2020 ഫെബ്രുവരി 08 1441 ജുമാദല്‍ ആഖിറ 09

ഫാഷിസം: ചരിത്രം ആവര്‍ത്തിക്കുന്നുവോ?

ഡോ.സബീല്‍ പട്ടാമ്പി

സ്വേച്ഛാധിപത്യത്തിന്റെയും കിരാത ഭരണത്തിന്റെയും പര്യായപദമെന്ന് വിശേഷിപ്പിക്കാവുന്ന വംശീയ ഉന്മൂലന അജണ്ടയാണ് ഇറ്റലിയില്‍ രൂപം കൊണ്ട ഫാഷിസം. മുസോളിനിയിലൂടെ തുടക്കം കുറിച്ച ഈ ദുഷ്ചിന്തക്ക് പിന്നീട് പല തുടര്‍ച്ചകളുമുണ്ടായി. അതിന്റെ വര്‍ത്തമാനകാല മുഖമാണ് ഇന്ത്യയില്‍ നടന്നു വരുന്ന സംഘ്പരിവാര്‍ ഭരണമെന്ന് പുതിയ സംഭവവികാസങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.

Read More
മുഖമൊഴി

ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം ജനപ്രതിനിധികള്‍ ‍

പത്രാധിപർ

ചാന്ദ്രദൗത്യവും ചൊവ്വ പര്യവേഷണവുമൊക്കെയായി ശാസ്ത്രരംഗത്ത് നമ്മുടെ രാജ്യം മുന്നേറുകയാണ്. എത്ര കോടി രൂപയും അതിനുവേണ്ടി ചെലവഴിക്കാന്‍ ഭരണകൂടം തയ്യാറുമാണ്. പഠനവും ഗവേഷണവും നല്ലതു തന്നെ. എന്നാല്‍ രാജ്യത്തെ പട്ടിണികിടക്കുന്ന കോടിക്കണക്കിനു ദരിദ്രരുടെ പട്ടിണി മാറ്റുക എന്നതല്ലേ ഭരണകൂടത്തിന്റെ പ്രധാനപ്പെട്ട

Read More
വിവര്‍ത്തനം

സ്വൂഫികളും വിശ്വാസ വ്യതിയാനവും

ശൈഖ് സഅദ് ബിന്‍ നാസര്‍ അശ്ശത്‌രി

പരക്കെ അറിയപ്പെടുന്ന ഒരു കക്ഷിയാണ് സ്വൂഫിയാക്കള്‍. അതുകൊണ്ട് തന്നെ അവരുടെ ചിന്താഗതികളും വിശ്വാസ-ആദര്‍ശങ്ങളും ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ പഠന വിധേയമാക്കുന്നത് നന്നായിരിക്കും. അതുകൊണ്ടാണ് വിശ്വാസ കാര്യങ്ങളിലെ സ്വൂഫി ചിന്താഗതികള്‍ എന്ന പേരില്‍ ഇത്തരമൊരു ചര്‍ച്ചക്ക് തയ്യാറായത്. വിഷയത്തിലേക്ക് ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

മുല്‍ക് (ആധിപത്യം) : ഭാഗം: 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

തുടര്‍ന്ന് അറിയിക്കുന്നത് അല്ലാഹുവിന്റെ അറിവിന്റെ വിശാലതയും സ്‌നേഹത്തിന്റെ സമ്പൂര്‍ണതയുമാണ്. (നിങ്ങളുടെ വാക്ക് നിങ്ങള്‍ രഹസ്യമാക്കുക. അല്ലെങ്കില്‍ പരസ്യമാക്കിക്കൊള്ളുക) ഇത് രണ്ടും അവന് ഒരു പോലെയാണ്. ഒരു സ്വകാര്യവും അവന്റെ അടുക്കല്‍ മറഞ്ഞുകിടക്കില്ല. (തീര്‍ച്ചയായും അവര്‍ ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു) അതായത് ...

