വെയിലും മഴയും

ഉസ്മാന്‍ പാലക്കാഴി

2021 മാര്‍ച്ച് 20 1442 ശഅബാന്‍ 06

കടുത്ത ചൂടത് സഹിച്ചിടാതെ

ചെടികള്‍ കരിഞ്ഞുണങ്ങുന്നു.

വരണ്ടുണങ്ങിയ മണ്ണിന്‍ മാറില്‍

കാലികള്‍ പുല്ലുകള്‍ തേടുന്നു.

ഒരിറ്റുവെള്ളം തേടിക്കൊണ്ട്

പറവള്‍ കലപില കൂട്ടുന്നു.

പുഴകള്‍ വറ്റി, കിണറുകള്‍ വറ്റി

മര്‍ത്യര്‍ വെള്ളം തേടുന്നു.

കിണറും പുഴയും നിറഞ്ഞിടേണം

മഴ പെയ്യേണം അതിനായി.

കുടിച്ചു ദാഹം മാറ്റിടുവാനും

കുളിച്ചു ശുദ്ധിവരുത്താനും

അലക്കി വസ്ത്രമുടുക്കാനും

നമുക്കു വെള്ളം അനിവാര്യം.

വെള്ളം വേണേല്‍ മഴ പെയ്യേണം

ഉള്ളം നിറയാന്‍ അതുവേണം.

കടുത്ത ചൂടില്‍ തളരും നേരം

മഴ പെയ്താലെന്താശ്വാസം!

ആരു നമുക്കീ വെയിലും മഴയും

നല്‍കുന്നു എന്നറിയാമോ?

ഭൂമിയില്‍ ഉറവുകളുണ്ടാക്കിടുവാന്‍

കഴിവുള്ളവനാരറിയാമോ?

പ്രപഞ്ചമാകെ പരിപാലിക്കും

അല്ലാഹു അവനാണല്ലോ!

അതിനാല്‍ നമ്മുടെ പ്രാര്‍ഥനയെല്ലാം

അവനോടാകണമെപ്പോഴും.

അവനേ പ്രാര്‍ഥന കേള്‍ക്കുകയുള്ളൂ

അതു നാം ഓര്‍മയില്‍ വെക്കേണം.