മന്ത്രവാദികള്‍ മതത്തോടും മനുഷ്യരോടും ചെയ്യുന്നത്...

അബ്ദുല്‍ മാലിക് സലഫി

അന്ധവിശ്വാസത്തിന്റെ വിഷപ്പുക ശ്വസിച്ച് മരണം പുല്‍കിയവരുടെ എണ്ണം കേരളത്തില്‍ കുറച്ചധികമുണ്ട്. വിശ്വാസത്തിന്റെ ശാദ്വലതീരം തേടി പുറപ്പെടുന്ന മനുഷ്യരില്‍ പലരും മന്ത്രവാദികളുടെ കുതന്ത്രങ്ങളില്‍ ചെന്നുചാടുന്നത് എന്തുകൊണ്ട് എന്നൊന്വേഷണം തികച്ചും കൗതുകകരമാണ്. മനുഷ്യന്റെ മതം, മാനം, പണം എന്നിവയെ അതിദാരുണമായി ചൂഷണം നടത്തിയിട്ടും, പലതവണ അത് പിടിക്കപ്പെട്ടിട്ടും മന്ത്രവാദികളുടെ ഉമ്മറപ്പടികളിലെ വരിയുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നതെന്ത് അതും സാക്ഷര കേരളത്തില്‍ എന്നൊരന്വേഷണം ഇത്തരുണത്തില്‍ പ്രസക്തമാണെന്ന് തോന്നുന്നു.

Read More

2017 മാര്‍ച്ച് 11 1438 ജമാദുല്‍ ആഖിര്‍ 12

മുഖമൊഴി

മഹല്ല് കമ്മിറ്റികള്‍ എന്തെടുക്കുകയാണ്?

പത്രാധിപർ

മദീനയിലെ പ്രവാചകന്റെ പള്ളി. ഈത്തപ്പനയുടെ തണ്ടും ഓലയും കുഴച്ചമണ്ണും കൊണ്ട് നിര്‍മിച്ച, ആകാശം മുട്ടുന്ന മിനാരങ്ങളും മാര്‍ബിള്‍ പതിച്ച ചുമരും കട്ടിയും മിനുസവുമുള്ള കാര്‍പെറ്റ് പതിച്ച നിലവുമില്ലാത്ത, ലാളിത്യം നിറഞ്ഞുനില്‍ക്കുന്ന ഒരു മസ്ജിദ്! എന്നാല്‍ അത് ജനങ്ങളുടെ ആശാകേന്ദ്രമായിരുന്നു.

Read More
സമകാലികം

ഇന്ത്യയുടെ ഡി.എന്‍.എ ടെസ്റ്റ് നടത്തുന്നവരോട്

അബ്ദുല്ല ബാസില്‍ സി.പി

'നാനാത്വത്തില്‍ ഏകത്വമാണ്' ഭാരതത്തിന്റെ സൗന്ദര്യമെന്നും വിവിധ മതസ്ഥരും ഭാഷക്കാരും നിറക്കാരുമെല്ലാം ഒരുദ്യാനത്തിലെ വിവിധ നിറങ്ങളിലും രൂപങ്ങളിലുമുള്ള ചെടികളെ പോലെ ഭാരതമെന്ന പൂങ്കാവനത്തിനു സൗന്ദര്യമേകുന്നുവെന്നുമൊക്കെയാണ് നാം ചെറുപ്പം തൊട്ടേ കേട്ടുപഠിച്ചുവളര്‍ന്നത്.

Read More
ലേഖനം

പ്രവാചകന്മാരും പ്രബോധനവും

മൂസ സ്വലാഹി, കാര

മനുഷ്യന്റെ ഇഹ-പര ജീവിതത്തിന് മാര്‍ഗദര്‍ശികളായി നിശ്ചയിക്കപ്പെട്ടവരാണ് പ്രവാചകന്മാര്‍. അല്ലാഹുവിനെ ആജ്ഞാ നിര്‍ദേശങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തി, മാതൃകാപൂര്‍ണരായി ജീവിച്ച പ്രവാചകന്മാരഖിലവും അവരുടെ പ്രബോധനത്തില്‍ അടിസ്ഥാനമാക്കിയ ചില തത്ത്വങ്ങളുണ്ട്; ഉന്നതമായ സ്വഭാവഗുണങ്ങളുണ്ട്.

Read More
ക്വുർആൻ പാഠം

അവര്‍ ഐഹിക ജീവിതത്തിന് പ്രാമുഖ്യം നല്‍കുന്നു

സി.മുഹമ്മദ് റാഫി ചെമ്പ്ര

സവിശേഷമായ ബുദ്ധിശക്തി നല്‍കപ്പെട്ട മനുഷ്യന്റെ ഏറ്റവും വലിയ പരിമിതി പലപ്പോഴും അവന്റെ ചുറ്റുപാടുകളിലും സാഹചര്യത്തിലും നിന്ന് ചിന്തിക്കുകയും കാര്യങ്ങള്‍ അപഗ്രഥിക്കുകയും ചെയ്യുന്നു എന്നതാണ്.

Read More
ഹദീസ് പാഠം

അഗ്‌നിയില്‍ പാറിവീഴുന്ന ഇയ്യാംപാറ്റകള്‍

ഉസ്മാന്‍ പാലക്കാഴി

ഭാവിയെപ്പറ്റി ചിന്തിക്കുകയും വ്യാകുലപ്പെടുകയും ചെയ്യുന്ന ഏക ജീവി മനുഷ്യനാണ്. നല്ലൊരു ജോലി ലഭിക്കുമോ? വിവാഹം എന്നു നടക്കും? തന്റെ ആശകളെല്ലാം സഫലമാകുമോ? ദീര്‍ഘായുസ്സുണ്ടാകുേമാ? വല്ല വിപത്തും നേരിടേണ്ടിവരുമോ?

