
2019 ജൂലായ് 27 1440 ദുല്‍ക്വഅദ് 24
മദ്യപിച്ച് നശിക്കുന്ന മനുഷ്യരും മദ്യംവിറ്റ് പണമുണ്ടാക്കുന്ന സര്‍ക്കാറും
നബീല്‍ പയ്യോളി
ലഹരിവസ്തുക്കള്‍ വരുത്തിവെക്കുന്ന സാമൂഹ്യവിപത്തിന്റെ വ്യാപ്തി അറിയാത്തവരല്ല പ്രബുദ്ധ കേരളക്കാര്‍. എന്നിട്ടും നമ്മുടെ നാട്ടില്‍ കള്ള് വകുപ്പും ആ വകുപ്പിനൊരു മന്ത്രിയുമുണ്ട്. സ്വദേശ, വിദേശ മദ്യഷാപ്പുകളും നാടന്‍ കള്ളുഷാപ്പുകളും നമ്മുടെ സര്‍ക്കാരിന്റെ ആശിര്‍വാദത്തോടെ ആളുകളെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്നു. മദ്യവിരുദ്ധ സമിതികളുടെ പ്രവര്‍ത്തകരുടെ സ്വരം ഭരണകൂടത്തിന്റെ ബധിരകര്‍ണങ്ങളില്‍ പതിക്കാറില്ല. സമ്പൂര്‍ണ മദ്യനിരോധനം അസാധ്യമാണോ?

സഹന ജീവിതത്തിന്റെ അനിവാര്യത
പത്രാധിപർ
സന്തോഷം മാത്രം നിറഞ്ഞ ഒരു ജീവിതം ഈ ഭൂമിയില്‍ മനുഷ്യനായി ജനിച്ച ഒരാള്‍ക്കും ലഭിക്കുവാനിടയില്ല. അങ്ങനെയൊരവസ്ഥയിലല്ല അല്ലാഹു മനുഷ്യരെ സൃഷ്ടിച്ച് സംവിധാനിച്ചിരിക്കുന്നത്. ഇഹലോക ജീവിതത്തില്‍ സുഖവും ദുഃഖവും മാറിമാറി വന്നേക്കാം. ഒരു വിപത്ത് ബാധിച്ചാല്‍ അത് അല്ലാഹുവിന്റെ വിധിയാണെന്ന് ...
Read More
കെ.കെ. സകരിയ്യ സ്വലാഹി: അറിവിനെ സ്‌നേഹിച്ച പണ്ഡിതന്‍
ഫൈസല്‍ മൗലവി പുതുപ്പറമ്പ്
തൗഹീദീ ആദര്‍ശം മനസ്സിലാക്കിയ ആദ്യനാളുകള്‍ മുതല്‍ ഞാനടക്കം പലര്‍ക്കും കേട്ട് പരിചയമുള്ള നാമമാണ് കെ.കെ.സകരിയ്യ സ്വലാഹി എന്നത്. അടുത്തിടപഴകുന്ന ഏതൊരാള്‍ക്കും ധാരാളമുണ്ട് അദ്ദേഹത്തെക്കുറിച്ച് പറയാന്‍. ഇക്കഴിഞ്ഞ ജൂലൈ 14, ഞായറാഴ്ച ഉച്ചയോടെ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു....
Read More
മുജ്തഹിദായ പണ്ഡിതന്മാരും ഹദീഥുകളും
ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയ
ഹദീഥുകള്‍ മുഴുവന്‍ അറിയാത്ത ഒരാള്‍ 'മുജ്തഹിദാവുകയില്ല' എന്ന് വാസ്തവമറിയുന്ന ഒരാളും പറയുകയില്ല. കാരണം, മതവിധികളുമായി ബന്ധപ്പെട്ട് നബി ﷺ പറഞ്ഞ എല്ലാ കാര്യങ്ങളും അപ്രകാരം തന്നെ അവിടുന്ന് ചെയ്ത എല്ലാ സംഗതികളും ഒരു മുജ്തഹിദ് (ഗവേഷണ യോഗ്യതയുള്ള പണ്ഡിതന്‍) അറിഞ്ഞിരിക്കല്‍ അനിവാര്യമായ...
Read More
പ്രവാസത്തിന് ഇത് അവധിക്കാലം
അബൂ അബ്ദുല്ല
രണ്ടോ മൂന്നോ മുറികളുള്ള ഫ്‌ളാറ്റിലോ വില്ലയിലോ ആണ് മിക്കവാറും പ്രവാസികള്‍ കുടുംബത്തോടൊപ്പം ജീവിക്കുന്നത്. അതിനാല്‍ തന്നെ സമൂഹവുമായുള്ള ഇടപെടലുകള്‍ക്ക് ഇത്തരം ആളുകള്‍ക്ക് അവസരങ്ങള്‍ കുറവാണ്; പ്രത്യേകിച്ച് കുട്ടികള്‍ക്ക്. ഫ്ളാറ്റ് ജീവിതവും സ്മാര്‍ട്ട് ഫോണും മാനുഷിക ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിനും..
