2019 ജനുവരി 19 1440 ജുമാദല്‍ അവ്വല്‍ 13

കേരളം മറന്നുപോകുന്ന ദുരന്തപാഠങ്ങള്‍

സുഫ്‌യാന്‍ അബ്ദുസ്സലാം

പ്രകൃതിയില്‍ സംഭവിക്കുന്ന ഓരോ ദുരന്തവും വലിയ സന്ദേശങ്ങളാണ് മനുഷ്യന് കൈമാറിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, കെടുതികള്‍ പെയ് തൊഴിയുന്നതോടൊപ്പം ഓര്‍മകളും മാഞ്ഞുപോവുക എന്നത് മറ്റൊരു ദുരന്തമാണ്. കേരളം അനുഭവിച്ച ഏറ്റവും വലിയ പ്രളയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ഭാവി ഭദ്രമാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകേണ്ടവര്‍ പരിസ്ഥിതിക്ക് അനുഗുണമല്ലാത്തതും വീണ്ടും ദുരന്തങ്ങള്‍ക്ക് ഹേതുവാകുന്നതുമായ 'നശീകരണ' പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നത് വേദനാജനകമാണ്. ഗാഡ്ഗിലും കസ്തൂരിരംഗനും ഉമ്മന്‍ വി ഉമ്മനും സമര്‍പ്പിച്ച പഠനറിപ്പോര്‍ട്ടുകളെ ഗൗരവത്തിലെടുത്ത് ജനങ്ങളെ ബോധവല്‍ക്കരിച്ച് സമവായത്തിലൂടെ പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ സര്‍ക്കാരുകളും കേരളജനതയും തയ്യാറാവുന്നില്ലെങ്കില്‍ സംസ്ഥാനത്തിന്റെ മരണമണിയായി അതിനെ കണക്കാക്കാം.

Read More
മുഖമൊഴി

തെളിമയാര്‍ന്ന വിശ്വാസം ‍

പത്രാധിപർ

ലോകത്ത് നിലനില്‍ക്കുന്ന മിക്ക മതങ്ങളും ഒരു മഹാശക്തിയിലുള്ള വിശ്വാസം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ഒരു വിശ്വാസത്തെ അതിന്റെ സംശുദ്ധതയിലും തെളിമയിലും പ്രാപിക്കുവാന്‍ അവയുടെ ബാലിശമായ പരികല്‍പനകള്‍ തടസ്സമാകാറുണ്ട്. ദൈവത്തെ സൃഷ്ടികളുമായി താരതമ്യം ചെയ്തുകൊണ്ടും ദൗര്‍ബല്യങ്ങള്‍...

Read More
ലേഖനം

ശൈശവത്തിലെ അത്ഭുത സംഭവങ്ങള്‍

ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ﷺ ക്ക് ആദ്യമായി മുലയൂട്ടിയത് ഉമ്മ ആമിനയായിരുന്നു. ശേഷം അബൂലഹബിന്റെ ഭൃത്യയായ സുവൈബയും. അബൂലഹബ് സുവൈബയെ മോചിപ്പിച്ചിട്ടുണ്ടായിരുന്നു. അതിന് ശേഷമാണ് മുലയൂട്ടുന്ന സ്ത്രീകള്‍ കുട്ടികളെ അന്വേഷിച്ച് വരുന്നത്. ഹലീമതുസ്സഅ്ദിയ്യയും ആ കൂട്ടത്തിലുണ്ടായിരുന്നു. നബി ﷺ യതീമാണെന്നറിഞ്ഞപ്പോള്‍...

Read More
ക്വുര്‍ആന്‍ ദര്‍ശനം

മുത്വഫ്ഫീന്‍ (അളവില്‍ കമ്മി വരുത്തുന്നവര്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(അവന് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പിക്കപ്പെടുകയാണെങ്കില്‍) സത്യം ബോധ്യപ്പെടുത്തുന്നതും പ്രവാചകന്മാരുടെ സത്യതയെ അറിയിക്കുന്നതുമായ വചനങ്ങള്‍ കളവാക്കുകയും നിഷേധിക്കുകയും ചെയ്യുന്നു. (അവന്‍ പറയും:) ഇത് (പൂര്‍വികന്മാരുടെ ഐതിഹ്യങ്ങളാണെന്ന്). അഹങ്കാരത്താലും ധിക്കാരത്താലും അവര്‍ പറയുന്നു...

Read More
ചരിത്രപഥം

അനുഗ്രഹങ്ങളും പരീക്ഷണവും

ഹുസൈന്‍ സലഫി, ഷാര്‍ജ

അല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വിധേയരായവര്‍ അല്ലാഹുവിന്റെ പ്രവാചകന്മാരാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എത്ര അടിയുറച്ച് നില്‍ക്കുന്നുവോ, അതിനനുസരിച്ച് അല്ലാഹു അവരെ പരീക്ഷിക്കുന്നതാണ്. ആ പരീക്ഷണങ്ങള്‍ അവരുടെ ഉയര്‍ച്ചക്ക് നിമിത്തമാകുന്നതുമാണ്. എല്ലാ നബിമാര്‍ക്കും മറ്റു മഹാന്മാര്‍ക്കും...

