2022 ഒക്ടോബർ 8, 1444 റബീഉൽ അവ്വൽ 11

സ്രഷ്ടാവിന്റെ ജ്ഞാനവും യുക്തിവാദികളുടെ സംശയവും

ജൗസല്‍ സി.പി

പ്രമാണങ്ങൾക്ക് സ്വയം ഭാഷ്യം ചമയ്ക്കുക, വികലമായ പരിഭാഷകൾ കണ്ടെത്തി മറുപടി പറയുക, അനവസരത്തിൽ മുറിച്ച് അർഥവ്യത്യാസം വരുത്തുക... തുടങ്ങി യുക്തിവാദികൾ മതത്തിനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ‘വൈജ്ഞാനിക വഞ്ചനകൾക്ക് ’ കയ്യുംകണക്കുമില്ല. സ്രഷ്ടാവിന്റെ ജ്ഞാനത്തെ കുറിച്ച് പ്രമാണങ്ങളിൽ വന്ന ചില പരാമർശങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ നാസ്തിക നേതാവ് നടത്തിയ വിശദീകരണം കേട്ടാൽ വിശ്വാസികൾ മാത്രമല്ല സ്വന്തം അനുയായികൾവരെ മൂക്കത്ത് വിരൽവെച്ച് പോകും!.

Read More
മുഖമൊഴി

പുതുവഴികൾ തേടുന്ന നബിദിനാഘോഷം!

പത്രാധിപർ

‘നബിദിനാഘോഷം’ എന്ന പുത്തനാചാരം ഇന്ന് ഒരു ഫാഷനും ഹരവുമായി മാറിയിട്ടുണ്ട്. ‘നബിദിന ഗിഫ്റ്റുകൾ ഇവിടെ ലഭിക്കും’ എന്ന ബാനർ ഒരു ടൗണിലെ കടയുടെ മുമ്പിൽ കാണാനിടയായി. പുത്തൻ കോലങ്ങളിൽ വ്യത്യസ്തയിനം പരിപാടികളുമായി നബിദിനാഘോഷത്തിൽ...

Read More
ലേഖനം

മനസ്സുകളിൽ ഇടം നേടാനുള്ള വഴി

അഡ്വ.അബ്ദുസ്സമദ്, കലൂർ

വ്യത്യസ്തമായ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് മനുഷ്യർ. അവർക്കിടയിൽ പാടത്തും പറമ്പിലും പണിയെടുക്കുന്നവരുണ്ട്. ചെറുകിട കച്ചവടക്കാരും വൻകിട ബിസിനസ്സുകാരുമുണ്ട്. ഗവൺമെന്റ്സ്ഥാപനങ്ങളിലെ ജോലിക്കാരും സ്വകാര്യസ്ഥാപനങ്ങളിലെ ജോലിക്കാരുമുണ്ട്...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അദ്ദുഖാൻ (പുക), ഭാഗം 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അല്ലാഹുവിന്നെതിരിൽ നിങ്ങൾ പൊങ്ങച്ചം കാണിക്കുകയും ചെയ്യരുത്) അവനെ ആരാധിക്കുന്നതിൽനിന്ന് അഹങ്കരിച്ചുകൊണ്ടും അല്ലാഹുവിന്റെ അടിമകളോട് പൊങ്ങച്ചവും ഔന്നിത്യവും കാണിച്ചുകൊണ്ടും. (തീർച്ചയായും ഞാൻ സ്പഷ്ടമായ തെളിവുംകൊണ്ട് നിങ്ങളുടെ അടുത്തുവരാം...

Read More
ലേഖനം

വ്യഭിചാരത്തിലേക്ക് നയിക്കുന്ന ചില കാര്യങ്ങൾ - 02

അബൂ ആമിർ

ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ലൈംഗികബന്ധം അടഞ്ഞ വാതിലുകൾക്കും മറയ്ക്കും പിന്നിൽ സ്വകാര്യതയിലാണ് നടക്കുന്നത്. അതിന്റെ വിശദാംശങ്ങൾ സ്വകാര്യതയിലും രഹസ്യസ്വഭാവത്തിലും നിലനിൽക്കണം. അത് മറ്റുള്ളവരുമായി പങ്കുവെക്കുന്നത് വിശ്വാസികളുടെ...

