
2025 നവംബർ 08, 1447 ജമാദുൽ അവ്വൽ 17
ബഹുസ്വരതയുടെ നിരാകരണവും ഫാസിസത്തെ മാതൃകയാക്കലും
മുജീബ് ഒട്ടുമ്മൽ
ബഹുസ്വരതക്ക് എതിരു നില്ക്കുക മാത്രമല്ല, രാജ്യത്ത് തുല്യതയില്ലാത്ത അതിക്രമങ്ങൾക്ക് കാർമികത്വം വഹിക്കുകയും ചെയ്യാൻ സംഘ്പരിവാർ ശക്തികളെ പ്രേരിപ്പിച്ച ഘടകമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? ആർ എസ് എസ്സിന്റെയും അതുൾക്കൊള്ളുന്ന ഹിന്ദുത്വ തീവ്രവാദത്തിന്റെയും നാരായവേര് നിലകൊള്ളുന്നത് ഫാസിസത്തിന്റെ സൈദ്ധാന്തിക അടിത്തറയിലാണ് എന്നതുതന്നെയാണത്. ചരിത്രവും വർത്തമാന യാഥാർഥ്യവും അതിന് സാക്ഷിയാണ്.

ദുരന്തങ്ങളിൽ വിശ്വാസികൾ ശ്രദ്ധിക്കേണ്ടത്
പത്രാധിപർ
മുഹമ്മദ് നബിﷺ പറഞ്ഞു: “നിനക്ക് വല്ല ആപത്തും ബാധിച്ചാൽ ‘ഞാൻ ഇങ്ങനെ പ്രവർത്തിച്ചിരുന്നെങ്കിൽ ഇങ്ങനെയൊക്കെ ആയിരുന്നേനെ’ എന്ന് നീ പറയരുത്. പ്രത്യുത ഇപ്രകാരം പറയുക: ‘അല്ലാഹു കണക്കാക്കി. അവനുദ്ദേശിക്കുന്നത് അവൻ ചെയ്തു.’ നിശ്ചയം! ‘അങ്ങനെയായിരുന്നെങ്കിൽ...
Read More
എന്താണ് എസ്‌ഐആർ?
ടി.കെ അശ്‌റഫ്
കേരളത്തിലും എസ്‌ഐആർ നടപ്പിലാക്കാൻ പോകുന്നു എന്നു കേട്ടതോടെ ആളുകൾ ആശങ്കയിലാണ്. സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ അഥവാ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം. വോട്ടർപട്ടികയിൽ പേരില്ലാത്തവർക്ക് ചേരാനും ഇരട്ട വോട്ട് ഒഴിവാക്കാനും മരണപ്പെട്ടവരുടെ പേരിൽ പോലുമുള്ള ...
Read More
സൂറ: ഖസ്വസ്വ്, ഭാഗം 04
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
(മൂസാ പറഞ്ഞു) ഈ ആവശ്യത്തോട് പ്രതികരിച്ചുകൊണ്ട് മൂസാ പറഞ്ഞു: (ഞാനും താങ്കളും തമ്മിലുള്ള നിശ്ചയം അതുതന്നെ) ഇത് താങ്കൾ പറഞ്ഞതും ഞാൻ അംഗീകരിച്ചതുമായ വ്യവസ്ഥയാകുന്നു. അത് എനിക്കും താങ്കൾക്കുമിടയിൽ യോജിപ്പുള്ളതാണ്. ഈ രണ്ട് അവധികളിൽ ഏത് ഞാൻ പൂർത്തിയാക്കിയാലും...
Read More
വിഗ്രഹാരാധനയിലേക്ക് നയിക്കൽ
ശമീർ മദീനി
ബുദ്ധിയും വിവേകവുമുള്ള മനുഷ്യന് എങ്ങനെ വിഗ്രഹാരാധന നടത്തുവാൻ സാധിക്കുന്നു എന്നത് ചിന്തിക്കുന്ന മനുഷ്യരെ അത്ഭുതപ്പെടുത്തുന്ന ചോദ്യമാണ്. തന്നെക്കാൾ ദുർബലമായ വിഗ്രഹങ്ങളോട് സങ്കടങ്ങളും ആവലാതികളും പറഞ്ഞു പ്രാർഥനകളും ആരാധനകളും...
Read More
കൂട്ടിനാര്?
ദുൽക്കർഷാൻ അലനല്ലൂർ
കുഞ്ഞിലേ കൂട്ടിനായ് ഉമ്മയുണ്ട്
പിന്നെയോ കുസൃതിക്കാർ കൂട്ടുകാരും.