Read More
ലേഖനം

ലക്ഷ്യം തെറ്റാതെ പ്രവര്‍ത്തിക്കുക

ശരീഫ് കാര

എത്രവലിയ പ്രവര്‍ത്തനങ്ങളും ലക്ഷ്യം തെറ്റിയാല്‍ നിഷ്ഫലമായിപ്പോകും. എന്നാല്‍ ജനങ്ങളുടെ കണ്ണില്‍ ചെറുതായിത്തോന്നുന്ന പല പ്രവര്‍ത്തനങ്ങളും ഉദ്ദേശ ശുദ്ധി നന്നായതിനാല്‍ വമ്പിച്ച പ്രതിഫലത്തിന് അര്‍ഹമായിത്തീരുകയും ചെയ്യും. ലഷങ്ങള്‍ മതത്തിന്റെ മാര്‍ഗത്തില്‍ ചെലവഴിച്ചിട്ടും പരലോകത്ത് ഉപകാരപ്പെടാതെ...

Read More
ലേഖനം

മക്തി തങ്ങളുടെ തിക്താനുഭവങ്ങൾ

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ

വിശുദ്ധ ക്വുര്‍ആനിന്റെ സാരം അറിയല്‍ ശരിയായ ഇസ്‌ലാമിക ജീവിതക്രമം അനുശീലിക്കുന്നതിന് അത്യന്താപേക്ഷിതമാണ് എന്ന തിരിച്ചറിവ് കേരളക്കരയിലെ മുസ്‌ലിം സമുദായത്തിന് കൈവരുന്നത് നിരവധി പരിഷ്‌കര്‍ത്താക്കളുടെ പരിശ്രമ ഫലമായിട്ടാണ്. മതപഠന സമ്പ്രദായങ്ങളുടെ നിര്‍ഗുണരീതികള്‍ മാറ്റിയെടുക്കാന്‍ അക്ഷീണം...

Read More
ലേഖനം

വെളിച്ചവും ഇരുളും

മുഹമ്മദ് അലി വാരം

നബി ﷺ മരണപ്പെടുന്നതിനു മുമ്പ് ഉസാമതുബ്‌നു സൈദ്(റ)വിന്റെ നേതൃത്വത്തില്‍ എഴുന്നൂറ് അംഗസൈന്യത്തെ അവിടുന്ന് ശാമിലേക്ക് നിയോഗിച്ചിരുന്നു. ആ സൈന്യം മദീനയുടെ പ്രാന്തപ്രദേശമായ 'ദീ ഖശബ്' എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് നബി ﷺ യുടെ വിയോഗവാര്‍ത്ത അറിഞ്ഞത്. അതുകൊണ്ട് തന്നെ ഉസാമ(റ)യുടെ..

Read More
കവിത

വിശുദ്ധ മക്ക

അബ്ദുല്‍ അഹദ് മണലായ

അനുഗ്രഹമേറിയ നാട് മക്ക; അമ്പിയ രാജന്‍ പിറന്ന മക്ക; മുമ്പിബ്‌റാഹീമ് വന്ന മക്ക; ഇമ്പമാല്‍ ദീന് വളര്‍ന്ന മക്ക; ഉലകത്തിന്‍ കേന്ദ്രമായുണ്ടവിടെ; തലയെടുപ്പുള്ള വിശുദ്ധ ഗേഹം; ഏറെ സുരക്ഷിതമാണവിടം; ഏകന്റെ കാവലതുള്ള കേന്ദ്രം; ആനപ്പടയുമായ് വന്നൊരിക്കല്‍; കഅ്ബ തകര്‍ക്കുവാനബ്‌റഹത്ത്; അബാബീല്‍...

Read More
എഴുത്തുകള്‍

മാരകായുധങ്ങള്‍ മാറി നില്‍ക്കട്ടെ

മുസ്‌ലിം ബിന്‍ ഹൈദര്‍

പുതുമകള്‍ക്കാണ് മാര്‍ക്കറ്റ്. ഗുണവും ഫലവും ഒന്നാണെങ്കിലും അവയിലെല്ലാം പുതുമ പരീക്ഷിക്കുകയാണ് സര്‍വരും. നിര്‍മാണ മേഖലയിലാണ് പ്രതിദിനമത് കാണുന്നതെങ്കില്‍ മനുഷ്യനിടപെടുന്ന ഒരു മേഖലയും ഇതിനന്യമല്ല. പക്ഷെ അവയിലൊന്നും പൊതുജനത്തിന് ഉപകാരം അധികമില്ലങ്കിലും ഉപദ്രവമുണ്ടാവാറില്ല....

Read More