തെരഞ്ഞെടുപ്പ്: നിലപാട് സുചിന്തിതമാകണം

പി.എന്‍ അബ്ദുറഹ്മാന്‍

മുസ്‌ലിംകളും ഇതരമത വിശ്വാസികളും പരസ്പര ധാരണയോടെ സമാധാനപൂര്‍വം ജീവിക്കുന്ന രാഷ്ട്രമാണ് ഇന്ത്യ. ഇസ്‌ലാമിക നിയമമനുസരിച്ച് 'ദാറു മുആഹദ' അഥവാ മുസ്‌ലിംകളും ഇതര മതസ്ഥരും ഉടമ്പടിപ്രകാരം കഴിയുന്ന രാഷ്ട്രം. ഇവിടെ കലാപമുണ്ടാക്കാനോ, കരാറുകള്‍ ലംഘിച്ചുകൊണ്ട് രാജ്യത്തിന് എതിരെ പ്രവര്‍ത്തിക്കാനോ ഒരു മുസ്‌ലിമിന് അനുവാദമില്ല. ഒരു മുസ്‌ലിം കരാറുകള്‍ പാലിക്കുന്നവനാണ്. ഇമാം മുസ്‌ലിം ഉദ്ധരിച്ച ഹദീഥില്‍ ഇപ്രകാരം കാണാം

ഹുദൈഫതു ബ്‌നുല്‍ യമാന്‍(റ) പറഞ്ഞു: ''ഞാന്‍ ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുക്കാതിരിക്കാന്‍ ഈ ഒരേയൊരു കാരണമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഞാനും അബൂഹുസൈലും മദീനയിലേക്ക് പുറപ്പെട്ടു. അപ്പോള്‍ വഴിയില്‍ വെച്ച് ബഹുദൈവാരാധകരായ ക്വുറൈശികള്‍ ഞങ്ങളെ പിടികൂടി. അവര്‍ പറഞ്ഞു: 'നിങ്ങള്‍ മുഹമ്മദിനെ ഉദ്ദേശിച്ച് കൊണ്ട് തന്നെയാണ് പോകുന്നത്.' അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു: 'അദ്ദേഹത്തിന്റെ അടുക്കലേക്ക് പോകാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. ഞങ്ങള്‍ പോകുന്നത് മദീനയിലേക്കാണ്..

Read More

2017 മാര്‍ച്ച് 25 1438 ജമാദുല്‍ ആഖിര്‍ 26

മുഖമൊഴി

ഇന്ത്യ എങ്ങോട്ട്?

പത്രാധിപർ

ഇന്ത്യയുടെ ഇന്നത്തെ പോക്ക് എങ്ങോട്ടാണ്? രാജ്യത്ത് സമാധാന പൂര്‍ണമായ അവസ്ഥ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ആശങ്കയോടെ ഈ ചോദ്യം ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു! യു.പി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ തന്നെ അപകടം മണത്തതാണ്.

Read More
സമകാലികം

വര്‍ഗീയതയില്‍ ജ്വലിക്കുന്ന രാഷ്ട്രീയ ആദിത്യന്മാര്‍

പി.വി.എ പ്രിംറോസ്

ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പില്‍ മതേതര കക്ഷികള്‍ പരാജയപ്പെട്ടതും യോഗി ആദിത്യനാഥ് എന്ന തീവ്ര ഹൈന്ദവവാദി മുഖ്യമന്ത്രിയായതും മതേതര ഇന്ത്യയുടെ മുഖത്ത് കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. എന്തു കൊണ്ട് മതേതരപക്ഷം പരാജയപ്പെട്ടു? ഇത് താല്‍ക്കാലിക പ്രതിഭാസമാണോ? ഒരു വിശകലനം.

Read More
ലേഖനം

പ്രാര്‍ഥന: അതാകുന്നു ആരാധന

മൂസ സ്വലാഹി, കാര

ആരാധനാകര്‍മങ്ങള്‍ ഇസ്‌ലാം പഠിപ്പിച്ച മുറപ്രകാരവും രീതിയിലും നിലനിര്‍ത്തുക എന്നതാണ് മനുഷ്യജീവിതത്തിന്റെ പ്രഥമലക്ഷ്യം. അല്ലാഹു പറയുന്നു: ''ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല'' (51:56).

