എന്തിന്?

അബൂഫായിദ

2020 ഡിസംബര്‍ 19 1442 ജുമാദല്‍ അവ്വല്‍ 04

കണ്ണുകളെന്തിനു നമ്മള്‍ക്ക്?

നല്ലതു കാണാനാണല്ലോ!

ചീത്തകള്‍ കണ്ടു രസിച്ചാലോ?

ശിക്ഷയതുണ്ടേ കേട്ടോളൂ!

കാതുകളെന്തിനു നമ്മള്‍ക്ക്?

നല്ലതു കേള്‍ക്കാനാണല്ലോ!

മോശം വാക്കുകള്‍ കേട്ടാലോ?

നാശം വന്നുഭവിക്കൂലോ!

ചുണ്ടുകളെന്തിനു നമ്മള്‍ക്ക്?

നല്ലതു പറയാനാണല്ലോ!

ചീത്തപറഞ്ഞു നടന്നാലോ?

കാത്തുകഴിഞ്ഞോ നരകത്തീ!

കയ്യുകളെന്തിനു നമ്മള്‍ക്ക്?

നല്ലതു ചെയ്യാനാണല്ലോ!

ചീത്തകളെന്തും ചെയ്താലോ?

ശിക്ഷകള്‍ പലതും കിട്ടൂലോ!

കാലുകളെന്തിനു നമ്മള്‍ക്ക്?

നല്ലതിനായി നടക്കാനാം!

ദുര്‍മാര്‍ഗത്തില്‍ നടന്നാലോ?

സ്വര്‍ഗം നഷ്ടപ്പെടുമല്ലോ!

ചിന്താശേഷിയതെന്തിന്ന്?

നല്ലതു ചിന്തിക്കാനല്ലോ!

ദുഷിച്ച ചിന്തകളാണേലോ?

നശിച്ചുപോകും ഓര്‍ത്തോളൂ