
2020 ജൂണ്‍ 06 1441 ശവ്വാല്‍ 14
അഞ്ചല്‍ കൊലപാതകവും ചില തിരിച്ചറിവുകളും
നബീല്‍ പയ്യോളി
ഭര്‍തൃപീഡനവും കൊലപാതകവും പുതുമയുള്ള വാര്‍ത്തയല്ല കേരളത്തില്‍. എന്നാല്‍ ക്രൂരത കൊണ്ടും ആസൂത്രണ മികവ് കൊണ്ടും ഏറെ വ്യതിരിക്തമായിരുന്നു മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് അഞ്ചലില്‍ നടത്തിയ നരഹത്യ. വില്‍പനച്ചരക്കായി മാറുന്ന വിവാഹത്തെയും കമ്പോള വല്‍ക്കരിക്കപ്പെടുന്ന കുടുംബജീവിതത്തെയും മാറ്റി നിര്‍ത്തി ഉത്രയുടെ കൊലപാതകത്തെ ചര്‍ച്ച ചെയ്യുക സാധ്യമല്ല തന്നെ!

ഉത്രയുടെ മരണവും ഉത്തരം കണ്ടെത്തേണ്ട ചില ചോദ്യങ്ങളും
പത്രാധിപർ
ഉത്ര എന്ന യുവതി പാമ്പുകടിയേറ്റ് മരണപ്പെട്ടു. ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നതാണെന്ന് യുവതിയുടെ വീട്ടുകാര്‍. അല്ലെന്ന് ഭര്‍ത്താവിന്റെ അമ്മ. താനാണ് മരണത്തിന്റെ ഉത്തരവാദിയെന്ന് ഭര്‍ത്താവിന്റെ കുറ്റസമ്മതവും പൊട്ടിക്കരച്ചിലും. പിന്നെ പൊലീസ് മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന് മാറ്റിപ്പറയലും...
Read More
ഈ നന്മ നിലനിര്‍ത്താം
അബൂമുസ്‌ലിം അല്‍ഹികമി
പകിട്ടുകളില്ലാതെയാണ് ഇത്തവണ റമദാന്‍ നമ്മിലേക്ക് കടന്നുവന്നത്, അതേ രൂപത്തില്‍ മടങ്ങിപ്പോവുകയും ചെയ്തു. എന്നാല്‍ വിശ്വാസിക്ക് ഈ റമദാനിലും പതിവുപോലെ പലതും നേടാനുണ്ടായിരുന്നു. ദൈവസ്മണകളാല്‍ അലംകൃതമാകേണ്ട ആരാധനാലയങ്ങള്‍ അടഞ്ഞുകിടന്നതും സജീവ രാവുകളിലെ ഇഅ്തികാഫ് മുടങ്ങിയതും നമ്മുടെ മനസ്സില്‍ ...
Read More
തഗാബുന്‍ (നഷ്ടം വെളിപ്പെടല്‍): ഭാഗം: 1
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
ഈ പരിശുദ്ധ വചനങ്ങള്‍ മഹാനായ സ്രഷ്ടാവിന്റെ വിശാലമായ ഒട്ടേറെ വിശേഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. പരിശുദ്ധനായവന്റെ ആരാധ്യതയുടെ പൂര്‍ണതെയക്കുറിച്ചും ഐശ്വര്യത്തിന്റെ വിശാലതയെക്കുറിച്ചും എല്ലാ സൃഷ്ടികള്‍ക്കും അവനിലേക്കുള്ള ആവശ്യകതയെക്കുറിച്ചും പരാമര്‍ശിക്കുന്നു. തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം ...
Read More
മാര്‍ക്‌സിന്റെ കറുപ്പും മതംമാറുന്ന സൈദ്ധാന്തിക വിശദീകരണങ്ങളും
അഫ്താബ് കണ്ണഞ്ചേരി
കമ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ വിശ്വാസത്തില്‍ നിന്ന് മാര്‍ക്‌സിസത്തിലേക്കുള്ള പ്രയാണം ലോക്ക്ഡൗണ്‍ കാലത്തും വിളിച്ചു പറയുമ്പോഴും മതത്തെക്കുറിച്ച് വല്ലാതെ വാചാലരാണ് പാര്‍ട്ടികമ്യൂണിസ്റ്റുകള്‍. 'മതം മനുഷ്യനെ മയക്കുന്ന കറുപ്പ്' എന്ന മാര്‍ക്‌സിയന്‍ വചനത്തെ എത്ര സമര്‍ഥിച്ചാലും മതിവരാതെ പാര്‍ട്ടി ക്ലാസ്സുകള്‍ എടുക്കുന്ന തിരക്കിലാണവര്‍. ...
