
2019 സെപ്തംബര്‍ 21 1441 മുഹര്‍റം 21
അസഹിഷ്ണുത, ഭീകരത: നാസ്തികരുടെ അല്‍ബേനിയന്‍ മോഡല്‍!
അബ്ദുല്ല ബാസില്‍ സി.പി
മതമാണ് സമൂഹത്തിലെ അസമാധാനത്തിന്റെ നാരായവേര് എന്ന് ഊണിലും ഉറക്കിലും ഉരുവിടുന്നവരാണ് നിരീശ്വരവാദികള്‍. മതചിഹ്നങ്ങള്‍ കൂടുതലുള്ള രാജ്യങ്ങളെ അതിശയോക്തിപരമായി അവതരിപ്പിച്ച് അവര്‍ ഉദാഹരണവും നിരത്താറുണ്ട്. എന്നാല്‍ ലോകത്ത് നിരീശ്വരവാദം ഔദ്യോഗിക ആദര്‍ശമായി പ്രഖ്യാപിച്ച ഒരു രാഷ്ട്രമുണ്ടായിരുന്നു. യൂറോപ്യന്‍ രാജ്യമായ അല്‍ബേനിയ. എങ്ങനെയായിരുന്നു നാസ്തിക കാലത്തെ അല്‍ബേനിയയിലെ സാമൂഹികജീവിതം? നിരീശ്വരവാദികള്‍ വലിയവായില്‍ വിളിച്ചു പറയുന്ന മാനവികതയും സഹിഷ്ണുതയും മരുന്നിനെങ്കിലും അന്ന് രാജ്യത്ത് നിലനിന്നിരുന്നോ? വസ്തുനിഷ്ഠമായ വിശകലനം.

വിശ്വാസം പകര്‍ന്നുനല്‍കുന്ന ഉള്‍ക്കരുത്ത്
പത്രാധിപർ
സത്യവിശ്വാസം ശക്തിയുടെ ഉറവിടമാണ്. സത്യവിശ്വാസി ഏതവസ്ഥയിലും ഉന്നതനും ശക്തനും തന്നെയായിരിക്കും. ഏത് പ്രതികൂല സാഹചര്യങ്ങളിലും പതറാതെയും പ്രശ്‌നങ്ങളെ അതിജയിച്ചും സദ്കര്‍മനിരതനായിരിക്കാന്‍ സത്യവിശ്വാസം (ഈമാന്‍) മനഷ്യനു കരുത്തേകും. അല്ലാഹുവിന്റെ തീരുമാനങ്ങള്‍ക്കപ്പുറം ഈ ലോകത്ത് യാതൊനും സംഭവിക്കുകയില്ല. ...
Read More
ഹിജ്‌റ മൂന്നാം വര്‍ഷത്തിലെ പ്രധാന സംഭവങ്ങള്‍
ഫദ്‌ലുല്‍ ഹഖ് ഉമരി
ഹിജ്‌റ മൂന്നാം വര്‍ഷം ശവ്വാല്‍ മാസത്തിന്റെ പകുതിയില്‍ ശനിയാഴ്ച പകലിലാണ് ഉഹ്ദ് യുദ്ധം നടക്കുന്നത്. മദീനയുടെ വടക്കു കിഴക്കായി ഉള്ള ഒരു മലയാണ് ഉഹ്ദ്. ചുറ്റുമുള്ള മലകളില്‍ നിന്നും ഒറ്റപ്പെട്ട് നില്‍ക്കുന്നതിനാലാണ് 'ഉഹ്ദ്' എന്ന പേര് അതിന് ലഭിച്ചത്. ബദ്‌റില്‍ സംഭവിച്ച പരാജയത്തിന് പകരം വീട്ടുവാനും അതിലൂടെ മുസ്‌ലിംകളോടുള്ള ദേഷ്യം...
Read More
നൂഹ് - ഭാഗം: 3
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
തന്റെ രക്ഷിതാവിനോട് ആവാലതിപ്പെട്ടുകൊണ്ട്. ഈ വാക്കോ ഉപദേശങ്ങളോ ഉല്‍ബോധനങ്ങളോ അവരില്‍ ഫലപ്പെടുകയോ പ്രയോജനപ്പെടുകയോ ചെയ്തില്ല. (തീര്‍ച്ചയായും അവരെന്നോട് അനുസരണക്കേട് കാണിക്കുകയും) ഞാന്‍ അവരോട് കല്‍പിച്ചതില്‍ (ഒരു വിഭാഗത്തെ പിന്തുടരുകയും ചെയ്തിരിക്കുന്നു. അവര്‍ക്ക് സ്വത്തും സന്താനവും മൂലം ...
