2024 നവംബർ 30, 1446 ജു. ഊലാ 28

പാലക്കാട് ഉപതെരഞ്ഞെടുപ്പ് നൽകുന്ന സന്ദേശം

സുഫ്‌യാൻ അബ്‌ദുസ്സലാം

ഇക്കഴിഞ്ഞ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലം ഏറെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. എല്ലാ മുന്നണികളും പാർട്ടികളും അവിടെയാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. മതനിരപേക്ഷത വിജയിക്കുമോ അതല്ല വർഗീയ രാഷ്ട്രീയം വിജയിക്കുമോ എന്നതായിരുന്നു എവിടെയും സംസാരവിഷയം. വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ പാലക്കാടിൻ്റെ മനസ്സ് വർഗീയതക്ക് ഒപ്പമല്ല, മതനിരപേക്ഷതയുടെ കൂടെയാണെന്ന് വ്യക്തമായി.

Read More
മുഖമൊഴി

ഇരുട്ടിന്റെ മിത്രങ്ങൾക്ക് വെളിച്ചത്തെ സ്‌നേഹിക്കുവാൻ കഴിയുമോ?

പത്രാധിപർ

സത്യവും നീതിയും ന്യായവും ധർമവും മനുഷ്യർക്കിടയിൽനിന്നും ചോർന്നുപോയിെക്കാണ്ടിരിക്കുകയാണോ? കുടുംബ ബന്ധങ്ങളുടെ നിലനിൽപുപോലും പണത്തിന്റെ അടിസ്ഥാനത്തിലായി മാറുകയാണോ? ജനാധിപത്യം ...

Read More
പഠനം

ഇസ്‌ലാമും ആരോഗ്യസംരക്ഷണവും

മുഹമ്മദ് സ്വാദിഖ് മദീനി

ജീവിതത്തിൽ ചെറുതോ വലുതോ ആയ രോഗം വരാത്തവർ ഉണ്ടായിരിക്കുകയില്ല. ക്ഷീണവും തളർച്ചയും ശാരീരിക പ്രയാസങ്ങളും മാത്രമല്ല സാമ്പത്തിക ഞെരുക്കവും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയും രോഗിക്ക് അനിവാര്യമായിവരുന്നു. വേദനകൊണ്ട് പുളയുന്ന രോഗികളും...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അഹ്സാബ്, ഭാഗം 03

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

നമ്മോട് അല്ലാഹുവും അവന്റെ ദൂതനും വാഗ്ദാനം ചെയ്തത് വഞ്ചനമാത്രമാണെന്ന് കപടവിശ്വാസികളും ഹൃദയങ്ങളിൽ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദർഭം. ‘യസ്‌രിബുകാരേ! നിങ്ങൾക്കു നിൽക്കക്കള്ളിയില്ല. അതിനാൽ നിങ്ങൾ മടങ്ങിക്കളയൂ’ എന്ന് അവരിൽ ...

Read More
ലേഖനം

ലിബറലിസവും വാണിജ്യവാദവും

റോഷൻ പുനലൂർ ജാമിഅ അൽഹിന്ദ്

യൂറോപ്യന്മാർക്കിടയിലെ പ്രധാനപ്പെട്ട ലോകവീക്ഷണങ്ങളിലൊന്ന് പ്രപഞ്ചം മുഴുവൻ അജ്ഞതയിലും അന്ധകാരത്തിലുമായിരുന്നു എന്നതാണ്. അത്തരമൊരു ചിന്താധാര യൂറോപിൽ യുക്തിയുഗത്തിന്റെ പ്രഭാതോദയത്തിന് കാരണമായി. പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യൻ ...

Read More
ഹദീസ് പാഠം

ചെലവഴിച്ച് നേട്ടം കൊയ്യുക

അബൂഫായിദ

അബൂഹുറയ്‌റ(റ) നിവേദനം; നബിﷺ പറഞ്ഞു: “രണ്ട് മലക്കുകൾ ഇറങ്ങിവന്ന് ഒരാൾ ‘അല്ലാഹുവേ, ധനം ചെലവഴിക്കുന്നവന് നീ പിന്തുടർച്ച നൽകേണമേ’ എന്നും ഇതരൻ ‘അല്ലാഹുവേ, ധനം ചെലവഴിക്കാതെ സൂക്ഷിക്കുന്നവന് നീ നാശം നൽകേണമേ’ എന്നും പ്രാർഥിക്കാതെ...

Read More
ലേഖനം

ഹദീസ് വിരോധത്തിലെ അപകടങ്ങൾ-3

ദുൽക്കർഷാൻ അലനല്ലൂർ

പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ഖാദിയാൻ ഗ്രാമത്തിൽ ജനിച്ച മിർസാഗുലാം അഹ്‌മദ് പ്രവാചകത്വം വാദിച്ച് ദുഷ്‌കീർത്തി നേടിയ ആളാണ്. ബ്രിട്ടീഷുകാർക്ക് ഒത്താശചെയ്തുകൊടുക്കുന്നതിലായിരുന്നു ടിയാന്റെ ശ്രദ്ധ മുഴുവൻ. ബ്രിട്ടീഷുകാരുടെ ഇഷ്ടം പിടിച്ചുപറ്റാൻ വളരെ...

Read More
ചരിത്രപഥം

മധ്യകേരളത്തിൽ നിന്നും മലബാറിലേക്ക്

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

സുന്നി സംഘടനയിൽ അംഗമായിരിക്കെത്തന്നെ ആ പ്രസ്ഥാനത്തിന്റെ പണ്ഡിതന്മാർ ശിർക്കിനെ പ്രോത്സാഹിപ്പിക്കുന്നതിൽ ബാഫഖി തങ്ങൾ അതൃപ്തി പ്രകടിപ്പിച്ചിരുന്നു എന്നതും അദ്ദേഹം കറ കളഞ്ഞ മുവഹ്ഹിദായിരുന്നു എന്ന് വ്യക്തമാക്കുന്നു. മർഹും സി. എൻ. അഹ്‌മദ് മൗലവി...

