
2020 സെപ്തംബര്‍ 19 1442 സഫര്‍ 02
ജലചംക്രമണത്തിലെ ദൈവിക ദൃഷ്ടാന്തം
ഡോ. ജൗസല്‍
ജീവന്റെ ആധാരമായാണ് ജലത്തെ പ്രമാണങ്ങള്‍ പരിചയപ്പെടുത്തുന്നത്. ജലം നശിച്ചുപോവുകയോ ഇല്ലാതാവുകയോ ചെയ്യുന്നില്ല. വെള്ളം, മഞ്ഞ്, നീരാവി എന്നീ മൂന്നവസ്ഥകളിലായാണ് അല്ലാഹു ജലത്തെ മനുഷ്യന് ഉപയുക്തമായ രീതിയില്‍ ക്രമീകരിച്ചിരിക്കുന്നത്. ചാക്രികമായ ഈ പരിണാമക്രമത്തെ ചിട്ടപ്പെടുത്തിയത് എങ്ങനെയാണെന്നും എന്തിനാണെന്നും അതിന്റെ സ്രഷ്ടാവായ അല്ലാഹു ക്വുര്‍ആനിലൂടെ വിശദീകരിക്കുന്നുണ്ട്. ശാസ്ത്രം അന്ധകാരത്തിലായിരുന്നപ്പോഴും ഇപ്പോഴും പ്രശോഭിതമായ ആ ദൈവിക വചനങ്ങളിലൂടെ ഒരു യാത്ര.

വിറ്റഴിക്കപ്പെടുന്ന ഇന്ത്യന്‍ പൊതുമേഖല സ്ഥാപനങ്ങള്‍
പത്രാധിപർ
ഇന്ത്യയുടെ ഇതംപര്യന്തമായ വികസനത്തില്‍ പൊതുമേഖല സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് വളരെ നിര്‍ണായകമാണ്. സാധനങ്ങളുടെയും സേവനങ്ങളുടെയും ഉല്‍പാദനത്തിലും സാങ്കേതിക വിദ്യയിലും സ്വയംപര്യാപ്തത കൈവരിക്കുക എന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് ഇന്ത്യയില്‍ പൊതുമേഖല സ്ഥാപനങ്ങള്‍ ആരംഭിച്ചത്...
Read More
അതിജീവനം
-സി.
ലോക്ഡൗണിന്നു മുമ്പൊരു ദിവസം സാമാന്യം ഭേദപ്പെട്ട ഒരു കുടുംബത്തിലെ നിക്കാഹില്‍ പങ്കെടുത്തപ്പോള്‍ ഗള്‍ഫിലെ ബിസിനസ്സുകാരനായ ഒരു സുഹൃത്തിനെ കണ്ടു. ഇതില്‍ സംബന്ധിക്കാന്‍ വേണ്ടി മാത്രം നേരെ എയര്‍പോര്‍ട്ടിലിറങ്ങി വരികയാണെന്നും സ്വന്തം വീട്ടില്‍ കയറാന്‍ സമയമില്ലാത്തതിനാല്‍ ഉടന്‍ ഗള്‍ഫിലേക്കു തന്നെ തിരിച്ചുപോവുകയാണെന്നും ...
Read More
സ്വഫ്ഫ് (അണി) : ഭാഗം: 4
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
ഈ കച്ചവടമേതാണെന്നാണ് തുടര്‍ന്ന് പറയുന്നത്. (നിങ്ങള്‍ അല്ലാഹുവിലും അവന്റെദൂതനിലും വിശ്വസിക്കണം) സത്യപ്പെടുത്താന്‍ അല്ലാഹു കല്‍പിച്ചതിനെ ഉറപ്പോടെ സത്യപ്പെടുത്തുക എന്നതാണ് സമ്പൂര്‍ണ ഈമാന്‍ എന്നത് അറിയാവുന്ന കാര്യമാണ്, അത് അനിവാര്യമാക്കുന്ന ശാരീരിക പ്രവര്‍ത്തനങ്ങളുമുണ്ടാകണം....
Read More
ഗ്രന്ഥച്ചുമടേറ്റിയ കഴുത
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
മുന്‍കഴിഞ്ഞ ഒരു വേദഗ്രന്ഥത്തിന്റെ അനുയായികളെ പേരെടുത്തു പറഞ്ഞുകൊണ്ട് ഈ ഉപമ വിവരിക്കുന്നത് ക്വുര്‍ആന്‍ എന്ന വേദഗ്രന്ഥത്തിന്റെ അനുയായികളോടാണ്. വേദഗ്രന്ഥം അല്ലാഹു അവതരിപ്പിച്ചത് അതിന്റെ സന്ദേശങ്ങള്‍ പഠിച്ചു ജീവിക്കാനാണ്. ക്വുര്‍ആനിന്റെ പ്രഥമ സന്ദേശംതന്നെ വായിക്കുക എന്നാണല്ലോ...
