
2020 ഫെബ്രുവരി 01 1441 ജുമാദല്‍ ആഖിറ 02
പൗരാവകാശം ചോദ്യം ചെയ്യപ്പെടുമ്പോള്‍
അല്‍ത്താഫ് അമ്മാട്ടിക്കുന്ന്
ഒരു പ്രത്യേക മതത്തില്‍ ജനിച്ചു എന്നതിന്റെ പേരില്‍ സ്വന്തം നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തെപോലും ഹനിക്കുന്ന തരത്തിലേക്കാണ് ഭരണകൂടത്തിന്റെ പുതിയ നിയമനിര്‍മാണം ചെന്നെത്തി നില്‍ക്കുന്നത്. ഭരണഘടനയുടെ പച്ചയായ ലംഘനമെന്ന് മാത്രമല്ല ജനാധിപത്യരാഷ്ട്രം മുന്നോട്ടുവെക്കുന്ന സമത്വമെന്ന ആശയത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന നിലപാട് കൂടിയാണിത്. ശക്തമായ പ്രതിഷേധത്തിലൂടെയല്ലാതെ ഇതിനെ തിരുത്തുക സാധ്യമല്ല.

തോല്‍പിക്കാന്‍ കഴിയില്ല; ജയിക്കാനുറച്ചവനെ
പത്രാധിപർ
ഇഹലോക ജീവിതം സുഖവും സന്തോഷവും മാത്രം നിറഞ്ഞതല്ല. ലാഭവും നഷ്ടവും സുഖവും ദുഃഖവും ജയവും പരാജയവും ജീവിതത്തിന്റെ ഭാഗമാണ്. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനക്കരുത്തില്ലാത്തവര്‍ക്ക് ജീവിത വിജയം കൈവരിക്കാനാവില്ല. ബന്ധപ്പെടുന്ന എല്ലാ മേഖലകൡലും വിജയവും നേട്ടവും കൈവരിക്കാന്‍ നാം ആഗ്രഹിക്കുന്നു.
Read More
പരീക്ഷാ ചൂടും സ്‌നേഹച്ചൂടുള്ള സുലൈമാനിയും
അര്‍ഷദ് അല്‍ ഹികമി
പരീക്ഷാ കാലമാകുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്ന ചില ഓര്‍മകളുണ്ട്. ഞാനല്ലാത്ത എല്ലാവരെയും വിളിച്ചുണര്‍ത്തുന്ന അലാറം. ജ്യോമെട്രിക് ബോക്‌സിനുള്ളില്‍ വിശ്രമം കൊള്ളുന്ന സ്റ്റഡി പ്ലാന്‍. പരീക്ഷ എഴുതാനായി വീര്‍പ്പ്മുട്ടി നില്‍ക്കുന്ന ലെക്‌സി ഫൈവും പരീക്ഷാപേപ്പറില്‍ മാര്‍ജിന്‍ വരക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന സ്‌കെയിലും ...
Read More
മുല്‍ക് (ആധിപത്യം) : ഭാഗം: 2
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
നരകക്കാരെ അതിന്റെ കാവല്‍ക്കാര്‍ അപമാനിക്കുന്നതിനെ കുറിച്ചാണ് തുടര്‍ന്ന് പറയുന്നത്: (അതില്‍ ഓരോ സംഘവും എറിയപ്പെടുമ്പോഴൊക്കെ അതിന്റെ കാവല്‍ക്കാര്‍ അവരോട് ചോദിക്കും. നിങ്ങളുടെ അടുക്കല്‍ മുന്നറിയിപ്പുകാരന്‍ വന്നിരുന്നില്ലേ?) ഈ അവസ്ഥയെക്കുറിച്ചും നരകത്തിന്റെ അവകാശികളാരാണെന്നും യാതൊരു വിവരവും ...
Read More
ഇന്റര്‍നെറ്റ്‌രഹിത ഡിജിറ്റല്‍ ഇന്ത്യ!
നബീല്‍ പയ്യോളി
നീണ്ട ആറ് മാസക്കാലത്തെ ഇന്റര്‍നെറ്റ് നിരോധനത്തിന് താല്‍ക്കാലിക വിരാമം കുറിച്ച് കശ്മീരിന്റെ പല ഭാഗങ്ങളിലും ഭാഗികമായി ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചു. ജമ്മു ഡിവിഷണിലെ 10 ജില്ലകളിലും കശ്മീര്‍ താഴ്‌വരയിലെ കുപ്‌വാര, ബന്ദിപോര ജില്ലകളിലുമാണ് 2ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചത്. ആശുപത്രികള്‍, ബാങ്കുകള്‍, ...
Read More
ഔലിയാക്കള്‍ ഇഷ്ടപ്രകാരം കറാമത്ത് കാണിക്കുമെന്നോ?
മൂസ സ്വലാഹി, കാര
വിശ്വാസം, സൂക്ഷ്മത, സത്കര്‍മനിഷ്ഠ എന്നീ സവിശേഷതകളോടെ ജീവിതത്തെ സംസ്‌കരണ പാതയില്‍ നിലനിര്‍ത്തി അല്ലാഹുവിലേക്ക് അടുക്കുന്നവരാണ് യഥാര്‍ഥ ഔലിയാക്കള്‍. അല്ലാഹു പറയുന്നു: '''ശ്രദ്ധിക്കുക, തീര്‍ച്ചയായും അല്ലാഹുവിന്റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. ...
