മദ്യവര്‍ജനമോ മദ്യനിരോധനമോ?
സുഫ്‌യാന്‍ അബ്ദുസ്സലാം
മദ്യനിരോധനമാണോ മദ്യവര്‍ജനമാണോ വേണ്ടതെന്ന ചര്‍ച്ചകളെക്കാളേറെ ഒരു മദ്യമുക്തസമൂഹത്തെ എങ്ങനെ ഉണ്ടാക്കിയെടുക്കാമെന്ന അന്വേഷണവും അതിനുവേണ്ട ആത്മാര്‍ഥമായ പരിശ്രമവുമാണ് ആവശ്യമായിട്ടുള്ളത്. മദ്യമെന്ന വിപത്തിനെതിരെ ജനമനസ്സുകളെ സ്വാധീനിക്കുന്ന തരത്തിലുള്ള ശക്തമായ ബോധവല്‍ക്കരണം അനിവാര്യമാണ്. ഇത്തരം വിപത്തുകളെ ലഘൂകരിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഭരണകൂടങ്ങളില്‍ നിന്നും ഉണ്ടായിക്കൂടാ. വ്യവസ്ഥിതി മാറിയതുകൊണ്ടോ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചതുകൊണ്ടോ പരിഹാരമാവില്ല. മദ്യവര്‍ജനത്തെ ഒരു ധാര്‍മികബാധ്യതയായി ജനങ്ങള്‍ സ്വീകരിക്കുകയും അവയെ നിയന്ത്രിക്കാന്‍ ഭരണകൂടം ശക്തമായ നിയമങ്ങള്‍ ആവിഷ്‌കരിക്കുകയും സജീവമായ ബോധവല്‍ക്കരണം ഉണ്ടാവുകയും ചെയ്യുമ്പോള്‍ മാത്രമേ ലക്ഷ്യത്തിലെത്താന്‍ കഴിയൂ.

2017 ഫെബ്രുവരി 25 1438 ജമാദുൽ അവ്വൽ 28

ജലക്ഷാമം ക്ഷണിച്ചുവരുത്തരുത്
പത്രാധിപർ
പ്രപഞ്ചത്തില്‍ ജീവന്‍ നിലനില്‍ക്കുന്നത് ഭൂമിയില്‍ മാത്രമാണെന്നാണ് കരുതപ്പെടുന്നത്. മനുഷ്യരെപ്പോലെ ജന്തുക്കളും സസ്യങ്ങളും ജലത്തെ ആശ്രയിക്കുന്നു. ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ വെള്ളം മാത്രമെ ജന്തുക്കളും സസ്യങ്ങളും ഉപയോഗിക്കുന്നുള്ളൂ. എന്നാല്‍ മനുഷ്യന്‍ ..
Read More
മദ്യം: ഇസ്‌ലാമിന്റെ സമീപനം നിത്യപ്രസക്തം
ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ / ഷംസീര്‍ മുക്കം
മദ്യമാണ് സര്‍വ തിന്മയുടെയും നാരായവേര്. മദ്യവിമുക്ത സാമൂഹിക സംവിധാനത്തിലൂടെയല്ലാതെ ഒരിക്കലും നിയമലംഘനങ്ങള്‍ പാടെ ഇല്ലാതാക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് മദ്യത്തിനെതിരെ ഇസ്‌ലാം കര്‍ശന നിലപാട് സ്വീകരിച്ചത്.
Read More
മുഹമ്മദ് നബി(സ്വ): ജീവിതവും സന്ദേശവും
ഫദ്‌ലുല്‍ ഹഖ് ഉമരി
ലോകം കണ്ട ഏറ്റവും വലിയ മഹാനാണ് മുഹമ്മദ് നബി(സ്വ). മാതൃകാപരമായ പെരുമാറ്റത്തിലൂടെ ശത്രുക്കളുടെ പോലും ആദരവും സ്‌നേഹവും പിടിച്ചുപറ്റിയ വ്യക്തിത്വത്തിന്റെ ഉടമ.ആ പ്രവാചകന്റെ ജീവിതം എല്ലാവര്‍ക്കും മാതൃകയാണ്. അധ്യാപകന്നും വിദ്യാര്‍ഥിക്കും ..
Read More
വന്ന വഴി മറക്കരുതാരും
ഇബ്‌നു അലി എടത്തനാട്ടുകര
എന്റെ ഗ്രാമത്തില്‍ ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളില്‍ ഒരു ചടങ്ങ് നടക്കുകയാണ്. കൂട്ടുകാരന്റെ നേതൃത്വത്തിലുള്ള സാമൂഹ്യസംഘടന പാവപ്പെട്ട ആദിവാസി, ദളിത്, പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട കുട്ടികള്‍ക്ക് പുതുവസ്ത്രം-'സ്‌നേഹപ്പുടവ' നല്‍കുന്നതാണ് ചടങ്ങ്.
Read More
ശാന്തിയിലേക്കുള്ള പാത
ശമീര്‍ മദീനി
ടെന്‍ഷനുകള്‍ അനുഭവിക്കാത്ത മനുഷ്യരില്ല. പണക്കാരനെന്നോ പണിക്കാരനെന്നോ തൊഴിലാളിയെന്നോ മുതളാലിയെന്നോ വ്യത്യാസമില്ല അതില്‍. വിവാഹപ്രായമെത്തിയിട്ടും വിവാഹം നടക്കാത്ത മക്കളെയോര്‍ത്ത് നെടുവീര്‍പ്പിടുന്നവര്‍... മാറാരോഗത്താല്‍ നിരാശരായവര്‍...
