ഇന്ത്യയെന്ന പൂന്തോട്ടം / ഹിജ്‌റ

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര

2021 ആഗസ്ത് 14 1442 മുഹര്‍റം 05

ഇന്ത്യയെന്ന പൂന്തോട്ടം

ഇന്ത്യയെന്ന പൂന്തോട്ടം
നോക്കൂ നിങ്ങള്‍ പൂന്തോട്ടം
എത്ര മനോഹരി പൂന്തോട്ടം
മൂവര്‍ണത്തില്‍ ചാലിച്ച
സ്വാതന്ത്ര്യക്കൊടി പാറുന്നു
ഭാഷകളനവധിയുണ്ടല്ലോ
വേഷം പലവിധമാണല്ലോ
ഹിന്ദു മുസല്‍മാന്‍ െ്രെകസ്തവനും
സിഖ് ഇസായി ബുദ്ധമതം
ഒത്തൊരുമിച്ച് വസിക്കുന്നു
എന്തൊരു ചന്തം കാണുമ്പോള്‍
ഇന്ത്യയിതല്ലോ പൂന്തോട്ടം
ഇഷ്ടമിതല്ലോ പൂന്തോട്ടം

ഹിജ്‌റ

ഉച്ചിയില്‍ കത്തുന്ന സൂര്യന്‍
ഉള്ളിലോ അതിലേറെ ചൂടും
ഉത്ക്കട മോഹവും പേറി
ഉത്തമ ദൂതര്‍ നടന്നു

കൂടെ പ്രിയരില്‍ പ്രിയനാം
കൂട്ടുകാരന്‍ അബൂബക്കര്‍
സൗര്‍ എന്ന ഗുഹയില്‍ ഒളിച്ചു
ഇരുവരും യാത്രക്കിടയില്‍

ശത്രുക്കളോ പിടികൂടാന്‍
ഗുഹതന്നടുത്തോളമെത്തി
ഭീതിയിലായ് അബൂബക്കര്‍
ആശ്വാസമേകി നബിയോര്‍

പിന്നില്‍ സുറാഖയും വന്നേ
ഒട്ടകമോ തൊട്ടടുത്ത്
കാലുകള്‍ പൂണ്ടല്ലോ മണ്ണില്‍
ഒട്ടും അനങ്ങാത്ത മട്ടില്‍

ആഴ്ചകള്‍ പിന്നിട്ട യാത്ര
അവസാനമെത്തി മദീന
ആമോദമാല്‍ എതിരേറ്റേ
ആഹ്ലാദമെങ്ങും നിറഞ്ഞേ