Read More
ലേഖനം

നിര്‍ഭയത്വം, നിരാകുലത, ആത്മ സമര്‍പ്പണം

മൂസ സ്വലാഹി, കാര

ഭൗതിക ജീവിതത്തില്‍ സുഖവും സമാധാനവും കൊതിക്കുന്നവനാണ് മനുഷ്യന്‍. അല്ലലും അലട്ടലുമില്ലാത്ത ജീവിതത്തിനായി നെട്ടോട്ടമോടുന്ന തിരക്കിലാണ് അവന്‍. ആത്യന്തിക ലക്ഷ്യത്തെ വിസ്മരിക്കും വിധമാണ് പലരുടെയും പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ ഇസ്‌ലാം പഠിപ്പിക്കുന്നത് അസ്ഥിരമായ എല്ലാ അനുഗ്രഹങ്ങളും വെടിഞ്ഞ് അനന്തമായ ...

Read More
ലേഖനം

ഇത് പരാജയ ഹേതുവാണ്

റിയാസ് സ്വലാഹി തളിപ്പറമ്പ്

സത്യവിശ്വാസികള്‍ പരലോകവിജയം നേടിയെടുക്കാനുള്ള കൃഷിചെയ്യുന്നവരാണ്. പരലോകത്ത് രക്ഷപ്പെടാന്‍ ഭൂമിയില്‍ നന്നായി കൃഷി ചെയ്യണം. പരലോകത്ത് ഏത് വിളകളാണ് സ്വീകരിക്കുക എന്ന് അല്ലാഹു അവന്റ ദൂതന്മാര്‍ മുഖേന അറിയിച്ചിട്ടുണ്ട്. വിളകളെ നശിപ്പിക്കുന്ന കീടങ്ങള്‍ ധാരാളമുണ്ട്. അവ ഏതെന്നും നാം അറിയണം. പരലോകത്ത് രക്ഷ...

Read More
ക്വുര്‍ആന്‍ പാഠം

നല്ലത് പറയുക

സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി

ഇതര ജീവജാലങ്ങളില്‍നിന്നുള്ള മനുഷ്യന്റെ പ്രധാനപ്പെട്ട ഒരു പ്രത്യേകത അവന്‍ സംസാരിക്കുന്നു എന്നതാണ്. മറ്റു ജീവജാലങ്ങള്‍ക്ക് ആശയവിനിമയം നടത്താന്‍ അവയുടേതായ മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും മനുഷ്യരെ പോലെ സംസാരിക്കാന്‍ അവയ്ക്ക് സാധ്യമല്ല. മനുഷ്യരുടെ കൂട്ടത്തില്‍ നല്ലതും ചീത്തയും സംസാരിക്കുന്നവരുണ്ട്. മാനവസമൂഹത്തിനു ...

Read More
ലേഖനം

നിസ്വാര്‍ഥത

അബ്ദുല്‍ ജബ്ബാര്‍ മദീനി

ഉപകാരപ്രദമായ ഒരു വസ്തുവിന് താന്‍ ആവശ്യക്കാരനായിട്ടും തന്നെക്കാള്‍ മറ്റുള്ളവര്‍ക്ക് പ്രാമുഖ്യം കല്‍പിക്കുന്നതിന് ഈഥാര്‍ എന്ന് അറബി ഭാഷയില്‍ പറയും. ഔദാര്യത്തിന്റെയും ദാനവായ്പിന്റെയും ഏറ്റവും മികച്ച പദവിയാണത്. ഇത്തരം സ്വഭാവക്കാരെ പുകഴ്ത്തിയും ഇഹത്തിലും പരത്തിലും അവര്‍ വിജയികളാണെന്ന് വ്യക്തമാക്കിയും ഒരു വിശുദ്ധ....

