2025 ഒക്ടോബർ 18, 1447 റബീഉൽ ആഖിർ 26

ഫലസ്തീൻ: കാപട്യമോ സമാധാനമോ?

സുഫ്‌യാൻ അബ്‌ദുസ്സലാം

രണ്ട് വർഷം നീണ്ട വംശഹത്യാ നരനായാട്ടിന് ഗസ്സയിൽ അറുതിയാവുകയാണ്. ദുരിതപർവ്വം പിന്നിട്ട് സമാധാനത്തിലേക്ക് കാലെടുത്ത് വെക്കുന്ന സ്വദേശികളെ കാത്തിരിക്കുന്നതെന്താണ്? കിനാവിൽ കണ്ടതും കരാറിൽ കുറിച്ചതും പുലരുമെന്ന് പ്രതീക്ഷിക്കാമോ?

Read More
മുഖമൊഴി

ഹിജാബ് ഒരു മാരകായുധമോ?

പത്രാധിപർ

കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനിക്ക് സ്‌കൂൾ മാനേജ്‌മെന്റ് സ്‌കൂളിൽ കയറുന്നതിന് വിലക്കേർപ്പെടുത്തിയത് വീണ്ടുമൊരു ഹിജാബ് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. യൂണിഫോം ധരിക്കുന്നത് സംബന്ധിച്ച് സ്‌കൂളിന്റെ...

Read More
ലേഖനം

ജെൻഡർ പൊളിറ്റിക്‌സിന്റെ നീരാളിക്കൈകൾ

അജ്മൽ ഫൗസാൻ

ഏതാനും വർഷങ്ങൾക്കു മുമ്പാണ് കേരളത്തിൽ പ്രൈഡ് മാർച്ചുകൾ തുടങ്ങിയത്. പിന്നീട് സർക്കാർ തന്നെ ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കാൻ ശ്രമിച്ചു. ഒരു മന്ത്രി തന്റെ ട്വിറ്റിൽ സ്ത്രീയും പുരുഷനും തമ്മിൽ ഇണചേരുന്ന എതിർവർഗ ലൈംഗികസ്വാഭാവികതയെ ..

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ഖസ്വസ്വ്, ഭാഗം 01

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ത്വാ-സീൻ-മീം. നിരവധി സൂറതുകളുടെ തുടക്കത്തിൽ ഈ അക്ഷരകൂട്ടങ്ങൾ (الحروف المقطعة) കാണാം. ഇതിനെക്കുറിച്ച് പണ്ഡിതന്മാർ പറയുന്നത്, അവയുടെ അർഥം പരിശോധിക്കാതെ അവയിൽ വിശ്വസിക്കണമെന്നാണ്. അതിനെക്കുറിച്ചുള്ള അറിവ് നാം അല്ലാഹുവിന് വിട്ടുകൊടുക്കണം...

Read More
കവിത

ഒഴിവാക്കൽ

തെസ്‌ന വീരാൻ

ഒട്ടിയ വയറുമായെത്തുമ്പോഴുപ്പയുടെ
വീർത്തിരിക്കുന്ന കീശയിലെ
മധുരത്തിലായിരുന്നു നോട്ടം.
നീക്കിവെച്ച കഞ്ഞിപ്പാത്രത്തിൽ
ബാക്കിവന്ന വറ്റായിരുന്നു പിന്നീടു ലക്ഷ്യം.
കുനിഞ്ഞെണീക്കുമ്പോൾ വീഴും
ചില്ലറയിലായിരുന്നു വളർന്നപ്പോൾ ദൃഷ്ടി. ...

Read More
ലേഖനം

ബ്രഹ്‌മാണ്ഡ വല

ഡോ. ടി. കെ. യൂസുഫ്

ദശലക്ഷക്കണക്കിന് താരാപഥങ്ങളുളള വാനലോകത്തിന് അനേകം നൂലിഴകൾകൊണ്ട് നെയ്‌തെടുക്കപ്പെട്ട ഒരു വലക്ക് സമാനമായ രൂപമാണുളളതെന്നാണ് ആധുനിക ഗോളശാസ്ത്രജ്ഞന്മാർ ഏറ്റവും പുതിയ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുളളത്. ബ്രഹ്‌മാണ്ഡത്തിൽ അനേകം ...

Read More
പഠനം

മുഹമ്മദ് നബിﷺ: സ്വഭാവവും വ്യക്തിത്വവും

സലീം പ‌ട്‌ല

സ്വജീവിതം കൊണ്ട് വിശുദ്ധ ക്വുർആനിന് ആധികാരികവും പ്രായോഗികവുമായ വ്യാഖ്യാനം രചിക്കാനും അന്ത്യനാളു വരെയുള്ള മനുഷ്യർക്ക് മാതൃകയാവാനും സൽസ്വഭാവത്തിന്റെ പൂർത്തീകരണത്തിനുമായി അല്ലാഹു നിയോഗിച്ച അന്തിമദൂതനാണ് മുഹമ്മദ് നബിﷺ...

Read More
ലേഖനം

RSS ഇന്ത്യൻ ബഹുസ്വരതയുടെ ശത്രുക്കൾ

മുജീബ് ഒട്ടുമ്മൽ

ഇംഗ്ലണ്ട് ഇംഗ്ലീഷുകാരുടെയും ഫ്രാൻസ് ഫ്രഞ്ചുകാരുടെയും ജർമനി ജർമൻകാരുടെയും നാടാണ്. ഈ വസ്തുത ആ നാട്ടുകാരെല്ലാം ഹർഷസമേതം ഘോഷിക്കുന്നുണ്ട്. എന്നാൽ ദൗർഭാഗ്യവതിയായ ഈ ഹിന്ദു ഭൂമിയുടെ ഉടമസ്ഥനായ ഹിന്ദു സ്വയം ഈ ...

Read More
ലേഖനം

ആൾക്കൂട്ടവും ജനാധിപത്യവും: ഒരു ഇന്ത്യൻ പൗരന്റെ വിചാരധാര

ഇ. യൂസുഫ് സാഹിബ് നദുവി ഓച്ചിറ

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ, സാമ്പത്തിക ശക്തിയായി വികസിത രാഷ്ട്രങ്ങളുടെ മുൻനിരയിലേക്ക് കുതിക്കുന്നുവെന്ന് രാഷ്ട്രീയ നേതൃത്വം ഊറ്റംകൊള്ളുമ്പോൾ, ഈ വികസനത്തിന്റെ അടിത്തട്ടിൽ നിന്ന് ചില ...

Read More
ചലനങ്ങൾ

പ്രൊഫഷണൽ കോഴ്‌സുകളുടെ പ്രവേശന നടപടികൾ ഏകീകരിക്കണം

ന്യൂസ് ഡസ്ക്

മംഗളൂരു: പ്രൊഫഷണൽ കോഴ്സുകൾക്കുള്ള പ്രവേശന നടപടികൾ ദേശീയതലത്തിൽ ഏകീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ കർണാടകയുടെ വിദ്യാഭ്യാസ തലസ്ഥാനമായി അറിയപ്പെടുന്ന ...

Read More