Read More
ക്വുർആൻ പാഠം

സ്തുതി ലോകരക്ഷിതാവിന്

സി.മുഹമ്മദ് റാഫി ചെമ്പ്ര

മനുഷ്യന്‍ പഠിപ്പിക്കപ്പെടുന്ന മര്യാദകളില്‍ ഏറ്റവും പ്രകടമായ ഒന്നാണ് മറ്റുള്ളവരോട് അവര്‍ ചെയ്തു തന്ന ഉപകാരങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കുക എന്നത്. ഇതിനായി പ്രപഞ്ചത്തിലെ വ്യത്യസ്ത സൃഷ്ടിലോകത്തില്‍ കാണുന്ന നന്ദിയുടെയും കടപ്പാടറിയിക്കുന്നതിന്റെയും സൂചകങ്ങള്‍ നാം എടുത്ത് കാണിക്കാറുമുണ്ട്.

Read More
ഹദീസ് പാഠം

മനസ്സിനെ നിയന്ത്രിക്കുക

ഉസ്മാന്‍ പാലക്കാഴി

കോപം! ഒരുപാട് ദുരന്തങ്ങളെ വിളിച്ചുവരുത്തുന്ന, മനുഷ്യനെ അന്ധനും ബധിരനുമാക്കുന്ന, വ്യക്തികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും രാഷ്ട്രങ്ങളെയുംവരെ നശിപ്പിക്കാന്‍ കാരണമായേക്കാവുന്ന ഒരു ദുഃസ്വഭാവം. കോപിക്കുവാനും കഴിവനുസരിച്ച് അക്രമം കാണിക്കുവാനും ആര്‍ക്കും കഴിയും.

Read More
ലേഖനം

പള്ളിനിര്‍മാണം: ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഡോ. അബ്ദുറസാഖ് സുല്ലമി

പള്ളികള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്. നബി(സ്വ) മദീനയില്‍ എത്തിയ ഉടനെ ചെയ്ത ദൗത്യം മസ്ജിദുന്നബവിയുടെ നിര്‍മാണമാണ്. ഇബ്‌റാഹീം(അ) ഇറാഖിലെ ബാബിലോണിയായിലെ ഊര്‍ ഗ്രാമത്തില്‍നിന്നെത്തിയ ഉടനെ ഫലസ്തീനിലെ ഹൈബ്രോണ്‍ ഗ്രാമത്തില്‍ പള്ളിനിര്‍മിക്കുകയാണ് ആദ്യം ചെയ്തത്.

Read More
ചരിത്രപഥം

ത്വല്‍ഹത്(റ) വെളിച്ചം കണ്ടെത്തിയ കഥ

അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

ഫഹദ്ബ്‌നു ഉബൈദില്ല പറയുന്നു: ഞാന്‍ സിറിയയിലെ ബുസ്വ്‌റാ ചന്തയില്‍ പങ്കെടുത്തു. അപ്പോള്‍ ഒരു മഠത്തിലെ പുരോഹിതന്‍ ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു: ''ഈ സീസണിലെ വ്യാപാരികളില്‍ ഹറമില്‍നിന്ന്(മക്ക) വല്ലവരുമുണ്ടോ എന്ന് അന്വേഷിക്കൂ.''

Read More
കാഴ്‌ച

സന്മനസ്സാണ് പ്രധാനം

ഇബ്‌നു അലി എടത്തനാട്ടുകര

ജോലിത്തിരക്കിനിടയിലാണു കൂട്ടുകാരന്റെ ഫോണ്‍ വിളി വന്നത്. പത്രം വായിച്ചില്ലേ എന്നും ഇല്ലെന്ന് പറഞ്ഞപ്പോള്‍ വാട്‌സാപിലേക്ക് അയച്ചിട്ടുണ്ടെന്നും മറുപടി. അവന്‍ വളരെ വിഷമത്തിലായിരുന്നു. കുറെ കഴിഞ്ഞ് അവന്‍ നേരിട്ട് വന്നു. അപ്പോഴും ഞാന്‍ വായിച്ചിട്ടില്ലായിരുന്നു.

Read More
ലേഖനം

പ്രവാചകന്മാരും പരീക്ഷണങ്ങളും

ഹുസൈന്‍ സലഫി, ഷാര്‍ജ

മനുഷ്യര്‍ക്ക് നേര്‍വഴി കാണിക്കുവാന്‍ സ്രഷ്ടാവ് നിയോഗിച്ച പ്രവാചകന്മാരഖിലവും വിവിധ രൂപത്തിലുള്ള പരീക്ഷണങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. അതെല്ലാം അവരുടെ വിശ്വാസത്തിന് കരുത്ത് പകരുകയാണ് ചെയ്തിട്ടുള്ളത്. പ്രവാചകന്മാര്‍ നേരിട്ട പരീക്ഷണങ്ങളെക്കുറിച്ച് പ്രമാണബദ്ധമായ വിവരണം.

