
2019 നവംബര്‍ 09 1441 റബിഉല്‍ അവ്വല്‍ 12
മതം, മതനിരാസം, ഭരണഘടന
നബീല്‍ പയ്യോളി
ജനാധിപത്യവും മതേതരത്വവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വര്‍ഷമാണ് കടന്നുപോയത്. മതനിരാസം മാത്രമല്ല, വിശ്വാസസ്വാതന്ത്ര്യം കൂടി മതേതരത്വത്തിന്റെ പരിധിയില്‍ ഭരണഘടന ഉറപ്പുവരുത്തുന്നുണ്ട്. എന്നാല്‍ പുതിയ സംഭവവികാസങ്ങളില്‍ പലതും ഈ പൗരാവകാശങ്ങളെ ലംഘിക്കുന്നതും സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പിന്റെ കടയ്ക്കല്‍ കത്തി വെക്കുന്നതുമാണ് എന്നതാണ് യാഥാര്‍ഥ്യം.

വാളയാറന്‍ കാറ്റിലെ അനീതിയുടെ ദുര്‍ഗന്ധം
പത്രാധിപർ
പ്രജകള്‍ എങ്ങനെ ചിന്തിക്കണമെന്നും എങ്ങനെ പ്രവര്‍ത്തിക്കുകയും പ്രതികരിക്കുകയും ചെയ്യണമെന്നും തീരുമാനിക്കാനുള്ള അവകാശം തന്നില്‍ നിക്ഷിപ്തമാണെന്ന് ഓരോ ഭരണാധികാരിയും കരുതുന്നു; അങ്ങനെയാകാന്‍ ആഗ്രഹിക്കുന്നു. ഈ ആഗ്രഹം അമിതമാകുമ്പോഴാണ് ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും അറിയാനുള്ള അവകാശത്തിനും ...
Read More
നബിദിനാഘോഷത്തിന് ക്വുര്‍ആനില്‍ തെളിവോ?
മൂസ സ്വലാഹി, കാര
മതം പഠിപ്പിക്കാത്ത കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി മതാചാരങ്ങളെ ഊതിക്കെടുത്തുക എന്ന ലക്ഷ്യത്തിലാണ് സമസ്ത ഇപ്പോഴും മുന്നേറുന്നത്. മതപ്രമാണങ്ങളെ ദുരുപയോഗം ചെയ്ത് പുത്തനാചാരങ്ങള്‍ക്ക് ശക്തിപകരുക എന്നത് സമസ്ത പിന്തുടര്‍ന്നുവരുന്ന ചര്യയാണ്. 2019 സെപ്തംബര്‍ ലക്കം 'സുന്നത്ത്' മാസികയില്‍ 'അഹ്‌ലുസ്സുന്നഃ അടിത്തറയുള്ള ...
Read More
മആരിജ് (കയറുന്ന വഴികള്‍) - ഭാഗം: 3
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
(തീര്‍ച്ചയായും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അങ്ങേയറ്റം അക്ഷമനായിക്കൊണ്ടാണ്) മനുഷ്യന്റെ പ്രകൃതിപരമായ ഒരു സവിശേഷതയാണ് ഇവിടെ പറയുന്നത്. അവന്‍ അക്ഷമനാണ്. പിന്നീട് ആ ക്ഷമയില്ലായ്മ എന്താണെന്ന് വിശദീകരിക്കുകയും ചെയ്യുന്നു. (അതായത് തിന്മബാധിച്ചാല്‍ പൊറുതികേട് കാണിക്കുന്നവനായിരിക്കൊണ്ടും) ദാരിദ്ര്യമോ ...
