
2019 ആഗസ്ത് 31 1440 ദുല്‍ഹിജ്ജ 29
പ്രളയം ബാക്കിവെച്ച തിരിച്ചറിവുകള്‍
നബീല്‍ പയ്യോളി
ആണ്ടുതോറും അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കേട്ടുകൊണ്ടിരുന്ന പ്രളയ കദനങ്ങളിലേക്ക് കേരളത്തിന്റെ പേര് കൂടി ചേര്‍ത്തപ്പെട്ടിരിക്കുന്നു. കേരളം മറക്കാനാഗ്രഹിക്കുന്ന 2018ലെ പ്രളയക്കെടുതികള്‍ തീര്‍ന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് വീണ്ടുമൊരു മഹാപ്രളയത്തിലേക്ക് കേരളം കാലെടുത്ത് വെച്ചത്. പ്രളയക്കെടുതിക്കെതിരെ തീര്‍ത്ത ഭൗതിക പ്രതിരോധത്തിലേറെ മലയാളികളെ ഇരുത്തിച്ചിന്തിപ്പിച്ചത് ഈ സമയത്ത് നാം കൈക്കൊണ്ട സഹകരണ മനോഭാവത്തെയാണ്. നഷ്ടങ്ങളുടെ കണക്കുപുസ്തകത്തില്‍ മാനവികതയുടെ ഈ സുന്ദര വചനങ്ങള്‍ കൂടി എഴുതിച്ചേര്‍ക്കുമ്പോഴേ കണക്കെടുപ്പ് പൂര്‍ത്തിയാവൂ.

അധികാരികളും അസഹിഷ്ണുതയും
പത്രാധിപർ
സൈബര്‍ ലോകത്തെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന ഐ.ടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയത് ഏതാനും വര്‍ഷം മുമ്പാണ്. സാമൂഹിക മാധ്യമങ്ങള്‍ അടക്കമുള്ളവയില്‍ അപകീര്‍ത്തിപരമായ അഭിപ്രായപ്രകടനം നടത്തുന്നവരെ എളുപ്പം അറസ്റ്റ് ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന ഈ വകുപ്പ് ഭരണഘടനാവിരുദ്ധമാണ് എന്നാണ്...
Read More
ബന്ധനസ്ഥരോട് മാനുഷികമായ നിലപാട്
ഫദ്‌ലുല്‍ ഹഖ് ഉമരി
നബി ﷺ മദീനയില്‍ തിരിച്ചെത്തി. കൂടെ യുദ്ധാര്‍ജിത സ്വത്തും 70 ബന്ദികളും ഉണ്ട്. സ്വഫ്‌റാഅ് എന്ന സ്ഥലത്തെത്തിയപ്പോള്‍ നള്‌റുബ്‌നു ഹാരിസ് എന്ന മുശ്‌രികിനെ കൊല്ലുവാനുള്ള കല്‍പന നബി ﷺ നല്‍കി. ബദ്ര്‍ യുദ്ധത്തില്‍ മുശ്‌രികുകളുടെ പതാക വഹിച്ചിരുന്ന വ്യക്തിയായിരുന്നു ഇയാള്‍. മാത്രവുമല്ല ക്വുറൈശികളിലെ വലിയ ധിക്കാരിയും...
Read More
അല്‍മുദ്ദസ്സിര്‍ (പുതച്ചുമൂടിയവന്‍) - ഭാഗം: 5
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
അനുസരണക്കേട് കാണിച്ചവരുടെ മടക്കത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ അല്ലാഹു അവരെക്കൊണ്ട് എന്തു ചെയ്‌തെന്നും വ്യക്തമാക്കി. അവരുടെ മേല്‍ ആക്ഷേപവും വിമര്‍ശനവും ചൊരിയുകയും ചെയ്തു. (എന്നിരിക്കെ, അവര്‍ക്കെന്തു പറ്റി? അവര്‍ ഉദ്‌ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരായിരിക്കുന്നു) അതിനെ തടയുന്നവരും ...
Read More
പണ്ഡിതന്മാര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍
ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയ(റഹി)
പത്താമത്തെ കാരണം: ഒരു പണ്ഡിതന്‍ താന്‍ ദുര്‍ബലമായി കരുതുന്നതുകൊണ്ടോ മന്‍സൂഖാണെന്ന് കരുതുന്നതുകൊണ്ടോ വല്ല വ്യാഖ്യാനങ്ങളും ഉള്ളതുകൊണ്ടോ ഒരു ഹദീഥിന് എതിരായി സംസാരിക്കുന്നത്. എന്നാല്‍ മറ്റുള്ളവരാകട്ടെ അതിനെ അങ്ങനെ കാണുന്നില്ല. അതല്ലെങ്കല്‍ സത്യത്തില്‍ അത് അംഗീകൃത തത്ത്വങ്ങള്‍ക്ക് എതിരല്ലാതിരിക്കാം ...
