വീട്

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര

2021 ജൂലൈ 17 1442 ദുല്‍ഹിജ്ജ 06

നമ്മള്‍ക്കുണ്ടൊരു വീട്

നമ്മള്‍ക്കുണ്ടൊരു കൂട്

ഉപ്പയും ഉമ്മയും ചേര്‍ന്നാല്‍

വീടിന്നെന്തൊരു ചന്തം!

കൂടാനായി റൂമുകളും

ഓടാനായി വാതിലുകള്‍

ഓടിച്ചെല്ലും നേരത്ത്

ഉമ്മതരുന്നൊരു പൊന്നുമ്മ,

പൂമുഖമുറിയില്‍ കാണാമേ

നിറഞ്ഞിരിക്കും പുസ്തകവും.

ഇരുന്നിടാമേ സോഫകളില്‍,

കളിച്ചാടാമേ മുറ്റത്ത്.

വെയിലും മഴയും കൊള്ളാതെ

അകത്തിരിക്കാന്‍ ഈ കൂട്,

സുഖിച്ചിരിക്കും നേരത്ത്

റബ്ബിനെയോര്‍ക്കാം ശുക്‌റോടെ.

മുറ്റം

വീടിന്നുണ്ടൊരു കളിമുറ്റം

നമ്മുടെ സ്വന്തം മൈതാനം

അരികില്‍ നിറയെ ചെടികളുമായ്

അടുത്തു നിന്നാല്‍ അതിരസമാ.

ഇങ്ങോട്ടോടാം അങ്ങോട്ടോടാം

ഇക്കളി അക്കളി ബഹുരസമാ.

മഴ പെയ്യുമ്പോള്‍ പുഴയാകും

മഴ നിന്നാലോ മൈതാനം.

പുഴയില്‍ തോണിയിറക്കുമ്പോള്‍

നനഞ്ഞ തോണി മറിയുന്നു.

ഹാ... ഹാ... മുറ്റം എന്തു രസം,

നീയാണെന്റെ കളിമുറ്റം!