
2019 സെപ്തംബര്‍ 14 1441 മുഹര്‍റം 15
ഇസ്‌ലാമും മാനവസൗഹാര്‍ദവും
ടി.കെ.അശ്‌റഫ്
സ്വന്തം മത തത്ത്വങ്ങള്‍ മുറുകെ പിടിക്കുന്നതോടൊപ്പം ഇതര മതസ്ഥരോട് നല്ല നിലയില്‍ വര്‍ത്തിക്കുവാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. വിരുദ്ധാശയങ്ങളെ യോജിപ്പിക്കുവാന്‍ ശ്രമിക്കുന്നതിലൂടെ ഒന്നാവുകയല്ല; മൂന്നാമതൊന്ന് സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുക. പരസ്പര സ്‌നേഹത്തിനും സഹകരണത്തിനും ആദര്‍ശവ്യത്യാസം തടസ്സമായിക്കൂടാ.

വേരുകള്‍ പിഴുതെറിയപ്പെടുന്നവര്‍
പത്രാധിപർ
ഇക്കഴിഞ്ഞ ശനിയാഴ്ച (ആഗസ്റ്റ് 30) അസമിലെ എന്‍.ആര്‍.സി സേവകേന്ദ്രങ്ങള്‍, സന്നദ്ധസംഘടന ഓഫീസുകള്‍, ഇന്റര്‍നെറ്റ് കഫേകള്‍ എന്നിവക്കു മുമ്പില്‍ വലിയ തിക്കുംതിരക്കുമായിരുന്നു. ഏതെങ്കിലും പരീക്ഷയുടെ ഫലമറിയാനോ സ്‌കോളര്‍ഷിപ്പിനോ പെന്‍ഷനോ അപേക്ഷ സമര്‍പ്പിക്കാനോ വേണ്ടിയല്ല ജനങ്ങള്‍ അവിടങ്ങളില്‍...
Read More
ബദ്‌റിനു ശേഷമുണ്ടായ ചില സുപ്രധാന സംഭവങ്ങള്‍
ഫദ്‌ലുല്‍ ഹഖ് ഉമരി
ഹിജ്‌റ മൂന്നാം വര്‍ഷം മുഹര്‍റം മാസത്തിന്റെ പകുതിയില്‍ 200 സ്വഹാബികളെയും കൊണ്ട് നബി ﷺ പുറപ്പെട്ടു. ഖര്‍ഖറതുല്‍കദിര്‍ എന്ന സ്ഥലത്ത് ബനൂസുലൈം, ബനൂഗത്വ്ഫാന്‍ എന്നീ ഗോത്രക്കാര്‍ ഒരുമിച്ചുകൂടിയിരിക്കുന്നു എന്ന റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് ഈ പുറപ്പെടല്‍ ഉണ്ടായത്. സബാഅ്ബ്‌നു അര്‍ഫത്വതുല്‍ ഗഫ്ഫാരിയെ(റ)...
Read More
നൂഹ് - ഭാഗം: 2
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
നിങ്ങള്‍ക്കെന്തു പറ്റി; അല്ലാഹുവിന് ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ലേ?). അല്ലാഹുവിന്റെ മഹത്ത്വത്തെ നിങ്ങള്‍ ഭയപ്പെടുന്നില്ല. നിങ്ങളുടെ അടുക്കല്‍ അല്ലാഹുവിന് ഒരു വിലയും ഇല്ല. (നിങ്ങളെ അവന്‍ പല ഘട്ടങ്ങളിലായി സൃഷ്ടിച്ചിരിക്കുകയാണല്ലോ) സൃഷ്ടിപ്പിന്റെ ഓരോരോ ഘട്ടങ്ങള്‍. മാതാവിന്റെ വയറ്റില്‍ ...
Read More
പ്രവാസലോകം: മത വിദ്യാഭ്യാസ ചിന്തകള്‍
നബീല്‍ പയ്യോളി
അല്‍പം നീണ്ട അവധിക്ക് ശേഷം ഗള്‍ഫ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുകയാണ്. പുതിയ അധ്യയന വര്‍ഷത്തിലെ ഒന്നോ രണ്ടോ മാസത്തെ പ്രവൃത്തി ദിനങ്ങള്‍ക്ക് ശേഷമാണ് അവധിക്കാലം വന്നെത്തുന്നത്. ഇനി കര്‍മനിരതമായ നാളുകള്‍. പഠനത്തിന്റെയും പരീക്ഷയുടെയും തിരക്കുകളില്‍ നിന്ന് മാറി നാട്ടിലും വിദേശത്തുമായി ഉല്ലസിച്ച ...
