
2019 ഡിസംബര്‍ 14 1441 റബിഉല്‍ ആഖിര്‍ 17
നിലതെറ്റുന്ന നിയമപാലനം
നബീല്‍ പയ്യോളി
നാടിന്റെകാവല്‍സേനയാണ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്. മാറിവരുന്ന അധികാരകേന്ദ്രങ്ങളെ തൃപ്തിപ്പെടുത്തുക എന്നതിനപ്പുറം പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഉത്തരവാദിത്തമുള്ളവരാണവര്‍. അന്യായമായ കാര്യങ്ങളെ നേരിടുന്നതോടൊപ്പം തന്നെ സമൂഹത്തിന്റെ ന്യായമായ അവകാശങ്ങളെ പരിഗണിക്കാന്‍ കൂടി തയ്യാറാവുമ്പോഴേ പോലീസുകാരന് താന്‍ ധരിക്കുന്ന യൂണിഫോമിനോട് നീതി പുലര്‍ത്താനാവൂ.

അവര്‍ മണ്ണുവാരി കളിക്കുകയല്ല; മണ്ണ് തിന്നുകയാണ്!
പത്രാധിപർ
തിരുവനന്തപുരം കൈതമുക്കിലെ പുറംപോക്കില്‍ താമസിച്ചിരുന്ന ഒരു കുടുംബത്തിലെ കുട്ടികള്‍ മണ്ണുവാരിക്കളിക്കേണ്ട പ്രായത്തില്‍ മണ്ണ് വാരിത്തിന്ന് വിശപ്പടക്കുന്നു എന്ന വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്ന് പിടിക്കുകയായിരുന്നു. അതോടെ സമൂഹം ഉണര്‍ന്നു. ഭരണകൂടം ഇടപെട്ടു. ആറു കുട്ടികളില്‍ നാലുപേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ...
Read More
പലായനം ഒളിച്ചോട്ടമല്ല
അബ്ബാസ് ചെറുതുരുത്തി
പ്രവാചകന്‍ ﷺ മക്കയിലേക്ക് സഞ്ചരിക്കുകയും അവിടെയെത്തിയപ്പോള്‍ ഖുസാഅയില്‍ പെട്ട ഒരു മനുഷ്യനെ മുത്ഇമ്ബ്‌നു അദിയ്യിന്റെ അടുക്കലേക്ക് അയക്കുകയും അദ്ദേഹത്തിന്റെ സംരക്ഷണത്തില്‍ മക്കയില്‍ പ്രവേശിക്കട്ടെ എന്ന് അനുവാദം തേടുകയും ചെയ്തു. മുത്ഇം അതിന് സമ്മതിക്കുകയും അദ്ദേഹം തന്റെ മക്കളെയും ജനതയെയും വിളിച്ചുകൊണ്ട് ...
Read More
ഹാഖ്ഖ (യഥാര്‍ഥ സംഭവം) - ഭാഗം: 4
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
കാണുന്നതും കാണാത്തതുമായ എല്ലാ വസ്തുക്കളെയും കൊണ്ട് അല്ലാഹു സത്യം ചെയ്യുന്നു. ഇതില്‍ എല്ലാ സൃഷ്ടികളും ഉള്‍ക്കൊള്ളുന്നു. പരിശുദ്ധനായ അല്ലാഹുവും ഉള്‍ക്കൊള്ളും. ക്വുര്‍ആനുമായി വന്ന നബി ﷺ യുടെ സത്യതയെ ആണ് ഇവിടെ സ്ഥാപിക്കുന്നത്. പരിശുദ്ധ ദൂതന്‍ അല്ലാഹുവില്‍ നിന്നും അത് എത്തിച്ചു. ...
Read More
സഈദ്ബ്‌നു ആമിര്‍ അല്‍ജുമഹി(റ)
ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര
ക്വുറൈശി നേതാക്കന്മാരുടെ ആഹ്വാനം കേട്ട് തന്‍ഈമിലേക്ക് പുറപ്പെട്ട നൂറുകണക്കിനാളുകളില്‍ യൗവനത്തിന്റെ കരുത്തും ആവേശവും പേറി സഈദും ഉണ്ടായിരുന്നു. വഞ്ചനയിലൂടെ കീഴ്‌പെടുത്തിയ ഖുബൈബുബ്‌നു അദിയ്യ്(റ)വിനെ പരസ്യമായി ക്രൂശിക്കുന്നത് കാണാനുള്ള ആവേശത്തിലാണവര്‍. അബൂസുഫ്‌യാന്‍, സ്വഫ്‌വാനുബ്‌നു ഉമയ്യ തുടങ്ങി ...