Read More
കാഴ്ച

പണം സമ്പാദിക്കുന്ന വിദ്യാർഥികൾ

സലാം സുറുമ, എടത്തനാട്ടുകര

സാറേ, ഞാൻ സ്‌കൂളിൽ വന്നത് ഒരു ടൈം പാസിനാ.’’ ഏഴാം ക്ലാസ്സുകാരന്റെ വായിൽ ഒതുങ്ങാത്ത വാക്കുകൾ കേട്ട് ഞാൻ അന്ധാളിച്ചുപോയി! “ഞാൻ കളിക്കാനാ സ്‌കൂളിൽ വരുന്നത്. എനിക്ക് പരമാവധി ആസ്വദിക്കണം. അതിനുള്ളതൊക്കെ ഞാൻ ഇപ്പോൾതന്നെ സമ്പാദിക്കുന്നുണ്ട്.’’ അവൻ യാതൊരു കൂസലുമില്ലാതെ...

Read More
ലേഖനം

റബീഉൽ അവ്വലും അനാചാരങ്ങളുടെ കുത്തൊഴുക്കും

മൂസ സ്വലാഹി കാര

ഒരു വിശ്വാസിയുടെ ജീവിതം അല്ലാഹുവിന്റെ കൽപനകളെ ശിരസ്സാവഹിച്ചും നബി ﷺ യെ അനുധാവനം ചെയ്തുമാകണമെന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന നിർദേശവും സംശയരഹിതമായ കാര്യവുമാണ്. സ്വദേഹത്തെക്കാളും മറ്റു അനുഗ്രഹങ്ങളെക്കാളും ഈ നിർബന്ധ...

Read More
നിയമപഥം

നമ്മുടെ രാജ്യത്തെ കോടതികൾ - 15

അബൂആദം അയ്മൻ

നീതിന്യായത്തർക്കങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിന് നിയമസേവനാധികാരസമിതി നിയമപ്രകാരം വിവിധതലങ്ങളിൽ ഏർപ്പെടുത്തുന്ന സമിതിയാണ് ലോക് അദാലത്ത് (Lok Adalat). കോടതിയിൽ നിലവിലുള്ളതും കോടതിയിൽ എത്താവുന്നതുമായ കേസുകളും...

Read More
ആരോഗ്യപഥം

സാമൂഹിക വിരുദ്ധ ക്രമരാഹിത്യ വ്യക്തിത്വം

ഡോ. മുനവ്വർ

സാമൂഹികവിരുദ്ധ ക്രമരാഹിത്യ വ്യക്തിത്വം ബാല്യത്തിലോ കൗമാരത്തിലോ ആരംഭിച്ചു പ്രൗഢദശയിൽ തുടരുന്നതാണ്. മനുഷ്യചരിത്രം പരിശോധിച്ചാൽ അതിന്റെ തുടക്കംമുതൽതന്നെ സാമൂഹിക വിരുദ്ധ വ്യക്തിത്വം പുലർത്തിയിരുന്നവർ ലോകത്തിന്റെ എല്ലാഭാഗത്തും...

Read More
ലേഖനം

റബീഉൽ അവ്വലിന് പറയാനുള്ളത്!

അജ്‌മൽ കോട്ടയം - ജാമിഅ അൽഹിന്ദ്

മാനവകുലത്തിന് കാരുണ്യമായി അല്ലാഹു നിയോഗിച്ച, പ്രവാചക ശൃംഖലയിലെ അവസാന കണ്ണിയായ മുഹമ്മദ് ﷺ പിറന്നത് ഈ മാസത്തിലാണ്. അതുപോലെ, ശത്രുക്കളുടെ കൊടിയ പീഡനങ്ങൾ സഹിക്കവയ്യാതെ ജന്മനാടിനോട് അല്ലാഹുവിന്റെ പ്രവാചകൻ ﷺ വിടപറഞ്ഞതും മദീന പട്ടണത്തിന്റെ...

Read More
കവിത

എന്റെ റസൂൽ

ഹുസ്‌ന മലോറം

‘കട്ടതെൻ പൊന്നുമോൾ
ഫാത്തിമയാണേലും
വെട്ടിടുമാ കൈകൾ എന്ന് റസൂൽ!
പട്ടിണിയുള്ള അയൽവാസിയെ
ഊട്ടണമെന്നുമെൻ മുത്ത് റസൂൽ.
അനാഥരായുള്ളതാം മക്കൾക്കു നീ
തണലായി മാറണമെന്നും റസൂൽ...

Read More