Read More
ഇസ്‌ലാമിന്റെ സമഗ്രത
സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി
മതം എന്താണ് എന്നതിനെ സംബന്ധിച്ച് വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളും നിരീക്ഷണങ്ങളും നിലവിലുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. ചില മതങ്ങള്‍ അല്ലെങ്കില്‍ ദര്‍ശനങ്ങള്‍ വിശ്വാസ മേഖലയില്‍ മാത്രം ഒതുങ്ങുകയും സാമൂഹിക, സാംസ്‌കാരിക രംഗത്ത് ഇടപെടേണ്ടതിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാതിരിക്കുകയും ചെയ്യുന്നത് ...
Read More
അമാനത്ത്
അബ്ദുല്‍ ജബ്ബാര്‍ മദീനി
ബാധ്യതകളുടെ നിര്‍വഹണവും സംരക്ഷണവുമാണ് അമാനത്ത്. ഒരാളുടെ മേല്‍ ബാധ്യതയാക്കപ്പെട്ട നമസ്‌കാരം, സകാത്ത്, നോമ്പ് പോലുള്ളതെല്ലാം അമാനത്തുകളാണ്. സൂക്ഷിപ്പുസ്വത്തുക്കള്‍, രഹസ്യങ്ങള്‍, സ്വകാര്യതകള്‍ തുടങ്ങിയവയും ഗൗരവപ്പെട്ട അമാനത്തുകളാകുന്നു. വിജയികളായ വിശ്വാസികള്‍ അമാനത്തിന്റെ പരിപാലകരും ....
Read More
തീവ്രവാദം
എ.എ.ഹമീദ്, കൊച്ചി
'മതമൗലികവാദം' പോലെ ഏറെ പീഡനങ്ങളേറ്റ് അവശതയിലായ ഒരു പദപ്രയോഗമാണ് 'തീവ്രവാദം.' രാഷ്ട്രീയ ശത്രുവിന്നെതിരിലും സദ്ഗുണ സാമൂഹിക ചിന്തകളെ തകര്‍ക്കുന്നതിനും മര്‍ദിതന്റെ വിലാപങ്ങളെ വികൃതമാക്കാനും ഈ പദം ഉപയോഗിക്കപ്പെട്ടു. 'തീവ്രവാദം' ഇല്ലാതെ പത്രകോളങ്ങള്‍ സമ്പന്നമാകുകയില്ലെന്ന ധാരണ പരന്നു. ...
Read More
സ്വപ്‌ന ഭൂമിയില്‍നിന്ന് കര്‍മഭൂമിയിലേക്ക് ഉണരുക
ടി.കെ.അശ്‌റഫ്
ഇന്ത്യയുടെ ആകാശത്ത് വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും കാര്‍മേഘം ഉരുണ്ട് കൂടിയിരിക്കുകയാണ്. അതിന്റെ അസ്വസ്ഥതയില്‍ വിങ്ങുകയാണ് ഇന്ത്യന്‍ ജനത. ഇന്ത്യന്‍ ജനതയെ മതപരമായി വിഭജിക്കുന്ന കരിനിയമത്തിനെതിരെ രാജ്യത്ത് അലയടിക്കുന്ന ജനാധിപത്യ സമരങ്ങളോട് ആരും പുറംതിരിഞ്ഞ് നിന്നുകൂടാ. ...
Read More
വഴിവക്കിലെ ചായമക്കാനി
ഇബ്‌നു അലി എടത്തനാട്ടുകര
'സഹായം എനിക്ക് വേണ്ട. എന്നേക്കാള്‍ അര്‍ഹിക്കുന്നവര്‍ ചുറ്റുപാടിലുണ്ട്. അവര്‍ക്ക് കൊടുത്തോളൂ' എന്നു പറഞ്ഞ് സാമൂഹ്യ പ്രവര്‍ത്തകനായ എന്റെ സുഹൃത്തിനെ ആ സ്ത്രീ മടക്കി അയച്ചു. പതിനഞ്ചു കൊല്ലം മുമ്പുള്ള കഥയാണ്. ആ പ്രദേശത്ത് അന്ന് നൂറോളം കുടുംബങ്ങളുടെ ഭക്ഷണ ചെലവ് വഹിക്കുന്നുണ്ട് കൂട്ടുകാരന്റെ ...
Read More
നാം പിറന്ന നാടിത്
ഉസ്മാന്‍ പാലക്കാഴി
ഇന്ത്യ സ്വന്തം രാജ്യമാം; നാം പിറന്ന മണ്ണിത്; നാം കളിച്ച, നാം വളര്‍ന്ന; മാതൃരാജ്യമാണിത്; ഇവിടെ നിന്ന് ഞങ്ങളെ; തുരത്തിടുന്നോനാരെടോ; ഇല്ലയില്ല ഞങ്ങളിവിടം; വിട്ടുപോകയില്ലെടോ; വെള്ളക്കാരന്‍ വന്നിവിടെ; കൊള്ള ചെയ്ത നേരമില്‍; കഞ്ഞിവച്ച് കോരി നല്‍കി; കൂറ് കാട്ടിയ കൂട്ടരേ ...
Read More