Read More
ലേഖനം

തേന്‍മൊഴി 150ന്റെ നിറവില്‍

അര്‍ഷദ് അല്‍ഹികമി, താനൂര്‍

പൊതുജനങ്ങള്‍ക്കായി വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ 'നേര്‍വഴി' എന്ന പേരില്‍ പുറത്തിറക്കുന്ന ഹ്രസ്വ സംസാരങ്ങള്‍ പോലെ, കുട്ടികള്‍ക്കായി എന്തുകൊണ്ട് ഒരു സന്ദേശപരമ്പര അവതരിപ്പിച്ചു കൂടാ എന്ന ചിന്തയില്‍ നിന്നാണ് 'തേന്‍മൊഴി' പിറവികൊള്ളുന്നത്. 2018 ഏപ്രില്‍, മെയ് അവധിക്കാലത്ത് ദിനേന കുരുന്നുകള്‍ക്കായി ഇത്തരം ...

Read More
ഹദീസ് പാഠം

സൗമ്യത സൗന്ദര്യമാണ്

അബൂഫായിദ

നബി ﷺ പറഞ്ഞു: ''നരകം നിഷിദ്ധമാക്കപ്പെട്ടവര്‍ അല്ലെങ്കില്‍ നരകത്തിനു നിഷിദ്ധമായവര്‍ ആരെന്ന് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെയോ? ആളുകളോട് അടുപ്പം കാണിക്കുന്നവനും സൗമ്യശീലനും സഹിഷ്ണുത പുലര്‍ത്തുന്നവനും വിട്ടുവീഴ്ച ചെയ്യുന്നവനും അത് നിഷിദ്ധമാണ്'' (തുര്‍മുദി)....

Read More
ലേഖനം

കഥ കഴിഞ്ഞ രണ്ടു കഥകള്‍

എ.എം.എസ് മൊറയൂര്‍

കഥ നടക്കുന്നത് പണ്ട് പണ്ടല്ല. അതു പറഞ്ഞു ചടപ്പിക്കുന്നില്ല. ഒന്ന് നടന്നത് ഇന്ത്യയുടെ ഒരറ്റത്ത്. മറ്റേത് മറ്റേ അറ്റത്ത്. കഥയിലേക്കു വരാം. ഒരാള്‍. താടിയുണ്ട്. തലപ്പാവുണ്ട്. തോക്കേന്തി ശീലമുള്ള കരങ്ങള്‍. ഉയര്‍ന്ന ശിരസ്സ്. നെഞ്ചില്‍ നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്നുണ്ട്. ഇന്ത്യന്‍ ഖജനാവില്‍ നിന്ന് ഓഹരിപറ്റി ജീവിക്കുന്നു....

Read More
കഥ

വിപ്ലവത്തിന്റെ കിനാവ്

ആശിക്ക് മുഹമ്മദ് ലബ്ബ, എരുമേലി

''വലിയ ക്യൂവായിരുന്നു ഐഷ. ഓരോരുത്തരുടെയും മുഖത്ത് വല്ലാത്തൊരു ഭീതിയും ഭയവും. ഓഫീസില്‍ നിന്ന് പലരും ഹൃദയം പൊട്ടിയാണ് ഇറങ്ങിവന്നത്. ചിലരുടെ മുഖത്ത് മാത്രം ഏതോ കഠിന പരീക്ഷ വിജയിച്ചത് പോലുള്ള ആനന്ദം. പക്ഷേ, ആ സന്തോഷവും അവര്‍ക്ക് അധികനേരം നീണ്ടു നില്‍ക്കുന്നില്ല. ഉറ്റവര്‍ ആരുടെയെങ്കിലും പേര് ...

Read More
ഗാനം

ഐക്യകാഹളം

ഉസ്മാന്‍ പാലക്കാഴി

മുത്തായ ഭാരതത്തില്‍ മൗത്തോളം ഒത്തൊരുമയോടൊത്ത് വാണിടുവാനായ്; മന്നാനവന്റെ തുണയല്ലാതെയില്ല തണി പാണികള്‍ നീട്ടിരവോതാം; മോഡിജി നാട് വാഴും കാലത്തിലിന്ത്യയിലെ ജനമാകെ കണ്ണുനീരിലാ; തൊഴിലും വരുമാനമില്ല തൊഴിയും പഴിയേറെയുണ്ട് കുഴയുന്നു നാടിനവസ്ഥ; (മുത്തായ...) ...

Read More