2019 മാര്‍ച്ച് 02 1440 ജുമാദല്‍ ആഖിര്‍ 25

കശ്മീര്‍: സ്‌ഫോടനത്തില്‍ തകരുന്ന യാഥാര്‍ഥ്യങ്ങള്‍

പി.വി.എ പ്രിംറോസ്

രാജ്യത്തെ ഏറ്റവും സുരക്ഷാ ഭീഷണിയുള്ള ദേശീയ പാതകളിലൊന്നായ ജമ്മു-കശ്മീര്‍ പാതയിലെ പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ നടന്ന അത്യന്തം ഹീനമായ ചാവേറാക്രമണത്തില്‍ നിരവധി സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവം ദേശസ്‌നേഹിയായ ഓരോ ഇന്ത്യന്‍ പൗരന്റെയും ചങ്കില്‍ തീ കോരിയിടുന്നതാണ്. ഒരു കാര്‍ നിറയെ സ്‌ഫോടക വസ്തുക്കളുമായി എരിഞ്ഞമരാന്‍ തദ്ദേശീയനായ ഭീകരവാദിയെ നിയോഗിച്ച തമസ്സിന്റെ ശക്തികളെ യാതൊരു കാരണവശാലും വെറുതെ വിട്ടുകൂടാ. അതേസമയം പ്രതി കശ്മീര്‍ നിവാസി യായി എന്നതിന്റെ പേരില്‍ ആ ദേശത്തെയൊന്നാകെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ ഗുണത്തെക്കാളേറെ ദോഷമേ വരുത്തൂ എന്ന വസ്തുതയും നാം വിസ്മരിക്കരുത്.

Read More
മുഖമൊഴി

ഈ അരുംകൊലകള്‍ക്ക് അറുതി വേണ്ടേ? ‍

പത്രാധിപർ

അങ്ങനെ കേരളത്തില്‍ രണ്ടു യുവാക്കള്‍കൂടി അരിഞ്ഞു വീഴ്ത്തപ്പെട്ടിരിക്കുന്നു! 1948 സെപ്റ്റംബര്‍ 12ന് സി.പി.ഐ പ്രവര്‍ത്തകനായ മൊയാരത്ത് ശങ്കരന്റെ കൊലയില്‍ തുടങ്ങിയ രാഷ്ട്രീയ പകപോക്കല്‍ കൊലപാതകം കൃപേഷ്, ശരത്‌ലാല്‍ എന്നീ യുവാക്കളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതത്തില്‍ എത്തിനില്‍ക്കുന്നു..

Read More
ലേഖനം

പീഡനപര്‍വം

ഫദ്‌ലുല്‍ ഹഖ് ഉമരി

നബിമാരുടെ ശത്രുക്കള്‍ സത്യത്തിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഒന്നുകില്‍ അതിനെ അംഗീകരിക്കും, അതല്ലെങ്കില്‍ ശക്തികൊണ്ട് അതിനെ നേരിടാന്‍ സാധ്യമാണെങ്കില്‍ അങ്ങനെയും ചെയ്യും. ശക്തികൊണ്ട് നേരിടാന്‍ കഴിയാതെ വരുമ്പോഴാണ് പരിഹാസത്തിന്റെയും ആക്ഷേപത്തിന്റെയും മാര്‍ഗങ്ങള്‍ പലരും സ്വീകരിക്കുന്നത്...

Read More
ക്വുര്‍ആന്‍ ദര്‍ശനം

നബഅ് (വൃത്താന്തം) - ഭാഗം: 4

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അതത്രെ യഥാര്‍ഥമായ ദിവസം. അതിനാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്റെ രക്ഷിതാവിങ്കലേക്കുള്ള മടക്കത്തിന്റെ മാര്‍ഗം അവന്‍ സ്വീകരിക്കട്ടെ. (40) ആസന്നമായ ഒരു ശിക്ഷയെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ക്കു നാം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്റെ കൈകള്‍ മുന്‍കൂട്ടി ചെയ്തുവെച്ചത് നോക്കിക്കാണുകയും,..

Read More
ചരിത്രപഥം

ഇല്‍യാസ് നബി(അ)

ഹുസൈന്‍ സലഫി, ഷാര്‍ജ

പ്രവാചകന്മാരുടെ ചരിത്രത്തില്‍ വളരെ ചെറിയ രൂപത്തില്‍ വിവരിക്കപ്പെട്ടിട്ടുള്ള ചരിത്രമാണ് ഇല്‍യാസ് നബി(അ)യുടെത്. ഇല്‍യാസ്(അ) റസൂലുകളുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്ന നബിയാണ്. ബനൂ ഇസ്‌റാഈല്യരിലേക്കാണ് ഇല്‍യാസ്(അ) അയക്കപ്പെട്ടത്. ദിമശ്ഖിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ബഅ്‌ലബക് എന്ന ദേശത്തേക്കാണ് ...