Read More
'തെറ്റും ശരിയും' ദൈവനിഷേധത്തിലും മതവിശ്വാസത്തിലും
അബ്ദുല്ല ബാസില്‍ സി.പി
വസ്തുനിഷ്ഠമായ (Objective) ഒരു കാര്യമെന്നാല്‍ മറ്റൊന്നിനെയും ബാധിക്കാത്ത വസ്തുത എന്നതാണ്. വ്യക്തിപരമായ തോന്നലുകളോ അഭിപ്രായങ്ങളോ കാലമോ ദേശമോ സമൂഹമോ ഒന്നും ബാധിക്കാത്ത തരത്തിലുള്ള വസ്തുതകള്‍ക്കാണ് നാം വസ്തുനിഷ്ഠമായ കാര്യം എന്ന് പറയുക. ആ അര്‍ഥത്തില്‍ അത് വ്യക്തിയുടെ പരിമിതമായ കഴിവുകള്‍ക്ക് ...
Read More
ഈദ്ഗാഹ് സംഘടിപ്പിക്കല്‍ പ്രമാണവിരുദ്ധമോ?
മൂസ സ്വലാഹി, കാര
നബിചര്യയെ വാക്കിലും വരികളിലും മാത്രമൊതുക്കി ഞങ്ങള്‍ ഇസ്‌ലാമിന്റെ പ്രയോക്താക്കളാണെന്ന് പെരുമ്പറയടിച്ച് നടക്കുന്ന കേരള ശിയാക്കളായ സമസ്തക്കാര്‍ മതനിയമങ്ങളുടെ തണലില്‍ പുത്തന്‍ വിശ്വാസാചാരങ്ങള്‍ മെനഞ്ഞുണ്ടാക്കി, ഇസ്‌ലാം എന്താണോ പഠിപ്പിക്കുന്നത് അതില്‍ നിന്നെല്ലാം സമുദായത്തെ പരമാവധി അകറ്റാന്‍ പെടാപാട് പെടുന്നവരാണ്...
Read More
സൗഹൃദത്തണലിലെ കുളിര്‍
ഇബ്‌നു അലി എടത്തനാട്ടുകര
ഞങ്ങള്‍ 20 പേര്‍, 31 കൊല്ലം മുമ്പ് പഠിച്ച കലാലയത്തില്‍ അതേ ക്ലാസില്‍ ഒന്നിച്ചിരുന്നു. ബോര്‍ഡില്‍ അധ്യാപകര്‍ പണ്ട് കോറിയിട്ട ചിത്രങ്ങളുടെയും അക്ഷരങ്ങളുടെയും മാഞ്ഞുതീരാത്ത ശകലങ്ങള്‍ ശേഷിക്കുന്നണ്ടോ എന്ന് വെറുതെ നോക്കി. നിശ്ശബ്ദ താഴ്‌വര താണ്ടിയെത്തുന്ന കാറ്റിന് കുസൃതിയും തണുപ്പും കൂടിയോ എന്ന് ഒരുവേള ആലോചിച്ചു....
Read More
ഒതായിയിലെ ഇസ്വ്‌ലാഹി ചലനങ്ങള്‍
പി.വി ഉമര്‍കുട്ടി ഹാജി (റഹി)
1947ലാണ് ആദ്യമായി വി.ടി. അബ്ദുല്ല ഹാജി(8) സാഹിബ് അവര്‍കളെ പി.വി. മുഹമ്മദ് ഹാജി ഒതായിയില്‍ കൊണ്ടുവന്നത്. അബ്ദുല്ല ഹാജി മലപ്പുറത്ത് വെച്ച്, ഇബ്‌റാഹീം നബി(അ)യെ 'തന്തക്കൊറ്റന്‍ എന്ന് വിളിച്ചു', മൂസാനബി(അ)യെ 'എടോ മൂസാ' എന്ന് വിളിച്ചു എന്നും മറ്റും ആക്ഷേപം നടത്തിയിരുന്ന കാലത്താണത്. അബ്ദുല്ല ഹാജി ആദ്യം ...
Read More
ഒലിച്ചുപോയ ഗ്രാമം
നിയാല ബിന്‍ത് സുബൈര്‍
സുന്ദര ഗ്രാമമേ നീയിന്നെവിടെയാ ണോര്‍ക്കുമ്പോഴുള്ളം പിടഞ്ഞിടുന്നു; ഇടിദാനമായ് മലകുത്തിയൊലിച്ചപ്പോള്‍; നിന്നുടേതെല്ലാം കവര്‍ന്നെടുത്തു; ശാലീനസുന്ദരിയായിരുന്നന്നു നീ; ഇന്നു നീ വികൃതമാം മണ്‍കൂനയായ്; വീടുകളില്ലൊരു പച്ചപ്പതുമില്ല; പേടിപ്പെടുത്തുന്ന കോലമായ് നീ; നിന്‍മാറിലോടിക്കളിച്ചതാം പൈതങ്ങള്‍..
Read More
ചിന്തിക്കുകില്‍ ദൃഷ്ടാന്തമെത്ര!
വായനക്കാർ എഴുതുന്നു
ദൈവം സൃഷ്ടികളില്‍ ഏറെ സവിശേഷതയുള്ളവനായി മനുഷ്യനെ സൃഷ്ടിച്ചു; മനുഷ്യനെ അവന്‍ ആദരിക്കുകയും ശ്രേഷ്ഠനാക്കുകയും ചെയ്തു: ''തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും നാം സൃഷ്ടിച്ചിട്ടുള്ളവരില്‍...
Read More
