ഹജ്ജ് സബ്സിഡി: മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നതിന് മുമ്പ്
പി.വി.എ പ്രിംറോസ്
`വീപിംഗ് ബോയ്` (Weeping Boy) എന്നൊരു പ്രയോഗമുണ്ട് ഇംഗ്ളീഷിൽ. `തല്ലുകൊള്ളി പയ്യൻ` എന്ന് മലയാളത്തിലേക്ക് ഇതിനെ പരിഭാഷപ്പെടുത്താം. കയ്യിലിരുപ്പ് കൊണ്ടോ കുരുത്തക്കേടു കൊണ്ടോ തല്ല് കൊള്ളേണ്ടി വന്നവരല്ല യഥാർഥത്തിൽ വീപിംഗ് ബോയ്സ്. മറിച്ച് പതിനാറാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന ഒരു വിചിത്ര സമ്പ്രദായത്തിന്റെ സൃഷ്ടിയാണ് ആ പ്രയോഗം. പഠനത്തിലെ ഉഴപ്പലിന് അക്കാലങ്ങളിൽ ഇംഗ്ളീഷ് രാജവംശങ്ങളിലെ കുമാരൻമാരുടെ ശിക്ഷയേറ്റു വാങ്ങുന്നവരായിരുന്നു ഈ പാവം കുട്ടികൾ. രാജകുമാരൻമാരെ ശാസിക്കുന്നതിനും ശിക്ഷിക്കുന്നതിനും പകരമായി എന്നും ഭത്സനങ്ങളും ദണ്ഡനങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്ന വീപിംഗ് ബോയ്സിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് സമകാലിക സംഭവങ്ങളിൽ ഭരണകൂടം കൈക്കൊള്ളുന്ന ചില ഏകപക്ഷീയ നിലപാടുകൾ.

2017 ജനുവരി 28 1438 റബിഉൽ ആഖിർ 29

പ്രമാണങ്ങളുടെ കാവലാളാവുക
പത്രാധിപർ
അല്ലാഹുവിന്റെ മതമായ ഇസ്ലാമിന്റെ ഇതര മതങ്ങളിൽ നിന്നുള്ള ഏറ്റവും മൗലികമായ വ്യതിരിക്തത അതിന്റെ പ്രമാണങ്ങളുടെ ദൈവികതയും അജയ്യതയുമാണ്. ക്വുർആനും ഹദീഥുമാകുന്ന ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെ ഇന്ന് ലോകം ഉറ്റുനോക്കുന്നുണ്ട്
Read More
ജെല്ലിക്കെട്ടും ജന്തുക്കളോടുള്ള ഇസ്‌ലാമിക സമീപനവും
അബ്ദുൽ മാലിക് സലഫി
ഈ ലോകത്ത് ജീവിക്കുന്ന സർവ ജീവജാലങ്ങളും കരുണ അർഹിക്കുന്നുണ്ട്. കാരണം, അവയെല്ലാം അല്ലാഹുവിന്റെ സൃഷ്‌ടികളാണ്. കാരുണ്യവാനായ അല്ലാഹുവിന്റെ മതമായ ഇസ്‌ലാം ഓരോ സൃഷ്ടിക്കും അവയുടെ അവകാശങ്ങൾ വകവെച്ച് നല്കിയിട്ടുണ്ട്.
Read More
റോഹിങ്ക്യൻ മുസ്ലിംകൾ വംശവെറിയുടെ ഇരകൾ
ഡോ. ശബീൽ പി.എൻ
ഇത് മ്യാൻമർ. 1948ൽ ബ്രിട്ടീഷ് ഗവൺമെന്റിന്റെ വാഴ്ചയിൽനിന്ന് സ്വതന്ത്രമായ രാജ്യം. പിന്നീട് പട്ടാള ഭരണത്തിനു കീഴിൽ ജനാധിപത്യവും മൗലികാവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു രാജ്യം. 2015ൽ നടന്ന ജനറൽ ഇലക്ഷനിൽ ഓങ്ങ് സാങ്ങ് സൂകിയുടെ..
Read More
ഹദീസ് സ്വീകരണത്തിന്റെ മാനദണ്ഡം
ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി (വിവര്‍ത്തനം: ശമീര്‍ മദീനി)
സത്യസന്ധമായി ക്വുർആനും സുന്നത്തും പിൻപറ്റുവാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ നബി(സ)യുടെ അനുചരന്മാരും താബിഉകളും അവരുടെ അനുയായികളുമടങ്ങുന്ന സലഫുകൾ സഞ്ചരിച്ച മാർഗത്തെ ആശ്രയിക്കൽ അനിവാര്യമാണ്.