Read More
നമുക്കുചുറ്റും

നന്മകളെ തളർത്തുന്നവനല്ല; വളർത്തുന്നവനാണ് വിശ്വാസി

റിഷാദ് പൂക്കാടഞ്ചേരി

മനുഷ്യൻ ഏറെ സ്വാർഥനും ചുറ്റുപാടുമുള്ളവരെക്കുറിച്ച് ചിന്തിക്കാത്തവനും നന്ദിയില്ലാത്തവനുമായി മാറിക്കൊണ്ടിരിക്കുകയാണ് വർത്തമാനകാലത്ത്. അവനവന്റെ നേട്ടത്തിൽ മാത്രമാണ് പലർക്കും താൽപര്യം...

Read More
നീണ്ടകഥ

വിജയം അകലെയല്ല

ബിസ്മിത എം.

അംന സംസാരിക്കാൻ എഴുന്നേറ്റു നിന്നു. സംസാരം തുടങ്ങുന്നതിനു മുമ്പ് അവൾ സദസ്സിലിരിക്കുന്ന വരിലേക്ക് നോക്കി. അവിടെ ഇടംപിടിച്ചവരിൽ തന്നെ കളിയാക്കിയവരും പരിഹസിച്ചവരുമുണ്ട്. പഠിപ്പി ച്ചവരുണ്ട്. ഉമ്മയും ഉപ്പയുമുണ്ട്. സ്റ്റേജിലാകട്ടെ തന്നെ ഈ അവസ്ഥയിലെത്തിക്കാൻ...

Read More
കർമപഥം

മതവിധിയും തെളിവുകളും

വിവ. അബ്ദുൽ ജബ്ബാർ മദീനി

ജുമുഅ നമസ്‌കാരത്തിനു മുമ്പ് സുന്നത്തു നമസ്‌കാരമില്ല. എന്നാൽ ജുമുഅക്കു സമയമാകുന്നതിനു മുമ്പ് വല്ലവനും മുത്വ്‌ലക്വായ നാഫിലത്ത് (നിരുപാധികമായ സുന്നത്ത്) നമസ്‌കരിച്ചാൽ അതിൽ കുഴപ്പമില്ല; ഈ വിഷയത്തിൽ തിരുനബിﷺ താൽപര്യം ജനിപ്പിച്ചതിനാൽ...

Read More
ലേഖനം

പാപങ്ങൾ പൊറുക്കുന്നവനായ അല്ലാഹു

മുനവ്വർ ഫൈറൂസ്

മനുഷ്യഷ്യർ ചെറുതും വലുതുമായ, രഹസ്യവും പരസ്യവുമായ പല തെറ്റുകുറ്റങ്ങളും ചെയ്യുന്നവരാണ്. നമ്മൾ ചെയ്തുപോയ പാപങ്ങൾ പൊറുക്കപ്പെടാൻ വേണ്ടി നമ്മൾ നമ്മുടെ സ്രഷ്ടാവായ, നമ്മുടെ ഹൃദയത്തിന്റെ വികാരവിചാരങ്ങൾ അറിയുന്ന, നാം ചെയ്ത പാപങ്ങൾ...

Read More
ലേഖനം

ആശയവായന പ്രമാണനിഷേധമാകരുത്!

ഡോ. അബ്ദുല്ലാ ബാസിൽ സി.പി.

ബൈബിളിലെ അധ്യാപനങ്ങൾ പുതിയകാലത്തിന് യോജിച്ചതല്ലെന്ന ചിന്ത വ്യാപകമായപ്പോൾ ക്രൈസ്തവർക്കിടയിൽ ഉണ്ടായ ഒരു ചിന്താധാരയാണ് ‘ക്രിസ്ത്യൻ വെർച്യു എത്തിക്‌സ്.’ ബൈബിളിലെ അധ്യാപനങ്ങളെല്ലാം അതേപടി നാം അക്ഷരവായന നടത്തേണ്ടതില്ലെന്നും...

Read More
ബാലപഥം

ശ്രേഷ്ഠമായ ആരാധന

ഉസ്മാൻ പാലക്കാഴി

ഇസ്‌ലാമിൻ തൂണുകൾ അഞ്ചാണെന്ന്
ചൊല്ലിപ്പഠിച്ചവരാണു നമ്മൾ.
ഒന്നാമത്തേതു ശഹാദത്താണ്
രണ്ടാമത്തേതു നമസ്‌കാരവും.
അഞ്ച് സമയ നമസ്‌കാരത്തെ
അല്ലാഹു നിർബന്ധമാക്കിയല്ലോ.
സ്വർഗം ലഭിക്കണമെങ്കിൽ നമ്മൾ...

Read More
എഴുത്തുകള്‍

മർക്കസുദ്ദഅ്‌വക്കാരായ സാധാരണക്കാരോട്....

വായനക്കാർ എഴുതുന്നു

സഹോദരങ്ങളേ, നിങ്ങളെ നിങ്ങളുടെ സംഘടന എങ്ങോട്ടാണ് നയിക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ബുദ്ധിയും യുക്തിയുമാണ് പ്രമാണം സ്വീകരിക്കുവാനും തള്ളിക്കളയുവാനുമുള്ള മാനദണ്ഡം എന്ന നിങ്ങളുടെ നേതാക്കളുടെ വീക്ഷണത്തോട് ...

Read More