം
അലി ചെമ്മാട്
കേരളത്തിന്റെ സ്വന്തം പശു ഇനമായ, ഇന്ന് ഗിന്നസ് ബുക്കില്‍ കയറിയ വെച്ചൂര്‍ പശുവും കാസര്‍ഗോഡ് പശുവും ലോകപ്രശസ്തമാണ്. ലോകത്തിലെ ഏറ്റവും ചെറിയ പശുവാണ് വെച്ചൂര്‍ പശു. ആ കൊച്ചു സുന്ദരികള്‍ കേരളത്തിന്റെ അഭിമാനം കൂടിയാണ്. അവളുടെ ജീവന്‍ നിലനിന്നതിന് പിന്നില്‍ കേരള കാര്‍ഷിക സര്‍വകലാശാലയിലെ മിടുക്കിയായ..
Read More
വമ്പിച്ച നമസ്‌കാരം, ഗംഭീര നോമ്പ്!
എസ്.എ. ഐദീദ് തങ്ങള്‍
മുഹമ്മദ് നബി ﷺ യെ സ്‌നേഹിക്കണം എന്ന കാര്യത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല. പ്രവാചകനെ എങ്ങനെ സ്‌നേഹിക്കണം എന്ന കാര്യത്തിലാണ് ഇന്ന് അഭിപ്രായ ഭിന്നതകളുള്ളത്. പ്രവാചക സ്‌നേഹത്തെക്കുറിച്ച് ഇസ്‌ലാമിക പ്രമാണങ്ങള്‍ എന്ത് പറയുന്നു എന്ന് വിശകലനം നടത്തുകയല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം. മറിച്ച്,..
Read More
അറബി ഭാഷയുടെ അരിക് ചേര്‍ന്ന്
ഡോ. സി.എം സാബിര്‍ നവാസ്
പണ്ട് കാലം മുതലേ കേരളവുമായി അറബി ഭാഷക്ക് സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക വിനിമയങ്ങളുണ്ടായിരുന്നു എന്നാണ് ആറാം നൂറ്റാണ്ടിലെ ചരിത്രരേഖകള്‍ വിളിച്ചു പറയുന്നത്. കടല്‍യാത്രയും അതുവഴിയുള്ള വ്യവഹാരങ്ങളും ജീവിതോപാധിയായിരുന്ന കാലത്ത് അറബിക്കപ്പലുകള്‍ കടല്‍ക്കാറ്റിന്റെ താളത്തിനനുസരിച്ച് ..
Read More
യുദ്ധങ്ങള്‍ കൊണ്ട് ലോകത്തെ ഇസ്‌ലാമികവല്‍ക്കരിക്കണം എന്നോ...?
വായനക്കാർ എഴുതുന്നു
വിശുദ്ധ ക്വുര്‍ആനിലെ രണ്ടാം അധ്യായമായ സൂറത്തുല്‍ ബഖറയുടെ 193ാം വചനം ഉദ്ധരിച്ചു കൊണ്ട് മുസ്‌ലിംകള്‍ ലോകം മുഴുവന്‍ ഇസ്‌ലാമികവല്‍ക്കരിക്കുന്നത് വരെ യുദ്ധം ചെയ്യേണ്ടവരാണെന്ന് സമര്‍ഥിക്കുന്ന ഒരു വോയ്‌സ് ക്ലിപ്പ് വ്യാപകമായി പ്രചരിക്കുന്നത് കണ്ടു...
Read More


പ്രവാസജീവിതം അവസാനിപ്പിച്ചയാളുടെ ഒറ്റപ്പെടല്‍
പ്രൊഫ: ഹാരിസ്ബിന്‍ സലീം
ഞാന്‍ 36 വര്‍ഷത്തോളം വിദേശത്തായിരുന്നു. ഇപ്പോള്‍ 62 വയസ്സ്. ഇനിയുള്ളകാലം ഭാര്യയോടും മക്കളോടും കൂടെ സമാധാനത്തോടെ ജീവിക്കാമെന്ന് തീരുമാനിച്ച് നാട്ടില്‍ വന്നു. എന്നാല്‍ അവര്‍ എല്ലാ കാര്യത്തിലും ഒന്നിച്ചുനിന്ന് എന്നെ ഒറ്റപ്പെടുത്തുന്നു. രോഗങ്ങളുണ്ട്. അല്ലെങ്കില്‍ വല്ല വൃദ്ധസദനത്തിലും പോയി ജീവിക്കാമായിരുന്നു.
Read More
സഹകരിക്കുവാന്‍ ശീലിക്കുക
അഫ്‌വാന ബിന്‍ത്ത് ലത്തീഫ്
ഫൈസലും ശരീഫയും അജ്മലും ജുമാനയും നല്ല സന്തോഷത്തിലാണ്. അമ്മാവന്റെ മക്കളായ ഫസീലയും സ്വഫ്‌വാനും വിരുന്നുവന്നതാണ് സന്തോഷത്തിന് കാരണം. സ്‌കൂള്‍ ഇല്ലാത്തതിനാല്‍ ഇഷ്ടം പോലെ കളിക്കാം. എല്ലാവരും വര്‍ത്തമാനത്തില്‍ മുഴുകി ഇരിക്കുമ്പോഴാണ് ഉമ്മ ചായയുമായി വന്നത്. അന്നേരമാണ് കോൡഗ് ബെല്‍..
Read More
അഭയാര്‍ഥികള്‍
ഷെറീന മേലാറ്റൂര്‍
നിസ്സഹായരും നിര്‍ധനരുമാം, നിരപരാധികളെ, നിഷ്‌ക്കരുണം വേട്ടയാടുന്ന, നികൃഷ്ടരേ, നിങ്ങളോര്‍ക്കണം., നിരീക്ഷിക്കുന്നുണ്ടൊരാള്‍;, നിദ്രയും മറവിയുമില്ലാത്തവന്‍, നിങ്ങളുടെയോരോ ചലനവും, നിഷ്‌കൃഷ്ടമായറിയുന്നവന്‍., നിങ്ങള്‍ക്ക് വരാനുണ്ട്, നിന്ദ്യമാം ശിക്ഷയെന്നറിയുക, നീചരായുള്ളവരെ, നിരുപാധികം വിട്ടയക്കുവാന്‍,...
Read More