Read More
പക്ഷം ചേരുമ്പോൾ ശ്രദ്ധിക്കേണ്ടത്
അബൂ അമീൻ
പലതിന്റെയും പേരിൽ പരസ്പര സ്നേഹബന്ധങ്ങളുള്ളവരും പക്ഷം ചേരുന്നവരുമാണ് മനുഷ്യരിൽ ഭൂരിഭാഗവും. ഭൗതികലാഭങ്ങൾക്ക് വേണ്ടിയും സ്വന്തം താൽപര്യങ്ങളെയും അഭിപ്രായങ്ങളെയും പിന്തുണക്കുന്നതിന്റെ പേരിലുമെല്ലാം ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നവരുണ്ട്.
Read More
ബഹുമത സമൂഹത്തിലെ മുസ്‌ലിം
അൻവർ അബൂബക്കർ
അല്ലാഹുവിന്റെ നിമയനിർദേശങ്ങൾ അനുസരിച്ച് ജീവിക്കുന്ന വ്യക്തി ഇസ്ലാമികേതര വിഭാഗങ്ങളുമായി നന്മയിൽ വർത്തിക്കണമെന്ന നിർദേശമാണ് ക്വുർആൻ നൽകുന്നത്. “മതകാര്യത്തിൽ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ..
Read More
സ്വർണത്തരിപോൽ പഞ്ചസാര
ഇബ്‌നു അലി എടത്തനാട്ടുകര
സ്വർണത്തരികൾ ഒരു പാത്രത്തിലേക്ക് പകരുന്നത് പോലെ, അത്രമേൽ സൂക്ഷിച്ചാണ് ആ പഞ്ചസാരത്തരികൾ ഒരു ഡപ്പിയിലേക്ക് ചൊരിഞ്ഞത്. തൊട്ടടുത്ത കടയിൽ നിന്ന് മകൻ കടലാസിൽ പൊതിഞ്ഞു കൊണ്ടുവന്നതായിരുന്നു ആ പഞ്ചസാര, അവരുടെ അതിഥിക്ക് കട്ടൻ ചായ നല്കി സല്ക്കരിക്കാൻ..
Read More
പാർട്ടിയിൽ അംഗമാവുക; അങ്കം തുടങ്ങുക
അബൂമിസ്‌യാല്‍
മലയാളി മനസ്സാക്ഷിയുടെ മുഖത്ത് മുറിവേൽപിച്ചു കൊണ്ട് കണ്ണീരിൽ കുതിർന്ന കഥകളുമായി കണ്ണൂർ രാഷ്ട്രീയം ദേശീയ മാധ്യമങ്ങളിൽ വീണ്ടും ഇടം പിടിച്ചിരിക്കുകയാണ്.
Read More
വിശ്വാസം ഇസ്‌ലാമിന്റെ അടിസ്ഥാനം
മൂസ സ്വലാഹി കാര
തെളിമയാർന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ചെറുതും വലുതുമായ പാഠങ്ങൾ പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം. ഇസ്ലാമിലെ ഏതു കർമത്തിന് പിന്നിലും ഉറച്ച വിശ്വാസമുണ്ടെന്ന സത്യമാണ് വ്യാജവിശ്വാസാശയങ്ങളിൽ നിന്ന് തികച്ചും അതിനെ വ്യതിരിക്തമാക്കുന്നത്.
Read More
പെരുമാറ്റത്തിന്റെ രീതിശാസ്ത്രം
അഷ്‌റഫ് എകരൂൽ
പാരന്റിംഗിൽ മികവ് തേടുന്ന വിശ്വാസികൾ സ്വായം സാംശീകരിച്ച നിലനിർത്തേണ്ട ഗുണങ്ങളും ശീലങ്ങളുമാണ് നാം കഴിഞ്ഞ ലക്കത്തിൽ വായിച്ചത്. മറ്റ് ചിലത് കൂടി നമുക്ക് അതിനോട് ചേർത്ത് വായിക്കാം.
Read More
നിയമങ്ങൾ പാലിക്കാനുള്ളതാണ്
ഉസ്‌മാൻ പാലക്കാഴി
മഴ തകർത്തു പെയ്യുകയാണ്; തുള്ളിക്കൊരു കുടം കണക്കെ. സുഹൈൽ പട്ടണത്തിലുള്ള ഒരു ദന്തൽ ക്ളീനിക്കിൽ ഡോക്‌ടറെ കാണാൻ ഉമ്മ വന്നപ്പോൾ കൂടെ വന്നതാണ്. ധാരാളം രോഗികൾ ഡോക്‌ടറെ കാണാൻ ടോക്കണെടുത്തു നില്പാണ്.
Read More
സ്നേഹത്തിന്റെ സന്ദേശം
വായനക്കാർ എഴുതുന്നു
`നേർപഥം` പ്രഥമ ലക്കം വായിക്കാനിടയായി. `പുതുമ`കൾകൊണ്ട് പുതുമ തീർത്തു കണ്ടില്ല. പുതുക്കത്തിന്റെ പരിമിതികളുണ്ടാകും. എന്നും പുതുമയുള്ളതാണല്ലോ ഇസ്ലാം. അതിലേക്ക് വായനക്കാർക്ക് വാതായനം തുറന്നുകൊടുക്കാൻ `നേർപഥ`ത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കാം.
Read More