
2019 ജൂണ്‍ 08 1440 ശവ്വാൽ 05
കപട ദേശീയതയുടെ വിജയം; വര്‍ഗീയതയുടെയും
സുഫ്‌യാന്‍ അബ്ദുസ്സലാം
ലോകസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത വിജയയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പിയുള്‍ക്കൊള്ളുന്ന എന്‍.ഡി.എ. രാജ്യത്തിന്ഭരണത്തുടര്‍ച്ചയുണ്ടാവുന്നു എന്നതിനപ്പുറം വര്‍ഗീയതയുടെയും കപട ദേശീയതയുടെയും മത വിദ്വേഷത്തിന്റെയും ആള്‍ക്കൂട്ട ഭീകരതയുടെയും പ്രണേതാക്കള്‍ തന്നെ വീണ്ടും രാജ്യത്തിന്റെ അധികാരക്കസേരയില്‍ കയറിയിരിക്കുന്നു എന്നത് മതേതരവിശ്വാസികളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. തങ്ങള്‍ നെഞ്ചേറ്റുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രം മറനീക്കി പുറത്തു പറഞ്ഞിട്ടും രാജ്യം മൃഗീയ ഭൂരിപക്ഷത്തില്‍ സംഘ്പരിവാര്‍ ശക്തികളെ അധികാരത്തിലേറ്റിയെങ്കില്‍ അത് രാജ്യത്തിന്നല്‍കുന്ന സന്ദേശം ആശാസ്യകരമല്ല. മതേതര വിശ്വാസികളും പാര്‍ട്ടികളും ഉപരിപ്ലവ ചര്‍ച്ചകള്‍ മാറ്റിവെച്ച് ജനമനസ്സുകളില്‍ സ്വാധീനം നേടാന്‍ പര്യാപ്തമായ പ്രവര്‍ത്തനങ്ങളില്‍ നിരതമാവണം.

റമദാനിനു ശേഷം?
പത്രാധിപർ
ഒരു പവിത്ര മാസം കൂടി നമ്മോട് വിടപറഞ്ഞിരിക്കുന്നു. ഈ മാസത്തില്‍ വിശ്വാസികള്‍ ജീവിതത്തെ സല്‍കര്‍മങ്ങളാല്‍ ധന്യമാക്കുകയായിരുന്നു. പകല്‍ സമയം അന്നപാനീയങ്ങള്‍ പരിപൂര്‍ണമായും വെടിഞ്ഞു. വാക്കിലും നോക്കിലും പ്രവൃത്തിയിലും സൂക്ഷ്മത കാണിച്ചു. ദാനധര്‍മങ്ങള്‍ ചെയ്തു. നിര്‍ബന്ധമായതും ഐഛികമായതുമായ നമസ്‌കാരങ്ങള്‍ ...
Read More
അല്ലാഹുവിന്റെ കാരുണ്യം നേടാന്‍
അബൂഹംദ അലനല്ലൂര്‍
ഭൂമിയില്‍ കരയിലും വെള്ളത്തിലുമായി ലക്ഷക്കണക്കിന് ജീവിവര്‍ഗങ്ങളുണ്ടെങ്കിലും ആ ജീവികളില്‍ നിന്ന് സംസാര ശേഷിയും ബുദ്ധിയും കൊണ്ട് മുനുഷ്യന്‍ വേറിട്ടുനില്‍ക്കുന്നു. ദയ, കാരുണ്യം, വിട്ടുവീഴ്ച, സഹകരണം... എന്നിങ്ങനെ അനേകം ഗുണങ്ങള്‍ മനുഷ്യനെ ഇതര ജീവികളില്‍നിന്ന് വ്യതിരിക്തനാക്കുന്നു. മനുഷ്യര്‍ പരസ്പരം സ്‌നേഹിച്ചും..
Read More
മുര്‍സലാത്ത് (അയക്കപ്പെടുന്നവ) - ഭാഗം: 3
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
ഇതും നിഷേധികള്‍ക്കുള്ള താക്കീതും ഭീഷണിയുമാണ്. കാരണം ഇഹലോകത്ത് അവര്‍ തിന്നുകയും കുടിക്കുകയും ആസ്വാദനങ്ങളില്‍ സുഖിക്കുകയും ചെയ്തു. മതകാര്യങ്ങളില്‍ അശ്രദ്ധരായി. അവരും കുറ്റവാളികള്‍ തന്നെ. കുറ്റവാളികള്‍ക്ക് അര്‍ഹമായത് അവര്‍ക്കും അര്‍ഹമായതു തന്നെ. അവരുടെ ആസ്വാദനങ്ങള്‍ അവസാനിക്കും...
Read More
ഇസ്‌ലാമിന്റെ സൗന്ദര്യം
അബൂബക്കര്‍ സലഫി
മതത്തെയും മതനിയമങ്ങളെയും എതിര്‍ക്കുകയും പരിഹസിക്കുകയും ചെയ്യല്‍ ചില മുസ്‌ലിം നാമധാരികള്‍ക്ക് ഇന്ന് ഒരു ഹോബിയാണ്. പൊതുസമൂഹത്തില്‍ അംഗീകാരവും ആദരവും കിട്ടാന്‍ അതൊരു മാര്‍ഗമാണെന്നും അവര്‍ കരുതുന്നു. ഇങ്ങനെ ചെയ്യുന്നവര്‍ വാസ്തവത്തില്‍ ചെയ്യുന്നത് അല്ലാഹുവിനെ എതിര്‍ക്കുകയും പരിഹസിക്കുകയുമാണ്....
