2025 മെയ് 03, 1446 ദുൽഖഅദ് 05

മത മുഖംമൂടിയണിഞ്ഞ രാഷ്ട്രീയ ഭീകരത

സുഫ്‌യാൻ അബ്‌ദുസ്സലാം

രാജ്യത്തെ ശിഥിലമാക്കുന്നതിനപ്പുറം മതസ്പർദ കൂടി ലക്ഷ്യമിട്ടുകൊണ്ടാണ്‌ പഹൽഗാമിൽ നടന്ന ഭീകരാക്രമണം എന്നത് പകൽപോലെ വ്യക്തമാണ്‌. മത, രാഷ്ട്രീയ, കക്ഷി ഭേദമന്യെ രാജ്യം ഏകമനസ്സായി പ്രതികരിച്ചതോടെ വെട്ടിലകപ്പെട്ടിരിക്കുകയാണ്‌ അക്രമികൾ.

Read More
മുഖമൊഴി

സാമുദായിക ധ്രുവീകരണ ശ്രമങ്ങളെ തടയുക

പത്രാധിപർ

കാലം മുന്നോട്ട് പോകുന്തോറും മനുഷ്യൻ ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ വൻ കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ കുതിപ്പിനിടയിൽ മാനവികതയുടെ കാര്യത്തിൽ മനുഷ്യർ കിതയ്ക്കുകയാണെന്നത് അനുഭവ യാഥാർഥ്യമാണ്. പല രാഷ്ട്രങ്ങൾ തമ്മിലും നിരന്തരം അതിർത്തി...

Read More
പഠനം

നബിﷺയുടെ നമസ്‌കാരം; ഒരു സംക്ഷിപ്ത വിവരണം 3

ശൈഖ് നാസ്വിറുദ്ദീൻ അൽഅൽബാനി(റഹി)

പതുക്കെയോതുന്ന നമസ്‌കാരങ്ങളിൽ, ഇമാമിന് പിന്നിൽ നമസ്‌കരിക്കുന്നവൻ ഫാതിഹ ഓതൽ നിർബന്ധമാണ്. ഉറക്കെയോതുന്ന നമസ്‌കാരങ്ങളിൽ, ഇമാം ഓതുന്നത് അവൻ കേൾക്കുന്നില്ലെങ്കിൽ, അതല്ലെങ്കിൽ മഅ്മൂമിന് ഓതാൻ വേണ്ടി ഇമാം സ്വന്തം പാരായണത്തിനുശേഷം...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ലുക്വ‌്‌മാൻ, ഭാഗം 03

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ലുക്വ‌്‌മാന് നാം തത്ത്വജ്ഞാനം നൽകുകയുണ്ടായി; നീ അല്ലാഹുവോട് നന്ദികാണിക്കുക. ആർ നന്ദി കാണിച്ചാലും തന്റെ ഗുണത്തിനായി തന്നെയാണ് അവൻ നന്ദികാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുകയാണെങ്കിൽ തീർച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യർഹനുമാകുന്നു ...

Read More
കവിത

പലരും അങ്ങനെയാണ്

നസീമ വാടാനപ്പള്ളി

പലരും അങ്ങനെയാണ്;
വാക്കുകൊണ്ടൊരു കുത്തേറ്റാൽ പോലും
മറിഞ്ഞു വീഴുന്നവർ...
ചിന്തിക്കുക പോലും ചെയ്യാത്ത
തെറ്റിന്റെ പേരിലുള്ള
ആരോപണങ്ങളിൽ പകച്ചു നിൽക്കുന്നവർ...
വ്യാജാരോപങ്ങൾ ഹൃദയത്തിൽ...

Read More
നമുക്കുചുറ്റും

സൂംബാ ഡാൻസ് സ്‌കൂളിലെത്തുമ്പോൾ?

ടി.കെ അശ്‌റഫ്

പുതിയ അധ്യയന വർഷം മുതൽ വിദ്യാർഥികളും അധ്യാപകരും സ്‌കൂളിൽ സൂംബാ ഡാൻസ് ചെയ്യണമെന്ന നിർദേശം വിദ്യാഭ്യാസ വകുപ്പ് നൽകിയതായി വാർത്ത കണ്ടു. എല്ലാ ദിവസവും ക്ലാസ് തുടങ്ങുന്നതിനു മുമ്പ് മൂന്ന് മിനുട്ട് നേരവും ക്ലാസിലിരിക്കുന്നതിന്റെ പിരിമുറുക്കം ഇല്ലാതാവാൻ ...

