2020 മാര്‍ച്ച് 07 1441 റജബ് 12

പൗരത്വ സമരം: 'നുണമതില്‍' പണിയുന്നവരെ കരുതിയിരിക്കുക

നബീല്‍ പയ്യോളി

പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ നിഷ്‌കാസനം ചെയ്യാന്‍ വഴിവിട്ട പ്രവര്‍ത്തനങ്ങളാണ് സംഘ്പരിവാര്‍ പ്രഭൃതികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ജാതി-മത-ലിംഗ വ്യത്യാസമില്ലാതെ നീതിക്കായി തെരുവിലൊന്നിച്ചവരെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും നുണകളുടെ വന്മതിലുകളാണ് അവര്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നത് എന്ന യാഥാര്‍ഥ്യം ചെറുത്തുനില്‍പുകള്‍ക്കിടയില്‍ നാം കാണാതെ പോകരുത്.

Read More
മുഖമൊഴി

തലസ്ഥാനനഗരിയില്‍ ആസൂത്രിത കലാപം! ‍

പത്രാധിപർ

മുന്‍ എം.എല്‍.എയും ബി.ജെ.പി നേതാവുമായ കപില്‍ മിശ്ര ദില്ലിയിലെ ജാഫറാബാദില്‍ വെച്ച് പൗരത്വ പ്രതിഷേധ സമരങ്ങള്‍ക്കെതിരായി ഒരു റാലി നടത്തി. ആ റാലിയില്‍ അയാള്‍ ഏറെ പ്രകോപനപരമായ പ്രസംഗമാണ് നടത്തിയത്. ഹിന്ദുത്വവാദികളെ ഇളക്കിവിടുന്ന വിധം ട്വിറ്റ് ചെയ്യുകയും ചെയ്തു...

Read More
ലേഖനം

ഇന്ത്യന്‍ ഭരണഘടനയും ഡോ. അംബേദ്കറും

ഡോ.സബീല്‍ പട്ടാമ്പി

രാജ്യത്തിന്റെ 71ാം റിപ്പബ്ലിക് ദിനം കഴിഞ്ഞുപോയത് കഴിഞ്ഞ മാസത്തിലാണ്. ഈ അവസരത്തില്‍ റിപ്പബ്ലിക് ദിനത്തെ കുറിച്ചും ഭരണഘടനെയെ കുറിച്ചും ചില കാര്യങ്ങള്‍ എഴുതുന്നത് ഉചിതമാകുമെന്ന് കരുതുന്നു. കാരണം ഇന്നോളം നേരിട്ടിട്ടില്ലാത്ത വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ഘട്ടത്തിലൂടെയാണ്...

Read More
ക്വുര്‍ആന്‍ ദര്‍ശനം

തഹ്‌രീം (നിഷിദ്ധമാക്കല്‍): ഭാഗം: 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

പിന്നീട് അവരെ രണ്ടുപേരെയും ഭയപ്പെടുത്തുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമുള്ള കാര്യത്തെക്കൊണ്ടാണ്. അത് വിവാഹമോചനമാണ്. അതാവട്ടെ, അവര്‍ക്ക് ഏറെ വിഷമമുള്ളതാണ്. (പ്രവാചക പത്‌നിമാരേ) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം നിങ്ങളെക്കാള്‍ നല്ലവരായ ...

Read More
ലേഖനം

വിനയം

അബ്ദുല്‍ ജബ്ബാര്‍ മദീനി

വിനയം ഒരു വിശിഷ്ട സ്വഭാവമാണ്. നേതൃത്വമോഹമില്ലായ്മയും സ്ഥാനമാനങ്ങളോടുള്ള വിരക്തിയും വിനയത്തിന്റെ ലക്ഷണങ്ങളാണ്. ഇബാദുര്‍റഹ്മാന്റെ സവിശേഷതകളില്‍ ഒന്നായി അല്ലാഹു പറയുന്നു: ''പരമകാരുണികന്റെ ദാസന്മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരാണ്'' (ക്വുര്‍ആന്‍ 25:63). ...

Read More
വിവര്‍ത്തനം

'രാജാധിരാജന്റെ' രാജസന്നിധിയില്‍

ശൈഖ് മുഹമ്മദ്ബിന്‍ റാഷിദ് അല്‍മഖ്തൂം

ആധുനിക ദുബൈയുടെ ഭരണാധികാരിയാണ് ശൈഖ് മുഹമ്മദ്ബിന്‍ റാഷിദ് അല്‍മക്തൂം. 1949ല്‍ ജനിച്ച അദ്ദേഹം സ്വദേശത്തെ അല്‍അഹ്മദി സ്‌കൂളില്‍നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. ബ്രിട്ടണിലെ മോണ്‍സ് മിലിട്ടറി അക്കാദമിയില്‍ പഠനംപൂര്‍ത്തീകരിച്ചു. 1968ല്‍ ദുബൈ പോലീസിന്റെ മേധാവിയായി ചുമതലയേറ്റു. ...

