2019 ഒക്ടോബര്‍ 12 1441 സഫര്‍ 13

ഗാന്ധിയുടെ ഇന്ത്യ നാനാത്വത്തില്‍ നിന്ന് ഏകതയിലേക്കോ?

സുഫ്‌യാന്‍ അബ്ദുസ്സലാം

നൂറ് കോടിയിലധികം ജനങ്ങള്‍ നിവസിക്കുന്ന, 33 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ വര്‍ണാഭമായ സവിശേഷത അതിന്റെ വൈവിധ്യവും നാനാത്വവുമാണ്. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളും 7 കേന്ദ്രഭരണപ്രദേശങ്ങളും ഭാഷ കൊണ്ടും സംസ്‌കാരം കൊണ്ടും വ്യത്യസ്തമാണ്. ഇന്ത്യന്‍ ജനതയുടെ ഉല്‍പത്തിക്കും രൂപപരിണാമങ്ങള്‍ക്കും കൃത്യമായ ചരിത്രമുണ്ട്. ഈ ചരിത്രമറിയാതെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയുമെല്ലാം ഏകരൂപത്തിനു വേണ്ടി ശബ്ദിക്കുന്നത് അര്‍ഥശൂന്യമാണ്.

Read More
മുഖമൊഴി

അക്ഷമരാകുന്നവര്‍ക്ക് വിജയിക്കാന്‍ കഴിയില്ല ‍

പത്രാധിപർ

ക്ഷമ എന്നത് മനുഷ്യന്റെ ഏറ്റവും വലിയ ഗുണമായിട്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. വ്യക്തിജീവിതത്തിലും കുടുംബ ജീവിതത്തിലും അടക്കം ജീവിതത്തിലെ ഏതേതു മേഖലയിലും ക്ഷമ അനിവാര്യമാണ്. ക്ഷമ അനിവാര്യമായ മറ്റൊരു മേഖലയാണ് ഇസ്‌ലാമിക പ്രബോധനവും ആദര്‍ശശുദ്ധിയോടെയുള്ള ജീവിതവും. ഇസ്‌ലാമിക പ്രബോധകന്മാര്‍ ക്ഷമിച്ചേ പറ്റൂ....

Read More
ലേഖനം

അനുസരണക്കേടിന്റെ ഫലം

ഫദ്‌ലുല്‍ ഹഖ് ഉമരി

മുസ്‌ലിംകള്‍ മുശ്‌രിക്കുകളെ യുദ്ധക്കളത്തില്‍നിന്ന് തുരത്തി ഓടിക്കുകയും കൊലപ്പെടുത്തുകയും ബന്ദികളാക്കുകയും യുദ്ധസ്വത്ത് സമാഹരിച്ച് കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ മലമുകളില്‍ നിര്‍ത്തിയ അമ്പെയ്ത്തുകാര്‍ അവിടെ നിന്നും ഇറങ്ങിവന്നു. മറ്റുള്ള ആളുകളോടൊപ്പം യുദ്ധമുതല്‍ ഒരുമിച്ച് കൂട്ടുവാന്‍ വേണ്ടിയായിരുന്നു അവര്‍ ഇറങ്ങിവന്നത്....

Read More
ക്വുര്‍ആന്‍ ദര്‍ശനം

ഖുല്‍ ഊഹിയ ഇലയ്യ - ഭാഗം: 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ഥിക്കരുത്) ആവശ്യങ്ങള്‍ ചോദിച്ചുകൊണ്ടുള്ള പ്രാര്‍ഥനയോ ആരാധന എന്ന നിലയിലുള്ള പ്രാര്‍ഥനയോ രണ്ടും അല്ലാഹു അല്ലാത്തവരോട് പാടില്ല. കാരണം പള്ളികള്‍ അല്ലാഹുവിന് നിഷ്‌കളങ്കമായും അവന്റെ മഹത്ത്വത്തിനും പ്രതാപത്തിനും ...

Read More
ലേഖനം

പ്രമാണങ്ങളും പണ്ഡിതന്മാരും

ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയ(റഹി)

ശര്‍ത്തുകള്‍ ഉണ്ടാവുകയും 'മവാനിഉകള്‍' ഉണ്ടാകാതിരിക്കുകയും ചെയ്യുമ്പോള്‍ മാത്രമെ ഏതൊരു കാര്യത്തിലെയും അനുബന്ധമായ വിധി നിലനില്‍ക്കുകയുള്ളൂ എന്നു പറഞ്ഞുവല്ലൊ. അത് ഇങ്ങനെ വിശദീകരിക്കാം: ഒരു ഹദീസനുസരിച്ച് പ്രവര്‍ത്തിക്കാത്ത പണ്ഡിതന് താഴെ പറയുന്ന മൂന്നില്‍ ഒരു അവസ്ഥയായിരിക്കും ഉണ്ടാവുക....

Read More
വിമര്‍ശനം

സ്വലാത്തിനെ വരുമാനമാര്‍ഗമാക്കുന്നവര്‍

മൂസ സ്വലാഹി, കാര

മൂഢവിശ്വാസങ്ങളെ മതവിശ്വാസങ്ങള്‍ക്കൊപ്പം കൂട്ടിക്കെട്ടി പ്രചാരണം കൊഴുപ്പിച്ച് അവയെ ഉപജീവനമാര്‍ഗമായി സ്വീകരിക്കുന്ന പണ്ഡിത വേഷധാരികള്‍ ഇസ്‌ലാമിനുണ്ടാക്കുന്ന കളങ്കം ചെറുതല്ല. സ്വലാത്ത്, ദിക്‌റ്, മന്ത്രം, തബര്‍റുക്ക് തുടങ്ങി പലതിനെയും ഇവര്‍ കച്ചവടച്ചരക്കാക്കുന്നുണ്ട്. മലപ്പുറം കോണോംപാറയില്‍ വര്‍ഷങ്ങളായി ഒരു മുസ്‌ലിയാരുടെ ...

