
2019 ജൂണ്‍ 29 1440 ശവ്വാല്‍ 26
ക്വുര്‍ആനും പൂര്‍വ വേദങ്ങളും മിഷണറി സാഹിത്യങ്ങളിലെ മിഥ്യകളും
ഉസ്മാന്‍ പാലക്കാഴി
വ്യത്യസ്ത ദേശങ്ങളിലേക്കും സമൂഹങ്ങളിലേക്കുമായി നിരവധി പ്രവാചകന്മാര്‍ നിയോഗിതരായിട്ടുണ്ട്. അവരില്‍ പലര്‍ക്കും വേദഗ്രന്ഥങ്ങള്‍ നല്‍കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ സ്വാര്‍ഥ താല്‍പര്യക്കാരുടെകൈക്രിയകള്‍ നിമിത്തം പലതിലും പുതിയ ആശയങ്ങള്‍ കടത്തിക്കൂട്ടപ്പെടുകയും നിലവിലുള്ളത് നശിപ്പിക്കപ്പെടുകയും ചെയ്തു. മുന്‍ വേദഗ്രന്ഥങ്ങളിലെ മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിച്ചു കൊണ്ടും ലോകര്‍ക്ക് മുഴുവന്‍ മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടുമാണ് ക്വുര്‍ആന്‍ അവതീര്‍ണമായത്. എന്നാല്‍ ക്വുര്‍ആന്‍ പൂര്‍ണമല്ലെന്നും അത് മറ്റുള്ള വേദഗ്രന്ഥങ്ങളിലെ വികല ആശയങ്ങളെ സത്യപ്പെടുത്തുന്നുവെന്നുമുള്ള ധാരണ പരത്തുന്ന മിഷണറി രചനകള്‍ ദുരുപദിഷ്ടിതവും സത്യത്തിന് നിരക്കാത്തതമാണ്.

ഫലസ്തീന്‍ പ്രശ്‌നവും ഇന്ത്യയുടെ നിലപാട് മാറ്റവും
പത്രാധിപർ
ജനിച്ചുവളര്‍ന്ന ഫലസ്തീന്‍ നാട്ടില്‍ സമാധാനത്തോടെ ജീവിച്ചിരുന്ന ജനങ്ങളെ ആട്ടിയോടിച്ച് അധിനിവേശം നടത്തിയവരാണ് ഇസ്രയേലികള്‍ അഥവാ സയണിസ്റ്റ് ജൂതന്മാര്‍. അധിനിവേശം നടത്തിയവരെ ആട്ടിയോടിക്കേണ്ടതിനു പകരം അവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയാണ് അന്ന് ഐക്യരാഷ്ട്ര സഭ ചെയ്തത്!...
Read More
മദീനയിലെ ചില പ്രധാന സംഭവങ്ങള്‍
ഫദ്‌ലുല്‍ ഹഖ് ഉമരി
ജൂത പണ്ഡിതന്മാരില്‍ പ്രധാനിയായിരുന്നു അബ്ദുല്ലാഹിബ്‌നു സലാം. നബി ﷺ മദീനയില്‍ എത്തിയപ്പോള്‍ അദ്ദേഹം അല്ലാഹുവിന്റെ പ്രവാചകന്‍ തന്നെയാണ് എന്ന് അബ്ദുല്ലാഹിബ്‌നു സലാമിന് ബോധ്യപ്പെടുന്ന സാഹചര്യമുണ്ടാവുകയും അദ്ദേഹം ഇസ്ലാം സ്വീകരിക്കുകയും ചെയ്തു...
Read More
ഖിയാമ (ഉയിര്‍ത്തെഴുന്നേല്‍പ്) - ഭാഗം: 1
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു). നല്ലതും ചീത്തയുമായ എല്ലാ മനസ്സുകൊണ്ടുമാണത്. കുറ്റപ്പെടുത്തുന്നത് എന്ന് വിളിക്കപ്പെട്ടത് അധികമായി അത് കുറ്റപ്പെടുത്തുകയും സംശയത്തിലാവുകയും ഒരേ അവസ്ഥയില്‍ അത് ഉറച്ചുനില്‍ക്കാതിരിക്കുകയും ചെയ്യുന്നു. ..
Read More
ജീവിത വിശുദ്ധി നിലനിര്‍ത്താന്‍ ചില മാര്‍ഗങ്ങള്‍
ടി.കെ.ത്വല്‍ഹത്ത് സ്വലാഹി
ഫറദുകളില്‍ വരുന്ന ന്യൂനതകള്‍ പരിഹരിക്കാനും ഈമാനും വിശുദ്ധിയും നിലനിര്‍ത്താനും അതുവഴി അല്ലാഹുവിലേക്ക് അടുക്കാനും പിശാചിന്റെ ദുഷ്‌പ്രേരണകളില്‍ നിന്ന് രക്ഷപ്പെടാനും സുന്നത്തുകളിലൂടെ നമുക്ക് സാധിക്കും. ഫറദിന് പുറമെ സുന്നത്തായ കര്‍മങ്ങളിലൂടെ അല്ലാഹുവിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന..
Read More
സ്രഷ്ടാവ് സര്‍വവ്യാപിയോ?
സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി
ഇസ്‌ലാം മതം സമ്പൂര്‍ണമാണ്. അതില്‍വല്ലതും കൂട്ടുവാനോ കൂറക്കുവാനോ പാടില്ല. ഏത് കാര്യത്തിലും ഒരു വിശ്വാസി സ്വീകരിക്കേണ്ട നിലപാട് ഇസ്‌ലാമിക പ്രമാണങ്ങള്‍ക്കനുസരിച്ചായിരിക്കണം. അതില്‍ നിന്ന് യാതൊരു വ്യതിചലനവും പാടില്ല. മതപരമായ ഏതെങ്കിലും ഒരു കാര്യത്തില്‍ ഭിന്നത വന്നാല്‍..
Read More
സല്‍മാനുല്‍ ഫാരിസിയുടെ ആത്മകഥ
ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ
അങ്ങനെ ഞാന്‍ നസ്വീബിനിലെ പുരോഹിതന്റെ കൂടെ താമസമാരംഭിച്ചു. സിറിയയിലെയും മൗസ്വിലിലെയും പുരോഹിതന്മാരെപ്പോലെ അദ്ദേഹവും ശ്രേഷ്ഠനായിരുന്നു. ആ പുണ്യാളനോടൊപ്പം ഞാന്‍ കഴിച്ചുകൂട്ടി. എന്നാല്‍, ഏറെ കഴിഞ്ഞില്ല; മരണം അദ്ദേഹത്തെ തേടി വന്നിറങ്ങി. അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു..
Read More
ഇന്നും പ്രസക്തമാകുന്ന ഹമദാനീ ദര്‍ശനം
ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ
ഒരു മുസ്‌ലിം പണ്ഡിത സഭയുടെ അനിവാര്യത കേരളത്തില്‍ ആദ്യമായി ഊന്നിപ്പറഞ്ഞ പണ്ഡിതന്‍ ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങളാണ്. പണ്ഡിത സംഘടനയുടെ അനിവാര്യത ന്യായയുക്തം ബോധ്യപ്പെടുത്തുന്ന ഈ ഗ്രന്ഥം പുറത്ത് വന്ന് 8 വര്‍ഷത്തിനു ശേഷവും പണ്ഡിത സംഘടന രൂപീകരിക്കുന്നത് മതപരമായി ...
Read More
ശാപവാക്കുകള്‍ ഏറ്റുവാങ്ങുന്ന ഡ്രൈവര്‍മാര്‍
ഇബ്‌നു അലി എടത്തനാട്ടുകര
ടാക്‌സി വാഹനങ്ങളിലോ സ്വകാര്യ വാഹനങ്ങളിലോ ജോലി ചെയ്യുന്നവര്‍ മാത്രമല്ല ഡ്രൈവര്‍മാര്‍;സൈക്കിള്‍ തൊട്ട് മുകളിലേക്കുള്ള ഏത് വാഹനം ഓടിക്കുന്നവരും ഡ്രൈവര്‍മാര്‍ തന്നെ. സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ ദിവസം ഒരു ഡ്രൈവറെയെങ്കിലും വെറുപ്പോടെ തുറിച്ചുനോക്കാത്ത ദിവസം കുറവായിരിക്കും! ...
Read More
പ്രബോധകന്റെ മനസ്സ്
വായനക്കാർ എഴുതുന്നു
ആവശ്യമുള്ള ഡോക്യുമെന്റ്‌സ് എല്ലാം എടുത്ത് നേരത്തെ തന്നെ പുറപ്പെട്ടു. ജുമുഅക്ക് മുമ്പ് പണികള്‍ തീര്‍ത്ത് പെട്ടെന്ന് തിരിക്കണം എന്ന ചിന്തയാണ് മനസ്സില്‍. ബസ് സ്‌റ്റേഷനില്‍ ഇറങ്ങി പോകാനുള്ള സ്ഥലം അന്വേഷിച്ചു. അവിടെ നിന്ന് നടക്കാനുള്ള ദൂരം മാത്രമേയുള്ളൂ....
Read More
മഴക്കാല കാഴ്ചകള്‍
അബൂഫായിദ
മാരിക്കാറ് പരക്കുന്നു; മാനം കരിനിറമാകുന്നു; മഴതന്‍ മേളം മുറുകുന്നു; മാനവരാനന്ദിക്കുന്നു; പുഴയും തോടും കവിയുന്നു; കിണറില്‍ വെള്ളം നിറയുന്നു; പുതുപുതു നാമ്പുകളുയരുന്നു; പല്‍വര്‍ണപ്പൂ വിരിയുന്നു; കര്‍ഷകരാഹ്ലാദിക്കുന്നു; കൃഷിയില്‍ നന്നായ് മുഴുകുന്നു; കഷ്ടപ്പെട്ടവര്‍ പണിയുന്നു; കഷ്ടപ്പാടുകള്‍ മാറ്റുന്നു ...
Read More
റസൂല്
ആര്‍. കെ. ശ്രീകുമാര്‍ പൂജപ്പുര
മക്കതന്‍ മണ്ണില്‍ പൂത്തു വിടര്‍ന്നൊരു; മുത്ത് റസൂല് തന്റെ; മാതൃകായോഗ്യമാം ജീവിത മാര്‍ഗമെന്‍; മാനസം കീഴടക്കുന്നു!; മാതാവും താതനുമില്ലാതെ ജീവിത; പാതയില്‍ മുന്നോട്ടു നീങ്ങി; സത്യവും സല്‍ഗുണമേറെ നിറഞ്ഞൊരാ; സത്യസ്വരൂപന്റെ ദാസന്‍.; ഹിറാ ഗുഹയിലന്നേകനായ് കഴിയവെ; എത്തി ജിബ്‌രീല്‍ മലക്ക്...
Read More