
2025 ഏപ്രിൽ 05, 1446 ശവ്വാൽ 06
ഗുജറാത്ത് വംശഹത്യ: ഇന്ത്യയുടെ തീരാനൊമ്പരം
മുജീബ് ഒട്ടുമ്മൽ
ഗുജറാത്ത് വംശഹത്യയെ പ്രമേയമാക്കി നിർമിച്ച പുതിയ മലയാള സിനിമ ഏറെ വിവാദങ്ങൾക്കിടയാക്കിയിരിക്കുകയാണ്. വർഷങ്ങളായി ഗോഡി മീഡിയയും സെൻസർ ബോർഡും നടത്തുന്ന ഒത്തുകളിയിൽ മതിമറന്നുറങ്ങിയിരുന്ന സംഘ്പരിവാർ സൈബർ പോരാളികൾ നിദ്രവിട്ടിറങ്ങി പിച്ചുംപേയും പറയുന്നത് തമാശയ്ക്ക് വക നൽകുന്നുണ്ട്.

വിശ്വാസം നല്‍കുന്ന സുരക്ഷിതബോധം
പത്രാധിപർ
ഇസ്‌ലാം പഠിപ്പിക്കുന്ന വിശ്വാസ കാര്യങ്ങളില്‍ ഒന്നാമത്തേതാണ് അല്ലാഹുവിലുള്ള വിശ്വാസം. അത് കേവലമായ വിശ്വാസത്തില്‍ ഒതുക്കേണ്ടതല്ല. അവെൻറ ഏകത്വത്തിലുള്ള ഉള്ളറിഞ്ഞ ദൃഢബോധം, അവന്‍ അനാദിയും അനന്തനും പ്രപഞ്ചസ്രഷ്ടാവും വിധാതാവും പരിപാലകനുമാണ് ...
Read More
പരദൂഷണക്കാരുടെ ചില തന്ത്രങ്ങൾ
ഇബ്‌നു തൈമിയ്യ(റഹി)
ഇബ്‌നു തൈമിയ്യ (റഹി) പറഞ്ഞു: ‘കൂടെയിരിക്കുന്ന ആളുകൾക്ക് വേണ്ടി ഗീബത്ത് (പരദൂഷണം) പറയുന്ന ചിലരുണ്ട്. താൻ ആരോപിക്കുന്ന കാര്യങ്ങൾ മുഴുവനും അയാളിൽ ഇല്ലെന്ന് അറിയാമെങ്കിലും ഒപ്പമുള്ളവർക്ക് അനിഷ്ടമുണ്ടാകാതിരിക്കു ന്നതിന് വേണ്ടി അവരോടൊപ്പം കൂടുന്നവർ...
Read More
സൂറ: സ്സജദ(സാംഷ്ടാംഗം), ഭാഗം 06
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
അവർ ക്ഷമ കൈക്കൊള്ളുകയും നമ്മുടെ ദൃഷ്ടാന്തങ്ങളിൽ ദൃഢമായി വിശ്വസിക്കുന്നവരാകുകയും ചെയ്തപ്പോൾ അവരിൽനിന്ന് നമ്മുടെ കൽപനയനുസരിച്ച് മാർഗദർശനം നൽകുന്ന നേതാക്കളെ നാം ഉണ്ടാക്കുകയും ചെയ്തു. അവർ ഭിന്നത പുലർത്തിയിരുന്ന വിഷയങ്ങളിൽ നിന്റെ ...
Read More
ഭാര്യമാരുടെ മനസ്സറിഞ്ഞ് പെരുമാറുന്ന പ്രവാചകൻ ﷺ
അബൂറാഷിദ അൽകാസിമി, കുടയത്തൂർ
ഭാര്യമാരുടെ മനസ്സ് സംതൃപ്തമാണോ അല്ലയോ എന്ന് വ്യക്തമായി മനസ്സിലാക്കിയായിരുന്നു നബിﷺയുടെ ഇടപെടൽ. ആഇശ(റ)യോട് നബിﷺ ഇപ്രകാരം പറഞ്ഞു: “നീ എന്നിൽ തൃപ്തയാണെങ്കിലും എന്നോട് അതൃപ്തയാണെങ്കിലും എനിക്ക് ...
Read More
ക്വുർആനിന്റെ സ്വാധീനം
ബുസൈന മഖ്‌റാനി
ജുബൈർ ബിൻ മുത്ഇം(റ) പറയുന്നു: ‘’നബിﷺ മഗ്‌രിബ് നമസ്‌കാരത്തിൽ ക്വുർആനിലെ ‘ത്വൂർ’ എന്ന അധ്യായം ഓതുന്നത് ഞാൻ കേൾക്കുകയുണ്ടായി. ‘അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവർ ദൃഢമായി വിശ്വസിക്കുന്നില്ല. അതല്ല, അവരുടെ ...
