2022 ജൂലായ് 23, 1442 ദുൽഹിജ്ജ 23

പൊതുബോധ നിർമിതിയിലെ ഒളിയജണ്ടകൾ

മുജീബ് ഒട്ടുമ്മൽ

പൊതുസ്റ്റേജിലേക്ക് പെണ്ണ്‌ കയറരുതെന്ന കയറരുതെന്ന പുരോഹിത ശാഠ്യം തൊണ്ടോടെയും തൊലിയില്ലാതെയും രണ്ടും മൂന്നും ദിവസം അന്തിച്ചർച്ചയിൽ വിൽപനക്ക് വെച്ച അതേ ‘മാധ്യമ ഭീകരന്മാർ’, മുപ്പത് വർഷക്കാലം സർവ്വീസിലിരുന്ന് നൂറുകണക്കിന്‌ വിദ്യാർഥിനികളെ പീഡനത്തിനിരയാക്കിയ ‘അധ്യാപകധർമ’ത്തിന്‌ നേരെ കണ്ണടച്ചതിലെ മാധ്യമനൈതികത ആരെങ്കിലും ശ്രദ്ധിച്ചുവോ? നിഷ്പക്ഷമായി വിലയിരുത്തിയാലറിയാം, പബ്ലിക് പ്രോഗ്രാമിലെ മറയല്ല മീഡിയാ പ്രോഗ്രാമുകളിലെ മറകളും മറവികളുമാണപൊതുസ്റ്റേജിലേക്ക് ്‌ പൊതുബോധനിർമിതിയുടെ സ്രഷ്ടാക്കളെന്ന്; അതാണ്‌ നാടിനെ മലീമസമാക്കുന്നതെന്ന്.

Read More
മുഖമൊഴി

മഴക്കാലം ഓർമപ്പെടുത്തുന്നത്

പത്രാധിപർ

‌ ഈ ലോകത്തേക്ക് നമ്മൾ ജനിച്ചുവീഴും മുമ്പുതന്നെ നമുക്ക് സുരക്ഷിതമായി ജീവിക്കുവാൻ തക്ക വിധത്തിൽ ഭൂമിയെയും ഉപരിലോകത്തെയും സ്രഷ്ടാവ് സംവിധാനിച്ചുവെച്ചിരിക്കുന്നു. മികച്ച രൂപത്തിൽ അവൻ നമ്മെ സൃഷ്ടിച്ചു. ശാരീരിക, മാനസിക കഴിവുകൾ നൽകി...

Read More
ലേഖനം

അല്ലാഹുമായുള്ള സ്വകാര്യത

പി.എൻ അബ്ദുല്ലത്വീഫ് മദനി

കഥയുടെ ആവിർഭാവം മാലിക് ഇബ്‌നു ദീനാറിൽ നിന്ന്: “ഒരുദിവസം ഞാൻ ബസ്വറയിലെത്തി. അവിടെയുള്ള വലിയ പള്ളിയിൽ ജനങ്ങളെല്ലാം ഒരുമിച്ചു കൂടിയതായിക്കണ്ടു. ദുഹ്ർ മുതൽ ഇശാഅ് വരെ പള്ളിയിൽനിന്നു പുറത്തുപോകാതെ അവർ നിരന്തരം പ്രാർഥനയിലാണ്! ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അഹ്ക്വാഫ്, ഭാഗം 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

തന്റെ മാതാപിതാക്കളോട് നല്ലനിലയിൽ വർത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവന്റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗർഭം ധരിക്കുകയും പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്റെ ഗർഭകാലവും മുലകുടിനിർത്തലും...

Read More
ലേഖനം

തിരുനബി ﷺ യെ തിരിച്ചറിഞ്ഞ റോമൻ രാജാവ്

അബ്ദുൽ മാലിക് സലഫി

ഹുദൈബിയ്യാ കരാർ നിലവിലുള്ളസമയം, അബൂസുഫ്‌യാൻ(റ)- അദ്ദേഹം അന്ന് മുസ്‌ലിമല്ല- ശാമിലാണ്. കച്ചവടത്തിനായി പോയതാണ്. കുറച്ചാളുകളും കൂടെയുണ്ട്. അപ്പോഴാണ് റോമാചക്രവർത്തി ഹിറഖ്‌ലിന്റെ ക്ഷണം ലഭിക്കുന്നത്; ജറൂസലമിൽ ...