Read More
മദീനക്കാരുമായുള്ള കരാര്‍
ഫദ്‌ലുല്‍ ഹഖ് ഉമരി
നബി ﷺ മദീനയില്‍ എത്തിയതോടെ അവിടെ മുസ്‌ലിംകളും ജൂതന്മാരും മുശ്‌രിക്കുകളും ഉള്ള ഒരു സാഹചര്യമായി. അത്‌കൊണ്ടു തന്നെ മദീനക്കാര്‍ക്കിടയില്‍ ഒരു ബന്ധം വ്യവസ്ഥപ്പെടുത്താന്‍ തീരുമാനിച്ചു. അതിലൂടെ അവരുടെ അവകാശങ്ങളും ബാധ്യതകളും വ്യക്തമാക്കി കൊടുക്കലായിരുന്നു ഉദ്ദേശ്യം. മുഹമ്മദ് നബി ﷺ ഈ വിഷയത്തില്‍..
Read More
അറബി ഭാഷയും അല്‍ബുശ്‌റ മാസികയും
അലീഫ് ഷാന്‍ സി.എം പറവണ്ണ
1963 ജനുവരി 25നാണ് ആദ്യ ലക്കം 'അല്‍ബുശ്‌റ' മാസിക അരീക്കോട് നിന്നും പുറത്തിറങ്ങിയത്. കൊടുങ്ങല്ലൂരിനടുത്ത അഴീക്കോട് അല്‍ഇര്‍ശാദ് പ്രസ്സിലായിരുന്നു അച്ചടി. മാസികയുടെ പ്രസാധകനും പ്രധാന പത്രാധിപരുമായ കെ.പി.മുഹമ്മദ് മൗലവി അന്ന് സുല്ലമുസ്സലാം അറബിക്കോളേജില്‍ അധ്യാപകനായി സേവനമനുഷ്ഠിക്കുകയായിരുന്നു. ..
Read More
ഫിത്വ്ര്‍ സകാത്തും അജ്മലിന്റെ സംശയങ്ങളും
ഉസ്മാന്‍ പാലക്കാഴി
നോമ്പിന്റെ മാസം കഴിയാന്‍ ഇനി ഏതാനും ദിവസം മാത്രമെ ബാക്കിയുള്ളൂ. അജ്മല്‍ ഒരു നോമ്പും ഒഴിവാക്കിയിട്ടില്ല. അതില്‍ അവന് വളരെയധികം സന്തോഷമുണ്ട്. അവന്റെ കൂട്ടുകാരില്‍ പലരും ചില ദിവസങ്ങളില്‍ ദാഹമെന്നും ക്ഷീണമെന്നും പറഞ്ഞ് നോമ്പ് ഒഴിവാക്കിയിട്ടുണ്ട്. സ്‌കൂളില്‍ വന്നാല്‍ വെള്ളം കുടിക്കുകയും മിഠായി വാങ്ങി തിന്നുകയും ..
Read More
കുറ്റബോധത്തിന്റെ കണ്ണീര്‍കണങ്ങള്‍
ഇബ്‌നു അലി എടത്തനാട്ടുകര
ഒരു റമദാന്‍ പുലരിയില്‍ കാളിങ് ബെല്‍ ചിലച്ചു. സ്വുബ്ഹി നമസ്‌കാരം കഴിഞ്ഞ് ചെറു മയക്കത്തിലായിരുന്ന സുഹൃത്ത് വാതില്‍ തുറന്നു പുറത്ത് വന്നു. ഒരു വൃദ്ധനും ഒരു സ്ത്രീയും. കാഴ്ചയില്‍ ദാനം ചോദിക്കാന്‍ വന്ന ലക്ഷണമല്ല. കണ്ണില്‍ ഉറക്കച്ചടവ് ബാക്കി നിന്ന സുഹൃത്തിനെ അയാള്‍ കെട്ടിപ്പിടിച്ചു. 'അന്ന് പട്ടിണി കൊണ്ട് ചെയ്ത് പോയതാണ്..
Read More
ആണവ റിയാക്ടറുകള്‍: വീണ്ടുവിചാരം അനിവാര്യമാണ്
വായനക്കാർ എഴുതുന്നു
ആണവ റിയാക്ടറുകളെയും അത് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെയും സംബന്ധിച്ച് രചിച്ച കൃതിക്ക് 2015ലെ നോബല്‍ സമ്മാനജേതാവായ വനിതയാണ് ചരിത്രകാരിയും ഗവേഷകയുമായ സ്വെറ്റ്‌ലാന അലക്‌സിവിച്ച്. 1986ല്‍ ചെര്‍ണോബില്‍ നടന്ന ആണവ റിയാക്ടര്‍ സ്‌ഫോടനത്തിന്റെ പ്രത്യാഘാതങ്ങളെ വിലയിരുത്തുന്ന...
Read More