Read More
വംശീയ വിദ്വേഷത്തിന്റെ സോഷ്യല്‍മീഡിയാ വൃത്താന്തം
ഡോ. ആഷിക് ഷൗക്കത്ത്
ഗുജറാത്ത് കലാപത്തില്‍ നിന്ന് നാടുകടത്തപ്പെട്ട മുസ്ലിംകളുടെ ഗതിയെക്കുറിച്ച് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ഒരു റാലിയില്‍ ചോദിച്ചത് 'നാം എന്തു ചെയ്യണം? അവര്‍ക്കായി ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്തണോ? കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ തുറക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ' എന്നായിരുന്നു. ആര്‍ത്തുചിരിച്ച ...
Read More
പണ്ഡിതാഭിപ്രായങ്ങള്‍: മുസ്‌ലിമിന്റെ നിലപാട്
ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയ(റഹി)
ഖന്തക്വിന്റെ വര്‍ഷം നബിﷺ തന്റെ അനുചരന്മാരോട് പറഞ്ഞു: 'ബനൂ ക്വുറൈളയില്‍ വെച്ചല്ലാതെ ആരും അസ്വ്ര്‍ നമസ്‌കരിക്കരുത്.' യാത്രക്കിടയില്‍ വഴിയില്‍ വെച്ച് അസ്വ്ര്‍ നമസ്‌കാരത്തിന്റെ സമയമായപ്പോള്‍ അവരില്‍ ചിലര്‍ പറഞ്ഞു: 'ഞങ്ങള്‍ ബനൂക്വുറൈളയില്‍ എത്തിയിട്ടല്ലാതെ നമസ്‌കരിക്കുന്നില്ല.' വേറെ ചിലര്‍ പറഞ്ഞു: 'ഇതല്ല ആ ...
Read More
അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍
മൂസ സ്വലാഹി, കാര
ഇസ്‌ലാമിന്റെ സുന്ദരമുഖത്തെ വികൃതമാക്കുകയും പുത്തനാചാരങ്ങള്‍ കൊണ്ട് അതിനെ വ്രണപ്പെടുത്തുകയും ചെയ്യുകയും അതോടൊപ്പം ഇസ്‌ലാമിന്റെ തനിസ്വരൂപം തങ്ങളാണെന്ന് വരുത്തിത്തിര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് ലോകമെമ്പാടുമുള്ള സൂഫികള്‍. ദീനിന്റെ കടുത്ത വിരോധികളായ ഇവരെ ഏത് വിധേനയും പ്രീതിപ്പെടുത്തുക...
Read More
വ്യക്തി, സംഘടന, മാര്‍ഗഭ്രംശം
ടി.കെ.അശ്‌റഫ്
ഞങ്ങള്‍ 20 പേര്‍, 31 കൊല്ലം മുമ്പ് പഠിച്ച കലാലയത്തില്‍ അതേ ക്ലാസില്‍ ഒന്നിച്ചിരുന്നു. ബോര്‍ഡില്‍ അധ്യാപകര്‍ പണ്ട് കോറിയിട്ട ചിത്രങ്ങളുടെയും അക്ഷരങ്ങളുടെയും മാഞ്ഞുതീരാത്ത ശകലങ്ങള്‍ ശേഷിക്കുന്നണ്ടോ എന്ന് വെറുതെ നോക്കി. നിശ്ശബ്ദ താഴ്‌വര താണ്ടിയെത്തുന്ന കാറ്റിന് കുസൃതിയും തണുപ്പും കൂടിയോ എന്ന് ഒരുവേള ആലോചിച്ചു....
Read More
ജീവിതശൈലിയും ഓര്‍മക്കുറവും
അദ്‌നാന്‍. കെ
ഓര്‍മശക്തിയെ പ്രതികൂലമായി ബാധിക്കുന്ന ഒട്ടനവധി ശീലങ്ങള്‍ നാം പിന്തുടരുന്നുണ്ട്. ഇത്തരം ദുശ്ശീലങ്ങളെ നിയന്ത്രിച്ചാല്‍ മാത്രമെ അകാലത്തിലുള്ള ഓര്‍മനഷ്ടം തടയാനും മസ്തിഷ്‌കം ആരോഗ്യത്തോടെയിരിക്കാനും കഴിയൂ. മൊബൈല്‍ ഫോണിന്റെ അമിതോപയോഗം വ്യക്തികളുടെ ഓര്‍മശക്തിയെ ബാധിക്കുന്നതായാണ് പഠനങ്ങള്‍ കാണിക്കുന്നത്. ...