Read More
കൂട്ടായ്‌മ

വിമര്‍ശനങ്ങളും ഖണ്ഡനങ്ങളും സഹിഷ്ണുതയോടെ

മുബാറക് ബിന്‍ ഉമര്‍

നമ്മുടെ മുന്‍ഗാമികളായ പണ്ഡിതന്മാരും നേതാക്കളും പരസ്പരം ആദരവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നവരായിരുന്നു. വൈജ്ഞാനിക വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടാവുക സ്വാഭാവികമാണല്ലോ. അങ്ങനെയെന്തെങ്കിലും ഉണ്ടായാല്‍ അതില്‍ സ്വാഭാവികമായും വിമര്‍ശനമുണ്ടാകും.

Read More
നമുക്കു ചുറ്റും

അജണ്ട വേണം; അവധിക്കാലത്തും

ഡോ. സി.എം സാബിര്‍ നവാസ്

ഒരു അധ്യയനവര്‍ഷത്തിനു കൂടി അന്ത്യം കുറിച്ച് അവധിക്കാലം വരികയായി. കുട്ടികളുടെ അടിപിടികളും കലപിലകളും ക്ലാസ്സ് മുറികളില്‍ നിന്ന് വീട്ടു മുറ്റത്തേക്ക് (നഗര പ്രദേശങ്ങളാണെങ്കില്‍ ഫഌറ്റു മട്ടുപ്പാവിലേക്ക്) പറിച്ച് നടുകയാണ്.

Read More
എഴുത്തുകള്‍

അന്താരാഷ്ട്ര വനിതാദിനം ഓര്‍മിപ്പിക്കുന്നത്

വായനക്കാർ എഴുതുന്നു

ലോകമൊട്ടുക്കും അന്താരാഷ്ട്ര വനിതാദിനം ആചരിക്കുന്നുണ്ട്. വിവിധയിടങ്ങളില്‍ പ്രയാസം അനുഭവിക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനും സാമൂഹ്യ അവബോധം വളര്‍ത്താനും വേണ്ടിയാണ് ഇത് ആചരിക്കുന്നത്.

Read More
ശാന്തിഗേഹം

അകലും മുമ്പ് ആലോചിക്കേണ്ടത്...

മെഹബൂബ് മദനി ഒറ്റപ്പാലം

അടുത്ത് കഴിയേണ്ട ഇണകളില്‍ പലരും അകന്നുകൊണ്ടിരിക്കുന്ന കാഴ്ചകള്‍ സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നുവെന്നത് നിഷേധിക്കാനാവാത്ത സാമൂഹ്യ യാഥാര്‍ഥ്യമാണ്. കുടുംബ കോടതികളില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന വിവാഹമോചന കേസുകള്‍ ഈ വസ്തുതയെ സാധൂകരിക്കുന്നതാണ്.

Read More
പാരന്റിംഗ്

വഴി തെറ്റുന്ന ഇളം തലമുറ പ്രതികള്‍ ആര്?

അഷ്‌റഫ്‌ എകരൂൽ

കുട്ടികളുടെ ജീവിതം വഴിതെറ്റിക്കുന്ന പ്രതികളെ തേടിയുള്ള അന്വേഷണത്തിലാണ് നമ്മളുള്ളത്. കഴിഞ്ഞ ലക്കത്തില്‍ രണ്ട് പ്രതികളെ നാം പിടികൂടി. ഇനി മറ്റ് ചില പ്രതികളെ കൂടി പരിചയപ്പെടാം

Read More
ബാലപഥം

നമ്മുടെ മാതാപിതാക്കള്‍

കെ.സഫ്‌വാന്‍ മുഹമ്മദ്, ആമയൂര്‍

അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ഏറെ ലഭിച്ചവരാണ് നാമേവരും. ഈ ലോകത്ത് മനുഷ്യനായി ജനിക്കാന്‍ കഴിഞ്ഞു എന്നത് തന്നെ വലിയൊരു അനുഗ്രഹമാണല്ലോ. അതിനു മുമ്പ് നാമെവിടെയായിരുന്നു? നമുക്ക് ഊഹിക്കാന്‍ കഴിയാത്ത വിധം ശൂന്യമായ ഒരു കാലം, ഒരു ലോകം നമുക്കുണ്ടായിരുന്നു.

Read More