Read More
കർമപഥം

വകാലത്ത് അഥവാ ചുമതലയേൽപിക്കൽ

വിവ: അബ്ദുൽ ജബ്ബാർ മദീനി

ജാബിറി(റ)ൽനിന്നു നിവേദനം, അദ്ദേഹം പറഞ്ഞു: “ഞാൻ ഖയ്ബറിലേക്കു പുറപ്പെടുവാനുദ്ദേശിച്ചു. അങ്ങനെ ഞാൻ അല്ലാഹുവിന്റെ റസൂലിന്റെ അടുക്കൽ ചെന്നു. തിരുമേനിﷺ എന്നോടു പറഞ്ഞു: ‘താങ്കൾ ഖയ്ബറിൽ എന്റെ വകീലിന്റെ അടുക്കൽ ചെന്നാൽ അയാളിൽനിന്ന് ...

Read More
വിമർശനം

ഇഖ്‌വാനികൾ അഹ്‌ലുസ്സുന്നയുമായി വേർപിരിയുന്നതെവിടെ?

അക്ബർഷ അൽഹികമി

പിഴച്ച കക്ഷിയായ ഖവാരിജുകളുടെ ആശയങ്ങൾ പലതും കടംകൊണ്ട അൽഇഖ്‌വാനുൽ മുസ്‌ലിമൂൻ എന്ന സംഘവും സമാന ചിന്താഗതിയിൽ ലോകത്തിന്റെ അഷ്ടദിക്കുകളിൽ പ്രവർത്തിക്കുന്ന ഇഖ്‌വാനിന്റെ തന്നെ ഉപജാപക ...

Read More
അനുസ്മരണം

ഡോ.പി.അബൂബക്കർ: വിട പറഞ്ഞ മഹാ പ്രതിഭ

പത്രാധിപർ

പ്രശസ്തനായ നേത്രരോഗ വിദഗ്ധൻ, ആതുരസേവനരംഗത്തെ നിഷ്‌കാമ കർമയോഗി, ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച സാമൂഹികസേവകൻ, ക്വുർആനിക വിജ്ഞാനങ്ങളെ ഉപാസിച്ച മഹാ ചിന്തകൻ, ആധുനികശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ...

Read More
ലേഖനം

ഹാറൂത്തും മാറൂത്തും

അൻവർ അബൂബക്കർ

അല്ലാഹു പറഞ്ഞു: “സുലൈമാൻ അവിശ്വസിച്ചിട്ടില്ലതാനും. എങ്കിലും, മനുഷ്യർക്ക് ‘സിഹ്ർ’ പഠിപ്പിച്ചു കൊണ്ട് പിശാചുക്കളത്രെ അവിശ്വസിച്ചത്. ബാബിലോണിൽ ഹാറൂത്തും മാറൂത്തുമെന്ന രണ്ട് മലക്കുകൾക്ക് ഇറക്കപ്പെട്ടതും (അവർ പിൻപറ്റി). ‘ഞങ്ങൾ ഒരു പരീക്ഷണം മാത്രമാണ്...

Read More
ഓർമപ്പെടുത്തൽ

ചെലവഴിച്ചു നേടുക

സ്വന്തം ലേഖകൻ

ഒരാൾ എന്തിന്റെയൊക്കെ ഉടമസ്ഥനും അധിപനുമാണെങ്കിലും അയാൾക്കതെല്ലാം ഏതുനിമിഷവും നഷ്ടപ്പെട്ടേക്കാം. സർവവിധ ആസ്വാദനങ്ങളെയും തകർത്തുകളയുന്ന മരണം ഒരു മനുഷ്യനെ അവൻ ഉടുത്തുകൊണ്ടിരിക്കുന്ന വസ്ത്രത്തിന്റെ പോലും ഉടമയല്ലാതാക്കി മാറ്റുന്നു!...

Read More
കാഴ്‌ച

ഒന്ന് എഴുതി നോക്കൂന്നേ...

സലാം സുറുമ എടത്തനാട്ടുകര

‘എന്താ കുട്ടീ, മലയാളം റെക്കോർഡ് വെക്കാത്തത്?’ 1994-96 വർഷത്തിനിടയിലെ അധ്യാപക പരിശീലന കാലത്ത് ഇത് ചോദിച്ച അധ്യാപകന്റെ മുൻപിൽ ചെന്നുചാടല്ലേ എന്നായിരുന്നു പ്രാർഥന. വർഷാവസാനം അധ്യാപകവിദ്യാർഥികളുടെ മുഴുവൻ വർക്കുകളും പരിശോധിക്കുന്ന...

Read More
ചലനങ്ങൾ

വക്വ‌്‌ഫ് നിയമം: വിസ്ഡം യൂത്ത് ധൈഷണിക സമ്മേളനം പ്രോജ്വലമായി

ന്യൂസ് ഡസ്ക്

വക്വ‌്‌ഫ് സ്വത്തുക്കൾക്കുമേൽ അന്യായമായ അവകാശവാദം സ്ഥാപിക്കാൻ അവസരം നൽകുന്ന പുതിയ വക്വ‌്‌ഫ് ഭേദഗതി നിയമത്തിനെതിരെ കണ്ണൂരിൽ വിസ്ഡം യൂത്ത് ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ധൈഷണിക സംവാദത്തിന് ഉജ്വല ...

Read More