Read More
ലേഖനം

പ്രാര്‍ഥനയില്‍ ശ്രദ്ധിക്കേണ്ടത്

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ''നിങ്ങളാരെങ്കിലും പ്രാര്‍ഥിക്കുകയാണെങ്കില്‍ 'അല്ലാഹുവേ, നീ ഉദ്ദേശിക്കുകയാണെങ്കില്‍ എനിക്ക് നീ പൊറുത്ത് തരേണമേ' എന്ന് പ്രാര്‍ഥിക്കരുത്. മറിച്ച്, ആവശ്യപ്പെടുന്ന കാര്യം എനിക്ക് നീ നല്‍കേണമേയെന്ന് ഉറപ്പിച്ച് പറയുക. അത്‌പോലെ ആഗ്രഹങ്ങള്‍ ഉന്നതമാക്കുക...

Read More
ലേഖനം

ചാവേറാക്രമണം: ഇസ്‌ലാമിന് പറയാനുള്ളത്

അബ്ദുല്‍ മാലിക് സലഫി

ചാവേറാക്രമണങ്ങള്‍ ഇന്ന് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ചാവേറുകള്‍ പലരാജ്യങ്ങളിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. ഇസ്‌ലാമിക രാജ്യങ്ങളില്‍ വരെ ചാവേറാക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. മുസ്‌ലിം പള്ളികള്‍ പോലും ഇന്നതില്‍ നിന്നൊഴിവല്ല. മദീനാ ഹറമിനടുത്തു വരെ ചാവേറാക്രമണം നടന്നത് ഈയടുത്ത ...

Read More
ലേഖനം

ക്വുര്‍ആനിക നവോത്ഥാനം സാധ്യമാക്കാന്‍ ഹമദാനി തങ്ങളുടെ സര്‍വകലാശാലകളും സംഘടനകളും

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ

മലയാള ഭാഷയില്‍ ക്വുര്‍ആന്‍ പരിഭാഷകള്‍ പ്രസിദ്ധീകരിക്കപ്പെടാന്‍ വൈകിയതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്യവെ, മുസ്‌ലിം സമുദായത്തിന്റെ ദുഃസ്ഥിതി മാറ്റാന്‍ ചാലിലകത്ത് കുഞ്ഞഹ്മദ് ഹാജിയും സയ്യിദ് ഥനാഉല്ലാ മക്വ്ദി തങ്ങളും കണ്ടെത്തിയ പരിഹാരം മതപഠന മേഖലകളുടെ സമഗ്ര പരിഷ്‌കരണമായിരുന്നു എന്നും അതിന് നേരെ..

Read More
ലേഖനം

ജനസംഖ്യാ വിസ്‌ഫോടനം: സത്യവും മിഥ്യയും

ഫൈസല്‍ അനന്തപുരി, ജാമിഅ അല്‍ഹിന്ദ്

മലപ്പുറം ജില്ല അമ്പതാം വാര്‍ഷികാഘോഷം പൂര്‍ത്തീകരിക്കാന്‍ ഒരുങ്ങവെ പ്രാദേശിക പത്രമാധ്യമങ്ങളിലെല്ലാം ജില്ലയുടെ സമ്പൂര്‍ണ വികസനത്തെയും മുന്നോട്ടുള്ള പ്രയാണത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. മലപ്പുറം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി അവയിലെല്ലാം നിറഞ്ഞു നില്‍ക്കുന്നത് ജനസംഖ്യാ ..

Read More
കവിത

ഒഴുക്കിനെതിരെ...

ഉസ്മാന്‍ പാലക്കാഴി

പാരിന്ന് ഭാരമായ് തീരാതിരിക്കുക; പോരിന്നിറങ്ങുക തിന്മയ്‌ക്കെതിരിലായ്; ഭാരം വഹിക്കുവാനാവതുണ്ടാകുമ്പോള്‍; കാര്യബോധത്താല്‍ കണ്‍തുറന്നീടുക; ഒഴുക്കിനൊപ്പം നീന്തല്‍ സുഖമത്രെ; എതിരിലായ് നീന്തുന്നതേറെ പ്രയാസമാം; ഒഴുക്കിനൊപ്പം നീങ്ങുന്ന ചണ്ടിയായ്; മാറുന്ന ജന്മമായ് തീരാതിരിക്കുക...

Read More
എഴുത്തുകള്‍

മാനിഷാദ...!

വായനക്കാർ എഴുതുന്നു

വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന കൊല്ലും കൊലയ്ക്കും എതിരെ ഗീര്‍വാണം മുഴക്കുന്ന, സാംസ്‌കാരിക സമ്പന്നതയുടെയും പുരോഗമന ചിന്തകളുടെയും അപ്പോസ്തലന്മാരായി ചമയുന്നവരാണ് നമ്മുടെ നാട്ടില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ എന്നും ഒരുഭാഗത്ത്...

Read More