2021 ജനുവരി 30 1442 ജുമാദല്‍ ആഖിറ 17

മുറിവേല്‍പ്പിക്കരുത് കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ

നബീല്‍ പയ്യോളി

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവന്നിരിക്കെ ആരോപണ പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ സജീവമാണ്. രാഷ്ട്രീയ വിശകലനങ്ങള്‍ നടത്തുകയും വികസന കാര്യങ്ങള്‍ ചര്‍ച്ചക്ക് വിധേയമാക്കുകയും ചെയ്തിരുന്ന മുന്‍കാല പാരമ്പര്യം വെടിഞ്ഞ് മതനിരപേക്ഷതയെയും മൂല്യങ്ങളെയും തച്ചുതകര്‍ക്കുന്ന രൂപത്തിലാണിന്ന് ചര്‍ച്ചകളും വിമര്‍ശനങ്ങളും മുറുകുന്നത്. പ്രബുദ്ധ കേരളത്തിനിത് ഭൂഷണമല്ല.

Read More
മുഖമൊഴി

സത്യവിശ്വാസത്തെ സല്‍കര്‍മങ്ങള്‍കൊണ്ട് സാക്ഷ്യപ്പെടുത്തുക ‍

പത്രാധിപർ

വിശ്വാസകാര്യങ്ങളും (ഈമാന്‍ കാര്യങ്ങള്‍) കര്‍മപരമായ കാര്യങ്ങളും (ഇസ്‌ലാം കാര്യങ്ങള്‍) സ്വഭാവപരമായ കാര്യങ്ങളുമെല്ലാം ഇസ്‌ലാം അനുശാസിക്കുന്നുണ്ട്. ഇവയെല്ലാം തന്റെ കഴിവിന്റെ പരമാവധി ജീവിതത്തില്‍ അനുവര്‍ത്തിക്കുന്നവനാണ് യഥാര്‍ഥ വിശ്വാസി. എന്നാല്‍ ചിലയാളുകളുണ്ട്; അവര്‍ വിശ്വാസകാര്യങ്ങളില്‍പെട്ട ...

Read More
ജാലകം

അറാക്കുചെടി

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

മനുഷ്യബന്ധങ്ങള്‍ നശിക്കാനിടവരുന്ന പലകാര്യങ്ങളുമുണ്ട്. സാമ്പത്തിക ഇടപാടുകളാണ് അതില്‍ മുഖ്യപങ്കുവഹിക്കുന്നത്. സ്‌നേഹവും സൗഹൃദവും പരസ്പരം ഭദ്രമായ സമയത്ത് നടത്തുന്ന ഇടപാടുകള്‍ പിന്നീട് പിണക്കത്തിന്നും ക്രമേണ ശത്രുതയ്ക്കും ജീവിതകാലംവരെ നീളുന്ന നിയമവ്യവഹാരങ്ങള്‍ക്കും നിമിത്തമാകുന്നത് ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ ക്വദ് സമിഅല്ലാഹു, ഭാഗം: 5

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ഇത് ശക്തമായ ഒരു താക്കീതും വാഗ്ദാനവുമാണ്. അവിശ്വാസിക്കും, പാപം ചെയ്തും അല്ലാഹുവോടും അവന്റെ ദൂതനോടും എതിര്‍ത്തുനില്‍ക്കുന്നവര്‍ക്കുമുള്ള താക്കീതാണിത്. അവര്‍ നിന്ദ്യരും ഒഴിവാക്കപ്പെട്ടവരും നല്ലൊരു പരിഗണനയില്ലാത്തവരുമാണ്. അവര്‍ക്ക് വിജയത്തിന്റെ യാതൊരുവിധ ലക്ഷണവുമില്ല. എന്നാല്‍...

Read More
പുനര്‍വായന

നബി ﷺ യുടെ പേരില്‍ സ്വലാത്ത്

കെ. ഉമര്‍ മൗലവി

നബിﷺയുടെ പേരില്‍ സ്വലാത്ത് അല്ലാഹു പരിശുദ്ധക്വുര്‍ആനില്‍ നിര്‍ബന്ധമായും കല്‍പിച്ചിട്ടുള്ള സംഗതിയാണ്. നാം നിര്‍ബന്ധപൂര്‍വം അത് അനുഷ്ഠിച്ചുവരുന്നു. സ്വഹീഹായ ഹദീസുകളില്‍ അതിന് വലിയ പുണ്യം പറഞ്ഞിട്ടുണ്ട്. അല്ലാഹുവും അവന്റെ മലക്കുകളും സ്വലാത്ത് നിര്‍വഹിക്കുന്നു എന്ന് ക്വുര്‍ആനില്‍ പറയുന്നു....

