
2020 ഒക്ടോബര്‍ 24 1442 റബിഉല്‍ അവ്വല്‍ 06
സ്വത്വരാഷ്ട്രീയവും പ്രതിരോധത്തിലെ സ്വത്വബോധവും
മുജീബ് ഒട്ടുമ്മല്‍
രാജ്യത്ത് പട്ടിണിയും പരിവട്ടവും പെരുകിവരുമ്പോഴും വംശീയ ധ്രുവീകരണത്തിനായി കെണികള്‍ ഒരുക്കുന്ന തിരക്കിലാണ് അധിനിവേശത്തിലൂടെ ആധിപത്യമുറപ്പിച്ച ആര്യന്‍മാരുടെ പിന്‍മുറക്കാര്‍. ഹിന്ദുത്വമെന്ന മതരാഷ്ട്ര സ്വത്വരാഷ്ട്രീയത്തെ എതിര്‍ക്കാന്‍ മതപരമായ സ്വത്വവാദവുമായി മുന്നോട്ടിറങ്ങുന്നത് വര്‍ഗീയത വളര്‍ത്തുന്നവര്‍ക്ക് വളമാവുമെന്നതാണ് വര്‍ത്തമാനകാല പാഠങ്ങള്‍. ആദര്‍ശരംഗത്ത് സ്വത്വമുയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം തന്നെ യോജിച്ച പ്രതികരണങ്ങളാണ് ഇനി ഉയര്‍ന്നുവരേണ്ടത്.

നബിദിനാഘോഷം: അവഗണിക്കുന്നത് നബിചര്യയെ
പത്രാധിപർ
ഇന്ന് മുസ്‌ലിംകളില്‍ പലരിലും കാണപ്പെടുന്നത് മതബോധമല്ല, മതത്തിന്റെ പേരിലുള്ള വികാരപ്രകടനങ്ങള്‍ മാത്രമാണ്. മുഹമ്മദ് നബി ﷺ യെ ആരെങ്കിലും വിമര്‍ശിച്ചാല്‍ ഇവര്‍ സൈബറിടങ്ങളില്‍ ആശാസ്യമല്ലാത്ത രൂപത്തിലുള്ള പ്രതികരണവുമായി രംഗത്തിറങ്ങും...
Read More
'അക്ബര്‍ ദി ഗ്രേറ്റ്!'
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
വര്‍ഷങ്ങള്‍ക്കു മുമ്പ് മധ്യകേരളത്തില്‍ നടന്ന ഒരു വമ്പിച്ച യുവജന വിദ്യാര്‍ഥി സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ജില്ലയിലെ ഒരു മേധാവി ഇസ്‌ലാമിനെ പ്രശംസിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ''മുസ്‌ലിംകള്‍ മഹാനായ അക്ബര്‍ ചക്രവര്‍ത്തിയെ പ്രകീര്‍ത്തിച്ചുകൊണ്ട് അഞ്ചുനേരവും 'അല്ലാഹു അക്ബര്‍' എന്ന് ...
Read More
മുംതഹിന (പരീക്ഷിക്കപ്പെടേണ്ടവള്‍), ഭാഗം: 4
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
സത്യനിഷേധികളോട് ശത്രുതപുലര്‍ത്താന്‍ പ്രചോദിപ്പിക്കുന്ന ഈ പരിശുദ്ധ വചനങ്ങള്‍ ഇറങ്ങിയപ്പോള്‍ സത്യവിശ്വാസികളെ അത് എല്ലാ നിലയ്ക്കും സ്വാധീനിച്ചു. അവരത് സമ്പൂര്‍ണമായി നിര്‍വഹിച്ചു. ബഹുദൈവ വിശ്വാസികളായ തങ്ങളുടെ ബന്ധുക്കളോട് കുടുംബബന്ധം ചേര്‍ക്കല്‍ അവര്‍ തെറ്റായി കണ്ടു....
Read More
ഭൗതികവിരക്തി
അബ്ദുല്‍ ജബ്ബാര്‍ മദീനി
'പരലോകത്ത് ഫലപ്പെടാത്തത് കയ്യൊഴിക്കലാണ് സുഹ്ദ് (വിരക്തി)' എന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്നുതയ്മിയ്യയും ഭൗതികലോകത്തുനിന്ന് യാത്രയായി പരലോകത്തെ പദവികളില്‍ ഹൃദയം ഇടം കാണലാണ് സുഹ്ദ് എന്ന് ജ്ഞാനികള്‍ ഏകോപിച്ചുപറഞ്ഞതായി ഇമാം ഇബ്‌നുല്‍ക്വയ്യിമും പറഞ്ഞിട്ടുണ്ട്. ഭൗതിക ജീവിതത്തിലെ ...
