പൂന്തോട്ടം / പൂമ്പാറ്റ

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര

2021 ആഗസ്ത് 07 1442 ദുല്‍ഹിജ്ജ 27

പൂന്തോട്ടം

ഞങ്ങള്‍ക്കുണ്ടൊരു പൂന്തോട്ടം
എത്ര മനോഹരി പൂന്തോട്ടം!
ചെടികള്‍ ഇലച്ചത് നില്‍ക്കുന്നു<
ചിലതില്‍ പൂവുകള്‍ വിടരുന്നു
പൂവുകളോ പല വര്‍ണങ്ങള്‍
മഞ്ഞയും ചോപ്പും വയലറ്റും
പല രൂപത്തില്‍ പല തരമില്‍
കൊച്ചു വെളുപ്പാന്‍ കാലത്ത്
നിറഞ്ഞു നില്‍ക്കും മുല്ലപ്പൂ
രാത്രിയിലാണവ വിരിയുന്നേ
ഉമ്മയതാണത് ചൊല്ലിയത്<
പത്ത് മണിക്ക് വിരിയുന്ന
പത്ത് മണിപ്പൂ എന്ത് രസം!
പൂമ്പാറ്റകളും പൂവണ്ടും
പുന്തേന്‍ നുകരാന്‍ വന്നാലും
പൂക്കള്‍ നല്‍കും പൂന്തോട്ടം
എത്ര മനോഹരമീ തോട്ടം!

പൂമ്പാറ്റ

പൂ പു പൂ പു പൂമ്പാറ്റേ
പുതുമകളേറും പൂമ്പാറ്റേ
പൂവുകള്‍ തോറും പാറിനടന്ന്
പൂന്തേന്‍ നുകരും പൂമ്പാറ്റേ
പൂക്കള്‍ വിടരും കാലത്ത്
പൂവിതളില്‍ നീ എത്തുന്നു
പൂക്കള്‍ വാടിപ്പോയാലോ
പുതു പൂ തേടിപ്പോകുന്നു
പൂന്തേന്‍ തേടിയടുക്കുമ്പോള്‍
പൂക്കള്‍ പുഞ്ചിരി തൂകുന്നോ?