പൂക്കാലം വന്നേ...!

ഉസ്മാന്‍ പാലക്കാഴി

2021 ജനുവരി 02 1442 ജുമാദല്‍ അവ്വല്‍ 18

പൂക്കാലം വന്നേ...!

ഉസ്മാന്‍ പാലക്കാഴി

പൂക്കാലം വന്നുകഴിഞ്ഞു-എങ്ങും

പൂക്കള്‍ ചിരിച്ചു തുടങ്ങി.

കോവിഡുവന്നതില്‍ പിന്നെ-നമ്മള്‍

ചെടികള്‍ക്കു പിന്നാലെ കൂടി.

മുറ്റത്തു നിരനിരയായി-ചെടി-

ച്ചട്ടികള്‍ കാണുവാനായി.

മുറ്റത്തുമാത്രമല്ലിന്നു-പല

വീടുകള്‍ക്കുള്ളിലും കാണാം.

പലവര്‍ണമുള്ള ഇലകള്‍-കണ്ടാല്‍

പൂക്കളെക്കാളെന്തു ഭംഗി!

കരളിലും പൂക്കള്‍ വിരിയും-കണ്ടാല്‍

ആനന്ദമേകുമിക്കാഴ്ച!

എന്തെല്ലാം ഏതെല്ലാം പൂക്കള്‍-കൊച്ചു

തുമ്പ മുതല്‍ പനിനീരും,

ജമന്തിയും മല്ലികയും-ശംഖു

പുഷ്പവും തെച്ചിയുമുണ്ട്.

പലപല വര്‍ണമെഴുമീ-പൂക്കള്‍

ആരാണിതിന്‍ കലാകാരന്‍?

എന്തൊരു സൗരഭ്യേമറും പൂക്കള്‍

ആരിതിന്‍ പിന്നിലെ ശക്തി?

ഏകനാം ദൈവമാണല്ലോ-എല്ലാം

സൃഷ്ടിക്കുമക്കലാകാരന്‍!