എന്താ ബീപ്സൗണ്ട് വരാത്തേ?

സലാം സുറുമ എടത്തനാട്ടുകര

2021 ഏപ്രില്‍ 23 1442 റമദാന്‍ 11

"സാറേ, എവിടെയാ ഞെക്കേണ്ടത്?"

കന്നിവോട്ടറുടെ ഈ ചോദ്യം പോളിംഗ്സ്റ്റേഷനില്‍ ആകെ ചിരിപടര്‍ത്തി.

വെപ്രാളത്തോടെ കക്ഷി പോളിംഗ് ബൂത്തില്‍ പ്രവേശിച്ചത് എല്ലാവരും ശ്രദ്ധിച്ചിരുന്നു. വിറയലോടെ പോളിംഗ് സ്റ്റേഷനില്‍ കയറിവന്ന പതിനെട്ടുകാരനെ കണ്ടപ്പോള്‍ കള്ളവോട്ടാണോയെന്ന് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. രേഖകള്‍ പരിശോധിച്ചപ്പോള്‍ യഥാര്‍ഥ വോട്ടര്‍തന്നെയെന്ന് ബോധ്യപ്പെട്ടു. വോട്ടിംഗ് മെഷീനില്‍ സമ്മതിദാനം രേഖപ്പെടുത്തി വലിയ പരിചയമില്ലാത്തവര്‍ക്കായി ചട്ടയില്‍ നിര്‍മിച്ച വോട്ടിംഗ് ഡെമോ കാണിച്ച് വിശദീകരിച്ചുകൊടുക്കാന്‍ ഉദ്യോഗസ്ഥന്‍ ശ്രമിച്ചുവെങ്കിലും അതെല്ലാം എനിക്ക് അറിയാം എന്ന നാട്യത്തില്‍ അദ്ദേഹം രഹസ്യക്യാബിനില്‍ കയറി.

നിശ്ചിതസമയം കഴിഞ്ഞിട്ടും വോട്ടിംഗ് പൂര്‍ത്തിയായി എന്നതിനുള്ള ബീപ്പ്സൗണ്ട് വന്നില്ല. വോട്ടര്‍ എവിടെയൊക്കെയോ അമര്‍ത്തുന്നത് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും ഏജന്‍റുമാര്‍ക്കും പുറമെനിന്ന് കാണാം. എതിര്‍സ്ഥാനാര്‍ഥിയുടെ ചിഹ്നം സ്റ്റിക്കറോ ച്യുയിംഗമോ വെച്ച് മറയ്ക്കുകയാണോ എന്ന് ചിലര്‍ക്ക്ڔസംശയം. സമയം കടന്നുപോകുന്നു. പുറത്ത് വോട്ടര്‍മാരുടെ തരക്കേടില്ലാത്ത ക്യൂ ഉണ്ട്.

സംഗതി പന്തിയല്ലെന്ന് കണ്ടപ്പോള് പ്രിസൈഡിംഗ് ഓഫീസര്‍ ഇടപെട്ടു. വോട്ടറോട് കാര്യം അന്വേഷിച്ചു. വിയര്‍ത്തുകുളിച്ചുകൊണ്ട് വോട്ടിംഗ് കമ്പാര്‍ട്ട്മെന്‍റില്‍നിന്നും പുറത്തുവന്ന വോട്ടര്‍ എനിക്ക് വോട്ട് ചെയ്യാന്‍ അറിയില്ല എന്ന് ചമ്മിയ മുഖത്തോടെ മൊഴിഞ്ഞു. സ്ഥാനാര്‍ഥിയുടെ പേരിലോ ചിഹ്നത്തിലോ അമര്‍ത്താതെ, അവരുടെപേരിനു നേരെയുള്ള നീലനിറത്തില്‍ കാണുന്ന ചെറിയകുഴിയിലാണ് അമര്‍ത്തേണ്ടത് എന്ന്, ഡമ്മി വോട്ടിംഗ്ഡെമോവെച്ച,് മുമ്പ് വോട്ടിംഗ് പരിചയപ്പെടുത്താന്‍ ശ്രമിച്ച ഉദ്യോസ്ഥന്‍ ക്ലാസ്സെടുത്തുകൊടുത്തു. വോട്ടിംഗിന്‍റെ ഗുട്ടന്‍സ് പിടികിട്ടിയڔകന്നിവോട്ടര്‍ നിമിഷങ്ങള്‍കൊണ്ട് വിലയേറിയ വോട്ടവകാശം വിനിയോഗിച്ച് ഒരു യുദ്ധംജയിച്ച പ്രതീതിയോടെ ക്യാബിനില്‍നിന്നും ഇറങ്ങിവന്നു.

