2019 ഡിസംബര്‍ 07 1441 റബിഉല്‍ ആഖിര്‍ 10

വിശുദ്ധ ക്വുര്‍ആന്‍: ദൈവികം, കാലികം

ഉസ്മാന്‍ പാലക്കാഴി

ലോകാവസാനം വരെയുള്ള മുഴുവന്‍ ജനങ്ങള്‍ക്കും മാര്‍ഗദര്‍ശനമായിക്കൊണ്ടാണ് ക്വുര്‍ആന്‍ അവതീര്‍ണമായത്. അതുകൊണ്ട് തന്നെ അത് എല്ലാ കാലത്തും പ്രസക്തമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. മാറിവരുന്ന ജീവിതസാഹചര്യങ്ങളിലും ക്വുര്‍ആന്‍ വഴിനടത്തുന്നു എന്നതിന് ജനലക്ഷങ്ങള്‍ സാക്ഷിയാണ്; കാരണം അത് ദൈവത്തിങ്കല്‍ നിന്നുള്ളതാണ്.

Read More
മുഖമൊഴി

വിശുദ്ധ ക്വുര്‍ആന്‍ വിശ്വത്തിന്റെ വിളക്ക് ‍

പത്രാധിപർ

അനേകം പ്രവാചകന്മാരെ അല്ലാഹു ഈ ലോകത്തേക്ക് നിയോഗിച്ചിട്ടുണ്ട്. അവരില്‍ ഗ്രന്ഥം നല്‍കപ്പെട്ടവരുണ്ട്; പലവിധ അമാനുഷിക ദൃഷ്ടാന്തങ്ങള്‍ നല്‍കപ്പെട്ടവരുണ്ട്. അല്ലാഹു അയച്ച ദൂതന്‍ തന്നെയാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുവാനാണ് അമാനുഷിക ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് നല്‍കപ്പെട്ടത്. അന്തിമ പ്രവാചകന് നല്‍കപ്പെട്ട ഏറ്റവും വലിയ...

Read More
ലേഖനം

തിക്താനുഭവങ്ങളില്‍ അടിപതറാതെ

അബ്ബാസ് ചെറുതുരുത്തി

പ്രവാചകനോടും അനുചരന്മാരോടുമുള്ള മുശ്‌രിക്കുകളുടെ ഉപദ്രവം കഠിനമായി. അന്നേരം ചില ശിഷ്യന്മാര്‍ പ്രവാചകനോട്, സഹായിക്കാന്‍ വേണ്ടി റബ്ബിനോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍, പ്രവാചകന്‍ ﷺ റബ്ബിന്റെ സഹായത്തില്‍ ഉറച്ച പ്രതീക്ഷയര്‍പ്പിക്കുകയും നല്ല പര്യവസാനം അല്ലാഹുവിനെ ഭയപ്പെട്ട് ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

ഹാഖ്ഖ (യഥാര്‍ഥ സംഭവം) - ഭാഗം: 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ഇവരാണ് ദൗര്‍ഭാഗ്യവാന്മാര്‍. അവരുടെ ചീത്ത പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന രേഖകള്‍ അവരുടെ ഇടതുകൈകളില്‍ നല്‍കപ്പെടും. അവരെ വേറിട്ടറിയാനും അവര്‍ക്ക് അപമാനവും കുറവും നിന്ദ്യതയുമായിട്ട്. ദുഃഖത്താലും വിഷമത്താലും മനോവേദനയാലും അവരിലൊരാള്‍ പറയും: (ഹാ! എന്റെ ഗ്രന്ഥം എനിക്ക് നല്‍കപ്പെടാതിരുന്നെങ്കില്‍). കാരണം ...

Read More
ലേഖനം

ഗുരു ശിഷ്യ ബന്ധങ്ങളെ വിഷം തീണ്ടുമ്പോള്‍

മുസ്‌ലിം ബിന്‍ ഹൈദര്‍

തണുപ്പ് പുതച്ച വയനാടിന്റെ ശാന്തതയില്‍ അധ്യയനം നടത്തിക്കൊണ്ടിരുന്ന 'സര്‍വജന' സ്‌കൂള്‍ സര്‍വര്‍ക്കും ചൂടുള്ള വാര്‍ത്തയാണിന്ന്. മലയാളിക്ക് അത്രമേല്‍ ആഘാതം സമ്മാനിച്ചാണ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരി ഷഹ്‌ല ഷെറിന്‍ ഈ ലോകത്തോട് വിട പറഞ്ഞത്. കാണാനോ കേള്‍ക്കാനോ ...

Read More
ലേഖനം

തീവ്രവാദം: പ്രതികള്‍ മതങ്ങളോ അധികാര രാഷ്ട്രീയമോ

നബീല്‍ പയ്യോളി

'കോഴിക്കോട്ടെ തീവ്രവാദ പ്രസ്ഥാനങ്ങളാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നത്, ഇസ്ലാമിക തീവ്രവാദികള്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നു' എന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത് നാം കണ്ടു. കമ്യൂണിസ്റ്റ് കുടുംബത്തിലെ രണ്ട് മുസ്ലിം ...

Read More
ക്വുര്‍ആന്‍ പഠനം

ഇസ്‌ലാം മുസ്‌ലിംകളുടേത് മാത്രമോ?

സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി

വിശുദ്ധ ക്വുര്‍ആനിലെ അവസാനത്തെ അധ്യായമായ സൂറതുന്നാസ്സില്‍ അല്ലാഹു പറയുന്നു: ''പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. മനുഷ്യരുടെ രാജാവിനോട്. മനുഷ്യരുടെ ദൈവത്തോട്'' (114:1-3). ഈ വചനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നാം കാണുന്ന ഒരു അത്ഭുതകരമായ ആശയമുണ്ട്. രക്ഷിതാവിനോട് എന്ന് ...

Read More
കൂട്ടായ്മ

പ്രബോധനം 'ആത്മരക്ഷക്ക്'

ടി.കെ.അശ്‌റഫ്

ഇസ്‌ലാമിക പ്രബോധനത്തിന്റെ പ്രചോദനം ആത്മരക്ഷയാണ്. പരലോകത്ത് രക്ഷപ്പെടാന്‍ വിശ്വാസവും പ്രവര്‍ത്തനങ്ങളും മാത്രം മതിയാകില്ല. സത്യവും സഹനശേഷിയും സ്വയം ഉള്‍ക്കൊള്ളുകയും അതിനായി പരസ്പരം ഉപദേശിക്കുകയും കൂടി ചെയ്യുമ്പോള്‍ മാത്രമെ നഷ്ടത്തില്‍ നിന്ന് പൂര്‍ണമായി രക്ഷപ്പെടുകയുള്ളൂ. അല്ലാഹു പറയുന്നത് നോക്കൂ ...

Read More
ലേഖനം

വിശുദ്ധ ക്വുര്‍ആനും ആദ്യതലമുറയും

ശമീര്‍ മദീനി

മനുഷ്യന് പലതരത്തിലുള്ള കഴിവുകളും ശേഷികളുമുണ്ട്. പറവയെപ്പോലെ അന്തരീക്ഷത്തിലൂടെ പറക്കുവാനും മത്സ്യങ്ങളെപ്പോലെ ആഴിയിലൂടെ നീന്തുവാനും പലതരത്തിലുള്ള യന്ത്രസാമഗ്രികളുടെ സഹായത്തോടെയാണെങ്കിലും മനുഷ്യന് സാധിക്കും. പലനിലയ്ക്കുള്ള പുരോഗതികളും മനുഷ്യന്‍ കൈവരിച്ചതിന് ചരിത്രം സാക്ഷിയാണ്...

Read More
കാഴ്ച

നിശ്ശബ്ദമായ കരച്ചില്‍

ശംസുദ്ദീന്‍ എടത്തനാട്ടുകര

ഏകദേശം പതിനഞ്ച് വര്‍ഷം മുമ്പാണ് സംഭവം! പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ എന്ന സ്ഥലത്ത് ബസ്സ് കാത്ത് നില്‍ക്കുന്ന എന്റെ കണ്ണുകള്‍, പാവപ്പെട്ട ഒരു അമ്മൂമയുടെയും പേരക്കുട്ടിയുടെയും മേല്‍ പതിഞ്ഞു. ഒരു പഴക്കടയുടെ മുന്നില്‍ നില്‍ക്കുകയാണ് വൃദ്ധയും കൂടെയുള്ള കുഞ്ഞും. ആ അമ്മൂമ എന്തോ സംശയിച്ചു കൊണ്ട് നിന്നു കുറെ നേരം നിന്നു....

Read More
ബാലപഥം

ആരെന്ന് പറയാമോ?

ഉസ്മാന്‍ പാലക്കാഴി

കുഞ്ഞിക്കിളിയേ കുഞ്ഞിക്കിളിയേ ചൊല്ലാമോ; കൗതുകമേറും വര്‍ണം തന്നവനാരാണ്?; പാടാം ഞാന്‍ പറയാം ഞാന്‍; അവനാണവനാണല്ലാഹു; അവനാണേകന്‍ അല്ലാഹു!; പൂവേ പൂന്തേന്‍ നല്‍കും പൂവേ ചൊല്ലാമോ; നിന്നില്‍ മധുരത്തേന് നിറച്ചവനാരാണ്?; പാടാം ഞാന്‍ പറയാം ഞാന്‍; അവനാണവനാണല്ലാഹു; അവനാണേകന്‍ അല്ലാഹു!; കളകള നാദമിലൊഴുകും ...

Read More
കവിത

പൂച്ചക്ക് ആര് മണി കെട്ടും?

സി.കെ.എം ബഷീര്‍, ആനക്കയം

ആര്‍ക്കും ആരെയുമെന്തും പറയാമെന്നൊരു സ്ഥിതി വന്നേ; ആളും തരവും നോക്കാതുള്ളൊരു പെരുമാറ്റം തന്നെ; ആര്‍പ്പും വിളിയും അതിരു വിടുന്നൊരു തലമുറ വളരുന്നേ; ആവിഷ്‌കാരപ്പേരില്‍ തോന്ന്യാസങ്ങള്‍ കാട്ടുന്നേ; ആര്‍ക്കിനി പറ്റും ശ്വാസം വിടുവാന്‍ ശാന്തതയോടൊന്ന്; ആധികളൊഴിയാതുള്ളൊരു നേരം സ്വപ്‌നം ആകുന്നോ?; ആകുലചിത്തം തന്നില്‍നിന്നും ...

Read More