2022 ആഗസ്റ്റ് 06, 1442 മുഹർറം 07

ഭരണ സിരാകേന്ദ്രങ്ങളിൽ ഉന്നത കുറ്റവാളികളോ?!

സുഫ്‌യാൻ അബ്‌ദുസ്സലാം

പെരുമാറ്റച്ചട്ടങ്ങളുടെ പെരുമഴപ്പെരുക്കമാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ. പക്ഷേ, നിയമനിർമാതാക്കളിലും പാലകരിലും നിയമലംഘകരുടെ സാന്നിധ്യം അടിക്കടി കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു! ഭരണഘടനാ പ്രോട്ടോകോളുകൾക്കപ്പുറം സ്വഭാവ സംസ്കരണ രംഗത്തും കൃത്യമായ ദിശാബോധം പകർന്നുനൽകാത്തതുകൊണ്ടാണ് ഭരണ സിരാകേന്ദ്രങ്ങൾ വെള്ളപൂശിയ ശവക്കല്ലറകളായി മാറിക്കൊണ്ടിരിക്കുന്നത്.

Read More
മുഖമൊഴി

സ്വാതന്ത്ര്യദിന ചിന്തകൾ

പത്രാധിപർ

‌നമ്മുടെ രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. നീണ്ടകാലത്തെ വൈദേശികാധിപത്യത്തിന്റെ പിടിയിൽനിന്ന് രാജ്യം സ്വതന്ത്രമായിട്ട് 75 വർഷം തികയുന്നു എന്നർഥം. ‘ഇന്ത്യ സ്വതന്ത്രയായി’ എന്ന് പറയുവാൻ എളുപ്പമാണ്...

Read More
നമുക്കുചുറ്റും

ബസ് സ്‌റ്റോപ്പിലെ ‘സദാചാര ഗുണ്ടായിസം?’

ടി.കെ അശ്‌റഫ്

തിരുവനന്തപുരത്തും മണ്ണാർക്കാട് കരിമ്പയിലും വിദ്യാർഥികൾ ബസ് സ്‌റ്റോപ്പിൽ ഇടകലർന്നിരുന്ന് സല്ലപിച്ചതിന്റെ പേരിലുണ്ടായ പ്രതികരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ന് സജീവ ചർച്ചയാണല്ലോ. നാട്ടുകാർ പലവിധത്തിലും വിദ്യാർഥികളോട് ബസ് ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അഹ്ക്വാഫ്, ഭാഗം 5

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ജിന്നുകളിൽ ഒരു സംഘത്തെ നാം നിന്റെ അടുത്തേക്ക് ക്വുർആൻ ശ്രദ്ധിച്ചുകേൾക്കുവാനായി തിരിച്ചുവിട്ട സന്ദർഭം (ശ്രദ്ധേയമാണ്). അങ്ങനെ അവർ അതിന് സന്നിഹിതരായപ്പോൾ അവർ അന്യോന്യം പറഞ്ഞു: നിങ്ങൾ നിശ്ശബ്ദരായിരിക്കൂ...

Read More
ലേഖനം

വിശുദ്ധ ക്വുർആൻ കേവല പാരായണത്തിന് മാത്രമോ?

മിർസബ് അൽഹികമി

ഒരു വസ്തുവിന്റെ സവിശേഷതകൾ അറിയിച്ചുതരാൻ ഏറ്റവും അർഹതയുള്ളത് അതിന്റെ സൃഷ്ടിപ്പ് നടത്തിയവനാണ്. അതായത്, ഒരു സ്മാർട് ഫോൺ എടുക്കുക. അതിന്റെ പ്രത്യേകതകളും വിശേഷണങ്ങളും പറയുവാനുള്ള യോഗ്യതയും ...