Read More
ലേഖനം

വിവാഹ മോചനം; ഒരു സംക്ഷിപ്ത പഠനം - 02

ശബീബ് സ്വലാഹി തിരൂരങ്ങാടി

വിവാഹമോചനത്തിലൂടെ ദമ്പതികൾക്കിടയിൽ ഉണ്ടാകുന്ന രണ്ട് തരം വേർപാടുകളാണ് ‘ബൈനൂന സുഗ്‌റ’യും ‘ബൈനൂന കുബ്‌റ’യും. അവയോരോന്നും സംക്ഷിപ്തമായി മനസ്സിലാക്കാൻ ശ്രമിക്കാം. ദമ്പതികൾക്കിടയിൽ ശറഅ് അനുശാസിക്കുംവിധം വിവാഹമോചനം നടക്കുകയും...

Read More
ചരിത്രപഥം

നബി ﷺ യുടെ വഫാത്ത് - 03

ഹുസൈന്‍ സലഫി, ഷാര്‍ജ

നബി ﷺ യുടെ രോഗം പിന്നെയും കഠിനമായി. നമസ്‌കാരത്തിന് തീരെ വരാൻ സാധിക്കാതെയായി. കഴിയുന്നത്ര അവിടുന്ന് പള്ളിയിൽതന്നെ വന്നു നമസ്‌കരിച്ചിരുന്നു. നബി ﷺ യുടെ ആ ദിനങ്ങളിലെ രോഗാവസ്ഥയും നമസ്‌കാരത്തിന്റെ കാര്യത്തിലെ ശ്രദ്ധയും പ്രിയപത്‌നി ആഇശ(റ)തന്നെ...

Read More
ലേഖനം

മുറിവേൽപിക്കരുത് കുഞ്ഞുമനസ്സുകളെ

നബീൽ പയ്യോളി

പിള്ളമനസ്സിൽ കള്ളമില്ല’ എന്ന പഴമൊഴി പ്രസിദ്ധമാണ്. കുഞ്ഞുങ്ങൾ അവരുടെ തെളിമയാർന്ന മനസ്സിന്റെ വികാരവിചാരങ്ങൾ മാതാപിതാക്കളോട് പങ്കുവയ്ക്കുക സ്വാഭാവികം. അത്തരം കാര്യങ്ങൾ കേൾക്കാനും പരിഹാരം കാണാനും കുഞ്ഞുങ്ങളെ പരിഗണിക്കാനും...

Read More
മധുരം ജീവിതം

നരകം അകന്നുതന്നെ നിൽക്കട്ടെ!

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

ഒരിക്കൽ നബി(സ) പറഞ്ഞു: “അല്ലാഹു നരകത്തെ സൃഷ്ടിച്ചു. എന്നിട്ട് ജിബ്‌രീലിനോട് അവിടം പോയി കാണാൻ പറഞ്ഞു. ജിബ്‌രീൽ നരകത്തിനടുത്തേക്ക് പോയി. അതിനു മുന്നിൽ ഒരു മറയുണ്ടായിരുന്നു. ജിബ്‌രീൽ തിരികെ വന്ന് അവിടം മറയിട്ടിരിക്കുന്നു എന്ന് റബ്ബിനെ...

Read More
കാഴ്ച

ബില്ലാടിക്ക് സാർ, പശിക്ക്ത്

സലാം സുറുമ എടത്തനാട്ടുകര

ബില്ലാടിക്ക് സാർ...ബില്ലാടിക്ക് സാർ...’ ഒന്നാം ക്ലാസ്സുകാരുടെ കോറസായുള്ള വാചകങ്ങൾ കേട്ട് ഒന്നും മനസ്സിലാകാതെ ഞാൻ പകച്ചു നിന്നു. 25 വർഷങ്ങൾക്ക് മുൻപ് ഒരു ഗോത്രവർഗമേഖലയിലെ പ്രൈമറി സ്‌കൂളിലുണ്ടായ അനുഭവം ഇപ്പോഴും ...

Read More