2020 ഫെബ്രുവരി 22 1441 ജുമാദല്‍ ആഖിറ 23

മാനവ സാഹോദര്യത്തിന്റെ കേരളീയ പരിസരം

മുജീബ് ഒട്ടുമ്മല്‍

വിശ്വാസാചാര രംഗത്ത് കാര്‍ക്കശ്യം പുലര്‍ത്തുമ്പോള്‍ തന്നെ ഇതരരെ കലര്‍പ്പില്ലാതെ ഉള്‍ക്കൊള്ളാന്‍ കഴിയുകഎന്നത് ആത്മാര്‍ഥതയുടെയും സ്‌നേഹത്തിന്റെയും പാരമ്യതയാണ്. വ്യത്യസ്ത മതങ്ങളും ദര്‍ശനങ്ങളും സാംസ്‌കാരികരീതികളും പിന്തുടരുമ്പോഴും എല്ലാവരെയും കളങ്കമറ്റ് സ്‌നേഹിക്കാന്‍ കഴിയുക എന്ന ഉദാത്ത ഗുണം പ്രാരംഭകാലം മുതല്‍ ജീവിതത്തില്‍ പുലര്‍ത്തിയവരാണ് കേരളീയര്‍. മാനവസാഹോദര്യത്തിന്റെ ആ തെളിനീര്‍ധാരയിലേക്കാണ് ചിലര്‍ വിഷം കോരിയൊഴിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

Read More
മുഖമൊഴി

ഇന്ത്യന്‍ ദേശീയതയും ഹിന്ദുത്വ ദേശീയതയും ‍

പത്രാധിപർ

'നിങ്ങള്‍ ദേശീയവാദിയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഹിന്ദുവാകാതിരിക്കാനോ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഹിംസിക്കാതിരിക്കാനോ കഴിയില്ല' എന്ന ഒരാശയം നേരത്തെ തന്നെ സംഘപരിവാര്‍ ഇവിടെ പ്രചരിപ്പിച്ചിട്ടുണ്ട്. ഈ പ്രചാരണം ചില ഘട്ടങ്ങളിലെങ്കിലും ജനങ്ങളെ സ്വാധീനിക്കുകയും വഴിതെറ്റിക്കുകയും ചെയ്തിട്ടുണ്ട്...

Read More
ലേഖനം

പ്രണയം, മതപരിവര്‍ത്തനം, ഇസ്‌ലാംവിരോധം

അബ്ദുല്‍ മാലിക് സലഫി

ഏതായാലും കുറച്ചുകാലത്തേക്കെങ്കിലും ഇനി ഇസ്‌ലാം വിമര്‍ശകന്‍മാര്‍ക്ക് വിശ്രമിക്കാം. ഏതാനും വര്‍ഷങ്ങളായി മുസ്‌ലിംകളുടെ മനസ്സിനെ നോവിക്കാനും ഇസ്‌ലാമിനെ മോശമാക്കാനുമായി ജിഹാദിനെ പ്രണയവുമായി കൂട്ടിക്കെട്ടി ദുഷ്പ്രചാരണം നടത്തിയിരുന്ന സംഘപരിവാര്‍-ക്രിസ്ത്യന്‍ മിഷണറി കൂട്ടുകെട്ടിന് മൂര്‍ധാവില്‍ കിട്ടിയ അടിയാണ് ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

മുല്‍ക് (ആധിപത്യം) : ഭാഗം: 5

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(പറയുക: അവനാണ് നിങ്ങളെ ഭൂമിയില്‍ സൃഷ്ടിച്ചു വളര്‍ത്തിയവന്‍) അതിന്റെ ഭൂഖണ്ഡങ്ങളില്‍ നിങ്ങള്‍ വിന്യസിപ്പിച്ചവന്‍. അതിന്റെ വിവിധ ഭാഗങ്ങളില്‍ നിങ്ങളെ താമസിപ്പിച്ചവന്‍; നിങ്ങളോട് കല്‍പിച്ചവനും വിരോധിച്ചവനും നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ നല്‍കിയവനും. അവനെക്കൊണ്ട് നിങ്ങള്‍ പ്രയോജനമെടുക്കുകയും ചെയ്യുന്നു...

Read More
ലേഖനം

രണ്ടാം ലോകമഹായുദ്ധവും ഫാഷിസ്റ്റ്, നാസിസ്റ്റ് ശക്തികളുടെ പതനവും

ഡോ.സബീല്‍ പട്ടാമ്പി

ഇനി നമുക്ക് മുസ്സോളിനിയിലേക്ക് മടങ്ങിവരാം. 1935ല്‍ മുസ്സോളിനി ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ കോളനി സ്ഥാപിക്കുകയും ഇറ്റലിക്കാരെ അവിടെ താമസിപ്പിക്കുകയും ചെയ്തു എന്ന് നാം പറഞ്ഞല്ലോ. ഹിറ്റ്‌ലറും ഇതേ മാതൃക തുടങ്ങി...