Read More
അഗാധജ്ഞാനികളുടെ സവിശേഷതകള്‍
മൂസ സ്വലാഹി, കാര
അറിവ് എന്നത് അജ്ഞതയെ പിഴുതെറിഞ്ഞ്, അന്ധകാരത്തെ തുടച്ചുനീക്കി, അന്തസ്സും അഭിവൃദ്ധിയും കൈക്കൊണ്ട് സമൂഹ സംസ്‌കരണം സാധ്യമാക്കുന്നതിനുള്ള ഒരു അവിഭാജ്യഘടകമാണ്. കേവല ഭൗതിക സുഖങ്ങള്‍ക്ക് വേണ്ടി മാത്രമല്ല നാം അറിവുള്ളവരാകേണ്ടത്. ആരിലും സംഭവിക്കാവുന്ന സ്ഖലിതങ്ങളെ തിരുത്താന്‍ പൊടുന്നനെയുള്ള...
Read More
നമ്മള്‍ ഒന്നും കൊണ്ടുപോകില്ല...!
സമീര്‍ മുേണ്ടരി
ആ നാലുപേര്‍ പ്രളയംകൊണ്ട് ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്കുവേണ്ടിയുള്ള വസ്ത്രങ്ങളും മറ്റും ചോദിച്ചിറങ്ങിയതാണ്. വലിയ കടകളിലെ പലരുടെയും പ്രതികരണങ്ങള്‍ ആശാവഹമായിരുന്നില്ല. നാം ആരെയും കുറ്റപ്പെടുത്തുന്നില്ല. ആളുകളുടെ സാഹചര്യവും അവസ്ഥയും നമുക്കറിയില്ലല്ലോ. മറ്റുള്ളവര്‍ക്ക് സഹായം ചോദിച്ചുള്ള ആ നാല് പേരുടെ...
Read More
പ്രളയം: ചിന്തിക്കാന്‍ ചിലത്
അബൂമിസ്‌യാല്‍
കേരളം ഒരിക്കല്‍ കൂടി പ്രളയത്തിന്റെ പിടിയില്‍ അമര്‍ന്നു. നിരവധി പേര്‍ക്ക് ജീവഹാനി നേരിട്ടു. കോടികളുടെ സാമ്പത്തിക നഷ്ടം സംഭവിച്ചു കഴിഞ്ഞു. കേരള ജനത കൈമെയ് മറന്ന് ഒന്നായ കാഴ്ച നാം കാണുന്നു. വെള്ളമിറങ്ങിയ വീടുകള്‍ ശുചീകരിക്കാനും ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരെ സഹായിക്കാനും എല്ലാവരും മുന്നോട്ടു വരുന്നു. സന്തോഷം!...
Read More
പുനരുത്ഥാനവും പരലോകവും
ഡോ. പി.കെ അബ്ദുറസാക്ക് സുല്ലമി
വീണ്ടും കാഹളത്തില്‍ ഊതപ്പെടും. അതാണ് ഉയിര്‍ത്തെഴുന്നേല്‍പ് നാള്‍. സര്‍വ മനുഷ്യരും എവിടെ മറവ് ചെയ്യപ്പെട്ടിരുന്നുവോ അവിടുന്ന് എഴുന്നേല്‍ക്കും. മനുഷ്യന്റെ നട്ടെല്ലിന്റെ ഏറ്റവും താഴെ അറ്റത്തുള്ള എല്ലാണ് 'ഉജ്ബുദ്ദനബ്' എന്ന് ഹദീഥില്‍ പറഞ്ഞ വാല്‍ക്കുറ്റി (Pail bone). അതിന്റെ ചെറിയ സൂക്ഷ്മമായ ഒരു ഭാഗം ബാക്കിയാവും. എത്രയായാലും ...
Read More
മഴയൊഴിയാനേരം
ഇബ്‌നു അലി എടത്തനാട്ടുകര
പുറത്ത് ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു. കാറിന്റെ വൈപ്പര്‍ പരമാവധി വേഗതയില്‍ പ്രവര്‍ത്തിച്ചിട്ടും പുറത്തെ കാഴ്ചക്ക് വേണ്ടത്ര വ്യക്തത കിട്ടിയില്ല. റോഡ് ഏതാണ്ട് വിജനമായിരുന്നു. വല്ലപ്പോഴും പോകുന്ന ഗ്ലാസ് മൂടിയ വാഹനങ്ങള്‍, അല്ലെങ്കില്‍ മഴക്കോട്ട് ധരിച്ച ബൈക്ക് യാത്രക്കാര്‍. പട്ടണത്തില്‍ റോഡില്‍ കയറിയ വെള്ളം കുറച്ച്...
Read More
ഒരു കുളം നിറയെ പാല്‍
ഉസ്മാന്‍ പാലക്കാഴി
ഒരിക്കല്‍ ഒരു രാജാവ് തന്റെ രാജ്യത്ത് വലിയ ഒരു കുളം കുഴിക്കാന്‍ തീരുമാനിച്ചു. ഒട്ടേറെ ജോലിക്കാര്‍ കുറെ ദിവസങ്ങള്‍ പണിയെടുത്ത് കുളം കുഴിച്ചു. ഒരു തുള്ളി വെള്ളം പോലും അതില്‍ കണ്ടില്ല. പിന്നീട് രാജാവ് തന്റെ പ്രജകളെയെല്ലാം വിളിച്ചുവരുത്തി ഒരു കല്‍പന നല്‍കി: ''ഇന്ന് അര്‍ധരാത്രിക്കു ശേഷം രാജ്യത്തെ എല്ലാ വീടുകളില്‍നിന്നും ഒരാള്‍ വന്ന് ...
Read More