Read More
ശിയാക്കളും മരിച്ചവരുടെ തിരിച്ചുവരവും
നൂറുദ്ദീന്‍ സ്വലാഹി
ശിയാക്കളുടെ ചില ഇസ്‌ലാം വിരുദ്ധ വിശ്വാസങ്ങളെക്കുറിച്ചാണ് നാം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. മരിച്ചുപോയവര്‍ ഇഹലോക ജീവിതത്തിലേക്ക് തിരിച്ചുവരില്ല എന്നത് അനിഷേധ്യ സത്യമാണ്. (ക്വുര്‍ആനിലും പ്രവാചകവചനങ്ങളിലും പ്രതിപാദിച്ചിട്ടുള്ള ചില പ്രത്യേക സംഭവങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാണ് ഈ പറയുന്നത്)...
Read More
കേരളത്തിലെ നാസ്തിക സന്ദേഹങ്ങള്‍
അലി ചെമ്മാട്
നമുക്ക് യുക്തിവാദത്തിലേക്ക് തന്നെ ശ്രദ്ധതിരിക്കാം. യുക്തിവാദം അതിന്റെ ഒന്നാം തീയതി മുതല്‍ സ്വന്തം യുക്തിവാദ ആദര്‍ശം പറഞ്ഞിട്ടില്ല. ഇന്നും പറയുന്നില്ല. യുക്തിവാദം ശ്രദ്ധിക്കുന്ന ആര്‍ക്കും അക്കാര്യം ബോധ്യമാണ്. അവര്‍ മറ്റുള്ള ആദര്‍ശങ്ങളെയും വിശ്വാസങ്ങളെയും മതങ്ങളെയും വിമര്‍ശിക്കാനും എതിര്‍ക്കാനും...
Read More
കോവിഡ് പ്രോട്ടോകോളും മരണാനന്തര ചടങ്ങുകളും
ടി.കെ.അശ്‌റഫ്
കോവിഡ് 19 ലോകത്ത് നാശംവിതച്ച് മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുകതന്നെയാണ്. ചില രാജ്യങ്ങളില്‍ അത് ഒരു പരിധിവരെ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും ഇന്ത്യയടക്കമുള്ള അനേകം രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരുടെയും കണക്കുകൂട്ടല്‍ കോവിഡിന്റെ കാര്യത്തില്‍ തെറ്റിയിട്ടുണ്ട് എന്ന് വ്യക്തമാണ്...
Read More
പരിശുദ്ധ ക്വുര്‍ആനിലെ ഉപമാലങ്കാരങ്ങളിലൂടെ
ഡോ: ഹാഫിസ് ജലാലുല്‍ഹഖ് സലഫി, ആമയൂര്‍
അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? (അത്) ഒരു നല്ല മരംപോലെയാകുന്നു. അതിന്റെ മുരട് ഉറച്ചുനില്‍ക്കുന്നതും അതിന്റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്നുനില്‍ക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്റെ ഫലം നല്‍കിക്കൊണ്ടിരിക്കും...
Read More
അബുല്‍ആസ്വി(റ)ന്റെ ചരിത്രത്തില്‍നിന്ന്
ഉസ്മാന്‍ പാലക്കാഴി
ഉപ്പ രാവിലെ പത്രം വായിച്ചിരിക്കുമ്പോഴാണ് ബിലാല്‍ അരികില്‍ ചെന്നത്. ബിലാല്‍: ''അസ്സലാമു അലൈക്കും ഉപ്പാ.'' ഉപ്പ: ''വ അലൈക്കുമുസ്സലാം വ റഹ്മതുത്താഹി വ ബറകാതുഹു.'' ബിലാല്‍: ''സ്വഹാബിമാരുടെ കഥ പറഞ്ഞുതരാന്‍ ഇന്ന് ഉപ്പാക്ക് സമയമുണ്ടാകുമോ?'' ഉപ്പ: ''നിനക്ക് താല്‍പര്യമെങ്കില്‍ ഉപ്പ അതിന് സമയം കണ്ടെത്തും മോനേ, കടയിലേക്ക് പോകുംമുമ്പ് ഉപ്പ പറഞ്ഞുതരാം....
Read More
തകരുന്ന സ്വപ്‌നങ്ങള്‍
സൈദലവി വിളയൂര്‍
രാവിന്റെ വിരിമാറില്‍; കരിമ്പടം പുതച്ചുറങ്ങുമ്പോള്‍; ബാക്കിയാവുന്നുണ്ട്; പുലരിയെക്കുറിച്ച്; ഒരിറ്റു പ്രതീക്ഷകള്‍.; പുലര്‍ക്കാല വെട്ടത്തിന്‍; വെണ്‍മയില്‍; ഉണര്‍ന്നെണീറ്റിടും നേരവും; പകലിനെക്കുറിച്ചുണ്ട്; നീണ്ട പ്രതീക്ഷകള്‍.; ഉടുത്തൊരുങ്ങിപ്പുറപ്പെടും സമയവും; തിളങ്ങിടും പ്രതീക്ഷകള്‍; ഊതിക്കാച്ചിയ പൊന്നുപോല്‍....
Read More