'ഇതില്‍ ചിഹ്നം എവിടെ' എന്നായിരുന്നുരുഒരുസീനി യര്‍ സിറ്റിസണ്‍ വോട്ടറുടെ ഉറക്കെയുള്ള ചോദ്യം. ഈ മണ്ഡലത്തില്‍ തന്‍റെ പാര്‍ട്ടിക്കാരന്‍ സ്വതന്ത്ര ചിഹ്നത്തിലാണ് മല്‍സരിക്കുന്നത് എന്നത് വെപ്രാളത്തിനിടയില്‍ കക്ഷി മറന്നുപോയി. മറുപടി കിട്ടാതായപ്പോള്‍ എത്രാമത്തേതിലാണ് വോട്ട് ചെയ്യേണ്ടത് എന്ന് പോളിംഗ്ഏജന്‍റുമാരോട് കക്ഷി ഉച്ചത്തില്‍ വിളിച്ചുചോദിച്ചതും എല്ലാവരിലും ചിരി പടര്‍ത്തി.

വയസ്സേറെച്ചെന്ന ഒരുരുവോട്ടറെ കമ്പാനിയന്‍ വോട്ട് എന്ന പേരിലുള്ള ഓപ്പണ്‍ വോട്ട് ചെയ്യിക്കാനായി കൈപിടിച്ചുകൊണ്ട് വന്ന സഹായി ഇളിഭ്യനായതായിരുന്നുരുമറ്റൊരുരു അനുഭവം. വോട്ടര്‍ക്ക് കാഴ്ചശക്തി വളരെകുകുറവാണ് എന്ന് സ്ഥാപിച്ച് വോട്ട് സ്വന്തമായി ചെയ്യാന്‍ ശ്രമിച്ച സഹായിയോട്'ഞാന്‍ കാന്താരിമുളകിന്‍റെ ഇലയും മുരിങ്ങയിലയുംകുറെ കഴിച്ചതാ. കാഴ്ചക്ക് ഒരുരുകുഴപ്പവുമില്ല. എനിക്ക് നന്നായി കണ്ണുകാണാം' എന്നിങ്ങനെ പഞ്ച്ഡയലോഗുകള്‍ അടിച്ച് കൂളായി വോട്ടിംഗ് ക്യാബിനിലേക്ക് കയറിയ വോട്ടറും എല്ലാവരെയു രസിപ്പിച്ചു.

ശരിയായി വോട്ട് ചെയ്തുവെങ്കിലും ഉടനെ ബീപ്പ് ശബ്ദം വരാത്തതിനാല്‍ മെഷീനില്‍കുകുത്തിപ്പിടിച്ച് ഏറെനേരം നിന്ന വോട്ടര്‍മാര്‍ ഉദ്യോഗസ്ഥന്‍മാരുടെ ചങ്കിടിപ്പ്കൂട്ടി. വോട്ടിംഗ് മെഷീന്‍ പണിമുടക്കിയാലുള്ള പൊല്ലാപ്പുകള്‍ ഉദ്യോഗസ്ഥന്‍മാര്‍ക്കും പോളിംഗ്ഏജന്‍റുമാര്‍ക്കും നന്നായി അറിയാം. വിവിപാറ്റ് മെഷീനില്‍, വോട്ട്ചെയ്ത സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും പ്രിന്‍റ്ചെയ്ത പേപ്പര്‍ ഏഴ് സെക്കന്‍റ് നേരം താഴേക്കുവീഴാതെ തങ്ങിനില്‍ക്കും. അത് വീണാലേ ബീപ്സൗണ്ട് വരൂ എന്ന കാര്യം വോട്ടിംഗിനുനുമുമ്പു തന്നെ വിശദീകരിച്ചുകൊടുത്താണ് വോട്ടിംഗ്മെഷീനിലെ ഞെക്കിപ്പിടുത്തം അവസാനിപ്പിച്ചത്.