Read More
വിമര്‍ശനം

വികല വിശ്വാസങ്ങളും ശിര്‍ക്കന്‍ വ്യവഹാരവും

മൂസ സ്വലാഹി, കാര

അജ്ഞതയും വിശ്വാസദുര്‍ബലതയും കാരണമായി മുസ്‌ലിം സമൂഹത്തില്‍ ലയിച്ചുചേര്‍ന്നിട്ടുള്ള വ്യാജവിശ്വാസങ്ങള്‍ക്ക് കൈയുംകണക്കുമില്ല. അല്ലാഹുവിന്റെ വിശേഷണങ്ങളെ വ്യാജ ഔലിയാക്കളില്‍ ചാര്‍ത്തുക, അവരോട് പ്രാര്‍ഥനയും സഹായതേട്ടവും നടത്തുക, നൂലിലും ...

Read More
ഹദീസ് പാഠം

ഇഹപര വിജത്തിനായി ഒരു പ്രാര്‍ഥന

അബൂഫായിദ

നബിﷺ ഇപ്രകാരം പ്രാര്‍ഥിക്കാറുണ്ടായിരുന്നു: ''അല്ലാഹുവേ, എന്റെ കാര്യത്തിന്റെ സംരക്ഷണമായ എന്റെ ദീനിനെ എനിക്കു നീ നന്നാക്കിത്തരേണമേ. എന്റെ ഇഹലോകം എനിക്കു നീ നന്നാക്കിത്തരേണമേ; അതിലാണ് എന്റെ ഉപജീവനം. എന്റെ മടക്കസ്ഥലമായ പരലോകത്തെ എനിക്കു നീ നന്നാക്കിത്തരേണമേ....

Read More
അനുഭവം

ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്റെ അന്ത്യം

പി.എന്‍ സോമന്‍

വെള്ളിയാഴ്ചയെന്ന 'സുദിനം' പ്രത്യക്ഷപ്പെട്ടു. 9 മണിയായപ്പോള്‍തന്നെ മൂന്നു പുതുമുഖങ്ങളുമായി അതിഥികള്‍ വന്നു; ഹസ്തദാനത്തോടെ സ്വീകരിച്ചു. പ്രസന്നവദനരായ പുതുമുഖങ്ങളെ പരിചയപ്പെട്ടു. മൂവരും പണ്ഡിതര്‍ തന്നെ. എന്റെ ആവശ്യപ്രകാരം ചില വിഷയങ്ങള്‍ ....

Read More
ലേഖനം

കാരുണ്യവാന്റെ കരുണയുള്ള മതം

ഉസ്മാന്‍ പാലക്കാഴി

പ്രപഞ്ചസ്രഷ്ടാവായ അല്ലാഹു പരമകാരുണികനാണ്. ഒരു മാതാവിന് തന്റെ കുഞ്ഞിനോടുള്ളതിനെക്കാള്‍ കാരുണ്യം അല്ലാഹുവിന് തന്റെ ദാസന്മാരോടുണ്ട്. അവന്‍ നമ്മെ സൃഷ്ടിച്ചതും നമുക്ക് അന്നപാനീയങ്ങള്‍ തരുന്നതും സൗഖ്യം നല്‍കുന്നതും വസ്ത്രം തരുന്നതും മഴ വര്‍ഷിപ്പിക്കുന്നതും സസ്യലതാതികള്‍ മുളപ്പിക്കുന്നതുമെല്ലാം...

Read More
ചരിത്രപഥം

ആദ്യ ദിവ്യസന്ദേശത്തിനു ശേഷമുള്ള ഇടവേള

ഹുസൈന്‍ സലഫി, ഷാര്‍ജ

ഹിറാഅ് ഗുഹയില്‍വച്ച് ലഭിച്ച ആദ്യ വഹ്‌യിനു ശേഷം അല്‍പകാലത്തേക്ക് വഹ്‌യ് ഉണ്ടായില്ല. വഹ്‌യ് നിലച്ച ആ കാലം 'ഫത്‌റതുല്‍ വഹ്‌യ് എന്നാണ് അറിയപ്പെടുന്നത്. അത് എത്ര കാലമായിരുന്നു എന്നതില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുമുണ്ട്. ഇതിനെ സംബന്ധിച്ച് പണ്ഡിതന്മാര്‍ ഇതു സംബന്ധമായി ...

Read More
നമുക്ക് ചുറ്റും

അര്‍ണാബുമാരുടെ സൈ്വര്യവിഹാരം

ടി.കെ.അശ്‌റഫ്

സംഘ്പരിവാര്‍ അനുകൂല മാധ്യമമായ റിപ്പബ്ലിക് ടിവിയുടെ എഡിറ്റര്‍ ഇന്‍ചീഫ് അര്‍ണാബ് ഗോസ്വാമിയും റേറ്റിങ് ഏജന്‍സിയായ ബാര്‍കിന്റെ മുന്‍ സിഇഒ പാര്‍ഥോദാസ് ഗുപ്തയും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്തുവന്നതിലൂടെ രാജ്യസുരക്ഷയ്ക്കാണ് ഭീഷണി ഉയര്‍ന്നിരിക്കുന്നത്. പുല്‍വാമ ആക്രമണത്തിന്...

Read More