Read More
പ്രതിരോധം തന്നെ പരിഹാരം
ശരീഫ് കളത്തില്‍
അവള്‍ക്ക് 19 വയസ്സായിരുന്നു. കോളേജില്‍ സജീവമായിരുന്നു. യൂണിയന്‍ മെമ്പര്‍ കൂടിയായിരുന്ന അവള്‍ അത് ചെയ്യുമെന്ന് ഒരിക്കല്‍ പോലും ആരും നിനച്ചിരുന്നില്ല. ഒരു ദിവസം രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാള്‍ വന്ന് അവള്‍ കടുംകൈ ചെയ്തു എന്ന് പറഞ്ഞപ്പോള്‍ ഞെട്ടാത്തവരായി ആരുമുണ്ടായില്ല.. എല്ലാ വര്‍ഷവും ഒക്ടോബര്‍ 10 ലോകാരോഗ്യ ...
Read More
സാന്ത്വനമേകുന്നവനാകണം പ്രബോധകന്‍
ടി.കെ.അശ്‌റഫ്
രോഗവും രോഗികളും വര്‍ധിച്ചുവരികയാണ്. രോഗികളെ സന്ദര്‍ശിക്കുന്നതിന്റെ പ്രസക്തിയും പ്രാധാന്യവും സമൂഹം കൂടുതല്‍ തിരിച്ചറിയേണ്ടതുണ്ട്. വിശ്വാസികള്‍ പരസ്പരം ഒരു ശരീരം പോലെയാണ്. ശരീരത്തിന്റെ ഏതെങ്കിലും ഒരവയവത്തിന് അസുഖം ബാധിച്ചാല്‍ മറ്റു അവയവങ്ങള്‍ വേദനയില്‍ പങ്കാളികളാകുന്നതുപോലെ ഒരു വിശ്വാസിക്ക് എന്തെങ്കിലും ...
Read More
ഈ ഗുണം നമ്മിലുണ്ടോ?
അബൂതന്‍വീല്‍
നവാസ്ബ്‌നു സംആനി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ നബി ﷺ യോട് ചോദിക്കപ്പെട്ടു: ''നന്മയും തിന്മയും എന്നാല്‍ എന്താണ് പ്രവാചകരേ?'' നബി ﷺ മറുപടി പറഞ്ഞു: ''നന്മയെന്നാല്‍ സ്വല്‍സ്വഭാവമാകുന്നു. തിന്മയെന്നാല്‍, നിന്റെ മനസ്സില്‍ ചൊറിച്ചിലുണ്ടാക്കുന്നതും ജനങ്ങള്‍ അറിയുന്നതിനെ നീ വെറുക്കുകയും ചെയ്യുന്ന കാര്യമെന്താണോ അതത്രെ'' ...
Read More
അങ്ങനെ, ബാഗ്ദാദി വീണ്ടും കൊല്ലപ്പെട്ടു!
പി.വി.എ പ്രിംറോസ്
പുതിയാപ്പിള സല്‍ക്കാരത്തിനായി മാറ്റിവെച്ച അറവുകോഴികളുടെ അവസ്ഥയാണ് ഭീകരവാദി നേതാക്കളുടെ ജീവന്. കുടുംബത്തില്‍ സന്തോഷമുണ്ടായാല്‍, പ്രയാസം തീര്‍ക്കാന്‍, വിരുന്നുകാര്‍ വന്നാല്‍, അതിര്‍ത്തി തര്‍ക്കത്തില്‍ ആരെങ്കിലും മധ്യസ്ഥത്തിന് വന്നാല്‍... എല്ലാം ചാവേണ്ടത് തീറ്റിപ്പോറ്റിവളര്‍ത്തിയ പാവം കോഴികള്‍ തന്നെ! ...