Read More
മധുരം ജീവിതം

ഇസ്‌ലാമിനുവേണ്ടി എഴുന്നേറ്റു നിൽക്കുക

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

മനുഷ്യൻ സവിശേഷമായ ചിന്താശേഷി നൽകപ്പെട്ട ജീവിയാണെങ്കിലും ജീവിതത്തിന്റെ ഒട്ടേറെ നിർണായക സന്ദർഭങ്ങളിൽ മറ്റൊരാളുടെ ഉപദേശമോ, വഴികാട്ടലോ ആവശ്യമായി വരുന്നവനാണ്. വിദ്യാഭ്യാസ കാലത്ത്, തൊഴിൽ മേഖലകളിൽ, വിവാഹരംഗങ്ങളിൽ, വീട്...

Read More
ചരിത്രപഥം

അവസാന നിമിഷത്തിലേക്ക്

ഹുസൈന്‍ സലഫി, ഷാര്‍ജ

നബി ﷺ തന്റെ അന്ത്യനിമിഷത്തിലേക്ക് അടുക്കുകയാണ്. ആഇശ (റ) പ്രിയഭർത്താവിനെ തന്നിലേക്ക് ചേർത്തുപിടിച്ചു. ആഇശ(റ) തന്നെ ആ സന്ദർഭം വിവരിക്കുന്നത് കാണുക: “എന്റെ മേലുള്ള അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ പെട്ടതാണ്; അല്ലാഹുവിന്റെ റസൂൽ ﷺ എന്റെ വീട്ടിൽ, ...

Read More
ലേഖനം

മൊബൈൽ ഫോൺ ഉപയോഗവും ഇസ്‌ലാമിക മര്യാദകളും

അൻവർ അബൂബക്കർ

മതപരമോ ലൗകികമോ ആയിട്ടുളള ഏതൊരു വിഷയവും രണ്ടാമതൊരാളുമായി സംസാരിക്കുമ്പോൾ പ്രസ്തുത സംസാരം അവന്റെ അനുവാദമോ അറിവോ ഇല്ലാതെ റെക്കോർഡ് ചെയ്യുന്നത് ഒരു സത്യവിശ്വാസി ഭയപ്പെടേണ്ട കാര്യമാണ്...

Read More
നിയമപഥം

നമ്മുടെ രാജ്യത്തെ കോടതികൾ - 04

അബൂആദം അയ്‌മൻ

മുൻസിഫ് കോടതി (Munsif Court) സിവിൽ കേസുകൾ കേൾക്കുന്ന ആദ്യതലത്തിൽപ്പെടുന്ന കോടതിയാണ്. പത്തുലക്ഷം രൂപവരെ സലയുള്ള സിവിൽ കേസുകൾ വിചാരണ ചെയ്യാൻ മുൻസിഫ് കോടതിക്ക് അധികാരമുണ്ട്. മുൻസിഫ് കോടതിയുടെ വിധിയിന്മേൽ ജില്ലാക്കോടതിയിൽ...

Read More
ലേഖനം

പ്രഭാഷകന്റെ പാഥേയം

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

പ്രസംഗം ഒരു കലയാണ്. ചിലർക്കത് ജന്മനാൽ കിട്ടുന്ന കഴിവാണ്. അങ്ങനെ വളർന്നുവരുമ്പോൾ നന്നായി പ്രസംഗിക്കാൻ കഴിവുള്ളവർ മനുഷ്യരുടെ കൂട്ടത്തിലുണ്ടാവും. എന്നാൽ നന്നായി പ്രസംഗിക്കാനാഗ്രഹിച്ച്, അതിനുവേണ്ടി നിരന്തരം പരിശ്രമിച്ചും പരിശീലനം നടത്തിയും ...

Read More
കവിത

എന്തു ചെയ്യാൻ !

സുലൈമാൻ പെരുമുക്ക്

കരയുന്ന കുഞ്ഞിനേ
പാലുള്ളൂവെന്ന്
പറയുന്നതു കേട്ടാണ്
കരയാൻ തുടങ്ങിയത്.
പക്ഷേ, ഈ കരച്ചിൽ
കള്ളക്കരച്ചിലാണെന്നു
പറഞ്ഞപ്പോൾ സങ്കടമായി!...

Read More