Read More
വാദപ്രതിവാദം: വേദിയിലും കോടതിയിലും
പി.വി ഉമര്‍കുട്ടി ഹാജി (റഹി)
ഒതായിയിലെ വാദപ്രതിവാദത്തിനു ശേഷം കുറേക്കഴിഞ്ഞാണ് നെടിയിരുപ്പില്‍ ഒരു നോട്ടീസ് ഇറങ്ങിയത്. 'മുഹ്‌യിദ്ദീന്‍ മാല, നഫീസത്ത് മാല, രിഫാഈ മാല മുതലായ പാട്ടുകളും ബൈത്തുകളും സത്യസമ്പൂര്‍ണമാണെന്ന് ക്വുര്‍ആന്‍ കൊണ്ടും ഹദീസ് കൊണ്ടും സ്ഥാപിച്ചുകൊണ്ട് പതി അബ്ദുല്‍ഖാദിര്‍ മുസ്‌ല്യാര്‍ നെടിയിരുപ്പില്‍ പ്രസംഗ പരമ്പര നടത്തുന്നതാണ്...
Read More
അവധിക്കാലത്തും ക്ലാസ്സ് വെക്കാമോ സാറേ?
സലാം സുറുമ എടത്തനാട്ടുകര
പത്തുദിവസത്തെ അവധിക്കാലത്തും സ്‌കൂളില്‍ ക്ലാസ്സ് വെക്കാന്‍ പറ്റുമോ സാറേ?'' അവധികള്‍ക്കായി കാത്തിരിക്കുന്ന കുഞ്ഞുമനസ്സുകള്‍ക്കിടയില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഈ ആവശ്യം ക്ലാസ്സിലെ എല്ലാവരെയുംആശ്ചര്യപ്പെടുത്തി. പാലക്കാട് ജില്ലയിലെ ഒരുരുഗോത്രവര്‍ഗമേഖലയില്‍ അധ്യാപന ജോലി ആരംഭിച്ച കാലത്താണ് ഈ സംഭവം നടക്കുന്നത്....
Read More
നാഥന്റെ മുമ്പില്‍
അഫിദ മാലിക്
.നാളേക്കു വേണ്ടി നാം ചെയ്തതെന്ത്?; നന്നായി നാമൊന്ന് ചിന്തിക്കണം!; ഈ ലോക ജീവിതപ്പൊലിമ കണ്ട്; ഇറയോന്റെ കല്‍പന മാറ്റിവെച്ചോ? ; നന്മകള്‍ ചെയ്തിടാന്‍ മത്സരിച്ചോ?; തിന്മയിലാണ്ടു സ്വയം നശിച്ചോ?; നാഥന്റെ മുമ്പില്‍ നാം നില്‍ക്കുമന്ന്; നെഗളിപ്പു കാട്ടാതെയേകരായി; അവിടെ നാം രക്ഷനേടേണമെങ്കില്‍; അല്ലാന്റെ കല്‍പന കാത്തിടേണം...
Read More

യുക്തിവാദ ഖണ്ഡനം
വായനക്കാർ എഴുതുന്നു
'തെറ്റും ശരിയും ദൈവനിഷേധത്തിലും മതവിശ്വാസത്തിലും' എന്ന തലക്കെട്ടില്‍ സി.പി.അബ്ദുല്ല ബാസില്‍ എഴുതിയ ലേഖനം ഗഹനവും പഠനാര്‍ഹവുമായിരുന്നു. യുക്തിയേതുമില്ലാത്ത കാര്യങ്ങള്‍ വിളിച്ചുപറയുന്ന യുക്തിവാദികളുടെ, ദൈവവുമായും ധാര്‍മികതയുമായും ബന്ധപ്പെട്ട വാദങ്ങളിലെ പൊള്ളത്തരങ്ങള്‍ സമര്‍ഥമായി ലേഖനം തുറന്നുകാട്ടുന്നുണ്ട്....
Read More

