ഉമ്മ / ഉപ്പ

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര

2021 ജൂലൈ 24 1442 ദുല്‍ഹിജ്ജ 13

ഉമ്മ

ഉമ്മ നല്ലയുമ്മ
എന്റെ മാത്രം ഉമ്മ
ഞാനെണീറ്റു വന്നാല്‍
ഉമ്മതരും ഉമ്മ
ചായ തരും ഉമ്മ
ചോറ് തരും ഉമ്മ
കൂടെ വരും ഉമ്മ
കൂട്ടിനൊരു ഉമ്മ
പാഠമോതും ഉമ്മ
പാടിത്തരും ഉമ്മ
പാട്ടു പാടിയെന്നെ
ഉറക്കിടുമെന്നുമ്മ

ഉപ്പ

നമ്മുടെ ഹീറോ ആരാണ്?
നമ്മുടെ സ്വന്തം പൊന്നുപ്പ!
നമ്മുടെ വീടിന്‍ കാവല്‍ക്കാരന്‍,
നമ്മുടെ കൂടിന്‍ നായകനും.
ഉമ്മയും ഉപ്പയും ചേര്‍ന്നാലോ,
വീടിന്നെന്തൊരു ഐശ്വര്യം!
ഉപ്പ പറഞ്ഞാല്‍ എല്ലാരും
അച്ചടക്കം പാലിക്കും.
ഇക്കാക്കായും ഇത്താത്തായും
ഉപ്പ പറഞ്ഞാല്‍ ഒപ്പം നില്‍ക്കും.
എങ്കില്‍ പിന്നെ നമ്മള്‍ക്കും
ഉപ്പക്കൊപ്പം മുന്നേറാം...