
2019 നവംബര്‍ 30 1441 റബിഉല്‍ ആഖിര്‍ 03
ഐ.ഐ.ടി ആത്മഹത്യ: യഥാര്‍ഥ പ്രതികള്‍ ആര്?
മുഹമ്മദ് അജ്മല്‍ സി
ഐ.ഐ.ടി ക്യാമ്പസിലെ മലയാളിപ്പെണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദം കനക്കുകയാണ്. മീഡിയയും വിദ്യാര്‍ഥി സംഘടനകളും ഇരവാദത്തിന്റെ പല തലങ്ങളും ചര്‍ച്ച ചെയ്തുകഴിഞ്ഞു. പഠന സമ്മര്‍ദമോ അധ്യാപക പീഡനമോ ബ്രാഹ്മണിക്കല്‍ വരേണ്യ ബോധമോ ഇസ്‌ലാമോഫോബിക്കോ... എന്താണ് യഥാര്‍ഥത്തില്‍, ഉന്നത കലാലയങ്ങളിലെ വിദ്യാര്‍ഥീ പിരിമുറുക്കങ്ങള്‍ക്ക് കാരണം? പഠന കാലയളവിലെ അനുഭവങ്ങളെ മുന്‍നിര്‍ത്തി ഐ.ഐ.ടി ക്യാമ്പസിലെ മുന്‍ വിദ്യാര്‍ഥിയുടെ വിലയിരുത്തല്‍.

നല്ലത് പറയുക, നന്നായി പറയുക
പത്രാധിപർ
മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് നാവ്. അല്ലാഹു നല്‍കിയ മഹത്തായ ഒരനുഗ്രഹം. അപാരമാണ് നാവിന്റെ ശക്തി. അതിനെ സൂക്ഷിച്ചും ശ്രദ്ധിച്ചും ഉപയോഗിക്കണമെന്നാണ് ഇസ്‌ലാമിക നിര്‍ദേശം. വായില്‍ വരുന്നതൊക്കെ മൊഴിഞ്ഞാല്‍ അപകടത്തില്‍ ചാടും. സാമൂഹ്യ ജീവിതത്തില്‍ അനര്‍ഥങ്ങളും അപകടങ്ങളും വരുത്തുന്ന...
Read More
ഉപദ്രവങ്ങളും പ്രവാചകന്റെ നിലപാടുകളും
അബ്ബാസ് ചെറുതുരുത്തി
ക്വുറൈശികള്‍ പ്രവാചകന്റെ പ്രബോധനം തടയാന്‍ പുതിയ മാര്‍ഗം കണ്ടെത്തി; പ്രീണിപ്പിച്ചോ പീഡിപ്പിച്ചോ കാര്യം സാധിക്കുക! അതിന് വേണ്ടി പ്രവാചകന്റെ അടുക്കലേക്ക് ദൂതന്മാരെ അയച്ചുകൊണ്ട് എന്ത് ആവശ്യമാണോ ഇഹലോകത്ത് ആഗ്രഹിക്കുന്നത് അത് നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും പ്രവാചകനെ സംരക്ഷിക്കുന്ന പിതൃവ്യന്റെ അടുക്കല്‍ ...
Read More
ഹാഖ്ഖ (യഥാര്‍ഥ സംഭവം) - ഭാഗം: 2
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
പ്രവാചകന്മാരെ കളവാക്കിയവരെ അല്ലാഹു എന്തുചെയ്തുവെന്നാണ് ഇവിടെ പറഞ്ഞത്; അവര്‍ക്ക് എങ്ങനെ പ്രതിഫലം നല്‍കിയെന്നും ഇഹലോകത്ത് വെച്ച് തന്നെ അവര്‍ക്ക് ശിക്ഷ നല്‍കിയെന്നും. പ്രവാചകന്മാരെയും അവരെ പിന്‍പറ്റിയവരെയും അല്ലാഹു രക്ഷപ്പെടുത്തി. ഇതെല്ലാം അന്ത്യനാളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പ്രതിഫലം ...
Read More
ലൈംഗിക വിശുദ്ധിയുടെ ഇഹപര നേട്ടം
അബൂമുജാഹിദ് വളപട്ടണം
സ്ത്രീ പീഡങ്ങളുടെ, മാനഭംഗങ്ങളുടെ ചൂടുള്ള വാര്‍ത്തകളുമായാണ് ദിനേന പത്ര മാധ്യമങ്ങള്‍ നമ്മുടെ കൈകളിലെത്തുന്നത്! മൂന്നു വയസ്സുള്ള പിഞ്ചു ബാലികയും തൊണ്ണൂറു വയസ്സുള്ള പടുവൃദ്ധയും പീഡനത്തിനിരയായ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഞെട്ടലുളവാകാത്ത രൂപത്തില്‍ അത് പതിവ് വാര്‍ത്തയായി മാറിയിരിക്കുന്നു. പിതാവ് മകളെ, അധ്യാപകന്‍ ...