Read More
വിവര്‍ത്തനം

തൗഹീദുര്‍റുബുബിയ്യത്തിനെ കുറിച്ചുള്ള സ്വൂഫി ചിന്താഗതികള്‍

ശൈഖ് സഅദ് ബിന്‍ നാസര്‍ അശ്ശത്‌രി

മറഞ്ഞ കാര്യങ്ങള്‍ (ഗൈബ്) അറിയല്‍ സര്‍വലോകരക്ഷിതാവായ അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ്. അല്ലാഹു പറയുന്നു: ''അവന്റെ പക്കലാകുന്നു മറഞ്ഞ കാര്യങ്ങളുടെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് ...

Read More
ക്വുര്‍ആന്‍ പാഠം

ശ്രദ്ധിച്ചുകേള്‍ക്കുക

സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി

വിശുദ്ധ ക്വുര്‍ആനിലെ അന്‍പതാം അധ്യായമായ അല്‍ക്വാഫിലെ 37ാമത്തെ വചനത്തില്‍ അല്ലാഹു പറയുന്നു: ''ഹൃദയമുള്ളവനായിരിക്കുകയോ, മനസ്സാന്നിധ്യത്തോടെ ചെവികൊടുത്ത് കേള്‍ക്കുകയോ ചെയ്തവന്ന് തീര്‍ച്ചയായും അതില്‍ ഒരു ഉല്‍ബോധനമുണ്ട്.'' അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുതള്ളിയ മുന്‍കാല സമുദായങ്ങള്‍ക്ക് ലഭിച്ച ...

Read More
ലേഖനം

അവധാനത

അബ്ദുല്‍ ജബ്ബാര്‍ മദീനി

ധൃതി വെടിയലും സാവകാശം കൈക്കൊള്ളലും കാര്യങ്ങള്‍ അവധാനതയോടെ ഉറപ്പാക്കലും തീര്‍പ്പാക്കലും നിയന്ത്രിക്കലും സല്‍സ്വഭാവങ്ങളില്‍ പെട്ടതാണ്. ഒരു വ്യക്തിയുടെ മികച്ച ബുദ്ധിയും ഹൃദയസമാധാനവുമാണ് അയാളുടെ അവധാനത വിളിച്ചറിയിക്കുന്നത്. വഴികേടില്‍ നിന്നും തെറ്റുകളില്‍നിന്നും ദുര്‍ഗുണങ്ങളില്‍ നിന്നും പൈശാചിക തന്ത്രങ്ങള്‍, ...

Read More
ലേഖനം

ടിപ്പു സുല്‍ത്താന്‍: വിരോധത്തിന്റെ മതവും രാഷ്ട്രീയവും

അല്‍ത്താഫ് അമ്മാട്ടിക്കുന്ന്

സംഘപരിവാര പ്രഭൃതികള്‍ക്ക് ടിപ്പുവിനോടുള്ള അമര്‍ഷത്തിന്റെ മുഖ്യകാരണം അദ്ദേഹം ജാതീയതയെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു സാമൂഹികക്രമം രാജ്യത്ത് നടപ്പില്‍ വരുത്തിയില്ല എന്നതാണ്. മാനവിക വിരുദ്ധമായ വര്‍ണാശ്രമ ധര്‍മവ്യവസ്ഥ സമൂഹത്തില്‍ ...

Read More
ലേഖനം

ചില പരീക്ഷാചിന്തകള്‍

അര്‍ഷദ് അല്‍ഹികമി, താനൂര്‍

പരീക്ഷയുടെ മുന്നെയുള്ള സമയം ഫലപ്രദമായി ഉപയോഗപ്പെടുത്തിയാല്‍ ഓരോ പരീക്ഷയും നമുക്ക് മധുരം നല്‍കും. നമ്മുടെ പരിശ്രമത്തിനനുസരിച്ചാണ് നമുക്ക് ലഭിക്കുന്ന നേട്ടങ്ങളും. വിതച്ചതേ കൊയ്യൂ എന്നത് നാം മറക്കാതിരിക്കുക. കഠിനാധ്വാനം ചെയ്തിറക്കിയ കൃഷിയിലെ വിളവെടുപ്പാണ് പരീക്ഷ. അധ്വാനിച്ചാല്‍ വിളവെടുപ്പ് ...

Read More
ബാലപഥം

സുന്ദരക്കാഴ്ചകള്‍

ഉസ്മാന്‍ പാലക്കാഴി

ആയിരമായിരം നക്ഷത്രപ്പൂക്കളെ; ആരാണു വിണ്ണില്‍ വിതറിയത്?; ആര്‍ക്കാണവയുടെ എണ്ണമറിയുക; ആഴത്തില്‍ ചിന്തിക്കൂ കൂട്ടുകാരേ! ആശ്ചര്യമേകുന്നു സൂര്യനും ചന്ദ്രനും; ആകാശഗോളങ്ങള്‍ എത്രയെത്ര!; ആശയുണ്ടെങ്കിലും ആകാശ ലോകത്ത്; ആശപോലെത്തുവാന്‍ ആവുകില്ലാ!...

Read More