Read More
വധവും ചിത്രവധവും: ഛാവ തുറന്നുവിട്ട അപായ സൂചകങ്ങൾ - 2
പി.വി അനിൽ പ്രിംറോസ്
ഔറംഗസേബിന്റെ ഭരണകാലത്ത് ബംഗാളിലെ ഹിന്ദുക്കൾക്ക് പല സ്ഥാനമാനങ്ങളും നൽകപ്പെട്ടിരുന്നതായി കാണാം. അറിയപ്പെട്ട പല ഹിന്ദു ജമീന്ദർമാരും ഗവർണർമാരും ഔറംഗസേബിന്റെ ഭരണകാലത്താണ് ജീവിച്ചിരുന്നത്...
Read More
സുന്നത്തു നമസ്‌കാരങ്ങൾ
അബ്ദുൽ ജബ്ബാർ മദീനി
സുന്നത്തു നമസ്‌കാരത്തിന്റെ മഹത്ത്വം: അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദ്, വിജ്ഞാനം തേടൽ എന്നിവയ്ക്കുശേഷം ഏറ്റവും ശ്രേഷ്ഠമായ പുണ്യകർമമാണ് സുന്നത്തു നമസ്‌കാരങ്ങൾ. കാരണം അവ നിർവഹിച്ചുകൊണ്ട് അല്ലാഹുവിന്റെ സാമീപ്യം തേടുന്നത് തിരുനബി ﷺ പതിവാക്കിയിരുന്നു...
Read More
വല്ലാത്തൊരു വൈബ്!
നബീൽ പയ്യോളി
മനസ്സിന് കുളിരേകും വൈബുകൾ തേടിയുള്ള യാത്രയിലാണ് നമ്മൾ പലപ്പോഴും; കണ്ണിനും മനസ്സിനും ആസ്വാദനം തരുന്ന കാഴ്ചകൾ തേടിയുള്ള യാത്രകൾ. ‘എന്തൊരു വൈബ്’ എന്ന് ആത്മഹർഷം കൊള്ളുന്നു പുതുതലമുറ! ലോക മുസ്‌ലിംകൾ നെഞ്ചേറ്റുന്ന വിശുദ്ധ മക്ക വല്ലാത്തൊരു വൈബാണ്....
Read More
പെണ്ണ് പ്രദർശന വസ്തുവല്ല
ഹനാന ലത്തീഫ്
ഇസ്‌ലാമിൽ ഏറെ ആദരിക്കപ്പെട്ടവളാണ് സ്ത്രീ. കുട്ടിയായാൽ മാതാപിതാക്കൾക്ക് സ്വർഗം നേടിക്കൊടുക്കുന്നവൾ, ഭാര്യയായാൽ ദീനിന്റെ പകുതി പൂർത്തിയാക്കുന്നവൾ, ഗർഭഭാരത്തിന്റെ പ്രയാസങ്ങൾ സഹിച്ചും ക്ഷമിച്ചും മുന്നോട്ട് പോവുന്നവൾ...അവളെ അപമാനബോധത്താൽ ജീവനോടെ കുഴിച്ചുമൂടുന്ന...
Read More
അഹങ്കാരം നന്നല്ല
റാഷിദ ബിൻത് ഉസ്മാൻ
നാട്ടിലെ പ്രമാണിയും സമ്പന്നനും സ്വർണവ്യപാരിയുമായ മുഹമ്മദിന്റെ മകനാണ് ഹസൻ. പണത്തിന്റെ ബുദ്ധിമുട്ട് ഒന്നുമറിയാതെ വളർന്നതുകൊണ്ട് തന്നെ അവന് പാവങ്ങളോട് വളരെ പുച്ഛമായിരുന്നു. അവന്റെ ഈ സ്വഭാവം മാറ്റിയെടുക്കാൻ മാതാപിതാക്കൾ ഒരുപാട് ശ്രമിച്ചെങ്കിലും ...
Read More
അരുതെന്നുപറയുവാൻ ശബ്ദമില്ലേ?
മിനാന ഫാത്വിമ
അരുതാത്ത പലതും നടക്കുന്നു ലോകത്ത്
അരുതെന്നു പറയുവാനാരുമില്ല;
അഥവാ പറഞ്ഞെങ്കിലവരുടെ നെഞ്ചത്ത്
അപരിഷ്‌കൃതരെന്നങ്ങ് ചാപ്പ കുത്തും!
പെണ്ണിന്നിണയായി ആണിനെയും
ആണിന്നിണയായി പെണ്ണിനെയും...