Read More
ലേഖനം

അക്വീക്വത്ത് ചില പാഠങ്ങള്‍

മുഹമ്മദ് സ്വാദിക്വ് അല്‍ മദനി

മനസ്സിന് സന്തോഷവും സംതൃപ്തിയും നല്‍കുന്ന മക്കള്‍ ഉണ്ടാകണം എന്നത് ഏതൊരാളുടെയും അടങ്ങാത്ത ആഗ്രഹമാണ്. കുട്ടികളുടെ കലപിലകള്‍ ഇല്ലാത്ത കുടുംബം മൂകമാണെങ്കിലും അല്ലാഹുവിന്റെ പരീക്ഷണമായി അതിനെ മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്ക് മുന്നോട്ടുള്ള ഗമനം പ്രയാസരഹിതമായിരിക്കും

Read More
നമുക്കു ചുറ്റും

അന്ധവിശ്വാസങ്ങളെ അടിച്ചിറക്കുക

ഡോ. സി.എം സാബിര്‍ നവാസ്

വികല വിശ്വാസങ്ങളും അബദ്ധധാരണകളും നമ്മുടെ സമൂഹ ഗാത്രത്തില്‍ എത്രത്തോളം ഗാഢമായി കട്ടപിടിച്ചിരിപ്പുണ്ട് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമല്ല കോഴിക്കോട് ജില്ലയിലെ നാട്ടിന്‍ പുറത്ത് നടന്ന ദാരുണമായ സംഭവം. ജിന്ന്, മൂര്‍ത്തി, സാത്താന്‍ ചികിത്സകളും ബാധ ഒഴിപ്പിക്കലും കാലവും കോലവും മാറിയിട്ടും..

Read More
കൂട്ടായ്‌മ

ജംഇയ്യത്തുല്‍ ഉലമായുടെ ജനനം

മുബാറക് ബിന്‍ ഉമര്‍

1924ല്‍ ആലുവയില്‍ നടന്ന ഐക്യസംഘത്തിന്റെ രണ്ടാം വാര്‍ഷിക സമ്മേളനത്തില്‍ വെച്ചാണ് കേരള ജംഇയ്യത്തുല്‍ ഉലമാഅ് (അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅഃ) രൂപീകരിക്കപ്പെട്ടത്. മതപ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ പണ്ഡിതന്മാരുടെ ഒരു സംഘടന ആവശ്യമാണെന്ന് കണ്ട്..

Read More
ലേഖനം

പ്രവാചകന്മാര്‍ക്കിടയില്‍ വിവേചനമരുത്

ഹുസൈന്‍ സലഫി, ഷാര്‍ജ

റസൂലും നബിയും തമ്മിലുള്ള വ്യത്യാസം: ''നിനക്ക് മുമ്പ് ഏതൊരു ദൂതനെയും പ്രവാചകനെയും നാം അയച്ചിട്ട്, അദ്ദേഹം ഓതിക്കേള്‍പിക്കുന്ന സമയത്ത് ആ ഓതിക്കേള്‍പിക്കുന്ന കാര്യത്തില്‍ പിശാച് (തന്റെ ദുര്‍ബോധനം) ചെലുത്തിവിടാതിരുന്നിട്ടില്ല...'' (22:52).

Read More
ശാന്തിഗേഹം

ആദര്‍ശയോജിപ്പില്ലാത്ത ഭര്‍തൃവീട്ടുകാര്‍

ഹാരിസ്ബിൻ സലീം

നമ്മുടെ കൂടെ ജീവിക്കുന്നവരെല്ലാം നമ്മുടെ ആശയക്കാരും ആദര്‍ശക്കാരുമാവണമെന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. അതിന് വേണ്ടി പ്രവര്‍ത്തിക്കലും ആവശ്യമാണ്. അങ്ങനെ ആണെങ്കില്‍ മാത്രമെ അവിടെ ജീവിക്കൂ എന്ന് തീരുമാനിച്ചാല്‍ അത് പ്രയാസകരമായിരിക്കും.

Read More
പാരന്റിംഗ്

നവാതിഥിക്ക് അല്ലാഹു നല്‍കുന്ന അമൃത്

അഷ്‌റഫ്‌ എകരൂൽ

ഭൂമിയുടെ അപരിചിതത്വത്തിലേക്ക് കടന്നുവരുന്ന നവാഗതനായ അതിഥിക്ക് പ്രപഞ്ച സ്രഷ്ടാവ് ഒരുക്കി വെച്ച 'വെല്‍ക്കംഡ്രിങ്കാ'ണ് മുലപ്പാല്‍. ചിന്തിക്കുന്ന മനുഷ്യന് ധാരാളം ദൃഷ്ടാന്തങ്ങള്‍ കണ്ടെത്താവുന്ന ഒന്നാണിത്. ഒരു സര്‍വ സമീകൃതാഹാരം!

Read More
ബാലപഥം

മോറല്‍ സ്‌കൂളിലെ അനുഭവം

തന്‍വീല്‍

അന്ന് രാവിലെ അമ്മാവന്‍ റാശിദ്ക്ക വീട്ടിലേക്ക് വരുമെന്ന് വിചാരിച്ചിട്ടേ ഉണ്ടായിരുന്നില്ല സല്‍മാന്‍. കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് വാതില്‍ തുറന്നപ്പോള്‍ അതാ നില്‍ക്കുന്നു റാശിദ്ക്ക! സല്‍മാന്‍ ഉപ്പയുടെ കൂടെ സുബ്ഹി നമസ്‌കാരം കഴിഞ്ഞ് വന്ന് ഒന്ന് ഉറങ്ങിയെഴുന്നേറ്റതാണ്

Read More