Read More
കൂട്ടായ്മ

'ഡയലോഗ്' ഒരു പൊളിച്ചെഴുത്താണ്

ടി.കെ.അശ്‌റഫ്

വിസ്ഡം യൂത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 22ന് തിരൂരില്‍ നടന്ന 'ഡയലോഗ്' ഒരു പൊളിച്ചെഴുത്തായിരുന്നു. വിമര്‍ശകരോടുള്ള മറുപടികളില്‍ ഇത്രയും കാലം സ്വീകരിച്ചുവന്ന ശൈലിയിലും സമീപനത്തിലും വരുത്തിയ മാറ്റമാണ് ഡയലോഗ് ഒരു പൊളിച്ചെഴുത്താണ് എന്ന പ്രയോഗത്തിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്....

Read More
കാഴ്ച

വെല്ലുവിളികളെ അതിജീവിക്കുന്നവര്‍

ഇബ്‌നു അലി എടത്തനാട്ടുകര

അധ്യാപക ദിനത്തില്‍ ഒരു സ്‌കൂളില്‍ പോയി. സുഹൃത്തായ സാമൂഹ്യപ്രവര്‍ത്തകന്‍ അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് ആയ സ്‌കൂളിലേക്ക് അദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ് പോയത്. ഒപ്പം വ്യാപാരി എക്കൗണ്ടന്റ് സുഹൃത്തുക്കളും സഹ ഓഫീസര്‍മാരും. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പലതരത്തിലുള്ള മത്സരങ്ങള്‍ ....

Read More
പുനര്‍വായന

ഗ്രാമത്തിന്റെ ഗതകാലം

പി.വി ഉമര്‍കുട്ടി ഹാജി (റഹി)

ചാത്തല്ലൂര്‍ പടിക്കല്ല് ഭാഗത്ത് ഒരു വലിയ നരി(32) മലയില്‍നിന്നും ഇറങ്ങിവന്ന് കാലികളെ കൊന്നുതിന്നുകൊണ്ട് ഭീകരാവസ്ഥ സൃഷ്ടിച്ചു. ജനങ്ങള്‍ പേടിച്ചരണ്ടു. ഒരുദിവസം നരി ഒരു മൂരിയെ കടിച്ചുകൊന്ന വിവരം എന്നെ അറിയിച്ചു. ഞാന്‍ സ്ഥലത്ത് പോയി. മൂരി ചത്തുകിടക്കുന്ന സ്ഥലത്തിനടുത്ത് ഒരു നെല്ലിമരം മാത്രമെ ഉണ്ടായിരുന്നുള്ളു. ...

Read More
വനിതാപഥം

കുട്ടികളും സംശയങ്ങളും

ശഹീദ

കുട്ടികള്‍ നിഷ്‌കളങ്ക ഹൃദയരാണ്. അവരുടെ നിഷ്‌കളങ്കമായ ചോദ്യങ്ങള്‍ പലപ്പോഴും മാതാപിതാക്കളെ പ്രതിസന്ധിയിലാക്കാറുണ്ട്. പ്രത്യേകിച്ചും അവരുടെ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കാന്‍ അവര്‍ക്ക് കഴിയാതെ വരുമ്പോള്‍. ചോദ്യങ്ങള്‍ ചോദിക്കുന്ന സ്വഭാവം കുട്ടികളില്‍ ഒരു വയസ്സു മുതല്‍ തന്നെ കണ്ടുതുടങ്ങും. അത് ഏറ്റവും കൂടുതല്‍ കാണുന്നത് ...

Read More
ബാലപഥം

കടല്‍

ഉസ്മാന്‍ പാലക്കാഴി

കടലില്‍ തിരകള്‍ പൊങ്ങുന്നു; കരയില്‍ വന്നവ വീഴുന്നു; ഉടനെ തിരികെ പോകുന്നു; വീണ്ടും വന്നവ മറിയുന്നു; കടലൊരു അത്ഭുതമാണല്ലോ; കാണാന്‍ കൗതുകമാണല്ലോ; ആഴം പറയാനില്ലല്ലോ; അത്രയുമധികം ആണല്ലോ; ചന്തം തോന്നും കാണുമ്പോള്‍; ചിന്തിക്കുമ്പോള്‍ ഭയമാണേ; മീനുകളനവധിയുണ്ടല്ലോ; എണ്ണാന്‍ കഴിയുകയില്ലല്ലോ ...

Read More
ബാലപഥം

സുന്ദരനും വിരൂപനും

ഉസ്മാന്‍ പാലക്കാഴി

മനുഷ്യരെ അടിമകളാക്കി വെക്കുകയും ചന്തകളില്‍ വില്‍പന നടത്തുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അക്കാലത്ത് ഒരു രാജാവ് രണ്ട് അടിമകളെ വിലകൊടുത്ത് വാങ്ങി. ഒരാള്‍ കാണാന്‍ നല്ല സുന്ദരനും മറ്റെയാള്‍ ഒട്ടും ഭംഗിയില്ലാത്തവനും വിരൂപനുമായിരുന്നു. അടിമകളെ കൊട്ടാരത്തില്‍ കൊണ്ടുവന്ന ശേഷം സുന്ദരനായ അടിമയോട് കുളിച്ചു ...

Read More