ശ്രദ്ധപുലര്‍ത്താം നമ്മള്‍ക്ക്

ഉസ്മാന്‍ പാലക്കാഴി

2020 ഫെബ്രുവരി 15 1441 ജുമാദല്‍ ആഖിറ 16

ആമരമീമരം പൂമരം

മാവും തെങ്ങും പൊന്‍മരം

മരങ്ങള്‍ ജീവന്നാധാരം

മിഴികള്‍ക്കേകും ആനന്ദം

മിഴികള്‍ക്കേകും ആനന്ദം

മണ്ണിനെ വന്ധ്യയാക്കി മാറ്റും

പ്ലാസ്റ്റിക്കെന്നൊരു ഭീകരനെ

നാട്ടില്‍നിന്നും തുരത്തിടാനായ്

ഒത്തൊരുമിക്കാം നമ്മള്‍ക്ക്

ഒത്തൊരുമിക്കാം നമ്മള്‍ക്ക്

ജലാശയങ്ങളെ വിഷമയമാക്കും

ദ്രോഹം നമ്മള്‍ തടയേണം

ശുദ്ധ ജലത്തെ സംരക്ഷിക്കാം

ശ്രദ്ധ പുലര്‍ത്തി ജീവിക്കാം

ശ്രദ്ധ പുലര്‍ത്തി ജീവിക്കാം

മണ്ണിലിറങ്ങാം കര്‍ഷകരാകാം

വിഷമില്ലാത്തത് ഭക്ഷിക്കാം

അലസത വെടിയാം മുന്നേറാം

തലമുറകള്‍ക്കായ് തണലേകാം

തലമുറകള്‍ക്കായ് തണലേകാം