Read More
ക്വുര്‍ആന്‍ പാഠം

മുഹമ്മദ്‌നബി ﷺ: ഉത്തമമാതൃക

സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി

പല ആശയങ്ങളും നമുക്ക് നല്‍കുന്ന ഒരു ക്വുര്‍ആന്‍ വചനമാണിത്. മുഹമ്മദ് നബി ﷺ അല്ലാഹുവില്‍ നിന്നുള്ള ദൂതനാണ് എന്ന സുപ്രധാനമായ ആശയമാണ് ഇതില്‍ ഒന്നാമത്തേത്. പ്രവാചകന്‍ ദൈവദൂ തനാണ് എങ്കില്‍ ആ പ്രവാചകനെ അനുസരിക്കുക എന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം അത്യന്താ പേക്ഷിതമായ...

Read More
വിവര്‍ത്തനം

മലക്കുകളിലും വേദഗ്രന്ഥങ്ങളിലുമുള്ള വിശ്വാസം

ശൈഖ് സഅദ് ബിന്‍ നാസര്‍ അശ്ശത്‌രി

മലക്കുകള്‍ അല്ലാഹുവിന്റെ സൃഷ്ടികളാണ്. പ്രകാശത്താലാണ് അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അല്ലാഹുവിന്റെ കല്‍പനകള്‍ക്കെതിരില്‍ അവര്‍ പ്രവര്‍ത്തിക്കുകയില്ല. അല്ലാഹുവിന്റെ വിധികളെയും നിര്‍ദേശങ്ങളെയും ലംഘിച്ച് അവര്‍ അവര്‍ പുറത്തുകടക്കുകയില്ല. അവരുടെ സര്‍വ കാര്യങ്ങളും സ്ഥിതിഗതികളും അല്ലാഹുവിനറിയാം....

Read More
വിമർശനം

ദുര്‍വ്യാഖ്യാനങ്ങളിലും കെട്ടുകഥകളിലും അഭയം കണ്ടെത്തുന്നവര്‍

മൂസ സ്വലാഹി, കാര

മതവിഷയങ്ങളിലുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങളെ ദൂരീകരിക്കാന്‍ ഇസ്‌ലാം നിര്‍ദേശിച്ച എളുപ്പവും വ്യക്തവുമായ വഴിയാണ് പ്രമാണങ്ങളിലേക്ക് മടങ്ങുക എന്നത്. പണ്ഡിതോദ്ധരണികളുടെ ശരിയും തെറ്റും നോക്കാതെ അവയെ അന്ധമായി പിന്‍പറ്റുന്നതും പ്രചരിപ്പിക്കുന്നതും...

Read More
കാഴ്ച

സ്മാര്‍ട്ട്‌ഫോണില്‍ കുരുങ്ങുന്ന ജീവിതങ്ങള്‍

ഷാജഹാൻ സുറുമ

'ഉണ്ണി ഉണ്ടില്ലെങ്കിലും ചാറ്റ് ചെയ്യും, ഉണ്ണിക്കിഷ്ടം സ്മാര്‍ട്‌ഫോണാണ്.' ഇന്ന് നമുക്കിടയിലെ സ്മാര്‍ട്‌ഫോണ്‍ ജ്വരം കാണുമ്പോള്‍ ഒരു പഴയ റേഡിയോ പരസ്യം മൊഴിമാറ്റിഇങ്ങനെ പറയാന്‍ തോന്നുന്നു. ഇന്ന് സമൂഹത്തില്‍ സാമാന്യം ഒരു ഫോന്‍ പൊക്കാന്‍ ആരോഗ്യമുള്ള എല്ലാ കുട്ടികളും യുവതികളും യുവാക്കളും...

Read More
നമുക്ക് ചുറ്റും

ബല്‍ജീരിയന്‍ റോസ്

മുംതസിര്‍ പെരിങ്ങത്തൂര്‍

വെള്ള മുണ്ടും കുപ്പായവും ആണ് അബ്ദുല്ല ഹാജിയുടെ സ്ഥിരം വേഷം. അവിടവിടെയായി നരച്ച താടിരോമങ്ങളില്‍ മൈലാഞ്ചിച്ചുവപ്പ് തിളങ്ങുന്നുണ്ട്. ഉംറ കഴിഞ്ഞു വീട്ടിലെത്തിയിട്ട് ഒരാഴ്ച ആകുന്നതേയുള്ളൂ. പള്ളിയില്‍ നിന്ന് ബാങ്ക് വിളിക്കുന്നത് കേട്ടപ്പോള്‍ തന്നെ അയാള്‍ പള്ളിയിലേക്കിറങ്ങാന്‍ തുടങ്ങി....

Read More
കവിത

അവസാന നിമിഷങ്ങള്‍

ജംഷീര്‍ ഇബ്‌നു ഹൈദ്രോസ്

പറഞ്ഞു തുടങ്ങിയത് പാതി മുറിഞ്ഞു; അക്ഷരങ്ങളുതിര്‍ന്നു വീണു പൊട്ടി; ഉയരത്തിലേക്ക് തുറിക്കുന്നു കണ്‍കള്‍; ചുറ്റിലുമായെന്തോ തിരയുന്നു കൈകള്‍; ഉമ്മാനെയുപ്പാനെ, തന്റെ നല്‍പാതിയെ; കൊഞ്ചിച്ചിരിക്കുന്ന ഓമല്‍ കിടാങ്ങളെ; സ്വന്തമെന്നഹങ്കരിച്ച സ്വത്തുക്കളെ; ഉറ്റവരായിട്ടുള്ളോരെയൊക്കെ!...

Read More