Read More
മസ്ജിദുകളിലേക്ക് മടങ്ങിയെത്തുമ്പോള്‍
ടി.കെ.അശ്‌റഫ്
ലോകമെമ്പാടും ആരാധനാലയങ്ങള്‍ കോവിഡ് പ്രതിരോധാര്‍ഥം ശക്തമായ നിയന്ത്രണത്തിന് വിധേയമായി. ഇരു ഹറമുകളിലും ജുമുഅ, ജമാഅത്തുകള്‍ നിയന്ത്രിക്കപ്പെട്ടു. ഉംറ തീര്‍ഥാടനം നിര്‍ത്തിവച്ചു. ലക്ഷക്കണക്കിനാളുകള്‍ നിര്‍വഹിച്ചുവന്നിരുന്ന ഹജ്ജ്കര്‍മം പതിനായിരത്തില്‍ പരിമിതപ്പെടുത്തി! ഇതേ നിലപാട് ...
Read More
ദുരന്തങ്ങളില്‍ വിശ്വാസികള്‍ക്കൊരു മാര്‍ഗരേഖ
സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി
ഏതൊരു സന്ദര്‍ഭത്തിലും അല്ലാഹുവും റസൂലും ﷺ പഠിപ്പിച്ച അല്ലെങ്കില്‍ കല്‍പിച്ച കാര്യങ്ങള്‍ ചെയ്യല്‍ മഹത്തായ ആരാധനയാണല്ലൊ. മാത്രമല്ല ആ നിലയ്ക്ക് അനുസരിച്ചുകൊണ്ട് ജീവിക്കുകയെന്നത് തന്നെയാണ് നമ്മുടെ ജീവിതലക്ഷ്യവും. അതിനാല്‍ ആപത്തിന്റെ സന്ദര്‍ഭത്തില്‍ മുകളില്‍ വിശദീകരിച്ച പ്രാര്‍ഥനകള്‍ നാം...
Read More
തത്ത്വചിന്തകരുടെ ദൈവവിശ്വാസം
ഡോ.സബീല്‍ പട്ടാമ്പി
പരിണാമസിദ്ധാന്തത്തെ ശാസ്ത്രത്തിന്റെ ലേബലില്‍ നിരീശ്വര വാദക്കാര്‍ അവതരിപ്പിക്കാറുണ്ടെങ്കിലും, അത് ഇന്നേവരെ ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ഒരു 'ചിന്താ പ്രസ്ഥാനം' മാത്രമാണ് എന്നതാണു പരമാര്‍ഥം. ദൈവവിശ്വാസത്തിനു യാതൊരു 'ശാസ്ത്രീയ തെളിവുകളും ഇല്ല' എന്ന് ദൈവവിശ്വാസികളെ പരിഹസിക്കുന്ന...
Read More
വിവാഹപ്രായം: മാറേണ്ടത് പ്രായമോ കാഴ്ചപ്പാടോ?
സ്റ്റാഫ് റിപ്പോർട്ടർ
ഏതൊരു കാര്യത്തിലും വ്യക്തമായ കാഴ്ചപ്പാടുകളും കൃത്യമായ മാര്‍ഗനിര്‍ദേശവും നല്‍കല്‍ ഇസ്‌ലാമിന്റെ പ്രത്യേകതയാണ്. ഒരിക്കല്‍ ഒരു ജൂതന്‍ സല്‍മാനുല്‍ ഫാരിസി(റ)യോട് അത്ഭുതത്തോടെ പറഞ്ഞു: 'നിങ്ങളുടെ പ്രവാചകന്‍ നിങ്ങള്‍ക്ക് മലമൂത്രവിസര്‍ജന മര്യാദകള്‍പോലും പഠിപ്പിച്ചു തന്നിരിക്കുന്നുവല്ലോ!'...
Read More
വിവാഹപ്രായ വര്‍ധന അടിച്ചേല്‍പിക്കരുത്
സ്റ്റാഫ് റിപ്പോർട്ടർ
കേരളത്തിലും ഭാരതത്തിലും ഇപ്പോള്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സാണ്. അതില്‍നിന്ന് 21 വയസ്സിലേക്ക് ഉയര്‍ത്തണമെന്ന നിര്‍ദേശമാണ് പുതുതായി ഇന്ത്യയുടെ സര്‍ക്കാര്‍ ഉന്നയിക്കുന്നത്. ഈ സാഹചര്യത്തില്‍ ആഗോളതലത്തില്‍ എങ്ങനെയാണ് കാര്യങ്ങള്‍ പോകുന്നത് എന്ന് ഒന്ന് വിലയിരുത്തേണ്ടതുണ്ട്...
Read More
ദുഷിച്ച മനസ്സും ചീത്തവാക്കും
ഉസ്മാന്‍ പാലക്കാഴി
കോവിഡ് എന്ന പകര്‍ച്ചവ്യാധി കാരണത്താല്‍ സ്‌കൂളുകള്‍ ഈ വര്‍ഷം തുറന്നിട്ടില്ല. എന്നാലും പഠനം ഓണ്‍ലൈന്‍ വഴി തട്ടിമുട്ടിയങ്ങനെ പോകുന്നു. മഅ്‌റൂഫ് പഠിക്കാന്‍ സമര്‍ഥനായതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ കൃത്യമായി പങ്കെടുക്കുന്നുണ്ട്. കൃത്യമായി നോട്ടുകള്‍ എഴുതുന്നുണ്ട്. അസൈന്‍മെന്റുകള്‍ തയ്യാറാക്കുന്നുണ്ട്...
Read More