Read More
ഇന്ത്യ: സാമ്പത്തിക മാന്ദ്യവും രാഹുല്‍ ബജാജിന്റെ പ്രതികരണവും
സജ്ജാദ് ബിന്‍ അബ്ദു റസാക്വ്
ഫേസ്ബുക്ക് ഉപയോഗത്തിനിടയില്‍ വളരെ രസകരമായ രണ്ട് ട്രോളുകള്‍ ശ്രദ്ധയില്‍ പെട്ടു. ഒന്ന്). ഒരിക്കല്‍ ഒാരാള്‍ പൂവന്‍ കോഴിയോടു ചോദിച്ചു: ''ആളുകള്‍ എന്തുകൊണ്ടാണ് നിന്നെ ജീവിക്കാനനുവദിക്കാത്തത്? അവര്‍ക്ക് നിന്നെ കൊല്ലാനാണല്ലോ ഇഷ്ടം!'' പൂവന്‍ കോഴി ഒരു മറുചോദ്യം ചോദിച്ചു: ''ജനങ്ങളെ ഉണര്‍ത്തുന്ന എല്ലാവരുടെയും...
Read More
അല്ലാഹു എല്ലാവരുടെയും ആരാധ്യന്‍
സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി
വിശുദ്ധ ക്വുര്‍ആനിലെ രണ്ടാം അധ്യായമായ 'അല്‍ബക്വറ'യില്‍ അല്ലാഹു പറയുന്നു: ''ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് ...
Read More
മലബാറിലെ സ്വാതന്ത്ര്യസമര ചരിത്രം
യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ
ബ്രിട്ടീഷ് അധിനിവേശത്തിനെതിരില്‍ ഇന്ത്യയില്‍നടന്ന സ്വാതന്ത്ര്യസമരത്തിലെ ഐതിഹാസിക അധ്യായമാണ് കേരളത്തിലെ മലബാര്‍ മേഖലയില്‍ നടന്ന സായുധ പോരാട്ടങ്ങള്‍. മലബാര്‍ കലാപം, മാപ്പിളലഹള എന്നിങ്ങനെ പലപേരുകളില്‍ ചരിത്രം രേഖപ്പെടുത്തിയ ഈ സ്വാതന്ത്ര്യസമരം അതിന്റെ നൂറാം വാര്‍ഷികത്തിലേക്ക് അടുക്കുകയാണ്....
Read More
ക്വുര്‍ആന്‍ ക്രോഡീകരണം
ശമീര്‍ മദീനി
നബി ﷺ യും സ്വഹാബത്തും വിശുദ്ധ ക്വുര്‍ആന്‍ ഹൃദയത്തില്‍ സൂക്ഷിച്ചപ്പോള്‍ തന്നെ എഴുത്തും വായനയും അറിയാവുന്നവരെക്കൊണ്ട് ലിഖിത രൂപത്തിലാക്കുവാനും ശ്രദ്ധിച്ചിരുന്നു. എഴുത്തും വായനയും അറിയുന്നവര്‍ അക്കാലഘട്ടത്തില്‍ താരതമ്യേന കുറവായിരുന്നിട്ടും അമ്പതോളം ആളുകള്‍ നബി ﷺ യുടെ എഴുത്തുകാരായിട്ടുണ്ടായിരുന്നു....
Read More
വിമര്‍ശകരുടെ അടിത്തറയിളക്കിയ ഡയലോഗ് 2.0
ടി.കെ.അശ്‌റഫ്
വിസ്ഡം യൂത്ത് ഡിസംബര്‍ ഒന്നിന് കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ സംഘടിപ്പിച്ച 'വിശുദ്ധ ക്വുര്‍ആന്‍: ദൈവികം കാലികം' എന്ന വിഷയത്തിലുള്ള ഡയലോഗ് 2.0 എന്ന പ്രോഗ്രാം ക്വുര്‍ആന്‍ വിമര്‍ശകരുടെ അടിത്തറയിളക്കുന്നതായി. ക്വുര്‍ആനിനെക്കുറിച്ച് വിമര്‍ശനം ഉന്നയിക്കുന്ന നാസ്തികന്മാരുടെ ഇത്രയും കാലത്തെ കുതന്ത്രമാണ് ഡയലോഗ് ...
Read More
കുടുംബത്തോടൊപ്പം സന്തോഷത്തോടെ
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
മാതാപിതാക്കളും ഭാര്യാമക്കളുമൊക്കെയായി കൂട്ടുകുടുംബ ജീവിതം നയിക്കുന്നവരാണ് നാം. ചിലപ്പോള്‍ ഐശ്വര്യവും സമൃദ്ധിയും ജീവിതത്തിലുണ്ടായിരിക്കും. ചിലപ്പോള്‍ ദുഃഖവും ദാരിദ്ര്യവുമാവാം. സുഖവും ദുഃഖവും ഈ ലോക ജീവിതത്തില്‍ മാറിമാറി വരുന്ന യാഥാര്‍ഥ്യങ്ങളാണ്. അല്ലാഹു തന്നതെന്തോ അതില്‍ തൃപ്തിയടയുകയേ നിര്‍വാഹമുള്ളൂ....
Read More