വാത്സല്യനിധിയായ ഉപ്പയന്ന്
കൈപിടിച്ചെപ്പഴും കൂടെയുണ്ട്.
കൗമാര പ്രായത്തിലെത്തിയാലോ
കളിക്കളം നിറയുന്ന കൂട്ടുകാര്!
യൗവനം വന്നണഞ്ഞുള്ള കാലം...

ശിരോവസ്ത്രം: നീതി തോൽക്കുന്നു!
വിൻസന്റ് വെലൂക്കാരൻ ആന്റണി
വിദ്യതേടി വന്ന പൈതലിനെ ശകാരിച്ചും അപമാനിച്ചും കതകിനു പുറത്തു നിറുത്തിയും സ്‌നേഹശൂന്യമായി പെരുമാറിയ സംഭവം നടന്നത് നമുക്കു നടുവിലാണ്. നിയമങ്ങൾ അനുസരിച്ചു എന്നതാണ്, ഈ പാവം പൈതലാൾ ചെയ്തതായി ആരോപിക്കപ്പെടുന്ന കുറ്റം! അബ്രഹാമിക മതങ്ങളുടെ...
Read More
മുസ്ത്വഫ ലുത്വുഫി അൽമൻഫലൂത്വി: അറബി സാഹിത്യലോകത്തെ അതുല്യ പ്രതിഭ
ഇ.യൂസുഫ് സാഹിബ് നദുവി, ഓച്ചിറ
ഏറെ ഗാംഭീര്യമുള്ള കവിതകളും സാഹിത്യ രചനകളുംകൊണ്ട് ശ്രദ്ധേയനാണ് മുസ്ത്വഫ ലുത്വുഫി അൽമൻഫലൂത്വി. 1876ൽ (ഹി. 1293ഹി) ഈജിപ്തിലെ ഉസ്യൂത് പ്രവിശ്യയിലെ മൻഫലൂത് പട്ടണത്തിലാണ് അദ്ദേഹം ...
Read More
രോഗം ഒരു പരീക്ഷണമാണ്
നസീമ വാടാനപ്പള്ളി
മനുഷ്യജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു അവസ്ഥയാണ് രോഗം. ഒരുപക്ഷേ, അത് വളരെ നിസ്സാരമായിരിക്കാം. അല്ലെങ്കിൽ ജീവിതത്തിന്റെ ഗതിതന്നെ മാറ്റിമറിക്കുന്നവിധം ഗുരുതരമായേ ക്കാം. മാനസികമായോ ശാരീരികമായോ മനുഷ്യനിൽ ഉണ്ടാകുന്ന അസന്തുലിതാവസ്ഥക്കാണ് ...
Read More
വികസിക്കുന്ന പ്രപഞ്ചം
ഡോ. ടി. കെ. യൂസുഫ്
പ്രപഞ്ചം അതിന്റെ ഉത്ഭവം മുതൽ വികസിച്ചുകൊണ്ടിരിക്കുന്നു എന്നാണ് ക്വുർആനിലെ وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ (‘ആകാശമാകട്ടെ, നാം അതിനെ കരങ്ങളാൽ നിർമിച്ചിരിക്കുന്നു. തീർച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു’-51:47) എന്ന വചനം സൂചിപ്പിക്കുന്നത്. ...
Read More
ആഹാദായ ഹദീസുകൾ അസ്വീകാര്യമോ?
ആരിഫ് ബുസ്താനി
ഹദീസുകളുടെ നിവേദകരുടെ എണ്ണത്തിനനുസിച്ചുള്ള, ‘മുതവാതിർ,’ ‘മശ്ഹൂർ,’ ‘അസീസ്,’ ഗരീബ്’ എന്നിങ്ങനെയുള്ള വിഭജനത്തിലെ അവസാനം പറഞ്ഞ മൂന്നെണ്ണത്തിനും കൂടി പറയുന്ന പേരാണ് ‘ആഹാദ്.’ മുതവാതിറല്ലാത്ത ഹദീസുകളെല്ലാം ആഹാദായിരിക്കും...
Read More
എന്തേ ഇങ്ങനെ?
ഡോ.യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി
പെറ്റ വയറിന്റെ
നോവറിയാഞ്ഞിട്ടാണോ
അവൾക്ക് മാതാവിന്റെ
വേദന കാണാനാവാഞ്ഞത്?
രണ്ടു മക്കളുള്ളവൾ
അതുങ്ങളെയും വിട്ടേച്ച്
പോകുന്നുമ്പോൾ...