Read More
ഇസ്‌ലാമോഫോബിയ: പുരാതന ചരിത്രത്തിന്റെ വാര്‍പ്പു മാതൃകകള്‍
മുഹമ്മദ് അജ്മല്‍ സി
വര്‍ത്തമാനം പലപ്പോഴും ചരിത്രത്തിന്റെ ആവര്‍ത്തനമാണ്. അതുകൊണ്ട് തന്നെയാണ് ചരിത്രത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍കൊള്ളാനുണ്ട് എന്ന വാക്യം നിത്യപ്രസക്തമായി നിലകൊള്ളുന്നത്. മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം ഈ കാര്യം വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
Read More
ഐക്യത്തിന്റെ രസതന്ത്രം
ടി.കെ.അശ്‌റഫ്
പൊതുജനങ്ങളോട് തീരുമാനം അറിയിക്കേണ്ടതില്ലെന്ന തീരുമാനം നിലനില്‍ക്കുന്ന കാലത്തോളം തൗഹീദി പ്രബോധനത്തിന്റെ കുതിച്ചുചാട്ടം എന്ന ആഹ്വാനം സംഘടനയുടെ കൗണ്‍സിലിന്റെ ഭിത്തിക്കുള്ളില്‍ മുഴങ്ങുന്ന നിരര്‍ഥക നാദം മാത്രമായി അവശേഷിക്കും.
Read More
ആദര്‍ശധാരയില്‍ നിന്ന് വ്യതിചലിച്ചവരുടെ ആകുലതകള്‍
അബ്ദുല്‍ മാലിക് സലഫി
ഐക്യവുമായി ബന്ധപ്പെട്ട് അബ്ദുസ്സലാം സുല്ലമി ശബാബില്‍ എഴുതിയ ലേഖനം കണ്ടു. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നിന്നും ഒട്ടും വ്യതിചലിക്കാതെ നിരവധി തിരിമറികളും സത്യത്തിന് നിരക്കാത്ത ആരോപണങ്ങളും കുത്തി നിറച്ചു തന്നെയാണ് ഈ ലേഖനവും അദ്ദേഹം എഴുതിയിയിട്ടുള്ളത്.
Read More
രാഷ്ട്രീയ രംഗത്തും വഴികാട്ടിയാവുക
വായനക്കാർ എഴുതുന്നു
ഭാരതത്തില്‍ ജീവിക്കുന്ന ഓരോ ന്യൂനപക്ഷ സമുദായാംഗവും ആകുലപ്പെടുന്ന ഭീഷണിയാണ് ഫാസിസത്തിന്റെ കടന്നുകയറ്റം. സമകാലിക സാഹചര്യത്തില്‍ സമാധാനത്തില്‍ വിശ്വസിക്കുന്ന പൗരന്മാര്‍ എന്തു നിലപാടെടുക്കണമെന്ന ആശങ്കയിലാണെന്ന വസ്തുത ആര്‍ക്കുമറിയാവുന്നതാണ്.
Read More
ജലവും ജീവനും
ഡോ. സി.എം സാബിര്‍ നവാസ്
ജലാശയങ്ങള്‍ വറ്റിവരളുകയും കുടിവെള്ളം കിട്ടാക്കനിയാവുകയും കേരളം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയുമാണ്. പൊതുവെ, സന്തുലിതമായ കാലാവസ്ഥയുള്ള നമ്മുടെ നാട് ഇത്തവണ അതി ഭീകരമായ ജലക്ഷാമത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു.
Read More
നവാതിഥിയെ വരവേല്‍ക്കുമ്പോള്‍
അഷ്‌റഫ് എകരൂൽ
ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നാം കഴിഞ്ഞ ലേഖനത്തില്‍ മനസ്സിലാക്കി. ഇനി കുഞ്ഞുകരച്ചിലിനു കാതോര്‍ക്കാം. പ്രസവത്തിന്റെ പ്രയാസങ്ങളും വേദനയും മുന്നില്‍ കണ്ട് അല്ലാഹുവിലേക്ക് വിനയപ്പെട്ടും പശ്ചാത്താപം പുതുക്കിയും കൊണ്ടാവണം പുതിയ അതിഥിയെ വരവേല്‍ക്കാന്‍ മാതാപിതാക്കള്‍ ഒരുങ്ങേണ്ടത്.
Read More
പാപഭാരം വര്‍ധിക്കുമ്പോള്‍...
അറബി കഥ - പുനരാഖ്യാനം: അബൂ തൻവീൽ
''ഞാനാദ്യം, ഞാനാദ്യം'' മദ്‌റസയുടെ വരാന്തയിലേക്ക് ഓടിക്കയറിയ സലീം വിളിച്ചു പറഞ്ഞു. സ്വഫിയ്യയും സ്വാദിഖും സല്‍മാനും പിന്നാലെ ഓടിയെത്തിയെങ്കിലും ആദ്യം കയറിയത് സലീം തന്നെയാണ്. ''ബെല്ലടിക്കാന്‍ ഇനിയും അഞ്ചു മിനുട്ടുണ്ട്'' സ്വാദിഖ് ഇന്നലെ ഉപ്പ വന്നപ്പോള്‍ കൊണ്ടുവന്ന പുതിയ വാച്ചില്‍ നോക്കി പറഞ്ഞു.
Read More