ഉമ്മ

ഹുസ്‌ന മലോറം

2026 മാർച്ച് 21, 1447 ശവ്വാൽ 02

അല്ലാഹു നമ്മൾക്ക് നൽകിയുള്ള
സമ്മാനമാണുമ്മ കൂട്ടുകാരേ.
ഉമ്മ തൻ കണ്ണ് നിറഞ്ഞിടുവാൻ
കാരണം നിങ്ങളായ് മാറീടല്ലേ.
നമ്മൾക്കു സന്തോഷമേകുവാനായ്
വേദനയേറെ സഹിക്കുന്നുമ്മ.
ത്യാഗക്കടൽ താണ്ടിയേറെയുമ്മ
നമ്മുടെ പുഞ്ചിരി കാണുവാനായ്.
‘ഛെ’യെന്നവരോട് പറയല്ലാരും
കോപത്താൽ ശബ്ദമുയർത്തിടല്ലേ.
ഉമ്മതൻ തൃപ്തിയിൽ റബ്ബിൻ തൃപ്തി
ഉമ്മ തൻ കോപത്തിൽ റബ്ബിൻ കോപം
ഉപ്പതൻ കാര്യവും അതുപോൽ തന്നെ
ഇക്കാര്യം നബി ചൊല്ലിത്തന്നതാണേ.
ഉമ്മയെ ദ്രോഹിച്ചിടുന്ന മക്കൾ
വൻപാപമാണല്ലോ ചെയ്തീടുന്നു.
മുത്ത് റസൂലിന്റെ വചനമോർക്കാം
ഹൃദയത്തിലുമ്മാക്കിടം കൊടുക്കാം.
ഉമ്മാക്ക് നന്മകൾ ഏറെ ചെയ്താൽ
ഇഹപര ജീവിതം നന്നായിടും.
ഉമ്മയെ ദ്രോഹിച്ചിടുന്ന മക്കൾ
നരകത്തിൽ ചെന്നു പതിക്കുമോർക്കൂ...