Read More
പൊതു പ്രവര്‍ത്തനങ്ങള്‍
പി.വി ഉമര്‍കുട്ടി ഹാജി (റഹി)
1937 മുതല്‍ സാമുദായികവും സാംസ്‌കാരികവുമായി കുറെയൊക്കെ രാഷ്ട്രീയ രംഗത്തും പ്രവര്‍ത്തിച്ചുപോന്നു. അതിന്റെ ഫലമായിട്ടാണ് ഒതായി ജംഇയ്യത്തുല്‍ മുഖ്‌ലിസീന്‍ ജന്മമെടുത്തത്. 1961ല്‍ എടവണ്ണ യത്തീംഖാന ജെ.ഡി.റ്റി. ഇസ്‌ലാമിന്റെ മേല്‍നോട്ടത്തില്‍ നടത്തിയിരുന്ന കാലത്ത് അതിന്റെ ഉപദേശക സമിതിയില്‍ അംഗമായി. 1970ല്‍ ...
Read More
യാത്രകള്‍ സമ്മാനിക്കുന്ന സംതൃപ്തി
ഇബ്‌നു അലി എടത്തനാട്ടുകര
അടുത്തടുത്ത മാസങ്ങളില്‍ രണ്ട് സഹ ഓഫീസര്‍മാര്‍ റിട്ടയര്‍ ചെയ്യുകയാണ്. അതില്‍ ഒരാള്‍ പകല്‍ ഓഫീസ് പണിക്ക് ശേഷം ഫയലുകള്‍ വീട്ടില്‍ കൊണ്ടുപോയി രാത്രി വൈകും വരെ ജോലി ചെയ്യുന്ന, കൃഷിയില്‍ തല്‍പരനായ ആത്മാര്‍ഥ ജീവനക്കാരന്‍. മറ്റൊരാള്‍ ഓഫീസ് സമയം കഴിഞ്ഞ് വീണ്ടും ജോലി ചെയ്യുന്ന ജനകീയന്‍. ഇവര്‍ക്കൊരു വേറിട്ട യാത്രയയപ്പ് കൊടുക്കണം....
Read More
വിഷാദരോഗികളെ തിരിച്ചറിയുക
ഡോ. ജസീം അലി
''ഓന് (അല്ലെങ്കില്‍ ഓള്‍ക്ക്) പ്പൊ എന്തിന്റെ കൊറവ്ണ്ടായിട്ടാണ്? ചോയിച്ചതെല്ലാം തന്തേം തള്ളേം വാങ്ങി കൊടുക്ക്ണില്ലേ? കുടീല് പട്ടിണി ഒന്നും ഇല്ലലോ. ഉടുക്കാന്‍ ഇല്ലാഞ്ഞിട്ടും അല്ല. പിന്നെ എന്തിനാണ് ഈ ആച്ചിര്യം? തിന്ന് എല്ലിന്റെ എടേല് കുത്തീറ്റന്നെ; അല്ലാതെന്താ! തിന്നാനും കുടിച്ചാനും പോലും ഇല്ലാത്ത എത്തര ആള്‍ക്കാര് ഇവടെ ജീവിക്ക്ണു...
Read More
നരച്ച മുടി വിളിച്ചുപറയുന്നത്
ഉസ്മാന്‍ പാലക്കാഴി
ശിരസ്സില്‍ വെളുത്തനൂലിഴകള്‍ പരക്കുന്നു; പരുക്കന്‍ യാഥാര്‍ഥ്യമെന്നുറക്കം കെടുത്തുന്നു; കാലത്തിന്‍ കറക്കത്തില്‍ പൊലിഞ്ഞതെത്ര വര്‍ഷം; കോലത്തില്‍ വന്ന മാറ്റം കാലക്കേടല്ല, സത്യം!; ഇന്നലെ കുഞ്ഞിക്കാലാല്‍ പള്ളിക്കൂടത്തില്‍ പോയ-; തിന്നുമെന്‍ മനസ്സിലെ നനവുള്ളയോര്‍മകള്‍; മാമ്പഴം പെറുക്കുവാന്‍ മത്സരിച്ചോടിയതും; തടഞ്ഞു വീണു മുട്ടില്‍ നിന്ന് ചോരവന്നതും ...
Read More