Read More
എഴുത്തും വായനയും
സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി
വിശുദ്ധ ക്വുര്‍ആന്‍ നല്‍കുന്ന പാഠങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് എഴുത്തും വായനയും മനുഷ്യനുമായി എങ്ങനെ ബന്ധപ്പെട്ടു നില്‍ക്കുന്നു എന്ന വിഷയത്തിന്റെ പ്രാധാന്യമാണ്. നാമൊക്കെയും എഴുതുന്നവരും വായിക്കുന്നവരുമാണ്. ഏതൊരു വിജ്ഞാനവും കരഗതമാകുന്നത് എഴുത്തിലൂടെയും വായനയിലൂടെയുമാണ്. അത് കൊണ്ട് തന്നെ നാം കേള്‍ക്കുന്ന ...
Read More
സഹായഹസ്തം നീട്ടുക
അബൂതന്‍വീല്‍
മനുഷ്യന് ജനനം മുതല്‍ മരണം വരെ പരസഹായത്തോട് കൂടി മാത്രമെ ജീവിക്കാന്‍ സാധിക്കുകയുള്ളൂ. സ്രഷ്ടാവായ അല്ലാഹുവിനല്ലാതെ മറ്റൊരാള്‍ക്കും സ്വയം പര്യാപ്തതയും സമ്പൂര്‍ണതയും ഇല്ല. ഭരണകര്‍ത്താവിനും ഭരണീയനും മുതലാളിക്കും തൊഴിലാളിക്കും പണ്ഡിതനും പാമരനും പരസ്പരം കൊണ്ടും കൊടുത്തും മാത്രമെ ഭൂമിയില്‍ ആയാസ രഹിതമായി ...
Read More
വായനയിലൂടെ വിജയത്തിലേക്ക്
ടി.കെ.അശ്‌റഫ്
അധ്വാനിക്കാതെ കുറുക്കുവഴിയില്‍ കാര്യം നേടുകയെന്നത് പുതിയ കാലത്തിന്റെ പ്രവണതയാണ്. മതപരമായ വിജ്ഞാനം നേടുന്ന കാര്യത്തിലും ഈ സ്വഭാവം പ്രകടമാണ്. അറിവിന്റെ ലഭ്യമായ സ്രോതസ്സുകള്‍ പരിശോധിക്കാനും കാര്യങ്ങള്‍ കണ്ടെത്താനും പലരും പരിശ്രമിക്കാറില്ല. തന്റെ അലമാരയില്‍ ക്വുര്‍ആന്‍ പരിഭാഷകളും പുസ്തകങ്ങളും യഥേഷ്ടം ...
Read More
തിരിച്ചറിയുക, തിരുത്തുക
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
'വീണത് വിദ്യയാക്കുക' എന്നൊരു ചൊല്ലുണ്ട്. വല്ല അബദ്ധവും പറ്റിപ്പോയാല്‍ അത് അബദ്ധമല്ല എന്ന് വരുത്തിത്തീര്‍ക്കാനുള്ള കൗശലങ്ങളെപ്പറ്റിയാണ് ഇത് പറയാറുള്ളത്. മനുഷ്യനായാല്‍ അബദ്ധങ്ങളുണ്ടാവും എന്ന് ഉറപ്പാണ്. ചിലപ്പോള്‍ പിഴവു പറ്റിപ്പോയതാവാം. ഒരുദുര്‍ബല നിമിഷത്തില്‍ കരുതിക്കൂട്ടിതെറ്റുചെയ്യുവാനും സാധ്യതയുണ്ട്. ...
Read More
അന്ധമായ അനുകരണം മതശാസനയോ?
മൂസ സ്വലാഹി, കാര
ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ക്വുര്‍ആനും അതിന്റെ വിശദീകരണമായ നബിചര്യയുമാണല്ലോ മതവിഷയങ്ങള്‍ പഠിപ്പിക്കുന്ന സ്രോതസ്സുകള്‍. നബി ﷺ യുടെ അനുചരന്മാരാണ് ഇതിന്റെ പ്രഥമ പ്രയോക്താക്കളും നേര്‍സാക്ഷികളും. പ്രമാണങ്ങളെ അവര്‍ അറിഞ്ഞ രീതി അനുസരിച്ചാണ് നാം അറിയേണ്ടത്....
Read More
കുഞ്ഞുങ്ങളിലെ ദന്ത സംരക്ഷണം: ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
ഡോ. സഫ ഹിഷാം
ആകര്‍ഷകമായ പുഞ്ചിരിയാല്‍ ആരുടെയും മനസ്സ് കീഴടക്കുന്നവരാണ് കുഞ്ഞുങ്ങള്‍. ഈ പുഞ്ചിരി എന്നും നിലനിര്‍ത്താന്‍ കുഞ്ഞുദന്തങ്ങളുടെ കാര്യത്തില്‍ നാം ഇത്തിരി ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്. പാല്‍പല്ലുകള്‍ കേടുവന്നാല്‍ 'പാല്‍പല്ലല്ലേ, കൊഴിഞ്ഞു പോയി അവിടെ സ്ഥിരം പല്ലുകള്‍ വരുമല്ലോ, അതുകൊണ്ട് പേടിക്കേണ്ടതില്ല' എന്നൊരു ധാരണ ...
Read More