Read More
ക്വുറൈശികള്‍ ബദ്‌റില്‍
ഫദ്‌ലുല്‍ ഹഖ് ഉമരി
നബി ﷺ സൈന്യത്തെ ക്രമീകരിച്ചു തുടങ്ങി. പ്രധാന കൊടി മിസ്അബ് ഇബ്‌നു ഉമൈറി(റ)ന്റെ കയ്യില്‍ കൊടുത്തു. വെള്ളനിറത്തിലുള്ള കൊടിയായിരുന്നു അത്. സൈന്യത്തെ പ്രധാനമായും രണ്ടു വിഭാഗമാക്കി തിരിച്ചു; മുഹാജിറുകളുടെ സംഘവും അന്‍സ്വാറുകളുടെ സംഘവും. മുഹാജിറുകളുടെ കൊടി അലിയ്യുബ്‌നു അബീത്വാലിബി(റ)ന്റെ കയ്യിലും...
Read More
ദുല്‍ഹജ്ജ് മാസത്തിലെ പത്ത് ദിവസങ്ങളുടെ ശ്രേഷ്ഠതകള്‍
ഹംസ ജമാലി
കൂടുതല്‍ ആദായം നേടിയെടുത്ത് വിജയം കൈവരിക്കുന്നതിനായി സുവര്‍ണാവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരാണ് ബുദ്ധിമാന്മാര്‍. പരീക്ഷാകാലങ്ങളെ പഠിതാക്കള്‍ എങ്ങനെയാണ് സ്വീകരിക്കുന്നതെന്ന് ചിന്തിച്ചുനോക്കൂ. എന്തുമാത്രം അധ്വാനവും സമയവുമാണ് അവര്‍ അതിന് വേണ്ടി വ്യയം ചെയ്യാറുള്ളത്! ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും...
Read More
വിതക്കാത്തത് കൊയ്യാന്‍ ഒരുങ്ങുന്നവര്‍
ഇബ്‌നു അലി എടത്തനാട്ടുകര
അഗതി, അനാഥ മന്ദിരങ്ങളില്‍ ഇടക്ക് പോകാറുണ്ട്. അന്നേരം ജോലിയുടെയും മറ്റും സമ്മര്‍ദം കുറയും, മനസ്സ് ആര്‍ദ്രമാകും. അന്ന് കൂട്ടുകാരോടൊപ്പമാണ് പോയത്. കേന്ദ്രത്തിലെ പഴയവരെ കണ്ട് പരിചയം പുതുക്കി; അവര്‍ക്കത് മനസ്സിലായിക്കൊള്ളണമെന്നില്ല എങ്കിലും. ഭക്ഷണ ഹാളിലേക്ക് പോകാന്‍ സാധിക്കാത്ത ചിലര്‍ മുറിയിലിരുന്ന് കഴിക്കുന്നു...
Read More
നന്മയുള്ള മക്കള്‍
അബൂഹംദ, അലനല്ലൂര്‍
സൂര്യന്‍ അസ്തമിച്ചു. മഗ്‌രിബ് ബാങ്ക് വിളി പള്ളികളില്‍നിന്നും ഉയര്‍ന്നുതുടങ്ങി. സ്‌കൂളിലേക്ക് പോയ അനസിനെ ഇനിയും കാണുന്നില്ല. സാധാരണ വൈകുന്നേരം അഞ്ചിനോ അഞ്ചരക്കോ അവന്‍ വീട്ടിലെത്തുന്നതാണ്. നേരം ഇരുട്ടിത്തുടങ്ങിയിട്ടും എന്റെ മോനെ കാണുന്നില്ലല്ലോ... ഇനി എവിടെ പോയി അന്വേഷിക്കും എന്റെ റബ്ബേ......
Read More
പാഴ്ക്കിനാവ്
ഉസ്മാന്‍ പാലക്കാഴി
അനവദ്യസുന്ദരമാകുമീ ഭുവനത്തില്‍; അതിരുവിട്ട് മര്‍ത്യര്‍ അക്രമം നടത്തുന്നു!; നിലനില്‍പിനെക്കുറിച്ചോര്‍ക്കുവാനില്ല നേരം; നിയമങ്ങളെ കാറ്റില്‍ പറത്തി വിലസുന്നു.; വിത്തെറിഞ്ഞതു പാറപ്പുറത്താണല്ലോ വീണു; എത്രമേല്‍ നിനച്ചാലുമെങ്ങനെ മുളപൊട്ടും?; വിഡ്ഢി ഞാനറിവീല വേരൂന്നാനിടമല്‍പം; കിട്ടുകിലല്ലേ ജീവനാളമായുയിര്‍െക്കാള്ളൂ!...
Read More
അനുഗ്രഹത്തിന് അര്‍ഹരാവാം
വായനക്കാർ എഴുതുന്നു
മഴയെ അന്വേഷിക്കാത്തവരും നിലച്ചുപോയ മഴയെ ഓര്‍ത്ത് വിഷമിക്കാത്തവരും വിരളമാണിന്ന്. രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും കിട്ടാക്കനിയായിക്കൊണ്ടിരിക്കുന്ന കുടിനീരിന്റെ വിഷയത്തില്‍ ദുഃഖവാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. വായിച്ചു തള്ളാനൊക്കുന്ന വാര്‍ത്തകളോ നിസ്സാരവത്കരിക്കാവുന്ന ഫോട്ടോകളോ പരിഹാരമാര്‍ഗങ്ങള്‍ക്ക്...
Read More