Read More
ജനിതക പഠനത്തിലൂടെ ജഗന്നാഥനിലേക്ക്
സി.വി കോഴിക്കോട്
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കൊളേജ് പ്രിന്‍സിപ്പലുമായി സംഭാഷണത്തിലേര്‍പ്പെടുകയുണ്ടായി. ജനിതക ശാസ്ത്ര (genetics) വിഷയത്തില്‍ ഡോക്ടറേറ്റ് ലഭിച്ച മധ്യവയസ്‌കനായ അദ്ദേഹം, സംഭാഷണ മധ്യെ ജനിതക ശാസ്ത്രത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. അതുവരേക്കും ജനിതകശാസ്ത്രത്തെ കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്ത ...
Read More
വിട്ടുവീഴ്ചയും ധീരതയും
അബ്ദുല്‍ ജബ്ബാര്‍ മദീനി
ഔദാര്യം ചെയ്യലും കൊള്ളക്കൊടുക്കലുകളില്‍ ഇടപാടുകാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുക്കലും വ്യാപാരം സുതാര്യമാക്കലും ആധിപത്യ മനഃസ്ഥിതി ഒഴിവാക്കലും വിട്ടുവീഴ്ചാ മനസ്സിന്റെ ലക്ഷണങ്ങളാണ്. അത്തരക്കാര്‍ക്കുവേണ്ടി ദുആചെയ്തു കൊണ്ട് തിരുനബി ﷺ ഇപ്രകാരം പറഞ്ഞു: ''വില്‍പന നടത്തുകയായാലും വാങ്ങുകയായാലും തന്റെ അവകാശം ...
Read More
ശുക്‌റിന്റെ സുജൂദ്
നൂറുദ്ദീന്‍ സ്വലാഹി
മദീനയിലെ ഒരു ദിനം; റസൂല്‍ ﷺ തന്റെ വീട്ടില്‍നിന്നും പുറത്തിറങ്ങി ദാനധര്‍മ സ്വത്ത് (സ്വദക്വ)സൂക്ഷിക്കുന്ന ഭാഗത്തേക്ക് നടന്നു. ക്വിബ്‌ലയെ മുന്‍നിര്‍ത്തി പെട്ടെന്ന് പ്രവാചകന്‍ സുജൂദില്‍ വീണു. ദീര്‍ഘമായി സുജൂദില്‍ കിടന്ന ശേഷം അവിടുന്ന് തലയുയര്‍ത്തി കൂടെയുണ്ടായിരുന്ന അബ്ദുറഹ്മാന്‍ ഇബ്‌നു ഔഫി(റ)നോട് പറയുകയാണ്: 'ജിബ്‌രീല്‍ എന്റെ...
Read More
എല്ലാം അറിയുന്നവനും അല്‍പം മാത്രം അറിയുന്നവരും
മുനവ്വര്‍ ഫൈറൂസ്
കേള്‍വിയുടെയും കാഴ്ചയുടെയും അനുഭവങ്ങളുടെയും പഠനത്തിന്റെയും ഗവേഷണ- നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ മനുഷ്യന്‍ പല കാര്യങ്ങളും മനസ്സിലാക്കുന്നു. ഇന്നലെവരെ അറിയാത്ത ഒരു കാര്യം നാം ഇന്ന് അറിയുന്നു. ഇതുവരെ നാം ശരിയെന്ന് ധരിച്ച പലതും തെറ്റാണെന്ന് പഠനങ്ങള്‍ നമ്മെ അറിയിക്കുന്നു. ഇന്നുവരെ തെറ്റെന്ന് ധരിച്ച...
Read More
ചിതലെടുക്കുന്ന പ്രവാസപ്പെരുമ
പി.എന്‍. അബ്ദുല്ലത്വീഫ് മദനി
ഒരുകാലത്ത് എവിടെയും പ്രവാസി പെരുമയുടെ പെരുമ്പറയായിരുന്നു. രാഷ്ട്രീയക്കാര്‍, മതസംഘടനകള്‍, സാമൂഹ്യ രംഗത്തുള്ളവര്‍, എഴുതിപ്പിടിപ്പിക്കുന്നവര്‍ വരെ ആയുഷ്‌കാലത്തിലൊരിക്കലെങ്കിലും പ്രവാസലോകത്തെത്തി മാലചാര്‍ത്താന്‍ കഴുത്തുനീട്ടിക്കൊടുക്കുന്ന കാഴ്ച സര്‍വത്ര കാണാറുണ്ടായിരുന്നു. പ്രളയകാലത്തെ വലിയ ഒരു ...
Read More
വിഷസര്‍പ്പം; പോലീസിന്റെ അന്വേഷണ മികവ് ആശ്വാസമാവട്ടെ
വായനക്കാർ എഴുതുന്നു
മനുഷ്യര്‍ക്ക് മാത്രമല്ല, എല്ലാ ജീവജാലങ്ങള്‍ക്കും അല്ലാഹുവാണ് ഉപജീവനം നല്‍കുന്നത്: ''ഭൂമിയില്‍ യാതൊരു ജന്തുവും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവന്‍ അറിയുന്നു. എല്ലാം സ്പഷ്ടമായ ഒരു രേഖയിലുണ്ട്''(ക്വുര്‍ആന്‍ 11:6). ''...
Read More
